Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
"എന്റെ ഈ ബ്ലോഗും, മറ്റു ബ്ലോഗ്ഗുകളും ക്ലിയര്‍ ആയി വായിക്കാന്‍ ക്രോമിലോ, മോസില്ല ഫയർ ഫൊക്സിലൊ ഉപയോഗിക്കേണ്ടതാണ്. ഇവയിൽ മാത്രമേ ക്ലിയര്‍ ആയി ഫയല്‍ ഓപ്പണ്‍ ആയി വരികയുള്ളൂ" TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

Font Problem ?

ഓരോ ആഴ്ചയിലേയും മുഴുവന്‍ ഹദീസുകളും ഇമെയില്‍ വഴി ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.
ഈ ബ്ലോഗ്‌ വായിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടെ ക്ലിക്കി ഫോണ്ട് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഡൌണ്‍ലോഡ് ചെയ്തു വയ്ക്കാവുന്നതാണ്. സ്റ്റാര്‍ട്ട്‌ -കണ്ട്രോള്‍ പാനല്‍ -ഫോണ്ട് ഫോള്‍ഡര്‍ ഓപ്പണ്‍ - പേസ്റ്റ് . ഈ രീതിയില്‍ ഫോണ്ട് ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്. ഫേസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആയി വരാൻ കുറച്ചു സമയം എടുത്തേക്കാം. പെഷിയൻസ് കാണിക്കുക. !
Font problem click here & download this fonts

ഞായറാഴ്‌ച, സെപ്റ്റംബർ 10, 2017

ആവശ്യമായ ചില സംശയങ്ങളും അതിനുള്ള മറുപടിയും


ഞണ്ടിനെ ഭക്ഷിക്കൽ ഹലാലാണോ ?

മറുപടി:  വെള്ളത്തിൽ മാത്രം ജീവിക്കുന്നവ ഹലാലും വെള്ളത്തിലും കരയിലും ജീവിക്കുന്നവ ഹറാമുമാണ് (തുഹ്ഫ 9/377-378)

ഉടുമ്പിനെ ഭക്ഷിക്കൽ ഹലാലാണോ ?

മറുപടി:  ഹലാലാണ് (തുഹ്ഫ 9/379)

.മലയണ്ണാനെ ഭക്ഷിക്കാമോ ?

മറുപടി:  ഭക്ഷിക്കാം (തുഹ്ഫ 9/380)

മാനിറച്ചി ഹലാലാണോ ?

മറുപടി:  ഹലാലാണ് (തുഹ്ഫ 9/380)

കാട്ടു പൂച്ചയോ ?

മറുപടി:  ഹറാമാണ് (തുഹ്ഫ 9/380)

കോവർ കഴുത (കഴുതയും കുതിരയും ഇണചേർന്നുണ്ടാകുന്ന സന്താനം )ഭക്ഷ്യയോഗ്യമാണോ ? 

മറുപടി : അല്ല ഹറാമാണ് (തുഹ്ഫ 9/380)

കുതിരയിറച്ചി ഹലാലാണോ ?

മറുപടി:  അതെ (തുഹ്ഫ 9/380)

. കഴുതയിറച്ചി തിന്നാമോ ?

മറുപടി:  കാട്ടു കഴുതയാണെങ്കിൽ തിന്നാം നബി(സ) തിന്നിട്ടുമുണ്ട് (ബുഖാരി, മുസ്ലിം, തുഹ്ഫ 9/379)

 നാട്ടു കഴുതയോ ?

മറുപടി:  ഹറാമാണ് (തുഹ്ഫ 9/380)

കാട്ടുപോത്ത് ഹലാലല്ലേ ?

മറുപടി: അതെ (തുഹ്ഫ 9/379)

 കുരങ്ങിനെ തിന്നാമോ ?

മറുപടി:  ഇല്ല (തുഹ്ഫ 9/380)

. കരടിയെ തിന്നാമോ ?

മറുപടി:  ഇല്ല (തുഹ്ഫ 9/380)ആന,സിംഹം,പുലി തുടങ്ങിയ പിടിമൃഗങ്ങളൊന്നും ഭക്ഷ്യയോഗ്യമല്ല 

. കാക്കയെ തിന്നാമോ ?

മറുപടി:  ഇല്ല (തുഹ്ഫ 9/380)

 കൊല്ലൽ സുന്നത്തായ ജീവികൾ ഏതെല്ലാമാണ് ?

മറുപടി:  പാമ്പ് ,തേൾ,പരുന്ത്,വെളുപ്പും കറുപ്പും നിറമുള്ള കാക്ക ,എലി ,ആക്രമിക്കുന്ന മുഴുവൻ പിടിമൃഗങ്ങൾ തുഹ്ഫ 9/381)

 പേനിനെ കൊല്ലുന്നതിന്റെ വിധിയെന്താണ് ?

മറുപടി:  സുന്നത്ത് (ശർവാനി 9/381)

 കൊതുകിനെ കൊല്ലുന്നതിൽ പുണ്യമാണോ ?

മറുപടി:  ഉണ്ട് സുന്നത്താണ് (ശർവാനി 9/381)

 മൂട്ട, കടന്നൽ തുടങ്ങിയ ശല്യകരെ കൊല്ലാമോ ?

മറുപടി:  കൊല്ലൽ സുന്നത്താണ് (ശർവാനി 9/381)

കരിവണ്ടിനെ കൊല്ലാമോ ?

മറുപടി:  കറാഹത്താണ് (ശർവാനി 9/381)

തത്തയെ തിന്നാമോ ?

മറുപടി:  ഇല്ല ഹറാമാണ് (തുഹ്ഫ 9/381)

 മയിലിന്റെ മാംസം തിന്നാമോ ? 

മറുപടി: ഇല്ല ഹറാമാണ് (തുഹ്ഫ 9/381)

. ഒട്ടകപക്ഷിയുടെ വിധിയെന്താണ് ? 

മറുപടി:  അതിന്റെ മാംസവും മുട്ടയും ഹലാലാണ് (തുഹ്ഫ 9/381)

 കൊക്കിന്റെ കാര്യമോ ?

മറുപടി:  അതും ഹലാലാണ് (തുഹ്ഫ 9/381)

. പ്രാവിനെ തിന്നാമോ ?

മറുപടി:  അതെ ഹലാലാണ് (തുഹ്ഫ 9/382)

 വവ്വാലിനെ തിന്നാമോ ?

മറുപടി:  ഇല്ല (തുഹ്ഫ 9/382)

ഒറ്റയടിക്ക് പല്ലിയെ കൊന്നവന് പ്രത്യേകം കൂലിയുണ്ട് എന്ന് കേൾക്കുന്നു ശരിയാണോ ?

മറുപടി:  ശരിയാണ് ഒറ്റയടിക്ക് തന്നെ പല്ലിയെ കൊന്നവന് നൂറ് കൂലി കിട്ടും രണ്ടാമത്തെ അടിക്കാണ് കൊന്നതെങ്കിൽ അതിലും കുറഞ്ഞ കൂലിയും മൂന്നാമത്തെ അടിക്കാണ് കൊല്ലുന്നതെങ്കിൽ അതിലും കുറഞ്ഞ കൂലിയാണ് ലഭിക്കുക എന്ന് നബി  (സ) പറഞ്ഞിട്ടുണ്ട്  (തുഹ്ഫ 9/383,മുസ്ലിം) 

പല്ലിയെ കൊന്നാലിത്രയും കൂലി ലഭിക്കുന്നതിലുള്ള രഹസ്യമെന്താണ് ?

മറുപടി:  ഇബ്രാഹിം നബി  (അ)യെ ശത്രുക്കൾ തീയിലിട്ടപ്പോൾ  തീ ആളിക്കത്താൻ വേണ്ടി പല്ലി ഊതിയിരുന്നു അങ്ങനെ പല്ലി വർഗം നിന്ദിക്കപ്പെട്ടതിനാലും ഇബ്രാഹിം നബിയെ ബഹുമാനിക്കാനുമാണ് പല്ലിയെ കൊല്ലാൻ ഇസ്ലാം കൽപിച്ചത് (ശർവാനി 9/383) പല്ലി ഊതിയാൽ തീ കൂടുതൽ ആളുകയൊന്നുമില്ല പക്ഷെ ഒരു മഹാനോട് അനാദരവ് കാണിച്ചു എന്ന കാരണത്താൽ  ലോകാവസാനം വരെയുള്ള പല്ലികൾ ശപിക്കപ്പെട്ടവരായി മഹാന്മാരെ ബഹുമാനിക്കൽ ചെറിയ കാര്യമല്ല എന്ന് ഇതിൽ നിന്നും നമുക്ക് മനസിലാക്കാം 

 സ്രാവ് ഹലാലാണോ ?

മറുപടി:  ഹലാലാണ് (തുഹ്ഫ 9/378)

. തവളയെ കൊല്ലാമോ ?

മറുപടി:  ഇല്ല (തുഹ്ഫ 9/378)

 തവളയെ തിന്നാമോ ?

മറുപടി:  ഇല്ല ഹറാമാണ് (തഹ്ഫ 9/378)

. ആട് പ്രസവിച്ചു പക്ഷെ കുട്ടി പട്ടിക്കുട്ടിയുടെ രൂപമാണ് എങ്കിലത് എന്ത് ചെയ്യും? 

മറുപടി:  ഏതെങ്കിലും നായ ആ ആടുമായി ഇണചെർന്നിട്ടുണ്ടെന്ന് ഉറപ്പാണെങ്കിൽ അത് ഹറാമും ഉറപ്പില്ലെങ്കിൽ ഹലാലുമാണ് കാരണം സൃഷ്ടിപ്പ് ചിലപ്പോൾ പതിവിന് വിപരീതമായ രൂപത്തിലും ഉണ്ടാവാറുണ്ട് എങ്കിലും അത് ഉപേക്ഷിക്കലാണ് സൂക്ഷ്മത  (തുഹ്ഫ 9/383)

 ചാണകം പോലുള്ള നജസായ വളമിട്ട് വളർത്തിയ മരത്തിലെ പഴം ,കായ,തേങ്ങ എന്നിവ ഭക്ഷിക്കാമോ ?

മറുപടി:  ഭക്ഷിക്കാം (തുഹ്ഫ 9/386)

. രാപ്പാടി പക്ഷിയെ ഭക്ഷിക്കാമോ ?

മറുപടി:  ഭക്ഷിക്കാം (തുഹ്ഫ 9/382)

  കിണറ്റിലെ വെള്ളത്തിൽ കിടന്ന് മത്സ്യം ചാവുകയും തുടർന്ന് വെള്ളത്തിന്ന് ദുർഗന്ധമനുഭവപ്പെടുകയും ചെയ്താൽ ആ വെള്ളം കൊണ്ട് വുളൂഹ് എടുക്കാമോ  ?

മറുപടി:  എടുക്കാം കാരണം മത്സ്യത്തിന്റെ ശവം ശുദ്ധിയുള്ളതാണ് ശുദ്ധിയുള്ള വസ്തു കലർന്ന് വെള്ളം പകർച്ചയായാലും അശുദ്ധമാവില്ല എന്നാൽ മീൻ ജീർണിച്ച് അതിന്റെ ഭാഗങ്ങൾ വെള്ളത്തിൽ കലർന്നിട്ടുണ്ടെങ്കിൽ വുളൂഹ് എടുക്കാൻ പറ്റുകയില്ല എങ്കിലും വെള്ളം മുത നജ്ജിസല്ല (ശർവാനി 9/377)

. കാഷ്ഠം പോലുള്ള നജസ് ഭക്ഷിക്കുന്ന കോഴിയെയും മറ്റും തിന്നാമോ ?

മറുപടി:  ഇറച്ചിയുടെ മണമോ രുചിയോ നിറമോ വ്യത്യാസപ്പെട്ടിട്ടുണ്ടെങ്കിൽ കറാഹത്താണ് ഇല്ലെങ്കിൽ കറാഹത്തില്ല (തുഹ്ഫ 9/379,385,386)

 അവയുടെ മുട്ടയോ ?

മറുപടി:  അതും അപ്രകാരം തന്നെ  (തുഹ്ഫ 9/386)

മത്സ്യത്തെ അറുക്കേണ്ടതുണ്ടോ?

ഉ: കൂടുതൽ സമയം കരയിൽ ജീവനോടെയിരിക്കുന്ന വലിയ മത്സ്യത്തെ അറുക്കൽ സുന്നത്താണ്. ചെറിയവയെ അറുക്കൽ കറാഹത്തുമാണ്. (തുഹ്ഫ 9/317)

പാചകം ചെയ്യുമ്പോൾ പാത്രത്തിൽ ഉണ്ടായിരുന്ന ഉറുമ്പ് ഭക്ഷണത്തിൽ വെന്തുകലർന്നുപോയി. എങ്കിൽ ആ ഭക്ഷണം കഴിക്കാമോ?

ഉ: ആരോഗ്യത്തിന് ഹാനികരമല്ല എന്ന് തോന്നുന്നെങ്കിൽ ഭക്ഷിക്കാം. (തുഹ്ഫ 9/318)

മാങ്ങ, ആപ്പിൾ എന്നിവയിൽ പുഴു ഉണ്ടെങ്കിൽ കഴിക്കാൻ പറ്റുമോ?

ഉ: അതിൽ നിന്നു തന്നെ ജനിച്ചുണ്ടായ പുഴുവാണെങ്കിൽ അവ ഭക്ഷിക്കാം. (തുഹ്ഫ 9/318)

കടന്നൽ കൂടിന് തീ വെക്കാൻ പറ്റുമോ? ചുട്ടുകരിക്കാൻ അല്ലാഹുവിന് മാത്രമല്ലേ അവകാശമുള്ളൂ?

ഉ: തീ വെച്ചാലേ നശിക്കൂ എന്നുണ്ടെങ്കിൽ തീ വെക്കാം. (തുഹ്ഫ 9/318, 383)

അറുക്കുന്നതിനടയിൽ കത്തി താഴെ വീണു, വീണ്ടുമെടുത്ത് അറുത്തു. എന്നാൽ ആ അറവ് ശരിയാകുമോ?

ഉ: അറവ് മൃഗം പിടഞ്ഞതിനാലോ മറ്റോ കത്തി ഉയർത്തി ഉടനെത്തന്നെ താഴ്ത്തിയാലും വീണുപോയ കത്തിയെടുത്ത് ഉടനെ അറവ് തുടർന്നാലുമൊക്കെ അറവ് ശരിയാവും. (തുഹ്ഫ, ശർവാനി 9/323)

ആടുമാടുകളെ അറുക്കാൻ കിടത്തേണ്ടത് എങ്ങനെയാണ്?

ഉ: ഇടത് ഭാഗത്തിന്‍മേല്‍ ചെരിച്ചാണ് കിടത്തേണ്ടത്. അതാണ് സുന്നത്ത്. (തുഹ്ഫ 9/325)

അറുക്കുന്നതിന്‍റെ മുമ്പ് ജീവിക്ക് വെള്ളം കൊടുക്കേണ്ടതുണ്ടോ?

ഉ: ഉണ്ട്. സുന്നത്താണ്. കാരണം അത് മൃഗത്തിന്‍റെ തോൽപൊളിക്കൽ എളുപ്പമാക്കും. (തുഹ്ഫ, ശർവാനി 9/325)

 അറവു മൃഗത്തിന്‍റെ മുമ്പിൽ വെച്ച് തന്നെ കത്തി മൂർച്ചകൂട്ടാൻ പറ്റുമോ?

ഉ: കറാഹത്താണ്. (തുഹ്ഫ 9/325)

ഒരു മൃഗത്തിന്‍റെ മുമ്പിലിട്ട് മറ്റൊരു മൃഗത്തെ അറുക്കുന്നത് തെറ്റല്ലേ?

ഉ: തെറ്റാണ്. കറാഹത്താണ്. (തുഹ്ഫ 9/325)

അറുത്ത മൃഗത്തിന്‍റെ ജീവൻപോവുന്നതിന് മുമ്പ് തോല് പൊളിക്കാനും മറ്റും പാടുണ്ടോ?

ഉ: ഇല്ല. കറാഹത്താണ്. (തുഹ്ഫ 9/325)

ആത്മഹത്യ ചെയ്യാൻ തോന്നുന്നവൻ ചെല്ലേണ്ട ദുആ എന്താണ്? 

മറുപടി : നബി  (സ) പറഞ്ഞു:  തനിക്ക് ബാധിച്ച ദുരിതമോർത്ത് നിങ്ങളിൽ ഒരാളും മരിക്കാൻ ആഗ്രഹിക്കരുത് തീരെ നിവൃത്തിയില്ലെങ്കിൽ അവൻ ഇങ്ങനെ ദുആ ചെയ്യണം  

അല്ലാഹുമ്മ അഹ്യിനീ മാ കാനതിൽ ഹയാതു ഖൈറൻ ലീ വ തവഫ്ഫനീ മാ കാനതിൽ വഫാതു ഖൈറൻ ലീ 

സാരം:(അല്ലാഹുവേ ജീവിതമാണ് എനിക്ക് നല്ലതെങ്കിൽ എനിക്ക് നീ ജീവിതം നൽകേണമേ മരണമാണ് നല്ലതെങ്കിൽ നീ എനിക്ക് മരണം നൽകേണമേ )(ബുഖാരി, മുസ്ലിം, അദ്കാർ 127)

 അന്ത്യനാളിൽ നബി(സ)യോട് ഏറ്റവും അടുത്ത് നിൽക്കുക ആരായിരിക്കും ?

മറുപടി:  നബി(സ)യുടെ മേൽ കൂടുതൽ സ്വലാത്ത് ചൊല്ലിയവൻ
 (തുർമുദി .അദ്കാർ 105)

ആരെങ്കിലും നമ്മെ ആക്രമിക്കുകയോ എന്ന് ഭയപ്പെട്ടാൽ ചൊല്ലേണ്ടത് എന്താണ്? 

മറുപടി:  അല്ലാഹുമ്മ ഇന്നാ നജ്അലുക ഫീ നുഹുറിഹിം വനഊദുബിക മിൻ ശുറൂറിഹിം (അബൂദാവൂദ് ,അദ്കാർ 202)

യാത്ര കഴിഞ്ഞ് നാട്ടിലെത്തിയാൽ ചൊല്ലേണ്ട ദുആ ഏതാണ്? 

മറുപടി:  ആയിബൂന താഇബൂന ആബിദൂന ലിറബ്ബിനാ ഹാമിദൂൻ (മുസ്ലിം, അദ്കാർ 203)

തള്ളപ്പെടാത്ത മൂന്ന് പ്രാർത്ഥനകൾ ഏതാണ്? 

മറുപടി:  (1) ദ്രോഹിക്കപ്പെട്ടവന്റെ പ്രാർത്ഥന  (2) യാത്രക്കാരന്റെ പ്രാർത്ഥന  (3)മക്കൾക്ക് വേണ്ടി പിതാവിന്റെ പ്രാർത്ഥന  (ഇബ്നുമാജ അദ്കാർ 199)

. യാത്രയിൽ കയറ്റം കയറുമ്പോൾ എന്തു ചൊല്ലണം ?

മറുപടി:  അല്ലാഹു അക്ബർ  (ബുഖാരി. അദ്കാർ 199)

.ഇറക്കം ഇറങ്ങുമ്പോഴോ ?

മറുപടി; സുബ്ഹാനല്ലാഹ് (ബുഖാരി, അദ്കാർ 199)

. തിന്നുമ്പോൾ ബിസ്മില്ലാ എന്നുമാത്രം ചൊല്ലിയാൽ ബിസ്മി ചൊല്ലിയ കൂലി ലഭിക്കുമോ ? 

മറുപടി: ലഭിക്കും ഇത് ഏറ്റവും ചുരുങ്ങിയ ബിസ്മിയാണ് ബിസ്മില്ലാഹിർറഹ്മാനി റഹീം എന്നതാണ് പൂർണ്ണമായ പ്രതിഫലാർഹമായ ബിസ്മി (ശർവാനി )

വിവാഹം നിശ്ചയിച്ചു നിക്കാഹ് കഴിഞ്ഞിട്ടില്ല വരൻ വധുവിന് മൊബൈൽ ഫോൺ, ആഭരണങ്ങൾ തുടങ്ങിയ സമ്മാനങ്ങളും കൊടുത്തു പിന്നീട് ഇരുകൂട്ടരിലാരോ വിവാഹം വേണ്ടെന്നുവെച്ചു എന്നാൽ ആ സമ്മാനങ്ങൾ തിരിച്ചു വാങ്ങാമോ ?

മറുപടി:  വാങ്ങാം (ഫത്ഹുൽ മുഈൻ 379)

സ്വർണ്ണം തന്നെ മഹർ കൊടുക്കണമെന്നുണ്ടോ ?

മറുപടി:  ഇല്ല വില മതിക്കുന്ന എന്ത് വസ്തുക്കളും കൊടുക്കാം നബി(സ)യുടെ പെൺമക്കൾക്ക് 500 ദിർഹം വെള്ളിയാണ് മഹറായി കിട്ടിയത് (ഫത്ഹുൽ മുഈൻ 374)

എനിക്ക് മഹർ വേണ്ട എന്നു പറയാൻ പ്രായപൂർത്തിയായ സ്ത്രീകൾക്ക് അവകാശമുണ്ടോ ?

മറുപടി: ഉണ്ട് അപ്പോൾ പുരുഷന് മഹർ കൊടുക്കാതെ അവളെ വിവാഹം കഴിക്കാം (ഫത്ഹുൽ മുഈൻ 267)

 വിവാസദ്യ നൽകൽ രാത്രിയാണോ പകലാണോ ഉത്തമം? 

മറുപടി:  രാത്രിയാണ് സുന്നത്ത് (തുഹ്ഫ 7/498,ഫതുഉൽമുഈൻ 267)പണ്ട് കാലത്തൊക്കെ കല്യാണം രാത്രിയായിരുന്നല്ലോ 

 വിവാഹത്തിന് സദ്യ കൊടുക്കാൻ സാധിച്ചില്ല എങ്കിൽ പിന്നീട് ഒരു ദിവസം കൊടുക്കൽ സുന്നുത്തുണ്ടോ  ? 

മറുപടി:  തീർച്ചയായും സുന്നത്തുണ്ട് ഇണ മരിച്ചുപോവുകയോ ത്വലാഖ് ചൊല്ലി പിരിയുകയോ ചെയ്താൽ പോലും വിവാഹസദ്യയുടെ സുന്നത്ത് ബാക്കിയായി കിടക്കും അത് വീട്ടുകയും ചെയ്യാം (തുഹ്ഫ 7/496)

 നമുക്ക് സുന്നത്ത് നോമ്പ് ഉണ്ടെങ്കിൽ ക്ഷണിച്ച വിവാഹത്തിനോ മറ്റോ നാം  പങ്കെടുക്കേണ്ടതുണ്ടോ ?

മറുപടി:  ഉണ്ട് മാത്രമല്ല വീട്ടുകാരനുവേണ്ടി നോമ്പ് മുറിക്കലും ഭക്ഷണം കഴിക്കലും സുന്നത്താണ് മുറിക്കുന്നില്ലെങ്കിൽ അവിടെ പങ്കെടുക്കുകയും ബറക്കത്തിനുവേണ്ടി പ്രാർത്ഥിക്കുകയും വേണം  (തുഹ്ഫ7/508)

. വിവാഹ ദിവസം വരന്റെ കൂടെ സൽക്കാരത്തിന് പോകുന്ന ചില വിരുതന്മാർ തമാശക്കായി അവിടെ നിന്ന് വാഴക്കുല ,ഫ്രൂട്ട്സ് തുടങ്ങിയവ എടുത്തുകൊണ്ടു പോരുന്നതിൽ തെറ്റുണ്ടോ ?

മറുപടി:  ഉണ്ട് അഥിതിയായി വരുന്ന ആൾക്ക് വിളമ്പിക്കൊടുത്ത ഭക്ഷണം കഴിക്കാം ഒന്നും കൊണ്ടുവരികയോ പൂച്ചക്കോ മറ്റോ ഇട്ട് കൊടുക്കുകയോ പോലും ചെയ്യാൻ പാടില്ല അതിന് വീട്ടുകാരന്റെ സമ്മതം വേണം  (തുഹ്ഫ 7/509)

 ഭക്ഷണം ടാബിളിൽ വെച്ചതിനുശേഷമാണോ ഇരിക്കേണ്ടത് അതോ ഇരുന്നതിന് ശേഷമാണോ വെക്കേണ്ടത്? 

മറുപടി:  ഇരുന്നതിനുശേഷമാണ് ഭക്ഷണം കൊണ്ടുവെക്കേണ്ടത് അത് ഭക്ഷണത്തോടുള്ള  ബഹുമാനമാണ് പാത്രങ്ങൾ എടുത്തതിനുശേഷമാണ് എണീക്കേണ്ടത് (ഇഹ്യാ ഉലൂമുദ്ധീൻ 2/36)

.ഫ്രൂട്ട്സ് ഭക്ഷണത്തിന്റെ മുമ്പോ പിമ്പോ ഉത്തമം? 

മറുപടി:  ആദ്യം ഫ്രൂട്ട്സ് പിന്നെ മാംസം പിന്നെ മധുരം ഇതാണ് ശരിയായ ക്രമം (ശർവാനി 7/512,ഇഹ്യാ
  ഉലൂമുദ്ധീൻ 2/344)

.വരൻ നികാഹിൽ പങ്കെടുക്കാതെ പകരം വേറെ ഒരാളെ വക്കാലത്ത് ആക്കാമോ ?

മറുപടി: ആക്കാം (തുഹ്ഫ 5/344)

. ഒരാൾ തന്റെ ഭാര്യയുടെ ഉമ്മയെ (അമ്മായിഉമ്മ) തൊട്ടാൽ വുളു മുറിയുമോ ? 

മറുപടി: ഇല്ല 

വിവാഹ സദ്യ നൽകേണ്ടതെപ്പോഴാണ് ? 

മറുപടി:  വിവാഹസദ്യയുടെ ഏറ്റവും ഉത്തമമായ സമയം ഭാര്യ ഭർത്താക്കന്മാർ സംയോഗത്തിലേർപ്പെട്ട ശേഷമാണ് അതാണ് നബിചര്യ നികാഹ് മാത്രം കഴിഞ്ഞ ശേഷമാണെങ്കിൽ വിവാഹസദ്യയുടെ അടിസ്ഥാന സുന്നത്ത് മാത്രം ലഭിക്കും (ഫത്ഹുൽ മുഈൻ 378)കല്യാണത്തിന്റെ വിഭവങ്ങൾ വിളമ്പുന്നതിന്റെ മുമ്പ് തന്നെ നികാഹ് നടത്തലാണ് വിവാഹസദ്യയുടെ സുന്നത്ത് ലഭിക്കാനുള്ള ഏക പോംവഴി ചിലർ ചെയ്യുന്നതുപോലെ സദ്യയും സൽക്കാരവും എല്ലാം കഴിഞ്ഞ് നികാഹ് നടത്തിയാൽ ആ സദ്യക്ക് വിവാഹ സദ്യ എന്ന പുണ്യം ലഭിക്കില്ല മിക്കയാളുകളും മനസ്സിലാക്കാത്ത ഒരു വിഷയമാണിത്   

 വിവാഹം വൈകുന്നത് കാരണം മക്കൾ ഹറാമിൽ വീണാൽ മാതാപിതാക്കൾ കുറ്റക്കാരാകുമോ ?

മറുപടി ആകും 

പെണ്ണ് കാണാൻ പോകുമ്പോൾ കൂടെ കൂട്ടുകാരെ കൂട്ടാമോ ?

മറുപടി:  കൂടെക്കൂട്ടാം പക്ഷെ അവർക്ക് പെണ്ണിനെ കാണിച്ചു കൊടുക്കൽ ഹറാമാണ്

. വിവാഹശേഷം ഭാര്യ ഭർതൃവീട്ടിലാണോ ഭാര്യവീട്ടിലാണോ ഇസ്ലാമിക നിയമപ്രകാരം താമസിക്കേണ്ടത്  ?

മറുപടി:  രണ്ടിലുമല്ല ഭർത്താവിന്റെ സ്വന്തം വീട്ടിലാണ് താമസിക്കേണ്ടത് അതില്ലെങ്കിൽ വാടകവീട്ടിലെങ്കിലും താമസസൗകര്യമൊരുക്കൽ ഭർത്താവിന്റെ കടമയാണ് എന്നാൽ പരസ്പരം സമ്മതമാണെങ്കിൽ ആരുടെ വീട്ടിലും താമസിക്കാം ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ വിവാഹത്തോടെ ഭാര്യക്ക് കൊടുക്കൽ നിർബന്ധമാണ് (തുഹ്ഫ 8/362)പലരും പാർപ്പിടം കുറെ കഴിഞ്ഞാണ് കൊടുക്കുന്നത് അതിൽ ഭാര്യക്ക് കുഴപ്പമില്ലെങ്കിൽ കുഴപ്പമില്ല പല കുടുംബപ്രശ്നങ്ങളും ഉണ്ടാകുന്നത് ഇത് ശ്രദ്ധിക്കാത്തതുകൊണ്ടാണ് 

 ഒരാളുടെ ഭാര്യ മരിച്ചു വലിയ മക്കളുണ്ട് എങ്കിലും വേറെ വിവാഹം കഴിക്കാൻ അദ്ദേഹം താൽപര്യം കാണിച്ചാൽ മക്കൾക്ക് എതിർക്കാൻ അവകാശമുണ്ടോ ?  

മറുപടി;  ഇല്ലെന്ന് മാത്രമല്ല വരുമാനമില്ലാത്തതുകൊണ്ട് മഹറ് കൊടുക്കാനും ആ ഭാര്യക്ക് ചെലവ് കൊടുക്കാനും കഴിയാത്തയാളാണെങ്കിൽ മഹ്റ് വാങ്ങികൊടുക്കലും ചെലവിന് കൊടുക്കലും മക്കളുടെ കടമയാണ് കാരണം ഒരു ഇണയുണ്ടാവുക എന്നത് മനുഷ്യന്റെ പ്രധാന ആവശ്യങ്ങളിൽ പെട്ടതാണ്  (തുഹ്ഫ 7/423)   

ഇസ്ലാമിൽ വിവാഹത്തിന് പ്രത്യേക മാസം ഉണ്ടോ ?

മറുപടി: ഉണ്ട് ശവ്വാൽ (തുഹ്ഫ 7/253)

നബി (സ) ശവ്വാലിലാണോ വിവാഹിതനായത് ? 

മറുപടി:  അതെ ആഇശാബീവിയും നബി(സ)യും തമ്മിലുള്ള വിവാഹം ശവ്വാൽ മാസത്തിലായിരുന്നു 
 (തുഹ്ഫ 7/255)

.ഇരുപത്തഞ്ചുകാരനായ നബി(സ) നാൽപ്പതുകാരിയായ ഖദീജ  (റ)യെയാണല്ലോ ആദ്യമായി വിവാഹം ചെയ്തത് അതുപോലെ തന്നെക്കാൾ പ്രായക്കൂടുതലുള്ള സ്ത്രീകളെ വിവാഹം ചെയ്യൽ സുന്നത്തുണ്ടോ ?

മറുപടി:  ഇല്ല തന്നെക്കാൾ പ്രായക്കുറവുള്ളവരെ വിവാഹം ചെയ്യലാണ് ഉത്തമം എന്നാൽ പ്രായക്കൂടുതലുള്ളവരെയും വിവാഹം ചെയ്യാം 

 നികാഹിന് വരുമ്പോൾ മഹ്റ് എടുക്കാൻ മറന്നു എന്നാൽ നിക്കാഹ് സ്വഹീഹാകുമോ ? 

മറുപടി:  ആകും മഹർ പ്രദർശിപ്പിക്കൽ സുന്നത്തേയുള്ളൂ എന്നാൽ ഇണ ചേരുന്നതിന്റെ മുമ്പ് അത് വധുവിനെ ഏൽപ്പിക്കൽ
 നിർബന്ധമാണ് 

നികാഹ് കഴിഞ്ഞ ഉടനെ വരൻ വധുവിന്റെ കഴുത്തിൽ മഹർ ചാർത്തുന്ന പതിവുണ്ടല്ലോ ഇത് തെറ്റല്ലേ ? 

മറുപടി:  തെറ്റല്ല നികാഹോടുകൂടി പരസ്പരം കാണലും മറ്റെല്ലാ കാര്യങ്ങളും ഹലാലായി മാല ചാർത്തലും അതിൽപെട്ടതാണ് എന്നാൽ അന്യപുരുഷന്മാരായ സുഹൃത്തുക്കളെയും കൂട്ടി മഹർ ചാർത്തലാണ് തെറ്റ്  

 നികാഹ് പള്ളിയിൽ വെച്ചാകുന്നത് സുന്നത്താണോ ?

മറുപടി: സുന്നത്താണ് (തുഹ്ഫ 7/255)

 ആദ്യരാത്രിയിൽ ഭാര്യയെ കാണുമ്പോൾ തലയിൽ കൈ വെച്ച് ചൊല്ലേണ്ട ദുആ എന്താണ്? 

മറുപടി:  ബാറക്കല്ലാഹു ലികുല്ലി വാഹിദിൻ മിന്നാ ഫീസ്വാഹിബിഹി  

 നിലവിലുള്ള കുട്ടിയുടെ മുലകുടി മാറുന്നതിന്റെ മുമ്പ് വീണ്ടും ഗർഭിണി അയാൾ അത് അലസിപ്പിക്കാൻ പാടുണ്ടോ ?

മറുപടി:  ഇല്ല ഹറാമാണ് (തുഹ്ഫ 8/277)

 റൂഹ് ഊതുന്നതിന്റെ മുമ്പാണെങ്കിലോ ? 

മറുപടി:  എങ്കിലും ഹറാമാണ് (തുഹ്ഫ 8/277)

റൂഹ് ഊതുന്നത് എത്രാം ദിവസമാണ്?  

മറുപടി:  120 ആം ദിവസം  (തുഹ്ഫ 8/277)

നികാഹിന്റെ വാക്കുകൾ അറബിയിൽ പറയുമ്പോൾ തെറ്റിപ്പോയാൽ കുഴപ്പമുണ്ടോ  ?

മറുപടി : ഇല്ല അതിന്റെ അർത്ഥം മലയാളത്തിൽ പറയുമ്പോൾ തെറ്റാതിരുന്നാൽ മതി 

ജ്യേഷ്ഠൻ മരിച്ചാൽ അവന്റെ ഭാര്യയെ അനിയന് വിവാഹം ചെയ്യാമോ ?

മറുപടി:  ചെയ്യാം 

അപ്പോൾ വീണ്ടും മഹർ കൊടുക്കേണ്ടതുണ്ടോ ?

മറുപടി:  ഉണ്ട്   

 നികാഹ് കഴിഞ്ഞ് ഇണ ചേരുന്നതിന്റെ മുമ്പ് ത്വലാഖ് ചൊല്ലുകയാണെങ്കിൽ മഹർ തിരിച്ചു വാങ്ങാമോ ?

മറുപടി:  പകുതി തിരിച്ചു വാങ്ങാം (ഫത്ഹുൽ മുഈൻ 266)  

ഇണ ചേർന്നതിന്റെ ശേഷമാണെങ്കിലോ ? 

മറുപടി:  അപ്പോൾ ഒന്നും തിരിച്ചു വാങ്ങാൻ പാടില്ല 

ഭാര്യയുടെ കാരണം കൊണ്ടാണ് ത്വലാഖ് ചൊല്ലുന്നതെങ്കിലോ ?

മറുപടി: എങ്കിലും അങ്ങനെ തന്നെ  (ഫത്ഹുൽ മുഈൻ 266)

 കുഞ്ഞുങ്ങൾക്ക് ഇത്ര കാലം മുലപ്പാൽ കൊടുക്കണമെന്ന് ഇസ്ലാമിൽ പ്രത്യേകം നിർദ്ദേശമുണ്ടോ ? 

മറുപടി:  ഉണ്ട് ഉമ്മമാർ കുഞ്ഞുങ്ങൾക്ക് രണ്ട് വർഷക്കാലം മുലയൂട്ടണമെന്ന് അല്ലാഹു ഖുർആനിൽ തന്നെ നിർദ്ദേശിച്ചിട്ടുണ്ട്  (സൂറത്തുൽ:ബഖറ 2/233)

ഭർത്താവിനുവേണ്ടി ഭാര്യ കിടപ്പറയിൽ അണിഞ്ഞൊരുങ്ങി ഭർത്താവിനെ ആകർഷിക്കണം അതുപോലെ ഭർത്താവ് ഭാര്യക്കുവേണ്ടി അണിഞ്ഞൊരുങ്ങേണ്ടതുണ്ടോ ?

മറുപടി: ഉണ്ട് ഇബ്നു അബ്ബാസ്  (റ) പറയുന്നു : പുരുഷന്മാരുടെ അതേ അവകാശം സ്ത്രീകൾക്കുമുണ്ട് എന്ന ആയത്തു കാരണം ഞാൻ എന്റെ ഭാര്യക്കു വേണ്ടി അണിഞ്ഞൊരുങ്ങാറുണ്ട് അവൾ എനിക്കു വേണ്ടി അണിഞ്ഞൊരുങ്ങുന്നതു പോലെ  (തുഹ്ഫ 7/256)

ഖിബ്ലക്ക് നേരെ  കിടന്ന് ഇണ ചേരുന്നതിൽ തെറ്റുണ്ടോ ?

മറുപടി  കറാഹത്തില്ല (തുഹ്ഫ 7/256)

 നബി(സ)യുടെ സ്വഹാബികൾക്ക് ആർക്കെങ്കിലും കണ്ണേറ് തട്ടിയതിനും നബി  (സ)അതിന് ചികിത്സിച്ചതിനും തെളിവുണ്ടോ ? 

മറുപടി;  ഉണ്ട് കുളിച്ചുകൊണ്ടിരുന്ന സഹ്ലുബ്നു ഹുനൈഫ് (റ)ന്റെ ശരീരം ആമിറുബ്നു റബീഅ (റ)കണ്ടപ്പോൾ ആശ്ചര്യത്തോടെ പറഞ്ഞു എന്തൊരു മനോഹരമായ ചർമ്മം സ്ത്രീകളുടെ ചർമ്മം പോലെയുണ്ട് അതോടെ സഹ്ല് (റ)കുളത്തിനടുത്ത് ബോധം കെട്ടു വീണു ആളുകൾ ഓടിച്ചെന്ന് പ്രവാചകനോട് പറഞ്ഞു:  സഹ്ലിനെ രക്ഷിക്കണം അദ്ദേഹം തലയുയർത്താനാവാതെ കിടുക്കുകയാണ് നബി  (സ)ചോദിച്ചു ആരെയെങ്കിലും സംശയമുണ്ടോ ? അവർ പറഞ്ഞു ഇത് ആമിറി (റ)ന്റെ കണ്ണേറാണോയെന്ന് സംശയമുണ്ട് ഉടനെ നബി(സ)ആമിറി(റ)വിളിപ്പിച്ചു രോഷത്തോടെ അദ്ദേഹത്തോട് ചോദിച്ചു :എന്തിനാണ് ഒരോരുത്തരും തന്റെ സഹോദരനെ കൊല്ലാൻ നോക്കുന്നത് ?നിനക്ക് ബാറകല്ലാഹുലക എന്ന് ചൊല്ലാമായിരുന്നില്ലേ (മാലിക്, മിശ്കാത്ത്,390)

 തട്ടിയ കണ്ണേറിന്റെ ദൂഷ്യം എങ്ങനെയാണ് കളയുക ? 

മറുപടി:  മുകളിൽ പറഞ്ഞ ഹദീസിൽ നബി(സ) ആമിനിനോട് മുഖവും കൈകളും കാൽമുട്ടുകളും കാൽവിരലുകളും ഒരു പാത്രത്തിലേക്ക് കഴുകി ആ വെള്ളം സഹ്ലിന്റെ മേൽ ഒഴിക്കാൻ പറയുകയും അദ്ദേഹം അങ്ങനെ ചെയ്യുകയും സഹ്ലിന് സുഖം ലഭിച്ച് അദ്ദേഹം ഉണരുകയും ചെയ്തു  (മാലിക്, മിശ്കാത്ത് 390)

തട്ടിയ കണ്ണേറിന്റെ വിഷമം നീങ്ങാൻ വല്ല ദിക്റുമുണ്ടോ ? 

മറുപടി: ഉണ്ട് ബിസ്മില്ലാഹി അല്ലാഹുമ്മ അദ്ഹിബ് ഹർറഹാ വബർദഹാ വവസ്ബഹാ (സാരം :അല്ലാഹുവേ ഈ കണ്ണേറിന്റെ ചൂടും തണുപ്പും വിഷമങ്ങളും നീ നീക്കിക്കളയണേ) (തസ്ഹീലുൽ മനാഫിഹ് 200)

മൃഗത്തിന് കണ്ണേറ് തട്ടിയാലോ ?

മറുപടി:  അതിന്റെ മൂക്കിൽ മന്ത്രിച്ച് ഊതുക അല്ലെങ്കിൽ മന്ത്രിച്ച വെള്ളം ശരീരത്തിൽ കുടയുക അല്ലെങ്കിൽ കുടിക്കാൻ കൊടുക്കുക (ത്വിബ്ബുന്നബി200)

കണ്ണേറിന് വേറെ വല്ല ദുആകളും ഉണ്ടോ ?

മറുപടി: ഉണ്ട് ഫാതിഹ 7വട്ടം ,ആയത്തുൽ കുർസി ,സൂറത്തുൽ ഖദ്ർ ,ഇഖ്ലാസ് ,ഫലഖ്,നാസ് എന്നിവ ഓരോ വട്ടവും ഓതി ഊതുക (തസ്ഹീലുൽ മനാഫിഹ് 201)

നബി(സ) കണ്ണേറിനെ പേടിച്ചിരുന്നോ അതിന് തെളിവുണ്ടോ ?

മറുപടി:  ഉണ്ട് ജിന്നുകളുടെ ശല്യങ്ങളിൽ നിന്നും മനുഷ്യരുടെ കണ്ണേറിൽ നിന്നും നബി  (സ)സ്ഥിരമായി അല്ലാഹുവിനോട് കാവൽ തേടാറുണ്ടായിരുന്നു പിന്നെ സൂറത്തുൽ ഫലഖും നാസും ഇറങ്ങിയപ്പോൾ കാവലിനായി അവയെ അവലംബിക്കാൻ തുടങ്ങി  (തുർമുദി,ഇബ്നുമാജ,മിശ്കാത്ത് 390)

തന്റെ കണ്ണ് മറ്റുള്ളവർക്ക് പറ്റാതിരിക്കാൻ നാം എന്താണ് ചെയ്യേണ്ടത്? 

മറുപടി:  ആശ്ചര്യകരമായ എന്ത് കണ്ടാലും ബാറകല്ലാ എന്നുപറയുക  

കണ്ണേറ് തട്ടാതിരിക്കാൻ ചെറിയ കുട്ടികളുടെ കവിളിൽ കറുത്ത പുള്ളി കുത്തുന്നതിന് അടിസ്ഥാനമുണ്ടോ ? 

മറുപടി:  ഉണ്ട് ഉസ്മാൻ  (റ)സുന്ദരനായ ഒരു കൊച്ചു കുട്ടിയെ കണ്ടപ്പോൾ രക്ഷിതാക്കളോട് പറഞ്ഞു: കണ്ണേറ് തട്ടാതിരിക്കാൻ അവന്റെ കവിളിലെ നുണക്കുഴിയിൽ നിങ്ങൾ കറുത്ത കുത്തിടുക (റൂഹുൽ ബയാൻ 4/294,മിർഖാത് 4/502)

കണ്ണ് പറ്റാതിരിക്കാൻ വീടുകളിലും പാടങ്ങളിലുമൊക്കെ രൂപങ്ങൾ വെക്കാൻ പാടുണ്ടോ ? 

മറുപടി:  പാടത്തും മറ്റും മൃഗങ്ങളുടെ തലയോട്ടി പോലുള്ള വസ്തുക്കൾ വെക്കുന്ന പതിവ് പണ്ടേ ഉള്ളതാണ് കരിങ്കണ്ണൻ അതുവഴി വന്നാൽ പാടത്തേക്ക് ശ്രദ്ധപോകുന്നതിന്റെ മുമ്പ് അതിലേക്ക് ശ്രദ്ധ പോവുകയും അതുവഴി ആദ്യനോട്ടത്തിന്റെ വിഷം പാടത്തേൽക്കാതെ ആ രൂപത്തിൽ ഏൽക്കുകയും ചെയ്യും കുട്ടികളുടെ കവിളിൽ കറുത്ത കുത്തിടുന്നതും ഇതിനുവേണ്ടിയാണ് (റൂഹുൽ ബയാൻ 4/294)എന്നാൽ ജീവികളുടെ രൂപം ഉണ്ടാക്കി വെക്കാൻ പാടില്ല 

കണ്ണേറിന് മന്ത്രിക്കാൻ നബി  (സ) കൽപ്പിച്ചിട്ടുണ്ടോ?

മറുപടി ;ഉണ്ട് ആഇശ (റ) പറയുന്നു കണ്ണേറിന് മന്ത്രിക്കാൻ നബി  (സ)കൽപ്പിച്ചിട്ടുണ്ട് (ബുഖാരി, മുസ്ലിം, മിശ്കാത്ത് 388)

 നബി(സ) തന്റെ മക്കൾക്ക് കണ്ണേറ് പറ്റാതിരിക്കാൻ വല്ലതും മന്ത്രിച്ചിട്ടുണ്ടോ ?  

മറുപടി:  ഉണ്ട് സ്വഹീഹുൽ ബുഖാരിയിൽ ഇങ്ങനെ കാണാം നബി  (സ)തന്റെ പേരമക്കളായ ഹസനെ(റ)യും ഹുസൈനെ(റ)യും ഇപ്രകാരം മന്ത്രിച്ചു ഉഈദുകുമാ ബികലിമാത്തില്ലാഹിത്താമ്മാത്തി മിൻകുല്ലി ശൈത്ത്വാനിൻ വഹാമ്മാത്തിൻ വമിൻകുല്ലി അയ്നില്ലാമ്മ (സാരം:അല്ലാഹുവിന്റെ പൂർണ്ണ നാമത്തിൽ നിങ്ങൾക്കു വേണ്ടി ഞാൻ എല്ലാ പിശാച് ,ഇഴജന്തുക്കൾ കണ്ണേറ് എന്നിവയിൽ നിന്ന് കാവൽ തേടുന്നു)  എന്നിട്ട് നബി  (സ)പറഞ്ഞു:  ഇബ്രാഹിം നബി മക്കളായ ഇസ്മാഈലിനെയും ഇസ്ഹാഖിനെയും ഇത് ഓതി മന്ത്രിച്ചിട്ടുണ്ട് അതുകൊണ്ട് നിങ്ങളും മക്കൾക്ക് ഇത് ഓതി മന്ത്രിച്ചു കൊടുക്കുക (ബുഖാരി, റൂഹുൽ ബയാൻ 4/295)

കണ്ണേറ് ഉണ്ട് എന്നതിന് ഖുർആനിൽ തെളിവുണ്ടോ? 

മറുപടി:  ഉണ്ട് സൂറത്തുയൂസുഫ് 67 ആം വചനത്തിൽ യഹ്ഖൂബ് നബി  (അ)തന്റെ മക്കൾ ഈജിപ്തിലെ രാജാവിനെ കാണാൻ പോകുമ്പോൾ എന്റെ മക്കളേ നിങ്ങളെല്ലാവരും  കൂടി ഒരു വാതിലിലൂടെ  കടക്കരുത് വ്യത്യസ്തവാതിലുകളിലൂടെ പ്രവേശിക്കുക എന്ന് ഉപദേശിക്കുന്നുണ്ട് യൂസുഫ്  (അ)അടക്കമുള്ള തന്റെ മക്കൾ എല്ലാവരും അപാരമായ സൗന്ദര്യവും വ്യക്തിത്വവും ഉള്ളവരായതുകൊണ്ട് ആളുകളുടെ കണ്ണേറ് തട്ടാതിരിക്കാനാണ് ഇങ്ങനെ ഉപദേശിച്ചത് (തഫ്സീർ റൂഹുൽബയാൻ 4/292, തഫ്സീർ റാസി 9/176,ഖുർതുബി 5/158,റൂഹുൽ മആനി 13/155,ഇബ്നു കസീർ 2/484,സ്വാവി 2/234)

കണ്ണേറ് കൊണ്ട് നാശങ്ങളുണ്ടാകുമെന്നതിന് തെളിവുണ്ടോ ?

മറുപടി:  ഉണ്ട് കണ്ണേറ് കൊണ്ട് മരണം വരെ സംഭവിക്കാം കണ്ണേറ് മനുഷ്യനെ ഖബറിലെത്തിക്കും ഒട്ടകത്തെ പാചകപ്പാത്രത്തിലുമെത്തിക്കും എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്  (മുസ്ലിം)  ഏതെങ്കിലുമൊരു കാര്യം വിധിയെ മറികടക്കുമായിരുന്നുവെങ്കിൽ അത് കണ്ണേറ് ആകുമായിരുന്നു എന്നും നബി(സ) പറഞ്ഞിട്ടുണ്ട്  (മുസ്ലിം,അഹ്മദ്, തുർമുദി,ഇബ്നുമാജ,ത്വിബ്ബുന്നബി 199)

കണ്ണേറ് എന്ന് പറഞ്ഞാൽ എന്താണ്? 

മറുപടി:  ചീത്ത പ്രകൃതിയുള്ളവരിൽ നിന്നും അസൂയയുടെ കലർപ്പോടെ നന്മ തോന്നിപ്പിക്കുന്ന നോട്ടം ഉണ്ടാകുന്നു ഇതുകാരണം നോക്കപ്പെടുന്ന വ്യക്തിയിലോ വസ്തുവിലോ ബുദ്ധിമുട്ടുണ്ടാകുന്നു ഇതിനാണ് കണ്ണേറ് എന്നുപറയുന്നത് (റൂഹുൽബയാൻ 4/293)

 കണ്ണേറ് ഉണ്ടാകാനുള്ള കാരണമെന്താണ് ?

മറുപടി: ഏതൊരു വസ്തുവും പൂർണ്ണതയിലെത്തിയാൽ പിന്നെ നാശം തുടങ്ങും അത് കണ്ണിന്റെ ശക്തി മാത്രമല്ല ഒരു  കാരണം മാത്രമാണ് യഥാർത്ഥ ശക്തി അല്ലാഹു തന്നെയാണ് ഓരോ കാരണങ്ങളിലൂടെയാണ് അവൻ നാശങ്ങളും ഗുണങ്ങളുമൊക്കെയുണ്ടാക്കുന്നത് (റൂഹുൽബയാൻ 4/293)

 പിശാചിൽ നിന്ന് കണ്ണേറ് തട്ടുമോ ?

മറുപടി:  തട്ടും നബി(സ) ഉമ്മുസൽമ (റ)യുടെ വീട്ടിലേക്ക് ചെന്നപ്പോൾ മുഖം കരുവാളിച്ച ഒരു പെൺകുട്ടി അവിടെ ഇരിക്കുന്നത് കണ്ടു അപ്പോൾ നബി(സ) പറഞ്ഞു നിങ്ങൾ അവളെ മന്ത്രിക്കുക കാരണം അവൾക്ക് പിശാചിന്റ കണ്ണേറ് തട്ടിയിട്ടുണ്ട് (ബുഖാരി, മുസ്ലിം, മിശ്കാത്388,ത്വിബ്ബുന്നബി 200,മിർകാത്ത് 4/501)

ഇതെഴുതിയവർക്ക് അല്ലാഹു ഇരു വീട്ടിലും വിജയം നൽകട്ടെ .ആമീൻ

കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ
------------------------കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ
------------------------------
ദുനിയാവില്‍ നാം ഒരു വഴിയാത്രക്കാരനാണ് നമ്മുടെ യഥാര്‍ത്ഥ ജീവിതം നാളെ ആഖിറത്തിലാണ്..അവിടെ നമുക്ക് വിജയിക്കാന്‍ ആവശ്യമുള്ള ഇസ്ലാമിക അറിവുകള്‍ക്കായി ഈ പേജ് ലൈക്‌ ചെയ്യൂ..അറിവുകള്‍ നേടൂ.................................................

(Courtesy: https://www.facebook.com/ParalokaVijayathinu/)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത