ഒരു തവണ ചൊല്ലിയാൽ 6 ലക്ഷം പ്രതിഫലം ലഭിക്കുന്ന മഹത്വമേറിയ സ്വലാത്ത് ..
*اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ عَدَدَ مَا فِي عِلْمِ الله صَلاَةً دَائِمَةً بِدَوَامِ مُلْكِ الله*
*ഈ നിധി വിട്ട് കളയല്ലേ*
ഒരു തവണ ചൊല്ലിയാൽ 6 ലക്ഷം പ്രതിഫലം ലഭിക്കുന്ന മഹത്വമേറിയ സ്വലാത്ത് ..
*اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ عَدَدَ مَا فِي عِلْمِ الله صَلاَةً دَائِمَةً بِدَوَامِ مُلْكِ الله*
*ഈ നിധി വിട്ട് കളയല്ലേ*
*~സഹോദരങ്ങളെ~*
*📿ചൊല്ലാതെ ഉറങ്ങല്ലേ 📿*
*اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَآلِهِ صَلاَةً تَكُونُ لَكَ رِضَاءً وَلِحَقِّهِ أَدَاءً*
നബി ﷺ പറഞ്ഞു: ഈ സ്വലാത്ത് എല്ലാ ദിവസവും 33 പ്രാവശ്യം ചൊല്ലിയാല്‍ അവന്റെ ഖബറിന്റെയും നബിﷺയുടെ ഖബറിന്റെയും ഇടയില്‍ ഒരു കവാടം തുറക്കപ്പെടും. പുനര്‍ ജീവിതനാള്‍ വരെ അവന് അവിടെ നിന്നും നബി ﷺ തങ്ങളെ കാണാം...
(സആദത്തുദ്ദാറൈനി 2/43)
ഉറക്കം
ഒരു പകലിൽ രണ്ട് ഉറക്കം കറാഹത്തായതിനാൽ മധ്യാഹ്നത്തിനു മുമ്പ് ഉറങ്ങിയവർക്ക് ഈ സമയത്ത് ഉറക്കം കറാഹത്താണ്. (ഇഹ്യാ: 1/350).
*അസ്റ് മുതൽ സൂര്യൻ മഞ്ഞ നിറമാകുന്നത് വരെ*
ഇമാം ഗസ്സാലി (റ) പറയുന്നു: അല്ലാഹു ‘അസ്റിൻ്റെ സമയമാണെ സത്യം’ എന്നു പറഞ്ഞത് സായാഹ്നത്തെ ഉദ്ദേശിച്ചാണ്. മാത്രമല്ല അല്ലാഹു പറഞ്ഞ ‘അശിയ്യൻ’ എന്നതിൻ്റെ ബിൽഅശിയ്യി വൽ ഇശ്റാഖ് എന്നതിലെ അശിയ്യ് (സായാഹ്ന വേള) എന്നതിൻ്റെ വിവക്ഷ ഇതുതന്നെയാണ് (ഇഹ്യാ: 1/308).
അസ്റിൻ്റെ ബാങ്ക് വിളിച്ചു കഴിഞ്ഞാൽ ഇഖാമത്തിന് മുമ്പ് നബി(സ) നാലു റക്അത്ത് നിസ്കരിക്കാറുണ്ടായിരുന്നു. അവക്കിടയിൽ (രണ്ട് റക്അത്തിനു ശേഷം) സലാം ചൊല്ലിയിരുന്നു. സമീപസ്ഥരായ മലക്കുകൾക്കും അവരോടനുഗമിക്കുന്ന മുസ്ലിം, മുഅ്മിനുകൾക്കുമാണ് നബി(സ) സലാം ചൊല്ലിയിരുന്നത്. (തുർമുദി)
നബി(സ) ഇങ്ങനെ പ്രാർത്ഥിച്ചു: “അസ്റിനു മുമ്പ് നാലു റക്അത്ത് നിസ്കരിക്കുന്നവരിൽ അല്ലാഹു കാരുണ്യം ചൊരിയട്ടെ.”
ശേഷം അസ്റ് മേൽപറഞ്ഞ ചിട്ടയോടെ ജമാഅത്തായി നിസ്കരിക്കണം. അതിനു ശേഷം നിസ്കാരം വിലക്കപ്പെട്ടതിനാൽ ചിന്തിച്ചും അർത്ഥം ഗ്രഹിച്ചും ഖുർആൻ ഓതണം. അതിൽ ദിക്റ്, പ്രാർത്ഥന, ചിന്ത എന്നിവ ഉൾക്കൊള്ളുന്നുണ്ട്. (ഇഹ്യ: 1/308)
*സൂര്യൻ മഞ്ഞ നിറമായതുമുതൽ അസ്തമയം വരെ*
ഈ സമയം പ്രഭാതം മുതൽ സൂര്യോദയം വരെയുള്ള സമയത്തിനു സമാനമാണ്. ഉദയത്തിനു മുമ്പെന്നപ്പോലയാണല്ലോ അസ്തമയത്തിനുമുമ്പുള്ള സമയവും.
രാവിലെയും വൈകുന്നേരവും അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തുക. (അർറൂം 17) എന്നതുകൊണ്ടുള്ള വിവക്ഷയാണിത്.
പകലിന്റെ അറ്റങ്ങളിൽ താങ്കൾ തസ്ബീഹ് ചൊല്ലുക. (ത്വാഹാ: 130) എന്നതിലെ പകലിന്റെ രണ്ടാമത്തെ അറ്റം കൊണ്ടുള്ള വിവക്ഷയും ഇതുതന്നെയാണ്.
ഹസനുൽ ബസരി(റ) പറയുന്നു: "പ്രഭാതത്തെക്കാൾ സായാഹ്നത്തിനായിരുന്നു പുണ്യാത്മാക്കൾ കൂടുതൽ പ്രാധാന്യം നൽകിയിരുന്നത്."
പൂർവസൂരികളിലൊരാൾ പറയുന്നു: "അവർ പ്രഭാതത്തെ ഭൗതിക കാര്യങ്ങൾക്കും സായാഹ്നത്തെ പാരത്രിക കാര്യങ്ങൾക്കും നിശ്ചയിച്ചിരിക്കുന്നു." (ഇഹ്യ: 1/309).
വൈകുന്നേരമായാൽ നബി(സ)
أَللّٰهُمَّ بِكَ أَمْسَيْنَا وَبِكَ أَصْبَحْنَا وَبِكَ نَحْيَى وَبِكَ نَمُوتُ وَإِلَيْكَ النُّشُورُ (أبو دود 5068)
أَمْسَيْنَا وَأَمْسَى الْمُلْكُ لِلهِ وَالْحَمْدُ للهِ لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ، رَبِّ أَسْأَلُكَ خَيْرَ مَا فِي هَذِهِ اللَّيْلَةِ وَخَيْرَ مَا بَعْدَهَا وَأَعُوذُ بِكَ مِنْ شَرِّ مَا فِي هَذِهِ اللَّيْلَةِ وَشَرِّ مَا بَعْدَهَا رَبِّ أَعُوذُ بِكَ مِنَ الْكَسَلِ وَسُوءِ الْكِبَرِ أَعُوذُ بِكَ مِنْ عَذَابِ النَّارِ وَعَذَابِ الْقَبْرِ (مسلم 2729)
أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ (ابن السني)
3 مرات
سْمِ اللهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ وَلَا فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ (ابو داود 5588)
നിർദ്ദേശിച്ച ധാരാളം ദിക്റുകളുണ്ട്. കഴിവിതും അത് പാരായണം ചെയ്യുക. കൂടുതൽ ദിക്റുകൾക്ക് അദ്കാറുന്നവവി) കാണുക.
പാപമോചനപ്രാർത്ഥനകൾ വർദ്ധിപ്പിക്കുക. അല്ലാഹു പറഞ്ഞു: “വൈകുന്നേരവും രാവിലെയും നിന്റെ പാപം പൊറുക്കാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുക. നിന്റെ റബ്ബിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ വാഴ്ത്തുക” (ഗാഫിർ 55) എന്ന സൂക്തത്തിൽ നിന്ന് ഇതുമനസ്സിലാക്കാം.
ഖുർആനിൽ പരാമർശിച്ച അല്ലാഹുവിന്റെ നാമങ്ങൾ ഉപയോഗിച്ച് പാപമോചനം നടത്തലാണ് ഏറ്റവും ഉത്തമം.
اَسْتَغْفِرُ اللهَ إِنَّهُ كَانَ غَفَّارًا اَسْتَغْفِرُ اللهَ إِنَّهُ كَا تَوَّابًا رَبِّ اغْفِرْ وَارْحَمْ وَأَنْتَ خَيْرُ الرَّاحِمِينَ فَاغْفِرْ لَنَا وَارْحَمْنَا وَأَنْتَ خَيْرُ الرَّاحِمِينَ فَاغْفِرْ لَنَا وَارْحَمْنَا وَأَنْتَ خَيْرُ الْغَافِرِينَ
എന്നിവ ഖുർആനിൽ വന്ന ഇസ്തിഗ്ഫാറുകളാണ്.
സൂര്യാസ്തമയത്തിനു മുമ്പ് ‘വശംസി വളുഹാഹാ’, ‘വല്ലൈലി ഇദാ യഗ്ശാ’, ‘മുഅവ്വദതൈനി’ എന്നിവ ഓതൽ സുന്നത്താണ്. അസ്തമനത്തോടെ പകലിലെ വിർദുകൾ അവസാനിച്ചു. അപ്പോൾ അതുവരെയുള്ള സ്ഥിതിഗതികൾ പരിശോധിച്ച് ആത്മവിചാരണ നടത്തണം. (ഇതോടെ ഒരു ദിവസം പൂർത്തിയായി).
കഴിഞ്ഞ ദിവസത്തേക്കാൾ കൂടുതൽ നന്മയൊന്നും ചെയ്യാതെയാണ് ഈ ദിവസം കഴിഞ്ഞുപോയതെങ്കിൽ അത് നഷ്ടം തന്നെയാണ്. ഇന്നലത്തേക്കാളും തിന്മ കൂടുതലാണെങ്കിൽ അയാൾ ശപിക്കപ്പെട്ടവനാണ്.
പകൽ മുഴുവൻ നന്മചെയ്യാൻ കഴിഞ്ഞിട്ടുള്ളവർക്ക് സന്തോഷമുണ്ടാകും. അതിനുള്ള സൗഭാഗ്യം ലഭിച്ചതിന് അല്ലാഹുവിനോട് നന്ദികാണിക്കണം. അല്ലാഹു തൗഫീഖ് നൽകട്ടെ.
കോഴിക്കോട് | ഇതാദ്യമായി ഈ വര്‍ഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സ്വന്തം നിലയില്‍ വിമാന തീയതിയും വിമാനവും ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിനുള്ള നടപടികള്‍ക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി തുടക്കം കുറിച്ചു.കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ പില്‍ഗ്രിം ലോഗിന്‍ ചെയ്താണ് വിമാനവും തീയതിയും ബുക്ക് ചെയ്യേണ്ടത്.
സുവിധാ ആപ്പ് വഴിയും ഇതിന് സൗകര്യമുണ്ട്. നിശ്ചിത സമയത്തേക്ക് മാത്രമായി ഓണ്‍ലൈന്‍ ബുക്കിംഗ് പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇന്ന് മുതല്‍ നാല് ദിവസം മാത്രമേ ഓണ്‍ലൈന്‍ വിമാന ബുക്കിംഗിനും തീയതി തിരഞ്ഞെടുക്കുന്നതിനും അവസരമുണ്ടാകുകയുള്ളൂ. ഒരു പ്രാവശ്യം ഒരു വിമാനം തിരഞ്ഞെടുത്തവര്‍ക്ക് പിന്നീട് മാറ്റാന്‍ കഴിയില്ല. ഇത് പ്രകാരം രണ്ട് കവറുകളില്‍ ആണെങ്കില്‍ പോലും ഒരേ കുടുംബത്തില്‍ പെട്ടവര്‍ക്കും കൂട്ടുകാര്‍ക്കും ഒരേ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അവസരമൊരുങ്ങും. ഈ വര്‍ഷത്തെ ഹജ്ജ് വിമാന ഷെഡ്യൂളുകള്‍ സംബന്ധിച്ച നടപടികള്‍ പൂര്‍ത്തീകരിച്ചതിന് പിന്നാലെയാണ് ഓണ്‍ലൈനായി വിമാനം ബുക്ക് ചെയ്യുന്നതിനുള്ള നടപടികളും കേന്ദ്ര ഹജ്ജ് കമ്മിറ്റി ആരംഭിക്കുന്നത്. കൃത്യമായ അവസാന വിമാന ഷെഡ്യൂള്‍ പുറത്ത് വിട്ടിട്ടില്ല.
നേരത്തെ ഹജ്ജിന് പോകാന്‍ താത്പര്യമുള്ളവര്‍ക്ക് നേരത്തെയും അവസാനം പോകേണ്ടവര്‍ക്ക് അവസാനവും ഹജ്ജിന് പോകാന്‍ ഓണ്‍ലൈന്‍ അപേക്ഷ വഴി അവസരമൊരുങ്ങും. എന്നാല്‍ വിമാനത്തിന്റെ കപ്പാസിറ്റിയും സീറ്റിന്റെ ലഭ്യതയും അനുസരിച്ചായിരിക്കും ഓണ്‍ലൈന്‍ അപേക്ഷകര്‍ക്ക് ഹജ്ജ് യാത്രാ തീയതിയും വിമാനവും അനുവദിക്കുക.
കവര്‍ ഹെഡാണ് പില്‍ഗ്രിം ലോഗിനില്‍ വിമാന ബുക്കിംഗ് നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടത്. എന്നാല്‍ ഇപ്രാവശ്യം ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ എല്ലാവരും ഓണ്‍ലൈനായി ഹജ്ജ് വിമാനത്തിന് ബുക്ക് ചെയ്യേണ്ടതില്ല. ആവശ്യമുള്ളവര്‍ക്ക് മാത്രമാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അല്ലാത്തവര്‍ക്ക് കേന്ദ്രഹജ്ജ് കമ്മിറ്റി നിശ്ചയിക്കുന്ന തീയതിയിലും വിമാനത്തിലും ഹജ്ജിന് പോകാം. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം കൂടുതല്‍ ഗുണപ്രദമാകും. ഇത് സംബന്ധിച്ച നിര്‍ദേശം കേന്ദ്ര ഹജ്ജ് കമ്മിറ്റി എല്ലാ സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിലെ ഹജ്ജ് കമ്മിറ്റികള്‍ക്ക് അയച്ചിട്ടുണ്ട്.
*ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ലിങ്കിൽ ക്ലിക് ചെയ്യുക.
╔════►﷽◄════╗*
വെള്ളിയാഴ്ച ദിവസം
ജുമുഅക്ക് ശേഷം
*സൂറത്തുൽ ഖദ്ർ 25*
*പ്രാവശ്യം ഓതിയാൽ*
1000 ഹജ്ജ് ചെയ്ത കൂലിയും,
1000 പ്രാവശ്യം അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ജിഹാദ് ചെയ്ത കൂലിയും etc.. ലഭിക്കുന്നതാണ്
വെള്ളിയാഴ്ച
ജുമാ നിസ്കാരത്തിനു മുമ്പ്
വുളുവോടെ പതുക്കെ
*200 പ്രാവശ്യം اَللّٰه (അല്ലാഹ്)*
എന്നു ചൊല്ലിയാൽ
അവന്റെ എല്ലാ ഉദ്ദേശ്യ ലക്ഷ്യങ്ങളും സഫലീകരിക്കപ്പെടുമെന്ന്
ഇമാം ശിഹാബുദ്ദീൻ
സുഹ്രവർദി (റ) പറയുന്നു...
(സആദത്തുദ്ധാറൈൻ)
താഴെ കൊടുത്തിരിക്കുന്ന സ്വലാത്ത് വെള്ളിയാഴ്ച
80 പ്രാവിശ്യം ചെല്ലിയാൽ 80 വർഷത്തെ ദോഷം
അല്ലാഹു പൊറുത്ത് തരും
*اللّهُمَّ صلِّ عَلَی سَيِّدِنَا مُحَمَّدٍ عَبْدِكَ ونَبِيِّكَ وَرَسُولِك النَّبِيّ الأُمِّيِّ وَعَلَی آلِهِ وَصَحْبِهِ وَسَلِّمْ*
(ഇർശാദുൽ ഇബാദ്)
ജുമുഅ നിസ്കാരം കഴിഞ്ഞ്
മാറി ഇരിക്കുന്നതിന് മുമ്പ്
*7 സൂറത്തുല്‍ ഫാത്തിഹ*
*7 സൂറത്തുല്‍ ഇഖ് ലാസ്*
*7 സൂറത്തുല്‍ ഫലഖ്*
*7 സൂറത്തുല്‍ നാസ്*
ഒരാള്‍ ഓതിയാൽ അല്ലാഹു അവന്റെ ദോഷങ്ങള്‍ പൊറുക്കുന്നതാണ്
(തുഹ്ഫഃ)
*മുത്ത് നബി ﷺ പറഞ്ഞു:*
ജുമുഅ കഴിഞ്ഞതിന്ന് ശേഷം
*سُبْحاَنَ اللّهِ العَظِيمِ وَبحمده*
എന്ന് 100 പ്രാവിശ്യം പറഞ്ഞാൽ അവന്റെ ഒരു ലക്ഷവും മാതാപിതാക്കളുടെ 25000 ദോഷങ്ങളും പൊറുക്കപ്പെടും
(ഇർശാദുൽ ഇബാദ്)
*അനസ് (റ) പറഞ്ഞു* വെള്ളിയാഴ്ച 70 പ്രാവശ്യം
*اللّهُمَّ أَغْنِنِي بِفَضْلِكَ عَمَّنْ سِواك وَبِحَلَالِك عَنْ حَرَامِكَ*
എന്ന് പറഞാൽ 2 വെള്ളിയാഴ്ചക്ക് മുമ്പായി അല്ലാഹു അവനെ ഐശ്വര്യവാനാക്കുന്നതാണ്
( ٢/١٤٥ )اعانة
*വളരെ പുണ്യമാക്കപ്പെട്ട ദിക്ർ*
*إِلَهِي لَسْتُ لِلْفِرْدَوْسِ أَهْلاً*
*وَلاَ أَقْوَى عَلىَ نَارِ الْجَحِيْمِ*
*فَهَبْ ليِ تَوْبَةً وَاغْفِرْ ذُنُوْبي*
*فَإِنَّكَ غَافِرُ الذَّنْبِ الْعَظِيْمِ*
അബ്ദുല്‍ വഹാബു ശഅ്റാനീ (റ) പറയുന്നു:
ഒരാള്‍ വെളളിയാഴ്ച്ച ദിവസം പതിവായി ഈ ബൈത് 5 പ്രാവശ്യം ചൊല്ലിയാല്‍ നിസ്സംശയം അല്ലാഹു ﷻ അവനെ മുസ്ലിമായിട്ടല്ലാതെ മരിപ്പിക്കുകയില്ല...
*വെള്ളിയാഴ്ച അൽ കഹ്ഫ് സൂറത്ത് ഓതിയാൽ*
2 ജുമുഅന്റെ ഇടയിലുള്ള ഒന്നിനിക്ക് പ്രകാശമാണ്
അടുത്ത ജുമുഅ വരെയുള്ള ദോഷങ്ങൾ പൊറുക്കപ്പെടും ദജ്ജാലിന്റെ ഫിത്നയിൽ നിന്ന് കാവൽ, 70000 മലക്കിന്റെ പ്രാർത്ഥന
(ഇഹ്യ ഉലൂമുദ്ധീൻ
*വെള്ളിയാഴ്ച ഒരാൾ*
*സൂറത്തുൽ ദുഖാൻ പാരായണം* *ചെയ്താൽ സ്വർഗ്ഗത്തിൽ*
*ഒരു കൊട്ടാരം ആണ് കൂലി*
*വെള്ളിയാഴ്ച സൂറത്ത് യാസീൻ ഓതിയാൽ ദോശങ്ങളൊക്കെ പൊറുക്കപ്പെട്ടു എന്ന് മുത്ത്ﷺ പറഞ്ഞിരിക്കുന്നു*
( الترغيب والترهيب)
*മുത്ത് നബി ﷺ പറഞ്ഞു വെള്ളിയാഴ്ച കുളിച്ച് നേരത്തെ നടന്ന് പള്ളിയിലേക്ക് പോയി ഖുതുബ ശ്രദ്ധിച്ച് കേൾക്കുകയും ചെയ്താൽ ഓരോ ചവിട്ടടിക്കും ഒരു കൊല്ലത്തെ നിസ്കാരത്തിന്റെയും നോമ്പിന്റെയും കൂലി*
(അഹ്മദ്)
*ദുആ വസിയ്യത്തോടെ.....*
🤲🤲🤲🤲
ഓരോ ദിവസവും 100 തവണ
ആദ്യത്തെ പത്തിൽ:
سُبْحَانَ الحَيِّ القَيُّومْ
രണ്ടാമത്തെ പത്തിൽ:
سُبْحَانَ اللّٰهِ الأَحَدِ الصَّمَدْ
മൂന്നാമത്തെ പത്തിൽ:
سُبْحَانَ اللّٰهِ الرَّؤُوفْ
ഇത് ചൊല്ലുന്നവർക്ക്, ഒരാൾക്കും വിശേഷിപ്പിക്കാൻ കഴിയാത്ത പ്രതിഫലം നൽകപ്പെടും.
(നുസ്ഹത്തുൽ മജാലിസ്)
റജബ് മുഴുവൻ നോമ്പെടുത്താൽ..?
1) പാപം മുഴുവൻ പൊറുക്കും.
2) ജീവിതത്തിന്റെ ശിഷ്ടകാലം പാപത്തിൽ നിന്നും സംരക്ഷിക്കും.
3) അന്ത്യ നാളിൽ ദാഹം ഉണ്ടാകില്ല.
മുഴുവനും നോൽക്കാൻ കഴിവില്ലാത്തവൻ..?
മൂന്ന് പത്തു കളിൽ നിന്ന് ഓരോ പത്തിലും ഒരു നോമ്പെടുക്കുക (ഒന്നിന് പത്താണ് പ്രതിഫലം മൂന്നിന് 30 പ്രതിഫലം)
(അൽ മവാഹിബുൽ ജലിയ്യ: പേ 379 ഇത് ഹാഫ്)
റജബ് 27 നോമ്പ്
റജബ് 27 നോമ്പെടുത്താൽ 6 മാസം നോമ്പെടുത്ത പ്രതിഫലം ലഭിക്കും.
(അൽ മവാഹിബുൽ ജലിയ്യ: 377, മുകാശിഫത്തുൽ ഖുലൂബ്)
റജബിലെ സുന്നത്ത് നോമ്പിന്റെ നിയ്യത്ത്:
نَوَيْتُ صَوْمَ غَدٍ سُنَّةَ الرَّجَبِ هَاذِهِ السَّنَةِ اَدَآءً لِلّٰهِ تَعَالَى
ഈ വർഷത്തെ സുന്നത്തായ റജബ് മാസത്തിലെ നാളെത്തെ നോമ്പിനെ അദാആയിക്കൊണ്ട് അല്ലാഹു തആലാക്ക് വേണ്ടി നോറ്റു വീട്ടുവാൻ ഞാൻ കരുതി.
NB: സുന്നത്ത് നോമ്പിന്റെ കൂടെ റമളാനിൽ നോമ്പ് ഖളാ ഉളളവർ അതും കരുതിയാൽ രണ്ട് നോമ്പിന്റെയും പ്രതിഫലം ലഭിക്കുന്നതാണ്.
(ഫതാവൽ ഖുബ്റാ 2/75)
നാളെ മീസാനിൽ നന്മ ഭാരം കൂടാൻ വേണ്ടിയെങ്കിലും നിങ്ങളോട് ബന്ധപ്പെട്ടവർക്കും, നിങ്ങളുള്ള മറ്റു ഗ്രൂപ്പിലേക്കും ഈ അറിവ് ഫോർവേർഡ് ചെയ്ത് കൊടുക്കുക..
അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ
صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ
صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ
اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ
ദുആ വസിയ്യത്തോടെ....
ലോക പ്രശസ്ത തീര്‍ഥാടന കേന്ദ്രമാണ് അജ്മീര്‍.
സുല്‍ത്താനുല്‍ ഹിന്ദ് (ഇന്ത്യന്‍ ചക്രവര്‍ത്തി) എന്ന അപരനാമത്തില്‍ വിശ്രുതനായ ശൈഖ് ഖാജാ മുഈനുദ്ദീന് ചിശ്തി (റ)വിൻ്റെ അന്ത്യവിശ്രമ സ്ഥാനമാണ് അജ്മീര്‍.
വിശുദ്ധ ജീവിതത്തിലൂടെ ആത്മീയ ചക്രവാളങ്ങള്‍ കീഴടക്കിയ ഖാജാ (റ) ലക്ഷങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്കി ഇന്ത്യന്‍ മുസ്ലിംകള്ക്കിടയില് ചക്രവര്‍ത്തിപദം അലങ്കരിച്ചുകൊണ്ടിരിക്കുന്നു. അശരണര്‍ക്കും അഗതികള്‍ക്കും താങ്ങും തണലുമായിരുന്ന ഖാജാ തങ്ങളുടെ പ്രബോധന കേന്ദ്രമായിരുന്ന അജ്മീര്‍ ജാതിമതഭേദമന്യേ ഇന്നും ലക്ഷങ്ങള്‍ക്ക് ആശ്വാസകേന്ദ്രമാണ്.
`ശൈഖിൻ്റെ ജനനം`
അസ്സയ്യിദ് ശൈഖ് മുഈനുദ്ദീന് ഹസന് എന്ന അജ്മീർ ഖാജ (റ) ഹിജ്റ *522* ല്‍ ഇറാനിലെ സജിസ്ഥാനിലാണ് ജനിച്ചത്.
പണ്ഡിതനും ധര്‍മിഷ്ഠനുമായിരുന്ന പിതാവ് സയ്യിദ് ഗിയാസുദ്ദീന്‍ സന്‍ജരി (റ)വിൻ്റെ ശിക്ഷണത്തിലാണ് പ്രാഥമിക പഠനം. പതിനൊന്നാം വയസ്സില്‍ പിതാവ് വഫാതായി.
ഒരിക്കല്‍ ഖാജ (റ) തോട്ടം നനച്ചുകൊണ്ടിരിക്കെ, സദ്വൃത്തരില്‍പെട്ട ശൈഖ് ഇബ്റാഹീം (റ) കടന്നുവന്നു. അദ്ദേഹത്തെ സ്വീകരിച്ച ഖാജ (റ) പഴങ്ങളും മറ്റും നല്കി ആദരിച്ചു. ഈ സംഭവം ഖാജ (റ) വിൻ്റെ ഉയര്‍ച്ചയുടെ നിമിത്തമായതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്.
ശൈഖ് ശിഹാബുദ്ദീന് ശാലിയാത്തി (റ) “മവാഹിബുര്‍റബ്ബില്‍ മതീന്” എന്ന രിസാലയില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
ഖാജാ (റ) വിൻ്റെ സ്വഭാവത്തില്‍ സന്തുഷ്ടനായ ശൈഖ് തന്റെ ഭാണ്ഡത്തില്‍ നിന്ന് ഒരു പഴം നല്കി. ഇത് ഭക്ഷിച്ച ശേഷം ഈ ബാലനില്‍ വലിയ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. ആത്മാവ് പ്രഭാപൂരിതമാകാനും ആത്മീയതയുടെ ഉത്തുംഗതയിലേക്കുള്ള ചുവടുവെക്കാനും ഈ സംഭവം ഒരു നിയോഗവും നിമിത്തവുമായിത്തീര്‍ന്നു. ഭൗതികാഢംബരങ്ങളോട് വിരക്തി തോന്നിയ ഖാജാ ( റ ) തന്റെ മുഴുവന്‍ സമ്പത്തും ദാനം ചെയ്തു. ശൈഖ് നിസാമുദ്ദീന്‍ (റ)വില്‍ നിന്ന് വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കുകയും മതവിജ്ഞാനങ്ങളില്‍ അവഗാഹം നേടുകയും ചെയ്തു.
`ശൈഖ് ഉസ്മാൻ ഹാറൂനി(റ)വിൻ്റെ കൂടെ`
ശേഷം ഇറാഖില്‍ ശൈഖ് ഉസ്മാന് ഹാറൂനി (റ)യുടെ ശിഷ്യത്വം തേടി *20* വര്‍ഷം കഴിച്ചുകൂട്ടി. ശൈഖ് ഉസ്മാന് (റ)വിനെ ബൈഅത്ത് ചെയ്ത് സ്ഥാനവസ്ത്രം (ഖിര്‍ക) സ്വീകരിച്ച് വിഖ്യാതമായ ചിശ്തി ത്വരീഖത്തില്‍ പ്രവേശിച്ചു. ശൈഖ് ഖാജാ (റ)പിന്നീട് നൂഹ് നബി (അ) മിൻ്റെ കപ്പല്‍ കരക്കടിഞ്ഞ ജൂദി പര്‍വതത്തിലെത്തി. ശൈഖ് മുഹ്യിദ്ദീന് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ)വിനെ കണ്ടുമുട്ടി. ആ പ്രകാശ ഗോപുരത്തില്‍ നിന്നും ആത്മജ്ഞാനം സ്വന്തമാക്കികൊണ്ട് ഏഴ് മാസത്തോളം കഴിഞ്ഞു.
ശൈഖ് ശിഹാബുദ്ദീന് സുഹ്റവര്‍ദി (റ), ശൈഖ് ളിയാഉദ്ദീന്‍ (റ), ശൈഖ് യൂസുഫുല്‍ ഹമദാനി (റ) തുടങ്ങി ആത്മീയ വിഹായസ്സിലെ പ്രോജ്വല താരങ്ങളായ നിരവധി ആത്മജ്ഞാനികളുമായി ബന്ധപ്പെടുകയും ആശീര്‍വാദങ്ങള്‍ നേടുകയും ചെയ്തു. ഈ മഹദ്വ്യക്തികളില്‍ നിന്ന് പ്രകടമായ തിളക്കം ആര്‍ജിച്ചെടുത്ത് തന്റെ ജീവിതത്തില്‍ തിളക്കമാര്‍ന്ന സേവന പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കാന്‍ ശൈഖ് ഖാജാ (റ)വിന് സാധിച്ചു.
`കറാമത്തുകൾ`
നിരവധി അസാധാരണ സംഭവങ്ങള്‍ ഖാജ (റ) വിൻ്റെ ചരിത്രത്തില്‍ കാണാം. മരിച്ച മകനെ അല്ലാഹുവിന്റെ അനുമതിയില്‍ തിരിച്ചുവിളിച്ചതും അഗ്നി ആരാധകരെ വെല്ലുവിളിച്ചുകൊണ്ട് ഒരു ചെറുപ്പക്കാരനെ തീയില്‍ കടത്തി ഒരു പോറലുമേല്‍പ്പിക്കാതെ തിരിച്ചുവിളിച്ചതും അക്രമിയായ രാജാവ് നിഷ്കരുണം വധിച്ച ചെറുപ്പക്കാരനെ എഴുന്നേല്‍പ്പിച്ചതുമെല്ലാം ഖാജ (റ) വിൻ്റെ കറാമത്തുകളില്‍ ചിലതാണ്. ഇത്തരം കറാമത്തുകളിലൂടെ ലക്ഷക്കണക്കിന് ആളുകൾ ഇസ്ലാമിലേക്ക് കടന്നുവന്നു
ഹുജ്റ: ശരീഫ: യിൽ
ഒരിക്കല്‍ വിശുദ്ധ ഹുജ്റ: ശരീഫില്‍ നബി (സ)യെ സിയാറത്ത് ചെയ്ത് വിശ്രമത്തിനിടെ ഉറങ്ങിപ്പോയ ഖാജാ (റ)വിന് സ്വപ്നദര്‍ശനമുണ്ടായി. നബി (സ) നിര്‍ദേശിച്ചു. നിങ്ങള്‍ ഹിന്ദുസ്ഥാനിലേക്ക് പുറപ്പെടുക, അവിടെയുള്ള അന്ധകാരങ്ങള്‍ അകറ്റി വിശ്വാസത്തിന്റെ വെളിച്ചം പകരുക. ഈ നിര്‍ദേശം ഒരു കര്‍ത്തവ്യമായി ചുമലിലേറ്റിയ ഖാജാ (റ) നാൽപ്പത് അനുയായികള്‍ക്കൊപ്പം ഹിജ്റ *561* മുഹര്‍റം മാസത്തില്‍ ഇന്ത്യയിലേക്ക് യാത്ര തിരിച്ചു അജ്മീറിലെത്തി. ഉത്തരേന്ത്യയില്‍ രജപുത്ര രാജാക്കന്മാരുടെ ഭരണകാലമായിരുന്നു അത്.
വിശുദ്ധ ഇസ്ലാമിന്റെ അന്തസ്സത്ത അടുത്തറിയാന്‍ കഴിയാത്ത ചിലർ ഖാജാ (റ) വിനെയും അനുയായികളെയും സംശയത്തിന്റെയും ശത്രുതയുടെയും കണ്ണുകളോടെ കണ്ടു.
അനാസാഗറിലെ വെള്ളം
അജ്മീറിനടുത്ത് ആനാസാഗറിലെ വെള്ളമെടുത്ത് ദൈനംദിനാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന ഖാജാ (റ) വിനെയും അനുയായികളെയും തടയാന്‍ ശ്രമം നടന്നു. ആ വെള്ളത്തിന് പുണ്യം കല്‍പ്പിച്ചിരുന്ന അവിശ്വാസികള്‍ പൃഥ്വി രാജാവിനോട് പരാതി പറഞ്ഞു. തന്നെയും അനുയായികളെയും ശല്യം ചെയ്തവരോട് ഖാജാ (റ) ഏറ്റുമുട്ടലിന്റെ മാര്‍ഗം സ്വീകരിച്ചില്ല. ഒരു പാത്രം വെള്ളമെടുത്ത് പിന്മാറി. പിറ്റേദിവസത്തെ വാര്‍ത്ത അമ്പരപ്പിക്കുന്നതായിരുന്നു. ആനാസാഗറിലെ വെള്ളം വറ്റിപ്പോയിരിക്കുന്നു. അത്ഭുത വാര്‍ത്ത പരന്ന് അജ്മീര്‍ ജനസാഗരമായി.
ഖാജ (റ) വിൻ്റെ മുമ്പില്‍ മാപ്പപേക്ഷിക്കാന്‍ രാജാവിനോട് പലരും ഉപദേശിച്ചു. പൃഥി രാജന്, പക്ഷേ ഒരു കൈ നോക്കാന്‍ തന്നെ തീരുമാനിച്ചു. മൂസ നബിയുടെ കാലത്ത് ഫറോവയുടെ മാരണവിദ്യക്കാരെ അനുസ്മരിപ്പിക്കുന്ന പ്രകാരം തന്റെ ചെരുപ്പുകള്‍ പറന്നു രാജാവ് രംഗത്തിറക്കിയ അജയ് പാലിനെ അടിച്ചുവീഴ്ത്തി. പരാജയം സമ്മതിച്ച അജയ് പാല് ഖാജാ (റ)വിന്റെ മുമ്പില്‍ വന്ന് കലിമ ചൊല്ലി ഇസ്ലാം ആശ്ലേഷിച്ചു. പൃഥി രാജാവ് ഖാജാ (റ)വിനോട് മാപ്പപേക്ഷിച്ചു. അനുയായികള്‍ എടുത്തുവെച്ച ഒരു കപ്പ് വെള്ളം കുളത്തില്‍ ഒഴിക്കാന്‍ തീരുമാനിച്ചു. അല്‍പ്പനേരം കൊണ്ട് വറ്റിപ്പോയ കുളം നിറഞ്ഞു. പരിസരങ്ങളിലെ വറ്റിപ്പോയ കിണറുകള്‍ സ്വജലങ്ങളായി.
ഇത്തരം അത്ഭുത സംഭവങ്ങളും വ്യക്തിവൈശിഷ്ട്യവും ആകര്‍ഷണീയവുമായ പെരുമാറ്റച്ചട്ടങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കാരണം നിരവധി പേര് ഇസ്ലാമിലേക്കാകര്‍ഷിക്കപ്പെട്ടുവെന്നതിന് ചരിത്രം സാക്ഷിയാണ്.
ഖാജയുടെ വഫാത്ത്
ഹിജ്റ *633* റജബ് ആറിന് തിങ്കളാഴ്ചയാണ് മഹാന് ഈ ഭൗതിക ലോകത്തോട് വിട പറയുന്നത്. ആ ദിവസം പൂര്‍ണമായും വാതിലടച്ചു കഴിയുകയായിരുന്നു
വാതില്‍ തുറന്നുനോക്കിയപ്പോള്‍
പുറത്ത് കാത്തിരുന്ന സ്നേഹജനങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത് നെറ്റിത്തടത്തില്‍ പ്രകാശത്താല്‍ എഴുതപ്പെട്ട ഒരു ലിഖിതമായിരുന്നു.
*هذا حبيب الله مات في حب الله*
(അല്ലാഹുവിന്റെ ഹബീബ് ഇതാ, അവന്റെ പ്രീതിയിലായി മരിച്ചിരിക്കുന്നു. (മവാഹിബു റബ്ബില്‍ മത്തീന്‍, പേജ് 26).
ഈ വർഷം [ ഹിജ്റ: 1447 റജബ് 06 - 2025 ഡിസംബർ 27 - ശനി ശൈഖ് ഖാജാ മുഈനിദ്ദീൻ (റ) വിൻ്റെ 814-ാം ആണ്ട് ദിനമാണ്
*رضي الله عن الولي*
*معين الدين العلي*
(എം.എ.ജലീൽ സഖാഫി പുല്ലാര)
നാളെ മീസാനിൽ നന്മ ഭാരം കൂടാൻ വേണ്ടിയെങ്കിലും നിങ്ങളോട് ബന്ധപ്പെട്ടവർക്കും, നിങ്ങളുള്ള മറ്റു ഗ്രൂപ്പിലേക്കും ഈ അറിവ് ഫോർവേർഡ് ചെയ്ത് കൊടുക്കുക..
അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*
ദുആ വസിയ്യത്തോടെ....
ടിപ്പു സുൽത്താൻ ഖിസ്സപ്പാട്ട് - ഭാഗം -1
ടിപ്പുവിന്റെ പിതാമഹൻ ശൈഖ് വാലിയും കുടുംബവും ഇന്ത്യയിലെത്തി . ടിപ്പുവിന്റെ പിതാവ് ഹൈദരലി ഇന്ത്യയിൽ വെച്ച് ജനിക്കുന്നു . അവരുടെ കുടുംബം, ബാല്യം , കൗമാരം , യൗവ്വനം , വിവാഹം . ഹൈദറിന്റെ ആദ്യ ഭാര്യ ഷഹബാസ് രോഗാതുരയായപ്പോൾ അവളുടെ ആവശ്യപ്രകാരം ഹൈദർ ഫഖ്റുന്നിസയെ വിവാഹം കഴിക്കുന്നു . ശേഷം ഷഹബാസ് മരണപ്പെടുന്നു.
https://youtu.be/4iWQZ3RUsLc?si=zlIKP2Xk4ivQ1CZa
ടിപ്പു സുൽത്താൻ ഖിസ്സപ്പാട്ട് - ഭാഗം -2
ടിപ്പു സുൽത്താൻ ജനിക്കുന്നു. ഹൈദരാലി നവാബ് പദവിയിലേക്ക്
https://youtu.be/rNWNVPG1MTQ?si=xvpSb0Reeaw_BXX1
ടിപ്പു സുൽത്താൻ ഖിസ്സപ്പാട്ട് ഭാഗം -3
ഭാഗങ്ങൾ :
ഹൈദരാലിക്ക് നേരെ ഖണ്ഡേ റാവുവിന്റെ ചതി - ഹൈദരാലി മൈസൂർ കീഴടക്കുന്നു- അധികാരത്തിലേക്ക്
https://youtu.be/yma2kb8sZXo
ഭാഗം -4
ഭാഗങ്ങൾ : ടിപ്പുവിന്റെ ബാല്യം - 2000 പുസ്തകങ്ങളുള്ള ലോക പ്രശസ്തമായ ലൈബ്രറി- അമേരിക്ക സ്വാതന്ത്ര്യം നേടുന്നു-
https://youtu.be/DKko0CzUcqs?si=sOCltLx9YlAoqFk_
ടിപ്പു സുൽത്താൻ ഖിസ്സപ്പാട്ട് യൂട്യൂബ് വേർഷൻ ഭാഗം 5 റിലീസ് ചെയ്തു
ഭാഗങ്ങൾ : ഹൈദരലിയുടെ മരണം - മാലിക് അയാസ് ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നു - ശ്രമം പൂർണ്ണയ്യ പരാജയപ്പെടുത്തുന്നു
ലിങ്ക് https://youtu.be/X7NKgW2aXgo
ടിപ്പു സുൽത്താൻ ഖിസ്സപ്പാട്ട് - ഭാഗം -6
ടിപ്പു സുൽത്താൻ അധികാരമേൽക്കുന്നു- അദ്ദേഹത്തിന്റെ ദിന ചര്യകൾ - ബദനൂർ യുദ്ധം
https://youtu.be/PZuxCC-JQHE?si=kM1-zMdDfgj5tLNw
ടിപ്പുസുൽത്താൻ ഖിസ്സപ്പാട്ട് PART 7
ടിപ്പു സുൽത്താൻ ഖിസ്സപ്പാട്ട് ഭാഗം 7
ബദനൂർ യുദ്ധത്തിന് ശേഷം മൈസൂർ ഭരണത്തെ അസ്ഥിരപ്പെടുത്താനുള്ള ബ്രിട്ടീഷ് ശ്രമങ്ങൾ രൂക്ഷമാവുന്നു .
അമേരിക്കയിൽ നിന്ന് തോറ്റോടിയ കോൺവാലീസ് ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലേക്ക് മടങ്ങുന്നു. പകരം റിച്ചാർഡ് വെല്ലസ്ലി ഇന്ത്യയിലെത്തുന്നു
| TIPPU SULTAN QISSAPPATT | NASARUDHEEN MANNARKKAD
https://youtu.be/d9J_9NVEAFc
*ടിപ്പു സുൽത്താൻ ഖിസ്സപ്പാട്ട് - ഭാഗം 8*
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
https://youtu.be/bj7NEvv-8WU
മൈസൂർ അവസാന പോരാട്ടത്തിന് വേദിയാവുകയാണ്-ലോക പ്രശസ്തനായ നെപ്പോളിയൻ ബോണപ്പാട്ട് ടിപ്പു സുൽത്താനെ ബന്ധപ്പെടുന്നു- മീർ സ്വാദിഖ് ബ്രിട്ടീഷുകാർക്ക് ഒത്താശ ചെയ്യുന്നു- വൻ യുദ്ധ സന്നാഹം ഒരുങ്ങുന്നു - റുഖിയാ ബീവിയുടെ മനോ വ്യഥകൾ ....
https://youtu.be/bj7NEvv-8WU
ടിപ്പു സുൽത്താൻ ഖിസ്സപ്പാട്ട് അവസാനിച്ചു - ലിങ്ക്
https://youtu.be/OJbHkCJTfZQ
ബ്രിട്ടീഷുകാരുമായുള്ള അവസാന യുദ്ധവും പിൻ ചതികളും ഒടുവിൽ ടിപ്പുവിന്റെ വീര മരണവും ഉൾപ്പെടുത്തിയ ഈ 9 ആം എപ്പിസോഡോടെ ഈ അവതരണം ഞങ്ങൾ പൂർത്തിയാക്കുകയാണ്. ടിപ്പു സുൽത്താന്റെ വീര മരണത്തിന് ശേഷം ഇന്ത്യയിൽ ബ്രിട്ടീഷുകാർക്ക് കാര്യമായ ഒരു വെല്ലുവിളിയും ഉണ്ടായിട്ടില്ല എന്ന് ചരിത്രകാരന്മാർ. അത് കൊണ്ടാണ് വെല്ലസ്ലി പ്രഭു പ്രഖ്യാപിച്ചത് " ഇന്ത്യ ഞങ്ങൾക്ക് കീഴടങ്ങിയിരിക്കുന്നുവെന്ന് "
ഇതൊരു നീണ്ട യാത്രയായിരുന്നു. ഒരുപാട് തിരക്കുകളും വഴി തരണികളുമൊക്കെ താണ്ടി മുന്നോട്ട് പോയ മൂന്നു വർഷത്തെ ഒരു യാത്രയുടെ പരസ്യവസാനം . അവസാനം വരെ കൂടെ നിന്ന എല്ലാവര്ക്കും നന്ദി. പരമാവധി പ്രചരിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
സുബ്ഹാനല്ലാഹി മിൽഅൽ മീസാൻ. വ മുൻതഹൽ ഇൽമി വമബ് ലഖ രിളാ വ സിനതൽ അർഷ്.) ആയുസ്സ് വർധിക്കാൻ, പെട്ടെന്നുള്ള മരണം തടയാൻ,ഭക്ഷണ വിശാലത, ശത്രുക്കളിൽ നിന്ന് കാവൽ.ദുർ മരണം ഉണ്ടാകുകയില്ല.
ഏറ്റവും നല്ല personality ഒരു വ്യക്തിയിൽ നിർമ്മിക്കാൻ കഴിയുന്നതാണ് 5 ഇസ്ലാം കാര്യങ്ങളും 6 ഈമാൻ കാര്യങ്ങളും..
അത് ചെറുപ്പത്തിൽ പാടി പഠിച്ചതിനപ്പുറം നമ്മൾ എന്ത് ചെയ്തു?
അറിവുള്ളവരോടൊപ്പം അതിന്റെ ആഴങ്ങളിലേക്ക് മുങ്ങി അമൂല്യമായ മുത്തുകൾ ശേഖരിക്കുക 🤍
ഇസ്ലാം കാര്യങ്ങൾ
1•ശഹാദത്ത് കലിമ
2•നിസ്കാരം നിലനിർത്തൽ
3•സകാത്ത് കൊടുക്കൽ
4•റമളാനിൽ നോമ്പനുഷ്ഠിക്കൽ
5•ഹജ്ജ് ചെയ്യൽ
ഈമാൻ കാര്യങ്ങൾ
1•അല്ലാഹുവിലുള്ള വിശ്വാസം
2•മലക്കുകളിലുള്ള വിശ്വാസം
3•ഗ്രന്ഥങ്ങളിലുള്ള വിശ്വാസം
4•അല്ലാഹുവിന്റെ നബിമാരിലും മുർസലുകളിലുമുള്ള വിശ്വാസം
5•അന്ത്യനാളിലുള്ള വിശ്വാസം
6•വിധികളിലുള്ള വിശ്വാസം
*ദന്തശുചീകരണം ഇസ്ലാമിൽ*
https://whatsapp.com/channel/0029Va5tOzKHAdNdRX21wv3A
ചെറിയ കര്‍മ്മങ്ങളിലൂടെ വലിയ നേട്ടങ്ങള്‍ കരസ്ഥമാക്കുക...
സയ്യിദുനാ റസൂലുല്ലാഹിﷺതങ്ങൾ പറഞ്ഞു:- മിസ്വാക്ക് ചെയ്തുകൊണ്ടുള്ള നിസ്കാരത്തിന് അതില്ലാതെയുള്ള നമസ്കാരത്തേക്കാള്‍ 70 ഇരട്ടി പ്രതിഫലം ഉണ്ട്...
(ബൈഹഖി)
മിസ്വാക്ക് ചെയ്യാത്ത 70 റക്അത്തുകളേക്കാള്‍ ഉത്തമം മിസ്വാക്ക് ചെയ്തുള്ള 2 റക്അത്താണ്...
(അഹ്മദ്)
മിസ്വാക്ക് കൊണ്ട് വുളൂഅ് ചെയ്യുന്നതിന് മുമ്പും വുളൂഇന്റെ ഇടയിലും (രണ്ട് കൈപത്തികൾ കഴുകി വായില്‍ വെള്ളം കൊപ്ലിക്കുകയും മൂക്കില്‍ വെള്ളം കയറ്റി വൃത്തിയാക്കുകയും ചെയ്യുന്നതിന് മുമ്പും നിസ്കാരത്തില്‍ പ്രവേശിക്കുന്നതിനു മുമ്പും ഉപയോഗിക്കുന്നതാണ് മുറ.
സയ്യിദുനാ റസൂലുല്ലാഹി ﷺ തങ്ങൾ വീട്ടില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ ആദ്യം ചെയ്തിരുന്ന കര്‍മ്മം മിസ്വാക്കായിരുന്നു...
സയ്യിദുനാ ശുറൈഹ്ബ്നു ഹാനി (റ) സയ്യിദത് ആഇശാ (റ)യോട് ചോദിച്ചു; വീട്ടില്‍ വന്നാല്‍ സയ്യദിനാ റസൂലുല്ലാഹി ﷺ തങ്ങൾ ആദ്യം എന്ത് ചെയ്യും..? സയ്യിദത് ആഇശാ (റ) പറഞ്ഞു, പല്ല് തേക്കും...
(മുസ്ലിം)
രോഗി മിസ്വാക്ക് ചെയ്യുന്നത് എളുപ്പത്തില്‍ ശരീരത്തില്‍ നിന്ന് ആത്മാവ് വിട്ട് പിരിക്കാന്‍ സഹായിക്കും.
മിസ്വാക്ക് ഒന്ന് ഉരതിയതിന് ശേഷം ഉണ്ടാകുന്ന ഉമിനീര് ഇറക്കല്‍ സുന്നത്താണ്. വായ മലിനമായിട്ടുണ്ടെങ്കില്‍ പാടില്ല താനും.
മിസ്വാക്കിന്റെ ഇടയില്‍
اللهم بارك لي فيه يا أرحم الراحمين
*അല്ലാഹുമ്മ ബാരിക് ലീ ഫീഹി യാ അര്‍ഹമ റാഹിമീന്‍* എന്ന് ചൊല്ലല്‍ സുന്നത്താണ്...
_അർത്ഥം :- പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവേ!(മിസ്വാക്ക് ചെയ്യുന്ന എന്റെ ഈ അമലിൽ ഉള്ള കുറവുകൾ നീക്കി ബർക്കത്ത് ചെയ്യേണമേ..._
മിസ്വാക്ക് ഇല്ലെങ്കിൽ മിസ്വാക്കിന്റെ സ്ഥാനത്ത് സാധാരണ നാം ഉപയോഗിക്കുന്ന ടൂത്ത് ബ്രഷ് ഉപയോഗിക്കാൻ പറ്റുന്നതാണ്.. പക്ഷേ മിസ്വാക്ക് ഉപയോഗിക്കൽ ആണ് ഉത്തമം.
ഉറക്കം കൊണ്ടോ മറ്റുള്ള കാരണത്താലോ വായ പകര്‍ച്ചയായിട്ടില്ലെങ്കില്‍ നോമ്പുള്ളവര്‍ ഉച്ചക്ക് ശേഷം മിസ്വാക്ക് ചെയ്യല്‍ കറാഹത്താണ്.
മിസ്വാക്ക് ചെയ്യുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍
01) വായ ശുചിത്വമുള്ളതാവുന്നു.
02) അല്ലാഹുﷻവിന്റെ പ്രീതി ലഭിക്കാന്‍ കാരണമാകുന്നു.
03) പല്ലുകള്‍ക്ക് നിറം ലഭിക്കുന്നു.
04) ദുര്‍ഗന്ധം ഇല്ലാതാവുന്നു.
05) ഊനിന് ബലം ലഭിക്കുന്നു.
06) മരണസമയം കലിമ ചൊല്ലാന്‍ കഴിയല്‍.
07) ബുദ്ധികൂര്‍മ്മത.
08) ഇബാദത്തിന് ഇരട്ടി പ്രതിഫലം ലഭിക്കല്‍.
09) തലയുമായി ബന്ധപ്പെട്ടുള്ള അസുഖങ്ങള്‍ നീങ്ങിക്കിട്ടല്‍.
10) അഭിവൃദ്ധി.
11) കാഴ്ചശക്തി വര്‍ദ്ധിക്കും.
12) വിചാരണ നാളില്‍ കിതാബ് വലത് കൈയില്‍ ലഭിക്കും.
13) മലക്കുകള്‍ സന്തോഷിക്കും.
14) പല്ലുകള്‍ക്ക് ബലം വര്‍ദ്ധിക്കും.
15) കഫശല്യം ഒഴിവാകും.
16) കുഷ്ടരോഗം വരാതിരിക്കല്‍.
17) സമ്പത്തും സന്താനങ്ങളും വര്‍ദ്ധിക്കും.
18) നല്ല ഖബര്‍ ജീവിതം ലഭിക്കും.
19) മരണസമയത്ത് അസ്റാഈല്‍ നല്ല രൂപത്തില്‍ സമീപിക്കും.
20) നര പിന്തും.
21) ഭക്ഷണത്തില്‍ ബറക്കത്തുണ്ടാവും.
22) ജീവിതവിശാലത.
നാം നിസാരമായി കാണുന്ന യാതൊരു പ്രയത്നവും വേണ്ടാത്ത കര്‍മ്മമായ ദന്ത ശുചീകരണത്തിന് അല്ലാഹു ﷻ നല്കുന്ന പ്രതിഫലം എത്രയാണെന്ന് നോക്കുക. നമ്മുടെ രക്ഷിതാവായ അല്ലാഹു ﷻ എത്ര ഔദാര്യവാനാണ് .
അതെ, ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തം ഉണ്ട്...
കേവലം വായനയില്‍ ഒതുക്കാതെ സുന്നത്തായ സമയങ്ങളില്‍ ദന്ത ശുചീകരണം കൊണ്ട് വരണമെന്നും മുത്ത് നബി സയ്യിദുനാ റസൂലുല്ലാഹി ﷺ തങ്ങളുടെ ജീവിത ചര്യ ഒരോന്നായി ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കണമെന്നും വായനക്കാരോട് ഉണര്‍ത്തുന്നു. അതിന് നമുക്ക് അല്ലാഹു ﷻ തൗഫീഖ് നല്കട്ടെ..,
ആമീന്‍ യാ റബ്ബൽ ആലമീൻ
നാളെ മീസാനിൽ നന്മ ഭാരം കൂടാൻ വേണ്ടിയെങ്കിലും നിങ്ങളോട് ബന്ധപ്പെട്ടവർക്കും, maറ്റു ഗ്രൂപ്പിലേക്കും ഈ അറിവ് ഫോർവേർഡ് ചെയ്ത് കൊടുക്കുക..
അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*
ദുആ വസിയ്യത്തോടെ....
പരിഹാര ദാനം (ഫിദ്യ)*
നോമ്പനുഷ്ഠിക്കാന്‍ കഴിയാത്തവര്‍ പകരം ചെയ്യേണ്ട അന്നദാനമാണ് ഫിദ്യ. സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗം, നീങ്ങുമെന്ന് പ്രത്യാശയില്ലാത്ത വാര്‍ദ്ധക്യം തുടങ്ങിയ പ്രതിബന്ധങ്ങള്‍ക്ക് വേണ്ടി നോമ്പ് ഉപേക്ഷിച്ചവന് ഓരോ ദിവസത്തിന് ഒരു മുദ്ദ് (800 മി.ലി.) വീതം ദാനം ചെയ്യേണ്ടതാണ്. തല്‍സമയത്ത് അതിന് കഴിയുമെങ്കിലാണ് ഇപ്പറഞ്ഞത്. ഖളാഅ് വീട്ടല്‍ ഇവന് ബാധ്യതയില്ല. പിന്നീട് ഖളാഅ് വീട്ടാന്‍ സാധിച്ചാലും ശരി. കാരണം പ്രസ്തുത സാഹചര്യത്തില്‍ ആദ്യമേ അവന്റെ ബാധ്യത നോമ്പല്ല. മറിച്ച് ഫിദ്യ (പ്രായശ്ചിത്തം) യായി ഒരു നോമ്പിന് ഒരു മുദ്ദ് എന്ന തോതില്‍ ദാനം ചെയ്യലാണ്. രോഗം മൂലം നോമ്പനുഷ്ഠിക്കാന്‍ പ്രയാസമനുഭവപ്പെടുന്ന അവസ്ഥയിലാണീ ആനുകൂല്യം. ഇങ്ങനെ ഫിദ്യ നല്കി സ്വഹാബികളില്‍ പലരും പരിഹാരം നിര്‍വഹിച്ചതായി കാണാവുന്നതാണ്.
സ്വഹാബികളില്‍ പ്രമുഖനായ അനസ്(റ) രോഗബാധിതനായി കിടന്ന സമയത്തെ നോമ്പ് ഫിദ്യ നല്കി പരിഹരിച്ചിരുന്നു. സുഖപ്പെടുമെന്നു പ്രതീക്ഷയുള്ള രോഗി ഫിദ്യ നല്‍കേണ്ടതില്ല. അതുപോലെ തന്നെ യാത്രക്കാരനും ശൈത്യമുള്ള ദിവസമല്ലാതെ നോമ്പെടുക്കാന്‍ കഴിയാത്തവര്‍ ഉപേക്ഷിക്കുന്ന നോമ്പിനും ഫിദ്യ വേണമെന്നില്ല. ഇവര്‍ക്കെല്ലാം മറ്റൊരിക്കല്‍ നോട്ടുവീട്ടാന്‍ അവസരം പ്രതീക്ഷിക്കാവുന്നതാണല്ലോ.
*ഗര്‍ഭിണിയും മുല കൊടുക്കുന്ന സ്ത്രീയും.*
ഗര്‍ഭിണി, മുല കൊടുക്കുന്ന സ്ത്രീ എന്നിവര്‍ കുട്ടിക്ക് വിഷമം സംഭവിക്കുമെന്ന ഭയമുള്ളത് കൊണ്ട് നോമ്പ് ഉപേക്ഷിച്ചാല്‍ ഒരു മുദ്ദ് ദാനം ചെയ്യുന്നതോടൊപ്പം ഖളാഅ് വീട്ടല്‍കൂടി നിര്‍ബന്ധമാകും. സ്വന്തം കുഞ്ഞിന്റെ കാര്യത്തില്‍ മാത്രമല്ല, കൂലിക്കോ അല്ലാതെയോ മറ്റു കുഞ്ഞുങ്ങളെ മുലയൂട്ടുന്നവള്ക്കും ഈ വിധി ബാധകമാണ്. ഇനി അവര്‍ സ്വന്തം ശരീരത്തിനോ ശരീരത്തിനും കുട്ടിക്കും കൂടിയോ വിഷമം സംഭവിക്കുമെന്ന് ഭയപ്പെട്ടതിന് വേണ്ടിയാണ് നോമ്പ് ഉപേക്ഷിച്ചതെങ്കില്‍ ഖളാഅ് വീട്ടല്‍ മാത്രമേ നിര്‍ബന്ധമുള്ളൂ. മുദ്ദ് കൊടുക്കേണ്ടതില്ല.
മുങ്ങിനശിക്കാന്‍ പോകുന്നവരെ രക്ഷപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ക്കുവേണ്ടി നോമ്പ് മുറിക്കേണ്ടിവന്നവര്‍ക്കും ഫിദ്യ നല്‍കണം. നോമ്പ് നഷ്ടപ്പെടുത്താതെ രക്ഷാപ്രവര്‍ത്തനം സാധ്യമാകാത്തിടത്ത് നോമ്പ്മുറിച്ചു രക്ഷപ്പെടുത്തുക തന്നെ വേണം.
മതപരമായി മാന്യത (ഹുര്‍മത്) കല്പ്പിക്കാവുന്ന മനുഷ്യനെ രക്ഷപ്പെടുത്തുന്നത് പോലെയാണ് ഹുര്‍മത് വിധിക്കാവുന്ന ജീവികളെ രക്ഷപ്പെടുത്തുന്നതിനായി നോമ്പ് മുറിക്കേണ്ടിവരുന്നതും. ഇതനുസരിച്ച് ജീവിയെ രക്ഷപ്പെടുത്താന്‍ നോമ്പ് മുറിച്ചവന് നോറ്റുവീട്ടുന്നതിനു പുറമെ ഫിദ്യ കൂടി നല്കല് അനിവാര്യമാകുന്നു.
സമ്പത്തു സംരക്ഷണാര്‍ത്ഥം നോമ്പ് മുറിച്ചവന് പ്രസ്തുത ധനം തന്റേതല്ലെങ്കില്‍ ഫിദ്യ നല്കല് നിര്‍ബന്ധമാകുന്നു. സ്വത്ത് തന്റേതാണെങ്കില്‍ ഫിദ്യ വേണ്ട. ഭാര്യാഭര്‍തൃ സംസര്‍ഗം കാരണമല്ലാതെ മറ്റേതെങ്കിലും വിധം നോമ്പ് മുറിച്ചവന് നഷ്ടമായ നോമ്പ് നോറ്റുവീട്ടിയാല്‍ മതി. ഫിദ്യ നിര്‍ബന്ധമില്ല. അതുപോലെതന്നെ മതപരിത്യാഗിക്കും ഫിദ്യ ബാധകമല്ല. ഇതില്‍ നിന്നു ഫിദ്യ ശിക്ഷാനടപടിയല്ലെന്നു മനസ്സിലാക്കാവുന്നതാണ്. അല്ലാഹുﷻവിനറിയുന്ന യുക്തിയും രഹസ്യവും ഉള്‍ക്കൊള്ളുന്ന ഒരു അനുഷ്ഠാനമാണിത്.
അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*
ദുആ വസിയ്യത്തോടെ....
ഇസ്ലാമിക അറിവുകളും
ഇസ്ലാമിക ചരിത്രങ്ങളും,
ഇസ്ലാമിക മസ്അലകളും
ഇസ്ലാമിക പോസ്റ്റുകളും
ഇസ്ലാമിക വീഡിയോകളും
ലഭിക്കാൻ ഈ ലിങ്ക് വഴി പരലോക വിജയത്തിന് വാട്സാപ്പ് ചാനൽ ഫോളോ ചെയ്യുക
https://whatsapp.com/channel/0029Va5tOzKHAdNdRX21wv3A
ചോ : അന്യന്റെ സ്ഥലത്തു വീണു കിടക്കുന്ന പഴവർഗങ്ങൾ എടുക്കൽ അനുവദനീയമാണോ?
ഉ : സ്ഥലത്തിന് മതിലോ മറ്റോ കെട്ടിയിട്ടുണ്ടെങ്കിൽ അവിടെ വീണ പഴം എടുക്കൽ ഹറാമാണ് പൊതുജനങ്ങൾക്ക് എടുക്കാൻ അനുവദിക്കപ്പെട്ടിട്ടില്ലെങ്കിൽ മതിലിനു പുറത്തുവീണത് എടുക്കലും ഹറാമാണ് (ഫത്ഹുൽ മുഈൻ : 340)
(ഉടമസ്ഥന്ന് തൃപ്തിയുണ്ട് എന്നുറപ്പായാൽ എടുക്കാവുന്നതാണ്)
ചോ :പ്രസവിക്കപ്പെട്ട കുട്ടിയുടെ മുടിയുടെ തൂക്കം അനുസരിച്ച് എന്തെങ്കിലും സ്വദഖ കൊടുക്കുന്ന പതിവ് ഇസ്ലാമികമാണോ? വിശദീകരണം പ്രതീക്ഷിക്കുന്നു.
ഉ :പ്രസവിക്കപ്പെട്ട കുഞ്ഞിന് ഏഴാം ദിവസം മുടികളയലും മുടിയുടെ തൂക്കമനുസരിച്ച് സ്വര്‍ണമോ വെള്ളിയോ സ്വദഖ നല്‍കലും സുന്നത്താണ് (ഫത്ഹുല്‍മുഈന്‍)
നബി(സ്വ) ഫാത്വിമാബീവി(റ)യോട് ഹുസൈന്(റ)ന്റെ മുടി തൂക്കിനോക്കാനും അളവനുസരിച്ച് വെള്ളി സ്വദഖ നൽകാനും കല്പിച്ചതായും ഫാത്വിമാ(റ) അങ്ങനെ ചെയ്തതായും ഹദീസിലുണ്ട്.
വെള്ളിയുടെ തൂക്കം നോക്കി സ്വദഖ നല്കുന്നതിനേക്കാള് ഉത്തമം സ്വര്‍ണത്തിന്റെ തൂക്കമനുസരിച്ച് സ്വദഖ നൽകലാണ് (ഇആനതുത്ത്വാലിബീന്‍ 2-563)
സാമ്പത്തികമായി കഴിവുള്ളവര്‍ക്ക് സ്വര്‍ണമോ അതിന് സമാനമായ തുകയോ നല്‍കാം. കഴിവില്ലാത്തവര്‍ക്ക് വെള്ളിയോ അതിന് സമാനമായ തുകയോ സ്വദഖ നല്‍കാവുന്നതാണ്.
ചോ :എന്റെ വീട്ടിൽ മുയൽ പോലുള്ള ജീവികളെ വളർത്തുന്നുണ്ട്. അവയുടെ കൂട്ടിൽ കാഷ്ടങ്ങൾ ഉണ്ട്. ഞാൻ അവകളെ എടുക്കുമ്പോൾ കുറച്ചൊക്കെ വസ്ത്രത്തിലോ ദേഹത്തോ ആയാൽ മാപ്പ് ചെയ്യപ്പെടുമോ? എന്തൊക്കെയാണ് അങ്ങനെ ഉള്ളതിന്റെ വിധികൾ?
ഉ :ഏതു ജീവിയുടെയും മലവും മൂത്രവും നജസാണ്. വളര്‍ത്തുമൃഗങ്ങളുടെ കാഷ്ടവും ഇതില്‍പെടുമല്ലോ.
വളര്‍ത്തുമൃഗങ്ങളുമായി പെരുമാറുമ്പോള്‍
വസ്ത്രത്തിലോ ശരീരത്തിലോ അവയുടെ മൂത്രമോ കാഷ്ടമോ ആകുന്നതിന് കുഴപ്പമൊന്നുമില്ല. ശരീരവും വസ്ത്രവും മുഴുസമയവും നജസില്‍ നിന്ന് ശുദ്ധിയായിരിക്കണമെന്ന നിര്ബന്ധകല്പന ഇസ്ലാമിലില്ല
(ഫത്ഹുല്‍ മുഈന്‍)
ശരീരവും വസ്ത്രവും സധാസമയവും നജസില്‍ നിന്ന് മുക്തമാകണമെന്ന നിര്ബന്ധകല്പന ഇല്ലെങ്കിലും എപ്പോഴും പൂര്‍ണമായ ശുദ്ധിയെയും വൃത്തിയെയും പ്രോല്‍സാഹിപ്പിക്കുന്ന മതമാണ് ഇസ്ലാം. വൃത്തി ഈമാനിന്റെ പകുതിയാണെന്ന് തിരുനബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ മേല്പറഞ്ഞ നജസുകള്‍ ശരീരത്തിലോ വസ്ത്രത്തിലോ ഉണ്ടായിരിക്കെ നിസ്കാരം ശരിയാവുകയില്ല. നിസ്കാരത്തില്‍
ഈ നജസുകള്‍ക്ക് വിട്ടുവീഴ്ചയില്ല.(ഫത്ഹുല്‍മുഈന്‍)
ചോ : മൂത്രം ഒഴിച്ച് കഴുകിയതിന് ശേഷം എഴുന്നേറ്റ് രണ്ടടി നടന്ന് ഗുഹ്യസ്ഥാനം അമർത്തുമ്പോൾ ഒരു തുള്ളി വന്ന് നിൽക്കുന്നതായി കാണുന്നു. ഈ അവസ്ഥയില്‍ നിസ്കാരം ശരിയാകുമോ? നിസ്കരിച്ചവ മടക്കി നിസ്കരിക്കണോ?
ഉ :മനുഷ്യജീവിതത്തിന്റെ നിഖിലമേഖലകളിലും പാലിക്കേണ്ട കൃത്യമായ നിര്‍ദേശങ്ങളും ഉപദേശങ്ങളും വിഭാവനം ചെയ്യുന്ന മതമാണ് വിശുദ്ധ ഇസ്ലാം.
വൃത്തിയും ശുദ്ധിയും പാലിച്ച് ജീവിക്കുകയെന്നത് ആരാധനാമുറകളുടെ സ്വീകാര്യതക്ക് പോലും നിബന്ധനയാക്കിയ മതമാണല്ലോ ഇസ്ലാം. ദിനേന അഞ്ചു നേരം നിസ്കരിക്കുമ്പോള്‍ അംഗസ്നാനം ചെയ്യാനും പ്രത്യേകസാഹചര്യങ്ങളില്‍ ദേഹസ്നാനം ചെയ്യാനും നിര്‍ബന്ധമാക്കിയതിലെ പൊരുള്‍ വൃത്തിയും ശുദ്ധിയും ഇല്ലാത്ത ഒരു സമയവും മനുഷ്യനില്ലാതിരിക്കണമെന്നതാണ്.
മലമൂത്രവിസര്‍ജനം നടത്തിക്കഴിഞ്ഞ ശേഷം പെട്ടന്ന് കഴുകിഎണീക്കുന്നതിന് പകരം ഗുഹ്യാവയവങ്ങളില്‍ തങ്ങിനില്ക്കുന്ന വിസര്‍ജ്യവസ്തുക്കള്‍കൂടി പുറത്തുപോരുന്നത് വരെ കാത്തിരിക്കാനും അവ പുറത്തുപോകാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാനും ഇസ്ലാം പഠിപ്പിക്കുന്നുണ്ട്.
മലമൂത്രവിസര്‍ജനം നടത്തുമ്പോള്‍ ഇടതുഭാഗത്തേക്ക് ഭാരംകൊടുത്തിരിക്കാനും കഴുകിവൃത്തിയാക്കുന്നതിന് മുമ്പ് ശബ്ദമനക്കിയോ ഗുഹ്യാവയവങ്ങള്‍ ഇളക്കിയോ മറ്റോ തങ്ങിനില്‍ക്കുന്നവകൂടി പുറത്തേക്കുകളയുവാനും ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്.
നബി(സ്വ) ഒരു ദിവസം സ്വഹാബാക്കളോടൊപ്പം ഖബറാളികളുടെ അരികിലൂടെ സഞ്ചരിക്കുകയായിരുന്നു. നബി തങ്ങള്‍ അടുത്തുള്ള രണ്ട് ഖബറുകള്‍ ചൂണ്ടി ഈ രണ്ടു ഖബ്റിലുള്ളവരും ശിക്ഷിക്കപ്പെടുകയാണെന്ന് പറഞ്ഞു. സ്വഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരെ, എന്തിനാണ് അവര്‍ ശിക്ഷിക്കപ്പെടുന്നത്. നബി (സ്വ) പറഞ്ഞു: ഇതില്‍ ഒരാള്‍ ഏഷണിക്കാരനും, മറ്റേയാള്‍ മൂത്രശുദ്ധി വരുത്താത്തയാളുമായിരുന്നു. നബി(സ്വ) സഹാബാക്കളോട് പച്ചയായ ഒരു ചെടിക്കൊമ്പ് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. അത് രണ്ട് കഷ്ണമായി മുറിച്ച് ഖബറിടത്തില്‍ കുത്തി. സ്വഹാബികള്‍ ചോദിച്ചു: എന്തിനാണ് നബിയേ ഇത്? നബി(സ്വ) മറുപടി പറഞ്ഞു: ആപച്ച കമ്പുകള്‍ പച്ചയായി നില്ക്കുന്ന കാലത്തോളം മയ്യിത്തിന് ശിക്ഷ ലഘൂകരിക്കാന്‍ കാരണമായേക്കാം (ബുഖാരി,മുസ്ലിം).
ചോദ്യകര്‍ത്താവ് ഉന്നയിച്ചത് പോലെ ശുദ്ധിവരുത്തിത ശേഷം പിന്നെയും മുത്രം പുറത്തേക്ക് വന്നുവെന്ന് ഉറപ്പായാല്‍ അത് വസ്ത്രത്തിലായ അവസ്ഥയില്‍ നിസ്കാരം ശരിയാവുകയില്ല. മൂത്രം ഒരു തുള്ളിയാണെങ്കിലും അത് വസ്ത്രത്തിലായിരിക്കെ നിസ്കാരം ശരിയാവുകയില്ല. അങ്ങനെ നിസ്കരിച്ചിട്ടുണ്ടെങ്കില്‍ അത് മടക്കിനിസ്കരിക്കല്‍ നിര്‍ബന്ധമാണ്. നിത്യഅശുദ്ധക്കാര്‍ പോലും നിസ്കാരത്തിന്റെ സമയമായ ശേഷം നജസ് പുറത്തുവരാത്ത രീതിയില്‍ ഗുഹ്യസ്ഥാനം കെട്ടിവെച്ച് പെട്ടന്ന് നിസ്കരിക്കണമെന്നാണ് ശറഇന്റെ നിര്‍ദേശം.
മൂത്രമൊഴിച്ച ശേഷം രണ്ടടി നടക്കുമ്പോള്‍ വീണ്ടും മൂത്രത്തുള്ളികള്‍ കാണുന്നത് വിസര്‍ജനം പൂര്‍ണമാകാത്തത് കൊണ്ടാണ്. അല്പം സമയമെടുത്ത് ശബ്ദമനക്കിയോ ഒന്ന് എണീറ്റിരുന്നോ മൂത്രം പൂര്‍ണമായി പുറത്തുപോയെന്നുറപ്പുവരുത്തിയ ശേഷം മാത്രം കഴുകിവൃത്തിയാക്കിയാല്‍ പിന്നീട് മൂത്രത്തുള്ളികള്‍ പുറത്തുവരുന്നത് ഒഴിവാക്കാം.
ചോ :വിവാഹം കഴിഞ്ഞു മൂന്നാം ദിവസം പെണ്ണിന് മാനസികമായ പ്രശ്നം ഉണ്ടായിരിക്കെ തിരിച്ച് സ്വന്തം വീട്ടിലേക്ക് പോകുകയുണ്ടായി. മാനസിക നില ശരിയാവുന്നില്ല. വിവാഹം കഴിഞ്ഞ് 2 മാസം ആയി. അങ്ങോട്ടും ഇങ്ങോട്ടും തമ്മിൽ സന്ദർശിക്കുകയൊന്നും ഉണ്ടായിട്ടും ഇല്ല. തമ്മിൽ ശാരീരികമായും ഒന്നും നടന്നിട്ടും ഇല്ല. ആ ഭർത്താവ് കൊടുത്ത മഹർ തിരിച്ച് വാങ്ങൽ അനുവദനീയമാണോ? ഒന്ന് വിശദമാക്കി തരാമോ?
ഉ : വിവാഹം കഴിഞ്ഞ ശേഷം വിവാഹബന്ധം തുടരുന്ന കാലത്തോളം സ്ത്രീ മഹ്റിന് അവകാശിയാണ്. ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതോടെ നിശ്ചിത മഹ്റ് മുഴുവന്‍ അവള്‍ക്ക് സ്ഥിരപ്പെടുന്നു. ലൈംഗികബന്ധത്തിലേര്‍പ്പെട്ട ശേഷം വിവാഹബന്ധം മുറിയുന്നത് കൊണ്ട് മഹ്റ് തിരിച്ചുവാങ്ങാന്‍ പറ്റില്ല.
പരസ്പരം ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ് ത്വലാഖ് ചൊല്ലപ്പെട്ടാല്‍ മഹ്റിന്റെ പകുതി മാത്രമേ പെണ്ണിന് അവകാശമുള്ളൂ. എന്നാല്‍ സ്ത്രീയുടെ ഭാഗത്തുനിന്ന് ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ്തന്നെ വിവാഹബന്ധവിഛേദനം നടക്കുകയോ സ്ത്രീയുടെ ന്യൂനതകള്‍ കാരണം ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ്തന്നെ പുരുഷന് ഫസ്ഖ് ചെയ്യുകയോ ചെയ്താല്‍ സ്ത്രീക്ക് മഹ്റിന് തീരെ അവകാശമില്ല (ഫത്ഹുല്‍മുഈന്‍).
സ്ത്രീ മഹ്റിന്റെ പകുതിക്ക് മാത്രം അവകാശിയാകുമ്പോള്‍ പകുതിയും തീരെ അവകാശമില്ലാതാവുമ്പോള്‍ മുഴുവനും തിരിച്ചുവാങ്ങാവുന്നതാണ്.
അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*
ദുആ വസിയ്യത്തോടെ....
♡ ㅤ ❍ㅤ ⎙ㅤ ⌲
പോയവരൊക്കെ നിസ്സംശയം ഇങ്ങനെ പറയാൻ കാരണം അതിന്റെ മധുരം ആസ്വദിച്ചത് കൊണ്ടല്ലേ.
ഇനിയും നമ്മൾ കാത്തിരിക്കണോ
പോകാം മഞ്ഞു കൊണ്ട് പുതച്ച മലകൾക്ക് താഴെ പച്ച വിരിച്ച പുൽമേടുകൾക്ക് മേലെ നമ്മേ ലയിപ്പിക്കാൻ
സ്വർഗത്തിലേക്ക്
*അതും യാത്രികന്റെ കൂടെ*
❄️❄️❄️❄️❄️❄️❄️❄️❄️
Yaathrikan Holidays
Presents
```Jannat-e-Kashmir```
🤝For More:-
Vibheesh:+91 9946721234
Faris:+91 9751196666
Murshi:+91 9744038579
Open WhatsApp Group👇
https://chat.whatsapp.com/E4WS35LrAYbIuubp3Iq54C
📌100 ക്ലാസുകൾ
📌 വാട്സാപ്പിലായിരിക്കും ക്ലാസ് (കോണ്ടാക്റ്റ് ക്ലാസ് അവസാനം ഉണ്ടാവും)
📌 ഓരോ ദിവസവും എടുക്കുന്ന ക്ലാസുകൾ ടെലിഗ്രാമിൽ സൂക്ഷിച്ചു വെക്കും
📌 ഉത്തമ ഭൂമിയെ അറിയാം.
📌 കിണർ, കുഴൽക്കിണർ സ്ഥാനനിർണ്ണയം നടത്താം.
📌 വീടുമായി ബന്ധപ്പെട്ട പ്ലാൻ, റൂമുകൾ തിരിച്ച് മുഴുവൻ കുറ്റിയും അടിക്കാം.
📌 വാസ്തു ശാസ്ത്രപരമായ ഇസ്ലാമിക ചികിത്സകൾ.
📌ഖിബ് ല നിർണ്ണയിക്കാം
📌 നിസ്കാര സമയം അറിയാം.
📌 ഇനിയും ഇതുമായി ബന്ധപ്പെട്ട ഒരുപാട് വിഷയങ്ങളെപ്പറ്റി പഠിക്കാം
📌 ഒരോ ബാബിന്റെയും pdf ഉണ്ടാവും
📌 കണ്ടു മനസ്സിലാക്കേണ്ടത് ചെറിയ വീഡിയോ അയച്ചു കാണിച്ചു തരും
🌹 *Tutor : ഡോ മുഹമ്മദ് അഹ്സനി ഒളവണ്ണ*
☪️ തികച്ചും ഇസ്ലാമിക പരമായ വിശദീകരണം മാത്രം ഉൾക്കൊള്ളുന്നത്
*4 ഘട്ടം ഉൾക്കൊള്ളുന്നതാണ് ഈ കോഴ്സ്*
*ഘട്ടം ഒന്ന്* വാസ്തു ശാസ്ത്രം
*ബാബ് ഒന്ന് : വീടും ഇസ്ലാമും*
1 : പരിശുദ്ധ ഖുർആനും വീടും
2 : തിരു ഹദീസുകളും വീടും
*ബാബ് രണ്ട് : പ്ലോട്ടിനെ അറിയൽ*
1 : പേരുകളെ കൊണ്ടറിയൽ
2 : ഖനന വസ്തുക്കളെ കൊണ്ടറിയൽ
3 : സ്ഥലത്തിന്റെ കിടപ്പ് കൊണ്ടറിയൽ
4 : അയൽ പക്കം കൊണ്ടറിയൽ
5 : ദേവാലയങ്ങളെ കൊണ്ടറിയൽ
6 : മരങ്ങളെ കൊണ്ടറിയൽ
*ബാബ് മൂന്ന് : വീടിന്റെ മൂലകൾ*
1 : കന്നി മൂല ( തെക്ക് പടിഞ്ഞാറ് )
2 : ധനു മൂല ( വടക്ക് പടിഞ്ഞാറ് )
3 : മീനം മൂല ( വടക്ക് കിഴക്ക് )
4 : മിഥുനം മൂല ( തെക്ക് കിഴക്ക് )
*ബാബ് നാല് : വീടിനെ തെറ്റിച്ച് നിർത്തൽ*
1 : യഥാർത്ഥ നാല് ദിക്കുകളിലേക്ക്
2 : ഖിബ് ലയിലേക്ക്
3 : റോഡ് , വഴി എന്നിവയിലേക്ക്
*ബാബ് അഞ്ച് : വീട് നിർമാണം*
1 : വീടിന്റെ അളവുകൾ
2 : കുറ്റിയടിക്കൽ
3 : തറക്കല്ലിടൽ
4 : റൂമുകളുടെ സ്ഥാനം
5 : വാതിലുകൾ ജനവാതിലുകൾ എന്നിവയുടെ സ്ഥാനം
*ബാബ് ആറ് : വീടിന്റെ പുറത്തുള്ള നിർമ്മാണങ്ങൾ*
1 : ബാത്ത് റൂമുകൾ , ടോയ്ലറ്റുകൾ
2 : പക്ഷി മൃഗാതികളുടെ കൂടുകൾ
3 : വിറക് പുര
4 : കിണർ
*ബാബ് ഏഴ് : ഗൃഹപ്രവേശനം*
1 : ബാങ്ക്
2 : നിസ്കാരം
3 : മൗലിദ് പാരായണം
4 : ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ട മത വിധികൾ മര്യാദകൾ
*ഘട്ടം രണ്ട്* വാസ്തു ശാസ്ത്രവുമായി ബന്ധപ്പെട്ടുള്ള ആത്മീയ ചികിത്സാ രീതികൾ
*ഘട്ടം മൂന്ന്* ഖിബ് ല നിർണ്ണയം
*ഘട്ടം നാല്* നിസ്കാര സമയ ഗണന രീതികൾ
🤝 *ക്ലാസ്സിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടൂ;-*
🌹 മാക്സിമം ഷെയർ ചെയ്യുക🌹
ലിങ്ക് കാണുന്നില്ലെങ്കിൽ മറ്റൊരാൾക്ക് അയച്ചു കൊടുക്കുക=കാണും
100 ബില്യൺ ഡോളർ ചെലവിൽ നിർമ്മിച്ച ഭൂമിയിലെ ഏറ്റവും ചെലവേറിയ കെട്ടിടങ്ങളുടെ പട്ടികയിൽ മക്കയിലെ ഗ്രാൻഡ് മോസ്ക് ഒന്നാം സ്ഥാനത്താണ്.
വലിപ്പം: ഒരു ദശലക്ഷം (1,000,000) ചതുരശ്ര മീറ്റർ
രണ്ട് (2) ദശലക്ഷം ആളുകളെ ഉൾക്കൊള്ളാൻ കഴിയും
പ്രതിവർഷം ഇരുപത് (20) ദശലക്ഷം സന്ദർശകരെ സ്വീകരിക്കുന്നു
ഇരുപത്തിനാല് (24) മണിക്കൂർ തുറന്നിരിക്കുന്നു. 1400 വർഷത്തിലേറെയായി ഇത് പൂർണ്ണമായും അടച്ചിട്ടില്ല
1800 ക്ലീനർമാർക്ക് 40 ഇലക്ട്രിക് സാനിറ്ററി ക്ലീനിംഗ് കാറുകളുണ്ട്
തുറന്ന മുറ്റം വൃത്തിയാക്കാൻ 60 ഇലക്ട്രിക് സാനിറ്ററി മെഷീനുകൾ ഉണ്ട്
2000 സാനിറ്ററി ബാരലുകൾ പരിസരത്ത് വ്യാപിച്ചുകിടക്കുന്നു
40000 പരവതാനികളാൽ പൊതിഞ്ഞ നില (ജിദ്ദയ്ക്കും മക്കയ്ക്കും ഇടയിലുള്ള ദൂരത്തേക്കാൾ നീളം (79 കി.മീ))
13000 ടോയ്ലറ്റുകൾ, ദിവസവും നാല് (4) തവണ/6 മണിക്കൂർ വൃത്തിയാക്കി
25000 വാട്ടർ ഡിസ്പെൻസറുകൾ (ലോകത്തിലെ ഏറ്റവും വലിയ ജലവിതരണ സംവിധാനങ്ങളിൽ ഒന്ന്)
കുടിവെള്ളത്തിന്റെ 100 റാൻഡം സാമ്പിളുകൾ ദിവസവും പരിശോധിക്കുന്നു
സംസം കിണറിൽ നിന്നുള്ള അധിക ജലം 1,700,000 (1.7 ദശലക്ഷം), വാട്ടർ ബോട്ടിലുകൾ (10 ലിറ്റർ ശേഷി) സംഭരണ ടാങ്കുകളിലാണ് സംഭരിക്കുന്ന
ഡൽഹി ജുമാ മസ്ജിദിൽ ഒറ്റയ്ക്ക് എത്തുന്ന സ്ത്രീകൾക്ക് പ്രവേശനം വിലക്കിയ നടപടി പിൻവലിച്ചു. ഡൽഹി ലെഫ്. ഗവർണറുമായുള്ള ചർച്ചയ്ക്ക് പിന്നാലെയാണ് വിലക്ക് നീക്കിയത്. സന്ദർശകർ പള്ളിയുടെ പവിത്രത കാത്തുസൂക്ഷിക്കണമെന്ന് അഭ്യർത്ഥനയോടെയാണ് ഇമാം ഒറ്റയ്ക്ക് എത്തുന്ന സ്ത്രീകളുടെ വിലക്ക് പിൻവലിച്ചത്.
സംഭവത്തിൽ ദേശീയ വനിത കമ്മീഷൻ സ്വമേധയാ കേസ് എടുത്തിരുന്നു.
കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ഡൽഹി ജുമാ മസ്ജിദിന്റെ മൂന്ന് പ്രവേശന കവാടങ്ങൾക്കു പുറത്ത് ഒറ്റക്കെത്തുന്ന സ്ത്രീകൾക്ക് പ്രവേശനം വിലക്കിയെന്ന് കാട്ടി അറിയിപ്പ് പ്രത്യക്ഷപ്പെട്ടത്. ഒറ്റക്കെത്തുന്ന പെൺകുട്ടികൾക്ക് പ്രവേശനം അനുവദിക്കില്ല എന്നറിയിച്ചതിനു പിന്നാലെ ഡൽഹി ജുമാ മസ്ജിദ് ഇമാമിന് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ നോട്ടീസയച്ചിരുന്നു.
പുരുഷനും സ്ത്രീക്കും ആരാധിക്കാനും പ്രാർത്ഥിക്കാനും ഉള്ള അവകാശം ഒരുപോലെ തന്നെയാണെന്നും സ്ത്രീകളുടെ പ്രവേശനം നിരോധിക്കാൻ ആർക്കും അധികാരമില്ലെന്നും നിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ വ്യക്തമാക്കിയിരുന്നു. സ്ത്രീകൾ പ്രവേശിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും എന്നാൽ പെൺകുട്ടികൾക്ക് ഇവിടെ ഒറ്റയ്ക്ക് വരാൻ കഴിയില്ലെന്നുമായിരുന്നു ജുമാ മസ്ജിദ് പബ്ലിക് റിലേഷൻസ് ഓഫീസർ സബിയുള്ള ഖാന്റെ വിശദീകരണം.
ടിക് ടോക്ക് വീഡിയോകൾ ഷൂട്ട് ചെയ്യാനും നൃത്തം ചെയ്യാനും പെൺകുട്ടികൾ ഇവിടെയെത്തുന്നത് നിർത്തലാക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞത്.
1. കണ്ണ് അടച്ചു കൊടുക്കുക.
2. താടിയും തലയും കെട്ടുക
3. അവയവങ്ങള്‍ മടക്കി നിവര്‍ത്തുക.
4. ഉടുത്തിരുന്ന വസ്ത്രം മാറ്റി വേറെ ധരിപ്പിക്കുക.
5. നേരിയ തുണികൊണ്ട് ആകെ മൂടുക.
6. വയറിന്മേല് എന്തെങ്കിലും വെക്കുക.
7. ഖിബ്ലക്ക് അഭിമുഖമായി കിടത്തുക.
കുളിപ്പിക്കുമ്പോള്‍ ആദ്യമായി ചെയ്യേണ്ട 7 കാര്യങ്ങള്‍
1. എഴുന്നേല്‍പ്പിച്ച് ഇരുത്തി വയര്തടവുക.
2. ഇടത് കൈകൊണ്ട് ഗുഹ്യാവയവം വൃത്തിയാക്കുക.(കയ്യിൽ തുണി ചുറ്റുക )
3. പല്ല് വൃത്തിയാക്കുക..(കയ്യിൽ തുണി ചുറ്റുക )
4. മൂക്ക് വൃത്തിയാക്കുക.
5. പൂര്‍ണമായി വുളൂഅ് എടുത്ത് കൊടുക്കുക.
6. താടിയും തലയും സോപ്പോ താളിയോ ഉപയോഗിച്ച് കഴുകിവൃത്തിയാക്കുക.
7. മുടിചീകുക (സ്ത്രീകളാണെങ്കില്‍ മുടി 3 ആക്കി മെടഞ്ഞിടുക)
കുളിപ്പിക്കല്‍
1. വലത് ഭാഗം കഴുത്ത്മുതല് കാലറ്റം വരെ 3 പ്രാവശ്യം വെള്ളം ഒഴുക്കുക.
2. ഇടതു ഭാഗം കഴുത്ത്മുതല് കാലറ്റം വരെ 3 പ്രാവശ്യം വെള്ളം ഒഴുക്കുക.
3. വലത് ഭാഗം ചരിച്ച് കിടത്തി വശവും പുറംഭാഗവും 3 പ്രാവശ്യം വെള്ളം ഒഴുക്കുക.
4. ഇടതു ഭാഗം ചരിച്ച് കിടത്തി വശവും പുറംഭാഗവും 3 പ്രാവശ്യം വെള്ളം ഒഴുക്കുക.
5. ശരീരത്തിന്റെ വലത്തും ഇടത്തും പുറവും കഴുത്ത് മുതല്‍ കാലറ്റംവരെ മുഴുവന്‍ ഭാഗങ്ങളിലും സോപ്പോ താളിയോ ഉപയോഗിക്കുക.
6. ആദ്യം വലത് ഭാഗം വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക)
7. പിന്നെ ഇടത് ഭാഗം വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക)
8. പിന്നെ വലത് വശവും പുറവും വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക)
9. പിന്നെ ഇടത് വശവും പുറവും വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക)
10. സുഗന്ധമോ കര്‍പ്പൂരമോ കലര്‍ത്തിയ വെള്ളം ആദ്യം വലത് ഭാഗത്ത് ഒഴിക്കുക. ( 3 പ്രാവശ്യം)
11. പിന്നെ 3 പ്രാവശ്യം ഇടത് ഭാഗത്ത് ഒഴിക്കുക.
12. വലത് ഭാഗം ചെരിച്ച് കിടത്തി 3 പ്രാവശ്യം വലതു വശത്തും പുറം ഭാഗത്തും ഒഴുക്കുക.
13. പിന്നെ ഇടത് ഭാഗം ചെരിച്ച് കിടത്തി 3 പ്രാവശ്യം വശവും പുറം ഭാഗവും വെള്ളം ഒഴുക്കുക.
14. തോര്‍ത്തോ തുണിയോ ഉപയോഗിച്ച് എല്ലാഭാഗത്തെയും വെള്ളം തുടച്ച് കളഞ്ഞ് മുണ്ട് ഉടുപ്പിക്കുക.
കഫന്‍ ചെയ്യല്‍
1. കണ്ണ്, മൂക്ക്, സുജൂദിന്റെ സ്ഥാനങ്ങള്‍ എന്നിവടങ്ങളില്‍ സുഗന്ധം പുരട്ടിയ പഞ്ഞിവെക്കാം (സുന്നത്തോ ഫര്‍ദോ ഇല്ല).
2. കഫന്‍ ചെയ്യാന്‍ ഒരു വസ്ത്രം മതി. (ഫര്‍ദ്)
3. പുരുഷന് സുന്നത്ത് 3 വസ്ത്രം.
4. സ്ത്രീക്ക് സുന്നത്ത് 5 വസ്ത്രം.
5. പുരുഷന് - ഷര്‍ട്ട്, മുണ്ട്, തുണി
6. സ്ത്രീക്ക് - മുണ്ട്, കുപ്പായം, മുഖമക്കന, 2തുണി എന്ന രീതി സ്വീകരിക്കാം.
7. തുണികള്‍ മാത്രമാണെങ്കില്‍ ആദ്യം ഇടത് ഭാഗത്ത് നിന്ന് മടക്കി നമസ്കാരത്തില്‍ കൈകെട്ടുന്നത് പോലെ വലത് മുകളില്‍ വരുന്ന രീതിയില്‍ മടക്കണം.
8. തുണികള്‍ അഴിയാതിരിക്കാന്‍ 3 കെട്ടുകള്‍ കെട്ടണം. അത് ഖബറില്‍ വെക്കുമ്പോള്‍ അഴിക്കണം.
അവലംബം :
1. മുഗ്നി
2. മിന്ഹാജുത്ത്വാലിബീന്
3. തുഹ്ഫ
4. മഹല്ലി
5. സ്വഹീഹ് ബുഖാരി
6. സ്വഹീഹ് മുസ്ലിം
7. ഫതുഹുല് ബാരി
8. സുനന് അഹ്മദ്
9. സുനന് അബൂദാവൂദ്
10. സുനന് ഇബ്നുമാജ
11. ശറഹുല്‍ മുഹദ്ദബ്
صلى الله على محمد صلى الله عليه وسلم
*ഇത് മാക്സിമം ഷെയർ ചെയ്യുക, കാരണം ഇതൊരു ജാരിയായ സ്വദഖയാകുന്നു, ജാരിയായ സ്വദഖ എന്നാൽ ലോകാവസാനം വരെ അതിൻ്റെ പ്രതിഫലം വർദ്ധിച്ചുകൊണ്ടിരിക്കും എന്നർത്ഥം. നിങ്ങൾ ഷെയർ ചെയ്തത് ഇനി ആരൊക്കെ ഷെയർ ചെയ്യുന്നുവോ അതിൻ്റെയൊക്കെ കൂലി നിങ്ങളുടെ ഖബറിലേക്കും വന്ന് ചേരും..