Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

ശനിയാഴ്‌ച, ഏപ്രിൽ 23, 2011

ഖുറൂജ് (കവിതകള്‍ നിറഞ്ഞ ബ്ലോഗില്‍ നിന്ന് )

പനയോലകള്‍ മാടിവിളിക്കുന്നു
രാത്രിയുടെ നിയോണ്‍ പ്രകാശം
പകല്‍ പോലെ പ്രഭ ചൊരിയുന്നു

*1സിറ്റിസെന്‍‌റ്റര്‍ ദോഹ ഖത്തര്‍!
കവാടത്തില്‍ എന്തിനുമേതിനും
ഡിസ്കൌഡ് ബോര്‍ഡുകള്‍!

നേരെ *2കാരിഫോറിലേക്ക് നടന്നു.
ഇന്നലെ കിട്ടിയ സാലറി
മുഴുവനും കീശയില്‍ കിടക്കുന്നു
എന്തിനു പേടിക്കണം ഞാന്‍.

കൈയിലെ മൊബൈല്‍ ശബ്ദിച്ചു!
വീട്ടീല്‍ നിന്നാണ്,ഉമ്മയാകും!
എടുത്തു ചെവിയോടു ചേര്‍ത്തു
ഹലോ...........

ഉടനെ *3ഖുറൂജ് കിട്ടണം
എന്നാലെ നാളെ
വീട്ടിലെത്താന്‍ പറ്റുള്ളൂ!

അല്ലെങ്കില്‍ എനിക്കിനി
ഉമ്മയെ കാണാന്‍ പറ്റില്ല!
നാളെയാണ് ആ *4ഖബര്‍
അടക്കം ചെയ്യുന്നത്.

അപ്പോഴും പനയോലകള്‍
ആരേയോ മാടി
വിളിക്കുന്നുണ്ടായിരുന്നു.

*1 സിറ്റിസെന്‍‌റ്റര്‍ = ദോഹ ഖത്തറി‌ലെ ഒരു ഷോപ്പിങ്ങ് മാളാണ്‌.
*2 കാരിഫോര്‍ = പ്രശസ്ഥമായ സൂപ്പര്‍മാര്‍ക്കറ്റ്.
*3 ഖുറൂജ് = അന്യനാട്റ്റുകളില്‍ നിന്ന് സ്വദേശത്തേക്ക് പോകുന്നതിനുള്ള അനുമതി പത്രം.
*4 ഖബര്‍ = ഇസ്ലാം ആചാരപ്രകാരം ശവത്തെ അടക്കം ചെയ്യുന്ന കുഴി.
ഈ കവിത മലയാളം വാര്‍ത്തകളിലെ കവിതകളില്‍ വായിക്കാം.കൂടുതല്‍ കവിതകള്‍ വായിക്കാന്‍ താല്പര്യമെങ്കില്‍ ബ്ലോഗിലേക്ക് പോയി നോക്കൂ !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത