ക്വാലാലംപൂര്‍: മലേഷ്യക്കാരിയായ പ്ലേബോയ് മോഡല്‍ ഇസ്‌ലാം മതം സ്വീകരിച്ചു. രാജ്യമെങ്ങും ആരാധകരുള്ള ഫെലിക്‌സിയ യീപ്പ് ആണ് പുതിയ ജീവിത മാര്‍ഗമായി ഇസ്‌ലാം സ്വീകരിച്ചത്. കുത്തഴിഞ്ഞ ജീവിതത്തിന് പേരുകേട്ട മക്കാവു ദ്വീപിലെ ഒരു ക്ലബ്ബില്‍ 'പ്ലേബോയ് ബണ്ണി' ആയിരുന്ന ഫെലിക്‌സിയയുടെ മതംമാറ്റത്തിന് സാക്ഷ്യം വഹിക്കാന്‍ നൂറുകണക്കിന് ആരാധകര്‍ മേലാവതി നഗരത്തിലെ ഹിദായത്ത് സെന്ററിലെത്തിയിരുന്നെങ്കിലും മറ്റൊരു കേന്ദ്രത്തില്‍ വെച്ചാണ് അവര്‍ ശഹാദത്ത് (സാക്ഷ്യം) സ്വീകരിച്ചത്. പിന്നീട് ഫേസ്ബുക്കിലൂടെ ഇക്കാര്യം അവര്‍ വെളിപ്പെടുത്തുകയായിരുന്നു.നിരീശ്വരവാദിയായിരുന്ന താന്‍ പല മതവിശ്വാസങ്ങളും പരീക്ഷിച്ച ശേഷമാണ് ഇസ്‌ലാം തെരഞ്ഞെടുത്തതെന്നും ദൈവവുമായി തന്നെ അടുപ്പിച്ച മതം ഇതാണെന്നും ഫെലിക്‌സിയ നേരത്തെ വ്യക്തമാക്കിയിരുന്നു: 'രണ്ടു വര്‍ഷത്തോളം ഞായറാഴ്ചകളില്‍ ഞാന്‍ കത്തോലിക്കാ ചര്‍ച്ചുകളില്‍ പോകാറുണ്ടായിരുന്നു. ക്രിസ്തുമതത്തെ മനസ്സിലാക്കാന്‍ ഞാന്‍ ശ്രമം നടത്തി. പിന്നീട് കുവാന്‍ യിന്നിനെയും മറ്റും ആരാധിച്ച് ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്താനും ശ്രമിച്ചു. പിന്നീട് ഞാന്‍ ബുദ്ധമത ആചാരങ്ങളും പരീക്ഷിച്ചു. എന്നാല്‍ എന്റെ മനസ്സ് ഒരിക്കലും ദൈവത്തോട് അടുത്തില്ല. ഇന്ന് എന്റെ ജീവിതത്തില്‍ നിര്‍ണായകമാണ്. ഇസ്ലാമാശ്ലേഷണം പുനര്‍ജന്മം പോലെയാണ്. ഇത്തവണ എന്റെ ജന്മദിനം റമസാന്‍ അഞ്ചിനാണ് എന്നതും ആകസ്മികമാണ്'.
താന്‍ എവിടെ വെച്ച് ശഹാദ സ്വീകരിക്കുമെന്ന് ആരോടും പറഞ്ഞിരുന്നില്ലെന്നും ഹിദായത്ത് സെന്ററില്‍ വെച്ചായിരിക്കുമെന്നത് കേവലം അഭ്യൂഹമാണെന്നും അവര്‍ പറഞ്ഞു. മാതാവിന്റെ അനുഗ്രഹത്തോടെയാണ് ഞാന്‍ പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ചൈനീസിലുള്ള പേര് മാറ്റാന്‍ ആഗ്രഹിക്കുന്നില്ല. - അവര്‍ വ്യക്തമാക്കി.
(COURTESY: CHANDRIKA DAILY)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ