ബനൂ സഅദ ഗോത്രത്തിലെ സ്ത്രീകളും പുരുഷന്മാരും മരുഭൂമിയില്‍ നിന്നും മക്ക ലക്ഷ്യമാക്കി വരികയാണ് . മരുഭൂമിയിലെ ഒരു ഗോത്ര വിഭാഗമാണ്‌ബനൂ സഅദ . അവരുടെ വരവിന്റെ ലക്‌ഷ്യം മക്കയിലെ മുലയൂട്ടുന്ന പ്രായത്തിലുള്ള കുട്ടികളാണ്. ആ കാലത്ത് മക്കയിലെ കുലീന കുടുംബങ്ങളിലെ ആചാര പ്രകാരം ഒരു കുട്ടി ജനിച്ച് കഴിഞ്ഞാല്‍ മരുഭൂമിയിലെ ചില പ്രത്വേക ഗോത്രങ്ങളിലെ സ്ത്രീകള്‍ക്ക് കുട്ടികളെ മുലയൂട്ടാന്‍ നല്‍കും. പിന്നീടാ കുട്ടികള്‍ ആ സ്ത്രീകളുടെ മുലയും കുടിച്ച് മരുഭൂമിയുടെ സ്വച്ഛവും സ്വതന്ദ്രവുമായ ലോകത്ത് വളരും. ഇങ്ങനെ മുലയൂട്ടുന്ന സ്ത്രീകളുടെ പ്രധാന വരുമാനം കുട്ടികളുടെ പിതാക്കള്‍ നല്‍കുന്ന പ്രതിഫലങ്ങളാണ് .
കുഞ്ഞിക്കാലിട്ടടിക്കുന്ന മുഹമ്മദിനെ മുലയൂട്ടാന്‍ കൊണ്ട് പോകുന്ന സ്ത്രീകള്‍ക്കായി മാതാവ് ആമിനയും പിതാവ് അബ്ദുള്ള യുടെ കുടുംബക്കാരും ദിവസങ്ങളായി കാത്തിരിക്കുകയായിരുന്നു. ബനൂ സഅധ ഗോത്രത്തിലെ സ്ത്രീകള്‍ വന്നെന്നരിഞ്ഞപ്പോള്‍ കാത്തിരിപ്പിന് വിരാമാമായല്ലോ എന്നോര്‍ത്ത് അവരും സന്തോഷിച്ചിരിക്കാം. പക്ഷേ നല്ല പ്രതിഫലവും സമ്മാനങ്ങളും പ്രതീക്ഷിച്ച് മക്കയിലെ പ്രമുഖ കുടുംബത്തിലെ കുട്ടികളെ യൊക്കെ ഏറ്റെടുക്കാന്‍ ബനൂ സഅദ ഗോത്രത്തിലെ സ്ത്രീകള്‍ പരസ്പരം മത്സരിച്ചപ്പോഴും മുഹമ്മദിനെ ഏറ്റെടുക്കാന്‍ ആരും തുനിഞ്ഞില്ല. പിതാവ് മരണപ്പെട്ടു പോയ മുഹമ്മദിനെ മുലയൂട്ടി വളര്‍ത്തിയാല്‍ തങ്ങള്‍ക്കാരാണ് സമ്മാനം തരിക ? അനാഥ കുട്ടിയെ വളര്‍ത്തിയാല്‍ നമുക്കെങ്ങനെയാണ് ഐശ്വര്യം ഉണ്ടാവുക ?. ആ സ്ത്രീകളുടെ ചിന്തകള്‍ കുഞ്ഞു മുഹമ്മദിനെ അവഗണി ക്കുന്നതിലേക്ക് എത്തിച്ചു .
പിതാവിന്റെ കച്ച വട സംഘത്തോടൊപ്പം യാത്ര തിരിക്കേണ്ടി വന്നതിനാല്‍ കല്യാണം കഴിഞ്ഞു കുറച്ച് ദിവസങ്ങള്‍ മാത്രമേ അബ്ദുള്ളക്ക് ഭാര്യ ആമിന യുടെ കൂടെ കഴിയാന്‍ സാധിച്ചുള്ളൂ. ആ കച്ചവട യാത്രക്കിടയില്‍ മദീന യില്‍ വെച്ച് അദ്ദേഹം മരണപ്പെട്ടു. ആമിനയാണേങ്കില്‍ഗര്‍ഭിണിയുമായിരുന്നു . ഭര്‍ത്താവിന്റെ അകാല വിയോഗത്തിലെ വേദനകള്‍ക്കിടയിലും ആമിന മുഹമ്മദിന് ജന്മം നല്‍കി. തന്റെ മകനൊരു പിന്ഗാമി ജനിച്ചെന്നരിഞ്ഞപ്പോള്‍ അബ്ദുള്ള യുടെ പിതാവ് അബ്ദുല്‍ മുത്തലിബിന്റെ കണ്ണില്‍ നിന്നും ആനന്ദാശ്രുക്കള്‍ പൊഴിഞ്ഞു. അദ്ദേഹം കുട്ടിയെ എടുത്തു വിശുദ്ധ കഹബ യുടെ അടുത്തേക്ക് ഓടി. അവിടെ വെച്ച് അദ്ദേഹം കുട്ടിക്ക് മുഹമ്മദ് എന്ന് പേര് വിളിച്ചു. മുഹമ്മദ് എന്ന നാമം അറബികള്‍ക്കിടയില്‍ അത്ര സാധാരണമായിരുന്നില്ലെങ്കിലും പരിചയമുള്ള നാമം തന്നെയായിരുന്നു. മുലയൂട്ടാന്‍ ആരും ഏറ്റെടുക്കാതെ പോകുന്ന അനാഥത്വത്തിന്റെ അവഗണന നന്നേ ചെറുപ്പത്തിലെ അനുഭവിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഇന്നാ കുട്ടി ഉള്ളത്.
. "മുഹമ്മദിനെ ഞാന്‍ മുലയൂട്ടിക്കോളം". ബനൂ സഅദ യില്‍ പെട്ട ഹലീമ എന്ന സ്ത്രീയാണ് ഒടുവില്‍ അത് പറഞ്ഞത്. അവരുടെ ശുഷ്കിച്ച ശരീര പ്രകൃതി കാരണം കുട്ടികളെ മുലയൂട്ടാന്‍ നല്‍കാന്‍ മറ്റു കുടുംബങ്ങള്‍ ഒന്നും തയ്യാറായിരുന്നില്ല. ഒരു കുട്ടിയെ യും ലഭിക്കാതെ മരുഭൂമിയിലേക്ക് തിരിച്ച് പോകാനും അവര്‍ക്ക് സാധിക്കുമായിരുന്നില്ല . "ആ അനാഥ കുട്ടിയെ മുലയൂട്ടാന്‍ നമുക്ക് ഏറ്റെടുക്കാം. അല്ലാഹു ചിലപ്പോള്‍ അവനിലൂടെ നമുക്ക് ഐശ്വര്യം പ്രധാനം ചെയ്താലോ ?". ഹലീമ ഭര്‍ത്താവിനോട് ചോദിച്ചപ്പോള്‍ ഭര്‍ത്താവിനും സമ്മതം. ഈ ലോകത്തെ തന്നെ മാറ്റി മറിക്കാന്‍ പോകുന്ന ഭാവിയിലെ പ്രവാച്ചകനെയാണ്താന്‍ മുലയൂട്ടാന്‍ പോകുന്നതെന്നറിയാതെ ആ സ്ത്രീ കുഞ്ഞു മുഹമ്മദി നെയും കൊണ്ട് മരുഭൂമിയിലേക്ക് നടന്നു നീങ്ങുകയാണ്....തുടരും....
(N.B കൂട്ടുകാരെ നിങ്ങൾ ഇത് വായിച്ചു കഴിഞ്ഞു ഇഷ്ട്ടപ്പെട്ടാൽ ലൈക് ചെയ്തില്ലെങ്കിലും ഷെയർ ചെയ്യണേ , കാരണം ഈ ചരിത്രം അറിയാൻ കൊതിക്കുന്ന ആയിരക്കണക്കിന് കൂട്ടുകാർ നമുക്ക് ചുറ്റിലും ഉണ്ടെന്ന കാര്യം ഒന്നോർക്കണേ
ഈ പുണ്യമായ സത്കർമ്മത്തിൽ നമുക്ക് എല്ലാവാർക്കും പങ്കാളിയാകാൻ നാഥാൻ തുണക്കട്ടെ , ആമീൻ)
കുഞ്ഞു മുഹമ്മദിനെ മാറോടണച്ച് മരു ഭൂമിയുടെ മണല്‍ ക്കാടുകള്‍ താണ്ടി ബനൂ സഅധ ലക്ഷ്യമാക്കി ഹലീമയും ഭര്‍ത്താവും നീങ്ങുകയാണ്. യാത്രക്കായി കൊണ്ട് വന്നിരുന്ന കഴുത ക്ക് അപ്പടി യൊരു മാറ്റം. ക്ഷീണിതനായി ഇഴഞ്ഞു നീങ്ങിയിരുന്ന കഴുതയായിരുന്നു ഇങ്ങോട്ട് വന്നപ്പോള്‍ ഉണ്ടായിരുന്നതെങ്കില്‍ തിരിച്ച് പോകുമ്പോള്‍ അവനെന്തൊരു വേഗതയാണ് ..ഉശാരാണ്. മക്കയില്‍ നിന്നും അവസാനം പുറപ്പെട്ടിട്ടും മറ്റുള്ളവരെയൊക്കെ കടത്തി വെട്ടിയാണ് അവന്‍ സഞ്ചരിക്കുന്നത് . ഹലീമ കുട്ടിക്ക് മുല കൊടുക്കാന്‍ തുടങ്ങിയപ്പോള്‍മുലപ്പാല്‍ കൊണ്ട് മുല നിറഞ്ഞു കവിഞ്ഞിരിക്കുന്നു. ദൈവമേ ഇതെന്തൊരല്ഭുതം !!!. ക്ഷാമം കാരണംമുലപ്പാല്‍ വറ്റിയ, ശുഷ്കിച്ച ശരീരവുമായാണ് ഹലീമ മക്കയിലേക്ക് പോയത്. അത് കൊണ്ടായിരുന്നു ആരും ഹലീമാക്ക് കുട്ടികളെ നല്‍കാതിരുന്നതും. വീട്ടിലെ ഒട്ടകത്തെ പാല്‍ കറക്കാന്‍ പോയ ഭര്‍ത്താവിന്റെ മുഖവും പ്രസന്നമായിരിക്കുന്നു. ഇതെന്തൊരല്ഭുതം !!!. പാല്‍ ചുരത്താതിരുന്ന ഒട്ടകമിന്നു വേണ്ടുവോളം പാല്‍ തന്നിരിക്കുന്നു. ഹലീമ യും ഭര്‍ത്താവും ഒട്ടകപ്പാല്‍ വേണ്ടുവോളം കുടിച്ച് പരസ്പരം പറഞ്ഞു. ഈ കുഞ്ഞു നമുക്ക് അനുഗ്രഹമായിരിക്കുന്നു.
മരുഭൂമിയിലെ മരു ക്കാറ്റിനോടും മരം കോച്ചുന്ന തണുപ്പിനോടും ഇഴകി ചേര്‍ന്ന് ഹലീമയുടെ മുലയും കുടിച്ച് അവരുടെ മകള്‍ ശയിമ യുടെ ലാളന യില്‍ രണ്ടു വയസ്സ് വരെ മുഹമ്മദ് അവിടെ കഴിഞ്ഞു കൂട്ടി. ഈ അടുത്ത നൂറ്റാണ്ടില്‍ വരെ അറബികള്‍ ക്കിടയില്‍ കുട്ടികളെ മരുഭൂമിയിലേക്ക് ഇങ്ങനെ പറഞ്ഞു വിടുന്ന ആചാരം ഉണ്ടായിരുന്നു എന്നാണു പറയപ്പെടുന്നത്. മരുഭൂമിയിലെ ശുദ്ധ വായു ശ്വസിച്ചും, ശുദ്ധ ഭാഷ സ്വായത്തമാക്കിയും അവിടത്തെ പരുക്കന്‍ ജീവിതത്തോടു ഇണങ്ങി ചേര്‍ന്നുള്ള ജീവിതം പില്‍ക്കാലത്ത് കുട്ടികളുടെ ശരീര പ്രകൃതി യും സ്വഭാവവും രൂപികരിക്കുന്നതില്‍ ഗുണപരമായ പങ്കു വഹിക്കുമെന്നുള്ള വിശ്വാസമായിരിക്കാം ഇതിനു പിന്നില്‍ . ശുദ്ധമായ അറബി സ്വായത്തമാക്കാന്‍ കുട്ടിക്കാലത്തെ ഈ മരുവാസം സഹായിച്ചിരുന്നു എന്ന് പ്രവാചകന്‍ (സ ) തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. രണ്ടു വയസ്സായപ്പോള്‍ കുട്ടിയെ തിരിച്ചേല്‍പ്പിക്കാന്‍ ഹലീമ മാതാവ് ആമിന യുടെ അടുത്തേക്ക് വന്നെങ്കിലും കുട്ടിയെ മരുഭൂമിയിലേക്ക് തന്നെ അവര്‍ തിരിച്ചയക്കുകയാണ് ഉണ്ടായത്. ആ കാലത്ത് മക്കയില്‍ പടര്‍ന്നു പിടിച്ചൊരു പകര്‍ച്ച വ്യാധിയില്‍ നിന്ന് മകനെ രക്ഷപ്പെടുത്താനായിരുന്നു അവര്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ഐശ്വര്യങ്ങള്‍ നല്‍കുന്ന കുട്ടിയെ തിരിച്ച് കൊണ്ട് പോകാന്‍ ഹലീമയും ആഗ്രഹിച്ചിട്ടുണ്ടാകം. ഇങ്ങനെ രണ്ടു പ്രാവശ്യം കൂടി കുട്ടിയെ മക്കയിലേക്ക് കൊണ്ട് വരികയും വീണ്ടും മരുഭൂമി യിലേക്ക് തന്നെ തിരിച്ച് കൊണ്ട് പോവുകയും ചെയ്തു. അങ്ങനെ അഞ്ചു വയസ്സുള്ള ബാലനാകുന്നത് വരെ മുഹമ്മദ് ബനൂ സഅദില്‍ തന്നെ വളര്‍ന്നു. മരുഭൂമിയുടെ പരുക്കന്‍ സാഹചര്യങ്ങളോട് ഇഴകി ചേര്‍ന്ന് , സ്വച്ഛവും സ്വതന്ദ്രവുമായി, മാനസികമോ ശാരിരികാമോ ആയ ബന്ധനങ്ങള്‍ ഇല്ലാതെ ആ ബാലന്‍ വളര്‍ന്നു വന്നു.
ഇതിനിടയില്‍ നടന്ന രണ്ടു പ്രധാന സംഭവങ്ങള്‍ ഒന്ന് മൂന്നാമത്തെ വയസ്സില്‍ മാലാഖമാര്‍ വന്നു അദ്ദേഹത്തിന്‍റെ ഹൃദയം മുറിച്ച് ശുദ്ധീകരിച്ഛതാണ്. കൂട്ടുകാരോനോടൊപ്പം കളിക്കുകയായിരുന്ന മുഹമ്മദിനെ രണ്ടു ശുഭ വസ്ത്ര ധാരികള്‍ വന്നു മലര്‍ത്തി കിടത്തി ഹൃദയം കീറി മുറിക്കുകയും അത് ശുദ്ധിയാക്കുകയും ചെയ്തു. മുഹമ്മദിനെ ആരോ കൊല്ലുന്നു എന്ന് വിളിച്ച് പറഞ്ഞു ആ കുട്ടി ഹലീമയുടെ അടുത്തേക്ക് ഓടി വന്നു. ഹലീമ പോയി നോക്കുമ്പോള്‍ വിവര്‍ണ്ണനായി നില്‍ക്കുന്ന മുഹമ്മദിനെ യാണ് കണ്ടത്. ശുഭ വസ്ത്രധാരികള്‍ തന്നോട് ചെയ്ത കാര്യാങ്ങള്‍ ഒരു മൂന്നു വയസ്സുകാരന്റെ ഭാഷയില്‍ മുഹമ്മദ് ഹലീമയോട് വിഷധീകരിച്ച് കൊടുത്തു. പ്രവാചക ചരിത്രം എഴുതിയവരൊക്കെ പല കോണുകളിലൂടെ ചര്‍ച്ച ചെയ്തൊരു സംഭവമാണിത്. അഞ്ചാം വയസില്‍ ബാലനായ മുഹമ്മദിനെ മാതാവിന്റെ അടുക്കലേക്ക് ഏല്‍പ്പിക്കാന്‍ വരുന്ന വഴിയില്‍ മക്കയോട് അടുത്തു വെച്ച് ഹലീമയുടെ അടുത്തു നിന്നും മുഹമ്മദിനെ കാണാതായതാണ് രണ്ടാമത്തെ സംഭവം. മുഹമ്മദിന്റെ വല്യുപ്പ അബ്ദുല്‍ മുത്തലിബിന്റെ നേത്രത്വ ത്തില്‍ കുട്ടിക്ക് വേണ്ടി തിരച്ചില്‍ നടത്തിയപ്പോള്‍ അക്കാലത്തെ വേദ പണ്ഡിതനും ഏക ദൈവ വിശ്വാസിയുമായിരുന്ന വറകത്ത് ബിന്‍ നൌഫല്‍ എന്നവരുടെ അടുത്തു നിന്നാണ് കുട്ടിയെ കിട്ടിയത്. മക്കയില്‍ അത്യപൂര്‍വ്വ വ്യക്തിത്വമായിരുന്ന ഏക ദൈവ വിശ്വാസിയായ ഈ പണ്ടിതനിലെക്ക് ഈ കുട്ടി എത്തിപ്പെട്ടത് ഉയര്‍ന്നു വരാന്‍ പോകുന്ന ഒരു മഹാ പുരുഷന്റെ സൂചന യായി മാറുകയായിരുന്നു.
പിന്നീടുള്ള കാലം തന്നെ മുലയൂട്ടി പോറ്റി വളര്‍ത്തിയ ഹലീമയോട് അത്യധികം ബഹുമാനത്തോടും സ്നേഹത്തോടും കൂടിയാണ് മുഹമ്മദ് നബി (സ) പെരുമാറിയത്. ഹലീമ സന്ദര്‍ശിക്കുംബോഴെല്ലാം ബഹുമാനാര്‍ത്ഥം അവര്‍ക്കിരിക്കാന്‍ തന്റെ ശിരോവസ്ത്രം അദ്ദേഹം വിരിച്ച് കൊടുക്കുമായിരുന്നു. ഖദീജ (റ) യുമായുള്ള വിവാഹമൊക്കെ കഴിഞ്ഞ സമയത്ത് ക്ഷാമ കാലത്തിന്റെ ആകുലതകളുമായി വന്ന ഹലീമക്ക് ജലം വഹിക്കാന്‍ പറ്റുന്ന ഒരു ഒട്ടകവും നാലപ്ത് ആടുകളെ യും നല്‍കിയാണ് പ്രവാചകര്‍ അവരെ പറഞ്ഞു വിട്ടത് .
ഇന്നിപ്പോള്‍ ബാലനായ മുഹമ്മദ് മാതാവിന്റെ അടുത്താണ് മുഴുവന്‍ സമയവും . പിതൃ വിയോഗത്തിന്റെ വേദനകള്‍ അറിയാതിരിക്കാന്‍ മകനെ അങ്ങേയറ്റം ലാളന യോട് കൂടി കൊണ്ട് നടന്നിട്ടുണ്ടാവണം മാതാവ് ആമിന. ആറ് വയസ്സായപ്പോള്‍ ആമിന മുഹമ്മദിനെ യും കൂട്ടി ഒരു യാത്രക്ക് തയ്യാറാവുകയാണ്. മദീന യിലെക്കാണ് ആ യാത്ര. അവന്റെ പിതാവ് അബ്ദുള്ള മരണപ്പെട്ടത് അവിടെയാണല്ലോ, പിതാവിന്റെ ഖബറിടം മകന് കാണിച്ച് കൊടുക്കണം. അവിടെ ഉള്ള പിതാവിന്റെ കുടുംബക്കാരെ പരിചയപ്പെടുത്തി കൊടുക്കണം. ഇതൊക്കെയായിരുന്നു യാത്ര ലക്ഷ്യങ്ങള്‍. അബ്ദുള്ള യുടെ അനന്തര സ്വത്തായി അവശേഷിച്ച അടിമ സ്ത്രീയെയും കൂടെ കൂട്ടി ആമിന മുഹമ്മദി നോടൊപ്പം മദീന ലക്ഷ്യമാക്കി നീങ്ങുകയാണ്. പക്ഷെ ഈ യാത്ര അവസാനിപ്പിച്ചത് മറ്റൊരു ദുരന്തമായിരുന്നു....എന്തൊരു പരീക്ഷണം !!!
(തുടരും )
(N.B കൂട്ടുകാരെ നിങ്ങൾ ഇത് വായിച്ചു കഴിഞ്ഞു ഇഷ്ട്ടപ്പെട്ടാൽ ലൈക് ചെയ്തില്ലെങ്കിലും ഷെയർ ചെയ്യണേ , കാരണം ഈ ചരിത്രം അറിയാൻ കൊതിക്കുന്ന ആയിരക്കണക്കിന് കൂട്ടുകാർ നമുക്ക് ചുറ്റിലും ഉണ്ടെന്ന കാര്യം ഒന്നോർക്കണേ
ഈ പുണ്യമായ സത്കർമ്മത്തിൽ നമുക്ക് എല്ലാവാർക്കും പങ്കാളിയാകാൻ നാഥാൻ തുണക്കട്ടെ , ആമീൻ)
-3-
മദീനയില്‍ വെച്ച് ആ ബാലന്‍ താന്‍ ഗര്‍ഭസ്ഥ ശിശുവായിരിക്കുമ്പോള്‍ തന്നെ മരണപ്പെട്ട പിതാവിന്റെ ഖബറിടം കണ്ടു . ജനിച്ച് വീഴുമ്പോള്‍ കയ്യിലെടുത്തു ചുടു ചുംബനം നല്‍കേണ്ടിയിരുന്ന പിതാവ് , കൂട്ടുകാരെ യും കുടുംബക്കാരെ യും കൂട്ടി മകന്റെ ജന്മദിനം ആഘോഷിക്കെണ്ടിയിരുന്ന പിതാവ് . മാറോടണച്ച് കുട്ടിക്ക് പേര് വിളിക്കെണ്ടിയിരുന്ന പിതാവ്, ഓമനിച്ച് ലാളിച്ച് വളര്ത്തെണ്ടിയിരുന്ന പിതാവ് . ഇല്ല മുഹമ്മദിന് ഒന്നുമുണ്ടായില്ല. ഉമ്മ ആമിന പറഞ്ഞു കൊടുത്തതല്ലാതെ അകാലത്തില്‍ പൊലിഞ്ഞു പോയ ആ പിതാവിനെ കുറിച്ച് കുട്ടിക്ക് മറ്റൊന്നും അറിയുമായിരുന്നില്ല എന്നാല്‍ കുറച്ച് നാളുകള്‍ മാത്രംതന്റെ കൂടെ ജീവിച്ച സ്നേഹ ധനനായ അബ്ദുള്ള യെ കുറിച്ച് ആമിന മകനോട് ഏറെ പറഞ്ഞു കൊടുത്തിട്ടുണ്ടാകണം.
മക്കയിലെ തരുണീ മണികളുടെ ആരാധന പാത്രമായിരുന്ന യുവ കോമളന്‍ ആയിരുന്നു അബ്ദുള്ള. അദ്ദേഹത്തിനു വീര പരിവേഷം ഉണ്ടായതിനു പിന്നിലൊരു ചരിത്രമുണ്ട്. അബ്ദുള്ള യുടെ പിതാവ് അബ്ദുല്‍ മുത്തലിബ് മക്കയിലെ പൌര പ്രമുഖനും വിശുദ്ധ കഅബ നോക്കി നടത്തുന്നതില്‍ പ്രമുഖനുമായിരുന്നു. കഅബ യില്‍ വരുന്ന തീര്‍ത്ഥാടകര്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തി കൊടുക്കേണ്ടത് അദ്ദേഹത്തിന്‍റെ ചുമതല യായിരുന്നു. ഏക മകന്‍ ഹാരിസുമായി ചേര്‍ന്ന് ആ ദൌത്യങ്ങള്‍ പാലിക്കാന്‍ അദ്ദേഹത്തിനു സാധിക്കാതെ വന്നപ്പോള്‍ അദ്ദേഹം ഹുബല്‍ ദേവത ക്കൊരു നേര്‍ച്ച നേര്‍ന്നു. തനിക്ക് പത്ത് കുട്ടികള്‍ ജനിക്കുകയാണെങ്കില്‍ ഒരു കുട്ടിയെ കഅബ യുടെ പരിസരത്ത് വെച്ച് ബലി കൊടുക്കും . ജാഹിലിയ്യാ കാലഘട്ട ത്തിലെ ഓരോ വിശ്വാസങ്ങളാണ്. അങ്ങനെ അബ്ദുല്‍ മുത്തലിബിന് പത്തു മക്കള്‍ ഉണ്ടാവുകയും പത്താമനായി അബ്ദുള്ള ജനിക്കുക യും വളരുകയും ചെയ്തു. തന്റെ നേര്‍ച്ച യുടെ കാര്യം മക്കളോട് അബ്ദുല്‍ മുത്തലിബ് പറഞ്ഞപ്പോള്‍ മക്കളില്‍ നിന്നും ഒരാളെ നറുക്ക് എടുത്തു ബലി നല്‍കാന്‍ എല്ലാവര്ക്കും സമ്മതം. നറുക്ക് വീണത് ഇളയ പുത്രനും ഇഷ്ട പുത്രനുമായ അബ്ദുള്ളക്ക് !!!. ബലി പീടത്തിലെക്ക് അബ്ദുള്ള യെ കൊണ്ട് പോകുമ്പോള്‍ ഖുറൈശികള്‍ ഒന്നടങ്കം പുത്ര ബലിക്കെതിരായി രംഗത്ത് വന്നു. അബ്ദുല്‍ മുത്തലിബ് ആകെ ആശങ്കയിലായി. ഹുബല്‍ ദേവതക്ക് നേര്‍ന്ന നേര്‍ച്ച പാലിക്കാതിരിക്കാനും ആവുന്നില്ല , മകനെ ബലി കൊടുക്കാനും സാധിക്കുന്നില്ല. മദീന ക്കാരിയായ പുണ്യവതിയായ സ്ത്രീയെ കണ്ടു പരിഹാരം കണ്ടെത്താന്‍ അബ്ദുല്‍ മുത്തലിബിനോട് ഖുറൈശികള്‍ പറഞ്ഞു കൊടുത്തു. വധത്തിനു പ്രായചിശ്തമയി നൂറു ഒട്ടകങ്ങളെ ബലി കൊടുക്കുക എന്നതായിരുന്നു അവിടത്തെ ആചാരം . ആ ആചാര പ്രകാരം ആദ്യം പത്ത് ഒട്ടകങ്ങളെ ബലി കൊടുക്കാനും എന്നിട്ട് ഒട്ടകങ്ങളുടെ പേരിലും അബ്ദുള്ള യുടെ പേരിലും നരുക്കെടുക്കാനും എന്നിട്ടും അബ്ദുള്ള യുടെ പേര് തന്നെയാണ് വരുന്നതെങ്കില്‍ ഒട്ടകങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് ഒട്ടകങ്ങളുടെ പേര് നരുക്കില്‍ വരുന്നത് വരെ നരുക്കെടുക്കാനും മദീന യിലെ ആ സ്ത്രീ ഉപദേശിച്ചു. അത് പ്രകാരം നറുക്കെടുത്തു വെങ്കിലും നൂറു ഒട്ടകങ്ങള്‍ തികയുന്നത് വരെ അബ്ദുള്ള യുടെ പേര് തന്നെയായിരുന്നു വന്നത്. നൂറു തികഞ്ഞപ്പോള്‍ ഒട്ടകത്തിന്റെ നറുക്ക് വീണു. തുടര്‍ച്ചയായി മൂന്നു പ്രാവശ്യം കൂടി നരുക്കെടുത്തപ്പോഴും ഒട്ടകത്തിനു തന്നെ നറുക്ക് വീണു. അങ്ങനെ അബ്ദുള്ള ബലിയില്‍ നിന്നും രക്ഷപ്പെട്ടു.
ഇങ്ങനെ ഒരു വീര പരിവേഷമുള്ള അബ്ദുള്ള യെ പരിണയിക്കുമ്പോള്‍ വഹബിന്റെ മകള്‍ ആമിന ഏറെ സന്തോഷവതിയും അഭിമാനിത പൂരിതയുമായി ക്കാണണം. പക്ഷെ വിധി മറ്റൊന്നായിരുന്നു. ദാമ്പത്യ ജീവിതം തുടങ്ങി മാസങ്ങള്‍ക്കുള്ളില്‍ തന്നെ അബ്ദുള്ള മരണപ്പെട്ടു. പക്ഷെ ചരിത്ര ത്തിലെ ഏറ്റവും ശ്രേഷ്ടമായ ഒരു പിതൃത്വവുമായാണ് അബ്ദുള്ള ഈ ലോകത്തോട് വിട പറഞ്ഞത്. അബ്ദുള്ള യുടെ ഖബറിട ത്തിനു മുന്നില്‍ നില്‍ക്കുമ്പോള്‍ ആമിനയുടെ യും കുഞ്ഞു മുഹമ്മദിന്റെ യും മനസ്സില്‍ ചിന്തകളുടെ മറ്റൊരു ലോകം തന്നെ ഉണ്ടായിക്കാണണം.ബനൂന്നജ്ജാര്‍ ക്കാരായ അബ്ദുള്ള യുടെ കുടുംബക്കാരെ ആമിന മുഹമ്മദിന് പരിചയപ്പെടുത്തി കൊടുത്തു. ഒരു മാസത്തോളം അവിടെ കഴിഞ്ഞതിനു ശേഷം ആമിന യും മുഹമ്മദും അവരുടെ കൂടെ പോയ ഉമ്മു അയ്മന്‍ എന്ന അടിമ സ്ത്രീയും മക്കയിലേക്ക് മടക്ക യാത്ര തിരിച്ചു.
എന്നാല്‍ വീണ്ടും വിധി മറ്റൊരു ദുരന്തമായി ആ ബാലന് മുന്നില്‍ വന്നു നിന്നു. മടക്ക യാത്രയില്‍ അബവ എന്ന സ്ഥലത്തെത്തിയപ്പോള്‍ ഉമ്മ ആമിന അസുഗ ബാധിതയാവുകയും മരണപ്പെടുകയും ചെയ്തു. പിതാവിന്റെ ഓര്‍മ്മകളോ, ലാളന യോ ലഭിക്കാതെ പോയ ആ കുട്ടി ക്ക് മാതാവും കൂടി ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. അനാഥത്വ ത്തിന്റെ ദുഃഖം ഇപ്പോള്‍ ഇരട്ടിച്ചിരിക്കുന്നു. ഉമ്മ കൂടി നഷ്ടപ്പെട്ടെന്നരിഞ്ഞപ്പോള്‍ തനിക്ക് വന്നു ചേര്‍ന്നിരിക്കുന്ന ദുഖത്തെ യും ഏകാന്ത തയും ഓര്‍ത്ത് പൊട്ടി കരഞ്ഞു കൊണ്ടിരുന്നു ആ ബാലന്‍ . ആ ബാലനെ യും കൊണ്ട് ഉമ്മു അയ്മന്‍ മക്കയിലേക്ക് തന്നെ തിരിച്ചു . നികത്താനാവാത്ത ശൂന്യതയില്‍ ആ ബാലന്‍ മുന്നോട്ടുള്ള ജീവിത ത്തെ നിസ്സഹായാതോടെ, ദുഖത്തോടെ, തകര്‍ന്ന ഹൃദയത്തോടെ നോക്കുകയാണ്. പക്ഷെ മാനവ ചരിത്രം മുന്നോട്ടു പോവാന്‍ ആ ബാലനെ അല്ലാഹു തിരഞ്ഞെടുത്തു കഴിഞ്ഞിരുന്നു. അത് കൊണ്ട് ഒന്നും അവിടെ അവസാനിക്കാന്‍ പാടില്ലായിരുന്നു. അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ തന്നെ പിന്നീട് പറഞ്ഞല്ലോ.: "നിന്നെ അനാഥനായി കണ്ടപ്പോള്‍ നിനക്ക് അഭയം നല്‍കിയില്ലേ , നീ വഴി കാണാതെ വന്നപ്പോള്‍ നിനക്ക് അവന്‍ വഴി കാണിച്ചില്ലേ " എന്ന്. ദുഃഖ പൂര്‍ണ്ണമായ സ്മര്‍ണകലായി മാതാ-പിതാക്കളുടെ വിയോഗം മുഹമ്മദ് നബി (സ) യുടെ ജീവിത ത്തിലുടനീളം ഉണ്ടായെങ്കിലും അതില്‍ നിന്നും അദ്ദേഹത്തിനു കര കയറാന്‍ സാധിച്ചു. മാതാ പിതാക്കള്‍ നഷ്ടപ്പെട്ട ആ കുട്ടിയോട് പിതാ മഹന്‍ അബ്ദുല്‍ മുത്തലിബ് അങ്ങേയറ്റം സ്നേഹ വാത്സല്യങ്ങള്‍ നല്‍കി വളര്‍ത്തി .
(തുടരും )
(N.B കൂട്ടുകാരെ നിങ്ങൾ ഇത് വായിച്ചു കഴിഞ്ഞു ഇഷ്ട്ടപ്പെട്ടാൽ ലൈക് ചെയ്തില്ലെങ്കിലും ഷെയർ ചെയ്യണേ , കാരണം ഈ ചരിത്രം അറിയാൻ കൊതിക്കുന്ന ആയിരക്കണക്കിന് കൂട്ടുകാർ നമുക്ക് ചുറ്റിലും ഉണ്ടെന്ന കാര്യം ഒന്നോർക്കണേ
ഈ പുണ്യമായ സത്കർമ്മത്തിൽ നമുക്ക് എല്ലാവാർക്കും പങ്കാളിയാകാൻ നാഥാൻ തുണക്കട്ടെ , ആമീൻ)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ