മരിക്കുന്നെങ്കിൽ ഹബീബിന കണ്ട് മരിക്കണം
സംസാരിക്കുകയാണെങ്കിൽ ഹബീബിനെ കുറിച്ച് സംസാരിക്കണം
ഉറങ്ങുകയാണെങ്കിൽ ഹബീബിനെ കിനാവിൽ കാണാനായി ഉറങ്ങണം
ജീവിതവും മരണവും ഹബീബിന്റെ ഇഷ്ട്ടത്തിലാവണം
🇸🇱
ആഗ്രഹമുണ്ട് നബിയെ...
അങ്ങയുടെ പൂമുഖമൊന്ന് സ്വപ്നത്തില്‍ എങ്കിലും കാണാന്‍...പക്ഷേ..,
അബൂബക്കർ സിദ്ദീഖ് (റ) വിന്റെ സത്യ സന്തതയോ...
ഉമറുബ്നു ഖത്താബ് (റ) വിന്റെ ഗാംഭീര്യമോ....
ഉസ്മാനുബ്നു അഫാൻ (റ) വിന്റെ സൂക്ഷ്മതയോ...
അലിയ്യുബ്നു അബീ ത്വാലിബ് (റ) വിന്റെ വിജ്ഞാനമോ.... എനിക്കില്ല നബിയേ...
കൊതിച്ചിട്ടുണ്ട് നബിയെ...ഒരു പാട്
⚜ആ പൂമുഖമൊന്ന് കാണാൻ...പക്ഷേ...
കണ്ണിനതിനുള്ള ഭാഗ്യം കിട്ടിയില്ല
⚜ആ സ്വരമൊന്ന് കേൾക്കാൻ...പക്ഷേ...
കാതിനതിനുള്ള ,ഭാഗ്യം കിട്ടിയില്ല
⚜ആ കരങ്ങളിലൊന്ന് ചുംബിക്കാൻ...പക്ഷേ...
ചുണ്ടിനതിനുള്ള ഭാഗ്യം കിട്ടിയില്ല
⚜ആ പൂമേനിയൊന്ന് കെട്ടിപ്പുണരാൻ...പക്ഷേ...
കരങ്ങൾക്കതിനുള്ള ഭാഗ്യവുമില്ല..നബിയെ...
1400 വർഷങ്ങൾക്കു മുംബ്
☪എന്റെ ഹബീബില്ലാത്ത മദീനയിൽ ജീവിക്കാൻ എന്നെകൊണ്ടാവില്ലാ എന്ന് പറഞ്ഞ് നാട് വിട്ട് പോയ ബിലാൽ (റ) വിനെപ്പോലെ...,
☪എന്റെ ഹബീബില്ലാത്ത മദീന എനിക്ക് കാണേണ്ട എന്ന് പറഞ്ഞ് സ്വന്തം കണ്ണ് നഷ്ടപ്പെടുത്തിയ അബ്ദുള്ളാഹിബ്നു സൈദ് (റ) വിനെപ്പോലെ...,
☪എന്റെ ഹബീബ് വഫാത്തായെന്നാരെങ്കിലും
പറഞ്ഞാൽ അവന്റെ തല ഈ ഉമറിന്റെ വാൾത്തുമ്പിൽ പിടയുമെന്ന് പറഞ്ഞ ഉമറുബ്നു ഖത്താബ് (റ) വിനെപ്പോലെ...,
☪എന്റെ ഹബീബിനെ ഒരു നിമിഷത്തേക്കുപോലും തള്ളിപ്പറയാൻ ഞാനൊരുക്കമല്ല എന്ന് പറഞ്ഞ് അങ്ങയ്ക് സലാം ചൊല്ലി ഒരു ധീര യോധ്ദാവിനെപ്പോലെ കഴുമരത്തിലേക്ക് നടന്നു നീങ്ങിയ ഹുബൈബുബ്നു ഹദിയ്യ് (റ) വിനെപ്പോലെ...
☪നക്ഷത്ര തുല്യരായ സ്വഹാബാക്കളെപ്പോലെ...
മദീനയുടെ മടിത്തട്ടിൽ മണവാളനെപ്പോലെ കിടന്നുറങ്ങുന്ന അങ്ങയുടെ കാവലാളാവാനുള്ള ഭാഗ്യവും എനിക്ക് കിട്ടിയില്ല നബിയേ...☘
അവസാന നാളിലെ ഹതഭാഗ്യനാണു നബിയേ ഞാൻ..
പാടിപ്പുകഴ്ത്താൻ ഹസ്സാനുബ്നു സാബിത്ത് (റ) വിന്റെ പദവിയോ...
ഇമാം ബൂസൂരി (റ) വിന്റെ പവറോ ഇല്ല നബിയേ...
❣അങ്ങയുടെ ഉമ്മത്തിയ്യ് എന്ന മഹാ ഭാഗ്യവും മനസ്സിൽ മായാതെ മറയാതെ മലീമസമാവാതെ കാത്ത് സൂക്ഷിച്ച അങ്ങയോടുള്ള മഹബ്ബതുമല്ലാതെ.....❣
യാ الله മരണമെന്ന വാഹനവുമായി മലക്കുൽ മൗത്ത് ഞങ്ങടെ മുന്നിൽ വന്നിറങ്ങുന്നതിന് മുമ്പ്
ലോകത്തെ 220 കോടി
മുസല്‍മാന്റെ ചങ്കിലെ ചോരയായ ജീവന്റെ തുടിപ്പായ കരളിന്റെ കാതലായ മുത്തൊളി മുഹമ്മദ് മുസ്തഫ റസൂല്‍ (സ)
തങ്ങളുടെ
ശഫാഅത്ത് കിട്ടുന്ന സജ്ജനങ്ങളില്‍ ഞങ്ങളെ ഉള്‍പ്പെടുത്തണേ الله ആമീന്‍☪
അള്ളാഹു എല്ലാവർക്കും തൗ
ഫീഖ് നൽകട്ടെ ആമീൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ