ഒരു ദിവസം പുണ്യനബി (സ) ജിബ്'രീല്‍ (അ)നോട് ചോദിച്ചു: "താങ്കൾ എപ്പോഴെങ്കിലും അങ്ങയുടെ പരമാവധി വേഗതയിൽ സഞ്ചരിച്ചിട്ടുണ്ടോ???"
"ഉണ്ട്. നാല് തവണ." ജിബ്'രീല്‍ (അ) പ്രതിവചിച്ചു.
"ഏതൊക്കെയാണ് ആ നാല് അവസരങ്ങൾ?" തിരുനബി (സ) ആരാഞ്ഞു.
ജിബ്'രീല്‍ (അ) അവ വിവരിച്ചു:
"ഇബ്രാഹിം നബി (അ)നെ നംറൂദ് അഗ്നികുണ്ഡത്തിലേക്ക് വലിച്ചെറിഞ്ഞതായിരുന്നു പ്രഥമ സന്ദർഭം. ആ സമയം ഞാൻ അർശിന്റെ അടുത്തായിരുന്നു. അല്ലാഹു ആ അഗ്നിയെ ശീതീകരിക്കാൻ എന്നോട് കൽപ്പിച്ചപ്പോൾ ഞാൻ അതിദ്രുതഗതിയിൽ ഏഴാകാശവും ഇറങ്ങി അവിടേക്ക് കുതിച്ചു.
ഇസ്മായിൽ നബി (അ)നെ അറുക്കാൻ കൊണ്ട് പോയതായിരുന്നു അടുത്ത അവസരം. ബഹുമാന്യർക്ക് പകരം ആടിനെ ബലിയാക്കാൻ അല്ലാഹു എന്നോട് കൽപ്പിച്ചു. ഇബ്രാഹിം നബി (അ) കത്തി വെക്കുന്നതിന് മുമ്പ് അവിടെയെത്താൻ ഞാൻ കുതിക്കേണ്ടിയിരുന്നു.
യൂസുഫ് നബി (അ)നെ സഹോദരങ്ങൾ കിണറ്റിൽ ഉപേക്ഷിച്ചപ്പോൾ രക്ഷിക്കാനായി കുതിച്ചതാണ് മൂന്നാമത്തേത്. യൂസുഫ് നബി (അ) കിണറ്റിൽ നിലം പതിക്കുന്നതിന് മുമ്പ് ഞാൻ അവിടെയെത്തുകയും എന്റെ ചിറക് കൊണ്ട് ആ വീഴ്ച്ച സംരക്ഷിക്കുകയും ചെയ്തു.
ആരംഭനബിയേ... അവസാന തവണ ഞാൻ എന്റെ ഏറ്റവും വേഗതയിൽ കുതിക്കേണ്ടി വന്നത് ഉഹ്ദിൽ അങ്ങയുടെ പരിശുദ്ധ ദന്തത്തിന് മുറിവേറ്റപ്പോഴായിരുന്നു. അങ്ങയുടെ തിരുരക്തം ഭൂമിയിൽ സ്പർശിക്കുന്നത് തടയാൻ അല്ലാഹു എന്നോട് കൽപ്പിച്ചു. അതെങ്ങാനും ഭൂമിയിൽ സ്പർശിച്ചിരുന്നുവെങ്കിൽ അന്ത്യനാൾ വരെ ഈ ഭൂമുഖത്ത് ഒരു ചെടിയോ മരമോ പോലും മുളക്കില്ലായിരുന്നു. അത് തടയാൻ ഞാൻ അതിശീഘ്രം ഭൂമിയിലേക്ക് കുതിച്ച് എന്റെ ചിറകിനാൽ അങ്ങയുടെ തിരുനിണം ഭൂമിയിൽ പതിക്കുന്നത് സംരക്ഷിച്ചു."
ദുആകള്‍ക്കും ഏറ്റവും പുതിയ പ്രഭാഷണങ്ങള്‍ക്കും
[Courtesy: malayalamislamicquotes]
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ