Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

ശനിയാഴ്‌ച, ഫെബ്രുവരി 18, 2012

ഹദീസ് ഗവേഷണം: മലബാര്‍ രീതിശാസ്ത്രവുമായി മലയാളി !!

പേരിനൊപ്പം മലബാറുകാരന്‍ എന്നെഴുതിവെച്ചിട്ടും ഡോ. ഹംസ അബ്ദുല്ല എന്ന് കേട്ടാല്‍ മലയാളികള്‍ കൈമലര്‍ത്തും. പക്ഷേ ഈ ചോദ്യം അറബിയറിയുന്ന ഏതെങ്കിലും രാജ്യത്താണെങ്കില്‍ കേള്‍ക്കുന്നവര്‍ എഴുന്നേറ്റ് നിന്നാദരിക്കും. അത്രമേല്‍ മുസ്ലിം ലോകം അറിയുന്ന പണ്ഡിതനാണ് കണ്ണൂര്‍ സ്വദേശി ഡോ. ഹംസ അബ്ദുല്ല മലബാരി. ഇദ്ദേഹത്തിന്‍െറ പുസ്തകങ്ങളെ ആസ്പദമാക്കി മാത്രം അറബിയില്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. നാല് പതിറ്റാണ്ടോടടുത്ത വിദേശവാസത്താല്‍ ജന്മനാട്ടില്‍ അപരിചിതനായ ഹംസ കേരള സര്‍വകലാശാല അറബിക് വിഭാഗം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഹദീസ് സെമിനാറില്‍ പങ്കെടുക്കാന്‍ വ്യാഴാഴ്ച തിരുവനന്തപുരത്തത്തെിയിരുന്നു.
ഹദീസ് ഗവേഷണത്തില്‍ ലോകം അംഗീകരിച്ച പണ്ഡിതനാണിദ്ദേഹം. ഹദീസ് നിരൂപണ മേഖലയില്‍ പൂര്‍വകാല പണ്ഡിതരുടേതടക്കം പഠനങ്ങളെയും ഗവേഷണങ്ങളെയും വിമര്‍ശവിധേയമാക്കിയാണ് ഇദ്ദേഹം ശ്രദ്ധേയനായത്. ഹദീസ് നിരൂപണ ശാഖയില്‍ മന്‍ഹജുല്‍ മലൈബാരി (മലബാരി രീതിശാസ്ത്രം) എന്നറിയപ്പെടുന്ന ഗവേഷണ രീതിതന്നെ അദ്ദേഹം വികസിപ്പിച്ചു. ഹംസയുടെ പഠനങ്ങളെ എതിര്‍ത്തും അനുകൂലിച്ചും പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങള്‍ നിരവധി. പ്രമുഖ സൗദി പണ്ഡിതന്‍ സഹ്റാനി മാത്രം രണ്ട് പുസ്തകങ്ങള്‍ രചിച്ചു. ബുഖാരി, മുസ്ലിം പോലുള്ളവരെക്കുറിച്ച പഠനങ്ങള്‍ വിമര്‍ശാത്മക വിശകലനത്തിന് വിധേയമാക്കിയത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
കണ്ണൂര്‍ തളിപ്പറമ്പിനടുത്ത് പട്ടുവത്ത് 1952ല്‍ ജനിച്ച ഹംസ  വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തില്‍നിന്ന് ബിരുദമെടുത്തശേഷം 1975ല്‍ ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്സിറ്റിയില്‍ ഉപരിപഠനത്തിനായി കേരളം വിട്ടതാണ്. കൈറോയില്‍നിന്ന് മക്കയിലെ ഉമ്മുല്‍ഖുറാ യൂനിവേഴ്സിറ്റിയിലത്തെിയ ഹംസ അവിടെ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി. 500 വര്‍ഷത്തിലേറെ പഴക്കമുള്ള ഹദീസ് ഗ്രന്ഥങ്ങളുടെ കൈയെഴുത്ത് ഗ്രന്ഥങ്ങളും അപ്രകാശിത പുസ്തകങ്ങളും നിരൂപണവിധേയമാക്കി നടത്തിയ പഠനത്തിനായിരുന്നു ഡോക്ടറേറ്റ്.24 വര്‍ഷമായി വിവിധ സര്‍വകലാശാലകളില്‍ അധ്യാപകനായി പ്രവര്‍ത്തിക്കുന്നു. 2000 മുതല്‍ ദുബൈയിലെ കോളജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസ് ആന്‍ഡ് അറബിക്കില്‍ ഇസ്ലാമിക പഠനവിഭാഗം തലവനാണ്. ലോക ഹദീസ് ഗവേഷണ രംഗത്ത് ആധികാരികമായി പരിഗണിക്കപ്പെടുന്ന ദുബൈ അന്താരാഷ്ട്ര ഹദീസ് സെമിനാറിന്‍െറ സെക്രട്ടറി ജനറലാണ്. അറബിയില്‍ പത്തോളം പുസ്തകങ്ങളും നിരവധി ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എട്ട് സര്‍വകലാശാലകളുടെ ഗവേഷണ മൂല്യനിര്‍ണയ സമിതിയില്‍ അംഗമായ ഹംസ അബ്ദുല്ലയുടെ പുസ്തകങ്ങള്‍ വിവിധ സര്‍വകലാശാലകളില്‍ ബിരുദാനന്തര ബിരുദത്തിന് പഠിപ്പിക്കുന്നുമുണ്ട്.
(courtesy:madhyamam.com)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത