സുബ്ഹി ജമാഅത്തിന് മസ്ജിദിൽ പോകുന്നവരോട് താങ്കള്‍ മഹാഭാഗ്യവാനാണ്.ദിവസത്തിന്റ് തുടക്കം മുതല്‍ തന്നെ ആദ്യ പരീ ക്ഷണത്തിൽ താങ്കള്‍ വിജയം നേടി. ഫർളായ സുബ്ഹി ജമാഅത്തായി നമസ്കരിച്ചവർ الله വിന്റെ സംരക്ഷണത്തിലാണെന്നും സുബ്ഹിക്ക് മുമ്പുള്ള സുന്നത്ത് നമസ്കരിച്ചവൻ ദുനിയാവ് മുഴുവനും കിട്ടിയവനേക്കാൾ ഉത്തമനാണെന്നും തിരുനബി പറഞ്ഞു. ദിവസം മുഴുവൻ
അല്ലാഹുവിന്റെ സംരക്ഷണയിലായിക്കൊണ്ട് കഴിയണമെന്നുണ്ടെങ്കിൽ അല്പം നേരത്തെ ഉണർന്ന് പള്ളിയിലേക്ക് പോകാൻ ശ്രമിക്കുക.
സുബ്ഹ് നിസ്കാരത്തെ പറ്റിയും സുബ്ഹ് നിസ്കാരത്തിൽ ഖുർആൻ ഓതുന്നതിനെ സംബന്ധിച്ചും ഖുർആൻ പറയുന്നത് നോക്കൂ.. وَقُرْآنَ الْفَجْرِ ۖ إِنَّ قُرْآنَ الْفَجْرِ كَانَ مَشْهُودًا
(ഖുര്‍ആനോതിയുള്ള പുലര്‍കാല നമസ്‌കാരത്തിലും നിഷ്ഠ പുലര്‍ത്തുക.പ്രഭാത നമസ്‌കാരത്തിലെ ഖുര്‍ആന്‍ പാരായണം മാലാഖമാരാല്‍ സാക്ഷ്യം വഹിക്കപ്പെടും)
സഹോദരാ.. നീ സുബ്ഹിക്ക് മസ്ജിദില്‍ എത്തുന്ന സമയം അവിടെ വളരെ കുറച്ചു പേരെ മാത്രമേ നിനക്ക് കാണാന്‍കഴിഞ്ഞതെങ്കിൽ നീ കാര്യമാക്കണ്ടാ ..
നിന്നെ നിന്റെ റബ്ബ് പ്രത്യേകം തെരെഞ്ഞെടുത്തിരിക്കുന്നു എന്ന് നിനക്ക് സന്തോഷിക്കാം. ..
മസ്ജിദിന് പുറത്തു നീ അഴിച്ചു വെച്ച നിന്റെ ചെരുപ്പ് 👠 ഉറങ്ങുന്ന രാജാവിന്റെ കിരീടത്തേക്കാൾ ഭംഗിയുള്ളതാണ്..
സുബ്ഹി യും ഇശാഉം ജമാഅത്തായി നിസ്കരിക്കുന്നവന് രാത്രി മുഴുവനായി നിന്ന് നമസ്കരിച്ചതിൻറ്റെ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു.ഇനി സുബ്ഹ് ജമാഅത്തിൽ പങ്കെടുക്കാതെ കൂർക്കം വലിക്കുന്നവരോട്.താങ്കള്‍ വല്ലാത്ത ഒരു പരീക്ഷണത്തിൽ അകപ്പെട്ടിരിക്കുന്നു എന്നെങ്കിലും സമ്മതിക്കുക. ദുനിയാവിനു വേണ്ടി പലപ്പോഴും ഊണും ഉറക്കവും നാം മാറ്റിവെക്കാറുണ്ട്..
പക്ഷേ ആഖിറത്തിനായി ഏതാനും മിനിറ്റ് നേരത്തെ ഉറക്കം എന്ത്കൊണ്ട് നമുക്ക് മാറ്റിവെച്ചു കൂടാ..❓
ആർക്കു വേണ്ടിയാണോ നാം ദുനിയാവ് വാരിക്കൂട്ടാൻ സുബഹിക്ക് ഹാജരാവാതെ ഉറങ്ങിയത് ആ ആളുകള്‍ നാളെ നമ്മെ ഖബറടക്കി പിരിഞ്ഞു പോവുകയാണ് എന്നെങ്കിലും ഒന്ന് ഓര്‍ത്തു കൂടേ. ഇത് വായിച്ചു കഴിഞ്ഞാലുടൻ തീരുമാനം എടുക്കുക. മൊബൈലിലെ അലാറം സെറ്റു ചെയ്യുക. الله അനുഗ്രഹിക്കട്ടെ.. സത്യം മനസിലാക്കി ജീവിച്ച് മരിക്കാൻ الله
ഹിദായത്ത് നൽകി അനുഗ്രഹിക്കുമാറാകട്ടെ
....آمـــــــــــــين
ഇത് ഫോര്‍വേഡ് ചെയ്യുക. ''ഒരു നന്‍മ അറിയിച്ചു കൊടുക്കുന്നവന്‍ ആ നന്‍മ ചെയ്യുന്നവനെ പോലെയാണ്''
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ