യുവാക്കളെ, സൂക്ഷിക്കണേ
✍🏼ജുമുഅക്ക് നാട്ടിലെ പള്ളിയിലേക്ക് പോകുമ്പോഴാണ് നാട്ടിലെ കൂട്ടുകാരേയൊക്കെ കാണുന്നത്. കൂടെ പഠിച്ചവരെയും നാട്ടിലെ കമ്പനികളെയും ഒക്കെ അന്ന് കാണും...
നാം വുളൂഅ് ചെയ്ത് കേറുമ്പോൾ അവർ കാത്ത് നിൽപ്പുണ്ടാകും
ഇല്ലെങ്കില്‍ നമ്മള്‍ വുളൂഅ് ചെയ്ത് കേറി ചെല്ലുമ്പോള്‍ ചങ്ങാതിമാർ എല്ലാം കൂടി കമ്പനിയായി ഇരിക്കുന്നതും കാണാം....
പിന്നെ സംസാരമാണ്. നാട്ടിലെ കാര്യവും, വായി നോക്കിയ പെണ്ണിന്‍റെ കാര്യവും, വെറേ കൂട്ടുകാരന്‍റെ കുറ്റവും അങ്ങനെ പലതും....!!!
ചിലരാണേല്‍ വാട്ട്സാപ്പില്‍ വന്ന വീഡിയോയും പടം ഉണ്ടെങ്കില്‍ അതും സെന്‍ഡ് ചേയുന്ന തിരക്കിലും, മറ്റു ചിലർ ഗെയ്മുകൾ കളിക്കുന്ന തിരക്കിലും...
സുബ്ഹാനല്ലാഹ്...... !!
ഈ സമയത്ത് മുസ്ലിയാരാണെങ്കിലോ ഖുത്തുബ നടത്തുന്നു. ശേഷം മുഅദ്ദിന്‍ ഇഖാമത്ത് കൊടുക്കുമ്പോള്‍ പിള്ളേര് പൊടിയും തട്ടി എഴുന്നേല്‍ക്കുന്നു....!!!
എന്നാല്‍ സമുദായത്തിന്‍റെ നട്ടെല്ലായ യുവ സമൂഹമേ... ഒന്ന് ഓര്‍ക്കുക...
നമ്മുടെ മതം പഠിപ്പിക്കുന്നത്...
ഖുത്തുബ ഓതുമ്പോള്‍ സംസാരിക്കുന്നവന്‍ ആരാണോ അവനു ജുമുഅ ഇല്ലന്നാണ്...
അവന്‍ വേദം ചുമക്കുന്ന കഴുതയേപ്പോലേയാണെന്നാണ്..!!
അപ്പോള്‍ ജുമുഅക്ക് പള്ളിയില്‍ വന്നിട്ട് സംസാരിക്കുന്നവനു ജുമുഅ യുടെ പ്രതിഫലം കിട്ടില്ലെന്നു മാത്രമല്ല, അവനെ കഴുതയായിട്ടാണ് അല്ലാഹു ﷻ ഉപമിച്ചത്...
ഇനിയെങ്കിലും സിനിമക്കു പോകുന്ന ലാഘവത്തോടെ കൂട്ടുകാരുമായി കമ്പനി അടിച്ച് സംസാരിച്ച് ജുമുഅ കളയല്ലേ അനിയാ.. എന്‍റെ ജ്യേഷ്ഠാാ.....!!!
നീ കൂട്ടുകാരുമായി സംസാരിക്കാനാണ് പോകുന്നതെങ്കില്‍ കഴുതയെ പോലെയാണ്....!!!
ഒരു കൂട്ടുകാരന്‍ സംസാരിക്കാന്‍ വന്നാല്‍ അവനോടു ജുമുഅ കഴിഞ്ഞ് സംസാരിക്കാമെന്ന് ആംഗ്യ ഭാഷയില്‍ നീ പറയണം...
കാരണം മിണ്ടരുതെന്ന് മിണ്ടുന്നവനോട് പറഞ്ഞാല്‍ പോലും ജുമുഅ നഷ്ടപ്പെടുമെന്നാണ് നബി ﷺ പഠിപ്പിച്ചത്...
0
ഇനിയെങ്കിലും ചിന്തിക്കുക സഹോദരങ്ങളെ.....!!
ഞൊടിയിടയിൽ നമ്മുടെ ഇടയിൽ നിന്നും ഒരു പാട് യുവ രക്തങ്ങൾ കൊഴിഞ്ഞു പോകുന്ന കാഴ്ച നാം കാണുന്നില്ലേ സഹോദരാ...!!!
ഓര്‍ക്കുക. നിന്‍റെ ഖബറില്‍ നിയേ കാണൂ.. നിന്‍റെ കൂട്ടുകാരന്‍ കാണുകയില്ല....!!!
അവിടെ നീ ചെയ്തതായ സൽകർമ്മങ്ങളേ നിനക്ക് കൂട്ടിനുണ്ടാകൂ.....!!!
ആഴ്ചയുടെ നേതാവായ... പാവപ്പെട്ടവന്റെ ഹജ്ജ് എന്നറിയപ്പെടുന്ന... പുണ്യമാക്കപ്പെട്ട ദിവസമായ... യൗമുൽ ജുമുഅ....!!!
ആ പുണ്യ ദിവസങ്ങളിൽ മുത്ത് റസൂലുല്ലാഹി ﷺ യുടെ മേൽ സ്വലാത്ത് ചൊല്ലിയാൽ ഉടൻ തന്നെ നബി ﷺ യുടെ ഹള്റത്തിലേക്ക് പ്രസ്തുത സ്വലാത്ത് എത്തപ്പെടുമെന്ന് പറയപ്പെടുന്ന ശ്രേഷഠമായ ദിവസം...
ഓര്‍ക്കുക ഇനി ഒരു തീരുമാനമെടുക്കുക. അടുത്ത ജുമുഅ മുതല്‍ നമ്മള്‍ക്ക് ഒരു മാറ്റം തീർച്ചയായും ഉണ്ടാകണം ഇന്‍ശാ അല്ലാഹ്....!!
പ്രതിഫലം നേടാനാണ് നാം അല്ലാഹുﷻവിന്റെ ഭവനത്തിലെത്തേണ്ടത് അല്ലാതെ അല്ലാഹുﷻവിന്റെ കോപവും ശിക്ഷയും വാങ്ങാനാകരുത്......!!!
കാര്യം മനസ്സിലാക്കി അമലുകൾ ചെയ്യാൻ അല്ലാഹു ﷻ തൗഫീക് ചെയ്യട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ...☝🏼
*''☝🏼അല്ലാഹു അഅ്ലം☝🏼''
*(നന്മ തോന്നുന്നുവെങ്കിൽ ഷെയർ ചെയ്യുക)*
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ ചാരത്തേക്ക് ഒരു സ്വലാത്ത് ചൊല്ലാം ...*
🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ