വിശുദ്ധ ഗ്രന്ഥമായ ഖുറാന്റെ ഏറ്റവും വലിയ കൈയെഴുത്ത് പ്രതി നിര്‍മ്മിച്ച് അഫ്‌ഗാനിസ്‌ഥാനിലെ മൊഹമ്മദ് സബീര്‍ ഖേദ്രി വാര്‍ത്തകളില്‍ സ്‌ഥാനം നേടുകയാണ്. ഖേദ്രിയും ഒന്‍പത് സഹായികളും ചേര്‍ന്ന് അഞ്ച് വര്‍ഷംകൊണ്ടാണ് ലോകത്തിലെ ഏറ്റവും വലിയ ഖുറാന്‍ നിര്‍മ്മിച്ചത്. യുദ്ധം തകര്‍ത്ത അഫ്‌ഗാനില്‍ സംസ്‌കാരം നശിച്ചിട്ടില്ല എന്ന സന്ദേശം ലോകത്തെ അറിയിക്കുകയാണ് ഇവരുടെ ലക്ഷ്യം.
റഷ്യയിലെ ടാടാര്‍സ്‌ഥാന്‍ പ്രദേശത്ത് പ്രദര്‍ശിപ്പിച്ച ഖുറാനാണ് ലോകത്തില്‍ ഏറ്റവും വലുത് എന്ന ബഹുമതി സ്വന്തമാക്കിയിരുന്നത്. എന്നാല്‍, ഖേദ്രി ഇത് പഴങ്കഥയാക്കി. ഖേദ്രിയും സംഘവും നിര്‍മ്മിച്ച 218 താളുകളുളള വിശുദ്ധ ഗ്രന്ഥത്തിന് 500 കിലോഗ്രാം ഭാരമാണുളളത്. 2.28റ്റ1.55 മീറ്റര്‍ വലുപ്പമുളള ഇതിന്റെ കവറിനായി മാത്രം 21 ആടുകളുടെ തോല്‍ ഉപയോഗിച്ചു. സ്വര്‍ണ ലിപികളില്‍ എഴുതിയിരിക്കുന്ന ഖുറാന്റെ താളുകള്‍ മനോഹര നിറങ്ങള്‍ ഉപയോഗിച്ച് ആകര്‍ഷകമാക്കിയിരിക്കുന്നു. വലുപ്പം പോലെ തന്നെ ഖുറാന്‍ നിര്‍മ്മിക്കുന്നതിനായി ഖേദ്രി ചെലവിട്ട തുകയും കുറച്ച് കൂടുതലാണ് - 465,000 ഡോളര്‍!
2009 ല്‍ ഖുറാന്റെ നിര്‍മ്മാണം പൂര്‍ത്തിയായി എങ്കിലും ഇത് പ്രദര്‍ശിപ്പിക്കാനുളള സ്‌ഥലം ശരിയാകാത്തത് കാരണം രണ്ട് വര്‍ഷത്തോളം ഖേദ്രി ഇക്കാര്യം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. കാബൂളിലെ ഒരു സാംസ്‌കാരിക കേന്ദ്രത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ ഖുറാന്‍ സൂക്ഷിച്ചിരിക്കുന്നത്.

(courtesy:mangalam.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ