മയ്യത്തിനെ കുളിപ്പിക്കുന്ന വെള്ളം കുളിമുറിയിലെ വേസ്റ്റ് കുഴിയിലേക്ക് വിടാൻ പറ്റുമോ ? അതല്ല,അതിന് പ്രത്യേക കുഴി ഉണ്ടാക്കേണ്ടതുണ്ടോ ?
`നൗഫൽ കാരാതോട്`
✅ സൗകര്യം പോലെ ചെയ്യാം. വേസ്റ്റ് കുഴിയിലേക്ക് ഒഴുക്കൽ അനുവദനീയമാണ്.
മുൻകാലങ്ങളിൽ വീടിൻ്റെ പുറത്ത് പ്രത്യേകം കുളിറൂം ഉണ്ടാക്കി അവിടെ വെച്ചാണ് മയ്യിത്തിനെ കുളിപ്പിക്കുക , അപ്പോൾ വെള്ളം ഒഴുക്കിവിടാൻ പ്രത്യേകം കുഴി ഉണ്ടാക്കേണ്ടി വരുമല്ലോ. അന്നു പല വീട്ടിലും അകത്തു വെച്ചു കുളിപ്പിക്കാൻ സൗകര്യമില്ല.
വീടിൻ്റെ അകത്ത് കുളിറൂം , പുറത്ത് വേസ്റ്റ് കുഴി ഇതൊന്നും പഴമക്കാർക്ക് പരിചയം പോലുമില്ല, അന്നു അതൊന്നുമില്ല.അതാണു അന്ന് വേസ്റ്റ് കുഴിയിലേക്ക് വെള്ളം ഒഴുക്കൽ എന്നത് ഇല്ലാത്തത്. അന്നു പറമ്പിലേക്കോ പാടത്തേക്കോ പോയി മലമൂത്ര വിസർജനം നടത്തും. മറ്റൊരു സ്ഥലത്ത് വെച്ച് ശുദ്ധിയാക്കും. തോട്, കുളം എന്നിവിടങ്ങളിൽ വെച്ചോ കിണറ്റിൽ നിന്നു വെളളം കോരിയെടുത്തോ കുളിക്കും. ഇതാണു നമ്മുടെ പഴമക്കാരുടെ പൊതു രീതി.
മയ്യിത്തിനെ കുളിപ്പിച്ച വെള്ളം പ്രത്യേക കുഴിയിലേക്ക് ഒഴുക്കണം എന്ന നിയമമൊന്നുമില്ല . സാധാരണ നാം കുളിക്കുന്ന വെള്ളം ഒഴുകുന്ന കുഴിയിലേക്ക് തന്നെ ഒഴുക്കി വിടാം . നാം വുളൂ ചെയ്യുന്ന വെള്ളവും അങ്ങനെ ചെയ്യാവുന്നതാണ്. അതിനൊന്നും വിലക്കില്ല എന്നതാണ് അവ പറ്റുമെന്നതിൻ്റെ തെളിവ്.
✒️ ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽസഖാഫി പുല്ലാര

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ