തിരു ദര്‍ശനത്തി നുതകുന്ന ഫാഇദകള്‍ (ഉപകാര വചനങ്ങള്‍) പറയാം.
- ഖദര്‍ സൂറത്ത് 21 പ്രാവശ്യം ഓതുക .സൂര്യനുദിക്കുമ്പോഴും ,അസ്തമിക്കുമ്പോഴും .എങ്കില്‍ നബി(സ) സ്വപ്നം കാണുന്നതാണ്. (വസാഇലുശ്ശാഫി;421)
- സൂറത്ത് കൌസര്‍ ഒരുരാത്രി ആയിരം തവണ പാരായണം ചെയ്യുക,എങ്കില്‍ തിരു ദര്‍ശനമുണ്ടാവുന്നതാണ് (വസാഇലുശ്ശാഫി;424) ഇത് പരീക്ഷിച്ചു ബോധ്യപെട്ട കാര്യമാണ് .
- പ്രവാചകരെ സ്വപ്നം കാണണമെന്ന ഉദ്ദേശത്തോടെ സൂറത്ത് മുസ്സമ്മില്‍ 41 തവണ ഒതുക. . (വസാഇലുശ്ശാഫി;418)എങ്കില്‍ കാണുമെന്ന് തീര്‍ച്ച .ഇത് പരീക്ഷിച്ചു ബോധ്യപ്പെട്ടിട്ടുണ്ട് അല്ലാഹുവിനു സ്തുതി.
- ഖസീദത്തില്‍ അസ്റാറില്‍ പറയുന്നു.വെള്ളിയാഴ്ച ദിവസം ആയിരം തവണ ഖദര്‍ സൂറത്ത് പാരായണം ചെയ്യുന്നവര്‍ നബി (സ) യെ സ്വപ്നം കാണാതെ മരണപ്പെടുക യില്ലെന്ന്, ചില പണ്ഡിതന്മാര്‍ അരുള്‍ ചെയ്തിട്ടുണ്ട്.
- സൂറത്തുല്‍ കൌസറിന്റെ പ്രത്യേകതയില്‍ ചിലര്‍ പറയുന്നു. വെള്ളിയാഴ്ച രാവു അത് ആയിരം പ്രാവശ്യം പാരായണം ചെയ്യുകയും ആയിരം പ്രാവശ്യം സ്വലാത്ത് ചെല്ലുകയും ചെയ്‌താല്‍ നബി (സ) യെ സ്വപ്നം കാണുന്നതാണ്. ഞാന്‍ പറയട്ടെ ധാരാളം പേര്‍ പ്രിശോധിച്ചരിഞ കാര്യമാണ്.
- ചില മഹത്തുക്കള്‍ പറയുന്നു. വെള്ളിയാഴ്ച രാവ് പാതി കഴിഞ്ഞു ആയിരം തവണ ഖുറൈശ് സൂറത്ത് പാരായണം ചെയ്യുകയും വുള് ചെയ്തു ശുദ്ധിയോടെ ഉറങ്ങുകയും ചെയ്താല്‍ നബിദര്‍ശനം ഉണ്ടാവുന്നതാണ്. ഇതും പരീക്ഷിച്ചിട്ടുണ്ട്.
- ഇബ് നു അബ്ബാസ് (റ)പറയുന്നു.”ഇഖ് ലാസ് സൂറത്ത് ആയിരം തവണ ഒരു രാവില്‍ പരായണം ചെയ്‌താല്‍ നബി (സ) യെ സ്വപനം കാണുന്നതാണ്. ഇത് പരിശോധിച്ച് ബോധ്യപെട്ടിട്ടുണ്ട്.
- ഇബ് നു അബ്ബാസ് (റ) നിവേദനം. വെള്ളിയാഴ്ച രാവ് രണ്ടു റക്അത് നിസ്കരിക്കുക .ഓരോ റക്അതി ലും ഫതിഹക്ക് ശേഷം 25 പ്രാവശ്യം ഇഖ് ലാസ് സൂറഃ ഒതുക . നിസ്കരനന്തരം ആയിരം പ്രാവശ്യം നബിയ്ടെ മേല്‍ ഈ സ്വലാത്ത് ചെല്ലുക. (സ്വല്ലല്ലാഹു അലാ മുഹമ്മദിന് നബിയ്യില്‍ ഉമ്മിയ്യി ).എങ്കില്‍ അടുത്ത വെള്ളിയഴ്ച്ചക്കുള്ളില്‍ നബി(സ) യെ കിനാവ് കണ്ടാല്‍ അവന്റെ ദോഷങ്ങള്‍ അള്ളാഹു പൊറുത്തു തരുന്നതാണ്.(ശൈഖു യൂസുഫു നബ് ഹാനി യുടെ സആദത്തുദ്ദാറൈന്‍ നോക്കുക :489)
- വെള്ളിയാഴ്ച രാവ് രണ്ടു റക്അത് നിസ്കരിക്കുക.ഓരോ റക്അതി ലും ഫതിഹക്ക് ശേഷം ആയത്തുല്‍ കുര്‍സിയ്യ് അഞ്ചു തവണ വീതം ഒതുക നിസ്കരനന്തരം ധാരാളം സ്വലാത്ത് ചെല്ലുക എങ്കില്‍ ദര്‍ശനം ഉണ്ടാകും. ഇത് സംബന്ധമായി ഒരു ഹദീസ് ഖുതുബുല്‍ അക്താബു തങ്ങളുടെ മേല്‍ “അല്‍ അദ്കാര്‍”എന്ന കൃതിയില്‍ ഉള്ളതായി “മഫാതീഹുല്‍ മഫാതീഹ്”എന്ന കൃതിയില്‍ പറഞ്ഞിട്ടുണ്ട്.
- നബി(സ)അരുള്‍ ചെയ്തതായി നിവേദനം.വല്ലവനും എന്നെ കിനാ കാണണമെന്നു ദ്ദേശിക്കുന്നു എങ്കില്‍ വെള്ളിയാഴ്ച രാവ് രണ്ടു റക്അത് നിസ്കരിക്കട്ടെ .ഈ രണ്ടു റകഅതുകളായി. ഓരോ റക്അതിലും ഫതിഹക്ക് ശേഷം വള്ളുഹാ,അലം നഷ്റഹ്,ഇന്നാ അന്‍സല്‍നാഹു,ഇദാ സുല്‍സിലത്തില്‍ അര്‍ളു എന്നീ സൂറത്തുകള്‍ ഓതുകയും നിസ്കാര ശേഷം 70 പ്രാവശ്യം എന്റെ മേല്‍ സ്വലാത്ത് ചെല്ലുകയും ചെയ്യട്ടെ . എങ്കില്‍ എന്നെ കിനാ കാണുന്നതാണ്.
കൂടുതല്‍ വായനക്ക് സന്ദര്‍ശിക്കുക
http://www.hasaniyy amadrasa. blogspot. com/
അബൂസഈദി(റ)ൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നേരം പുലർന്നാൽ മനുഷ്യന്റെ അവയവങ്ങളെല്ലാം (വിനയത്തോടെ) നാവിനോട് അപേക്ഷിക്കും. ഞങ്ങൾക്കുവേണ്ടി നീ അല്ലാഹുവിനെ സൂക്ഷിക്കണേ! പാപങ്ങളിൽ ഞങ്ങളെ നീ അകപ്പെടുത്തരുതേ! ഞങ്ങൾ നിന്നോട് കൂടെയുള്ളവയാണ്. നീ നന്നാവുന്നപക്ഷം ഞങ്ങളും നന്നായി. നീ ചീത്തയായാലോ ഞങ്ങളും ചീത്തയായി. (തിർമിദി)
http://www.hasaniyy amadrasa. blogspot. com/
അബൂസഈദി(റ)ൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നേരം പുലർന്നാൽ മനുഷ്യന്റെ അവയവങ്ങളെല്ലാം (വിനയത്തോടെ) നാവിനോട് അപേക്ഷിക്കും. ഞങ്ങൾക്കുവേണ്ടി നീ അല്ലാഹുവിനെ സൂക്ഷിക്കണേ! പാപങ്ങളിൽ ഞങ്ങളെ നീ അകപ്പെടുത്തരുതേ! ഞങ്ങൾ നിന്നോട് കൂടെയുള്ളവയാണ്. നീ നന്നാവുന്നപക്ഷം ഞങ്ങളും നന്നായി. നീ ചീത്തയായാലോ ഞങ്ങളും ചീത്തയായി. (തിർമിദി)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ