മലപ്പുറം: ഹജിനു പോകുന്ന ഓരോ ഹജാജിക്കും കൊണ്ടുപോകാനാവുക 44 കിലോ ലഗേജ് മാത്രം. 10 കിലോ വരെ ഭാരമുള്ള ഹാന്‍ഡ്‌ബാഗും കൊണ്ടു പോകാം. ലഗേജുകള്‍ പരമാവധി 22 കിലോഗ്രാം വരെ വീതം ഉള്‍ക്കൊള്ളുന്ന രണ്ടു ബാഗുകളിലായേ കൊണ്ടുപോകാന്‍ അനുമതിയുള്ളൂ. ലഗേജിനു പരമാവധി 75 സെന്റീമീറ്റര്‍ നീളം, 55 സെന്റിമീറ്റര്‍ വീതി, 28 സെന്റിമീറ്റര്‍ ഉയരം എന്നിങ്ങനയേ ആകാവൂ. ഹാന്‍ഡ്‌ബാഗിന് 22 സെന്റിമീറ്റര്‍ നീളം, 16 സെന്റിമീറ്റര്‍ വീതി, എട്ടു സെന്റിമീറ്റര്‍ ഉയരവുമാകാം. വിശദാംശങ്ങള്‍ സാങ്കേതിക പഠനക്ലാസില്‍ വിതരണം ചെയ്‌ത ഗൈഡില്‍ നല്‍കിയിട്ടുണ്ട്.
ചാക്ക്, സഞ്ചി എന്നിവ കൊണ്ടുപോകുന്നത് അനുവദനീയമല്ല. ഹജാജിമാരുടെ കവര്‍ നമ്പര്‍, പേര്, വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ ബാഗേജില്‍ ഇംഗ്ലീഷില്‍ രേഖപ്പെടുത്തണം. അല്ലാത്തപക്ഷം യാത്രയില്‍ തടസമുണ്ടാകുമെന്നും കേന്ദ്ര ഹജ് കമ്മിറ്റി അറിയിച്ചു. (courtesy:mangalam)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ