കോഴിക്കോട്ടെ സമസ്ത മുശാവറ യോഗം കഴിഞ്ഞു തിരിച്ചു വാഴക്കാട്ടേക്ക് പോകാൻ ബസ് കാത്തുനില്ക്കുകയാണ് ശൈഖുനാ കണ്ണിയത്ത് ഉസ്താദ്.
കയ്യിൽ ബസിനു കൊടുക്കാനുള്ള ഒറ്റനാണയ തുട്ട് മാത്രമേ ഉള്ളൂ.
അപ്പോഴാണ് ഒരു യാചകൻ ഉസ്താദിനു നേരെ കൈനീട്ടുന്നത്.
ഒരുമടിയും കൂടാതെ ആ നാണയം അയാൾക്ക് സ്വദക നല്കിയ ഉസ്താദിനു തിരിച്ചു വാഴക്കാട്ടെക്ക് നടക്കുകയല്ലാതെ നിവൃത്തിയില്ലായിരുന്നു.
ആ സ്വാതിക മഹാ മനീഷി നടക്കാൻ ആരംഭിച്ചു.
ആ നാണയം കൊണ്ട് ബസിൽ കയറിയാൽ വളരെ എളുപ്പത്തിൽ
നാട്ടിൽ എത്താമായിരുന്നിട്ടും അതിനെ സ്വദക നല്കി പകരം കിലോ മീറ്ററുകളോളം നടന്നു നടന്നാണ് അവസാനം തിരിച്ചെത്തിയത്.
എത്തിയപ്പോൾ സമയം വളരെ
വൈകിയിരുന്നു.
അപ്പോഴേക്കും ദർസ് വിദ്യാർഥികൾ ഉറങ്ങിക്കഴിഞ്ഞിരുന്നു.
ഉസ്താദിനു ഭക്ഷണം കൊടുക്കുന്ന ഖാദിം മാത്രമേ അപ്പോൾ ഉണർന്നിരുന്നുള്ളൂ.
ഉസ്താദ് കഴിച്ചുകഴിഞ്ഞ് വേണം അയാൾക്ക് കഴിക്കാൻ.
നടന്നു ക്ഷീണിച്ചു വിയർത്ത് കുളിച് എത്തിയ ഉസ്താദിന്റെ കോലം കണ്ടപ്പോൾ തന്നെ ഖാദിമിനു വല്ലാതായി.
ഭക്ഷണം കഴിച്ചിട്ടില്ലെന്നു മനസ്സിലാക്കിയ അയാൾ ഭക്ഷണം സുപ്രയിൽ വെച്ച് ക്ഷണിച്ചു.
'ഞാൻ കഴിക്കുന്നില്ല നീ കഴിച്ചോളൂ' എന്ന് പറഞ്ഞത് കേട്ടപ്പോൾ ഖാദിം ഞെട്ടി!!
ഇത്ര ക്ഷീണത്തിൽ വന്നിട്ടും ഭക്ഷണം കഴിക്കുന്നില്ല എന്ന് പറഞ്ഞപ്പോൾ ഭവ്യതയോടെ അയാൾ കാരണം ആയാഞ്ഞു.
'കുട്ടികളെ പഠിപ്പിക്കുന്ന മുദരിസിനാണ് ഈ ഭക്ഷണം കൊണ്ടുവരുന്നത്,
ഞാനാകട്ടെ ഇന്ന് കുട്ടികൾക്ക് വൈകിയെത്തിയത് കാരണം പഠിപ്പിച്ചിട്ടുമില്ല! അതുകൊണ്ട് തന്നെ ഈ ഭക്ഷണം എനിക്ക് ഹലാലല്ല.
നീ നിന്റെ ജോലി ചെയ്തു അതുകൊണ്ട് നീ ഭക്ഷിച്ചോളൂ നിനക്ക് ഹലാലാണ്!!'
ഉസ്താദ് പുഞ്ചിരിതൂകി മറുപടി പറഞ്ഞു.
ഇതുകേട്ടപ്പോൾ ഖാദിമിനു നിയന്ത്രണം വിട്ടു.
എന്തൊരു സൂക്ഷ്മത.
പൊട്ടിക്കരഞ്ഞുകൊണ്ട് ഉസ്താദ് കഴിക്കുന്നില്ലെങ്കിൽ എനിക്കും വേണ്ട എന്ന് പറഞ്ഞു.
ഇതോടെ കണ്ണിയത്ത് ഉസ്താദ് ധർമ സങ്കടത്തിലായി.
താൻ കാരണം ഒരാൾ പട്ടിണി കിടക്കുകയോ ?
അതുപാടില്ല.
ഖാധിമിനോട് പറഞ്ഞു, 'ശരി ഞാൻ കഴിക്കാം, പക്ഷെ ഒരു നിബന്ടനയുണ്ട് കുട്ടികള്ക്ക് പഠിപ്പിച്ചു കൊടുത്ത ശേഷമേ ഞാൻ കഴിക്കൂ'
സമ്മതം മൂളിയ അയാൾ ഉറങ്ങുകയായിരുന്ന കുട്ടികളെ എണീപ്പിച്ചു.
കിലോ മീറ്ററുകൾ നടന്നു ക്ഷീണിച്ചു അവശനായിരുന്ന ഉസ്താദ് അതെല്ലാം ക്ഷമിച്ചു കുട്ടികൾക്ക് ആ അർദ്ധരാത്രിയിൽ ദീർഘമായി ഒരു സബ്ഖ് പഠിപ്പിച്ചു കൊടുത്തതിനു ശേഷം മാത്രമാണ് ഭക്ഷണം കഴിച്ചത് !! അള്ളാഹു കബറിനെ വിശാലമാക്കി കൊടുക്കട്ടെ ആമീൻ .. --കടപ്പാട് # ഹിദായ