അല്ലാഹു നല്‍കിയ വലിയൊരു ദൃഷ്ടാന്തം തന്നെയാണ് സംസം കിണറും സംസം വെള്ളവും.
ഇസ്ലാം വിരോധികളും നിരീശ്വര വാദികളും ഒരേ പോലെ അന്തം വിട്ട് നില്‍ക്കാനല്ലാതെ ഇതിനെതിരെ ശബ്ദിക്കാന്‍ പോലും കഴിയാതെ പരാജയം സമ്മതിച്ച ശക്തമായ ദൃഷ്ടാന്തം.
ഒരു ദിവസത്തില്‍ 69കോടി 70ലക്ഷത്തിലധികം ലിറ്റര്‍ സ്പീഡില്‍ എടുത്തിട്ടും 11മിനിറ്റില്‍ പൂര്‍വ്വസ്ഥിയിലെത്തുകയും ആദ്യ അവസ്ഥയില്‍ നിന്നും ഒരിഞ്ച് താഴുകയോ പൊങ്ങുകയോ ചെയ്യാതെ നില്‍ക്കുന്ന പുണ്യ ജലം.
2011ല്‍ ചില ഇസ്ലാം വിരോധികള്‍ സംസം കുടിച്ചാല്‍ കാന്‍സര്‍ വരും എന്നു തെറ്റിദ്ധാരണ പരത്താന്‍ കുറച്ച് കിണഞ്ഞു പരിശ്രമിച്ചു.
ഈ ദൃഷ്ടാന്തം മാത്രം കണ്ട് ഒരുപാട് പേര്‍ ഇസ്ലാമിലേക്ക് കണ്‍വര്‍ട്ട് ചെയ്യുന്നത് സഹിക്കാന്‍ കഴിയാതെയാണ് ഇത് ചെയ്തത്.
2014ല്‍ യഥാര്‍ത്ഥ റിപ്പോര്‍ട്ട് പുറത്ത് വന്നു.
ഭൂമിയില്‍ ഇത്രയും ശുദ്ധമായതും കലര്‍പ്പില്ലാത്തതും പ്രത്യേക പരല്‍ ഘടന ഉള്ളതുമായ വെള്ളം വേറെ ഇല്ല എന്നു ശാസ്ത്ര പണ്ഡിതര്‍ അഭിപ്രായപ്പെട്ടു.
മാത്രമല്ല മറ്റു വെള്ളം പോലെ ദിവസങ്ങള്‍ ഇരുന്നാല്‍ പോലും മാറ്റം സംഭവിക്കുന്നില്ല.
പത്തിലൊരംശം സംസം ഒഴിച്ചാല്‍ ആ ജലത്തിന് സംസം വെള്ളത്തിന്‍റെ ഘടനയോടെ രൂപമാറ്റം സംഭവിക്കുന്നതും ശാസ്ത്രജ്ഞര്‍ രേഖപ്പെടുത്തി.
ഒാരോ ലിറ്ററും എത്ര വിലയിട്ടാലും പോലും ഏതു രാജ്യത്തും ഏത് മത വിശ്വാസികളും യുക്തിവാദികളും എപ്പോള്‍ വേണമെന്‍കിലും അതിനെ സ്വന്തമാക്കാന്‍ ശ്രമിക്കും.
10rs വിലയിട്ടാലും പോലും സൗദിഅറേബ്യക്ക് ഒരു ദിവസം 700കോടിയോളം സംഭാദിക്കാം.
അതെല്ലാം ഉപേക്ഷിക്കുന്നത് അല്ലാഹുവിന്‍റെ പുണ്യ ജലവും മരുന്നും ആയ ഇത് എല്ലാ മനുഷ്യര്‍ക്കും അവകാശമുള്ളതും അനുഗ്രഹം ചൊരിയുന്നതുമായ വിശ്വാസത്താലാണ്.
അടുത്തൊരു ഉറവയില്ലാതെ കഠിനമായ പാറകളുടെ ഇടയില്‍ നിന്നും വരുന്ന ആര്‍ക്കും കണ്ടെത്താന്‍ കഴിയാത്തതും ഉയരുകയോ താഴുകയോ ചെയ്യാത്തതും ആയ ഈ ജല ഉറവ അല്ലാഹുവിന്‍റെ ഭവനത്തിന്‍റെ വലിയ ദൃഷ്ടാന്തമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ