ഒരിക്കൽ ഈസാ നബി (അ) ഒരാളുടെ കൂടെ യാത്ര പോയി...
യാത്രാ മദ്ധ്യേ അവർ ഒരു നദിക്കരയിലിരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി...
കയ്യിലുണ്ടായിരുന്നത് വെറും മൂന്ന് റൊട്ടി മാത്രമാണ്. അവർ ഓരൊന്നു കഴിച്ചു. അതിനു ശേഷം ഈസാ നബി വെള്ളം കുടിക്കാനായി അടുത്തുണ്ടായിരുന്ന നദിക്കരയിലേക്ക് പോയി...
വെള്ളം കുടിച്ച് തിരികെ വന്നപ്പോൾ മൂന്നാമത്തെ റൊട്ടി കാണാനില്ല.
ഈസാ നബി ചോദിച്ചു: മൂന്നാമത്തെ റൊട്ടി എവിടെ ...? ആരാണ് എടുത്തത് ...? അയാൾ പറഞ്ഞു എനിക്കറിയില്ല. ഞാനല്ല.
എന്നാ പോകാമെന്ന് പറഞ്ഞു അവർ നടന്നു നീങ്ങി... കുറച്ച് ദൂരം നടന്നപ്പോൾ ഈസാ നബി ഒരു മാൻപേടയെയും അതിന്റെ രണ്ട് കുട്ടികളെയും കണ്ടു.
അതിൽ ഒന്നിനെ ഈസാ നബി (അ) വിളിച്ചു. അത് അടുത്ത് വന്ന് കിടന്നു. അതിനെ അറുത്ത് അതിന്റെ മാംസം അവർ ചുട്ടു തിന്നു. ഭക്ഷിച്ചതിനു ശേഷം എല്ലുകൾ മാത്രം ബാക്കി ആയ ആ മാൻപേടയോട് പറഞ്ഞു അള്ളാഹുവിന്റെ അനുമതിയോട് കൂടി എഴുന്നേൽക്കൂ...
ആ മാൻപേട ജീവനോടെ എഴുന്നേറ്റ് ഓടി.
ഈസാ നബി അയാളോട് ചോദിച്ചു ഈ ദൃഷ്ട്ടാന്തം നിനക്ക് കാണിച്ച് തന്ന അള്ളാഹുവിനെ മുൻ നിർത്തി ഞാൻ ചോദിക്കട്ടെയോ ... ആരാണ് അതെടുത്തത്...?
എനിക്കറിയില്ല, ഞാനല്ല...
അവർ വീണ്ടും മുന്നിലേക്ക് നടന്ന് ഒരു പുഴയുടെ അടുക്കൽ എത്തി... വഞ്ചിയൊ പാലമോ അവിടെ ഇല്ലായിരുന്നു...
ഈസാ നബി (അ) കൂടെയുള്ള ആളുടെ കൈ പിടിച്ച് കൊണ്ട് പുഴയുടെ മുകളിൽ കൂടി നടന്ന് അക്കരക്ക് കടന്നു ... എന്നിട്ട് കൂടെ ഉള്ള ആളോട് ചോദിച്ചു. ഇങ്ങനെ ഒരു ദൃഷ്ട്ടാന്തം കാണിച്ച് തന്ന അള്ളാഹുവിനെ മുൻ നിർത്തി ചോദിക്കട്ടെ ആരാണു ആ റൊട്ടി എടുത്തത്...?
ഞാനല്ല, എനിക്കറിയില്ല...
ഈസാ നബി അവിടിരുന്നു...
മണലുകൾ കൊണ്ട് മൂന്ന് മണൽ കൂനകൾ ഉണ്ടാക്കി. എന്നിട്ട് പറഞ്ഞു അള്ളാഹുവിനെ മുൻ നിർത്തി ഇത് മൂന്നും സ്വർണമായി മാറട്ടെ... മൂന്ന് മണൽ കൂനകളും സ്വർണതരികളുടെ കൂനകൾ ആയി മാറി. ഈസാ നബി പറഞ്ഞു: ഇതിൽ ഒന്ന് എനിക്ക്, ഒന്ന് നിങ്ങൾക്ക്, മൂന്നാമത്തേത് നമ്മുടെ മൂന്നാമത്തെ റൊട്ടി തിന്ന ആൾക്കുള്ളതാണ്.
അപ്പോൾ തന്നെ ആ മനുഷ്യൻ പറഞ്ഞു, അത് ഞാനായിരുന്നു. അല്ലാന്ന് നിങ്ങളോട് തമാശ പറഞ്ഞതാണ്...
ഈസാ നബി (അ) പറഞ്ഞു : ഇത് മൂന്നും നിങ്ങൾ എടുത്തോളൂ ... പക്ഷേ നമ്മൾ പിരിയുകയാണ്...
ഈസാ നബിക്ക് മനസ്സിലായി കളവ് പറയുന്നവരുടെ കൂടെയുള്ള യാത്ര നല്ലതല്ല... ഈസാ നബി പോയി കഴിഞ്ഞ ശേഷം അയാൾ ആലോചിച്ചു ... പടച്ചവനെ ജീവിതം മുഴുവൻ ജീവിക്കാനുള്ളത് ഉണ്ട് ഇതിൽ...
ആ സമയം അവിടെ രണ്ട് കള്ളന്മാർ എത്തിപ്പെട്ടു... തന്നെ അപകടപ്പെടുത്തും എന്ന് മനസ്സിലായ അയാൾ പറഞ്ഞു, നമുക്ക് മൂന്നു പേർക്കും കൂടി പങ്കിട്ട് ഇത് വീതിച്ചെടുക്കാം. എന്നെ ഒന്നും ചെയ്യരുത്... അവർ സമ്മതിച്ചു. അപ്പോൾ അതിലെ ഒരു കള്ളൻ പറഞ്ഞു, ഞാൻ പോയി കുറച്ച് ഭക്ഷണം കൊണ്ട് വരാം. നമുക്കൊന്ന് ആഘോഷിക്കാം ...
ഭക്ഷണത്തിനായി പോകുന്ന വഴിക്ക് അയാൾ ചിന്തിച്ചു. ഇതിൽ കുറച്ച് വിഷം കലർത്തി കൊടുത്താൽ അവർ രണ്ട് പേരും മരിക്കും. ആ സ്വർണം മുഴുവൻ എനിക്ക് സ്വന്തമാകും. അതേ സമയം ആ രണ്ട് പേർ ഒരു തീരുമാനത്തിൽ എത്തി. ഭക്ഷണവും കൊണ്ട് വരുന്നവനെ കൊല്ലുക. എന്നിട്ട് ഇത് രണ്ടായി വീതിക്കുക...
ഭക്ഷണവുമായി വന്ന ആളെ അവർ കൊലപ്പെടുത്തി. എന്നിട്ട് സമാധാനത്തോടെ ഭക്ഷണം കഴിച്ചു... കൊണ്ട് വരും മുന്നെ വിഷം കലർത്തിയിരുന്ന ആ ഭക്ഷണം കഴിച്ച് രണ്ട് പേരും മരിക്കുകയും ചെയ്തു...
ഇങ്ങനെ സംഭവിക്കും എന്ന് അറിയാമായിരുന്ന ഈസാ നബി തന്റെ ശിഷ്യ ഗണങ്ങളുമായി അവിടെ എത്തുകയും അവരോട് പറയുകയും ചെയ്തു. ഇതാണ് ഈ ലോകത്തിലെ സമ്പത്തിന്റെ അവസ്ഥ. അത് കൊണ്ട് സമ്പത്തിനെ നിങ്ങൾ പേടിക്കേണമെ...
ഇതിൽ രണ്ട് കാര്യമുണ്ട് ...
നുണ പറയുന്നവർക്കും, ചതിക്കാൻ നോക്കുന്നവർക്കുമുള്ള ശിക്ഷ അള്ളാഹു ചിലപ്പോൾ ഈ ദുനിയാവിൽ തന്നെ കൊടുക്കും...
നബി (സ അ) യോട് ഒരു സ്വഹാബി ചോദിച്ചു:
ഒരു മുസ്ലീം ആയ മനുഷ്യൻ മോഷ്ടിക്കുമോ നബിയെ ...?
മോഷ്ട്ടിച്ചേക്കാം...
ഒരു മുസ്ലീം വ്യഭിചരിക്കുമോ നബിയെ ...?
സാഹചര്യങ്ങളുടെ സമ്മർദ്ധത്തിൽ ചിലപ്പോൾ സംഭവിച്ചേക്കാം...
ഒരു മുസ്ലീം നുണ പറയുമോ നബിയെ...?
ഇല്ലാ ... ഒരിക്കലും ഒരു മുസ്ലീം നുണ പറയില്ല... അങ്ങനെ പറഞ്ഞാൽ ഇസ്ലാമിന്റെ ഏറ്റവും ആദ്യത്തെ ഗുണമേന്മ അയാൾക്ക് നഷ്ട്ടപ്പെട്ടു കഴിഞ്ഞു...
നുണ പറയുന്നവരും, ചതി ചെയ്യുന്നവരും സൂക്ഷിക്കൂ ... പടച്ചവൻ എല്ലാത്തിനും സാക്ഷിയാണ് ...
(നന്മ തോന്നുന്നുവെങ്കിൽ ഷെയർ ചെയ്യുക)