സത്യ സമ്പൂര്‍ണമായ ധാര്‍മിക ദര്‍ശനമാണ് അത്ഭുത ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ ലോക ജനതയ്ക്ക് മുന്നില്‍ കാഴ്ചവെക്കുന്നത്. കേവല ഉപമാലങ്കാരങ്ങളില്‍ പോലും തെറ്റുപറ്റാത്ത സുക്ഷ്മത പുലര്‍ത്തുന്ന, അവതരണ കാല അന്ധ വിശ്വാസങ്ങള്‍ അല്‍പ്പം പോലും കടന്നു കൂടാത്ത, ശാസ്ത്ര-ചരിത്ര വിരുദ്ധതകള്‍ ഇല്ലാത്ത, കാല ദേശ ഭേദമന്യേ ധര്മാധര്‍മ്മങ്ങള്‍ വേര്‍തിരിച്ചു വ്യക്തമാക്കുന്ന, മനുഷ്യനെ ഉത്കൃഷ്ട സൃഷ്ടിയെന്ന് പരിചയപ്പെടുത്തി അവനോടു ദൈവ ദൃഷ്‌ടാന്തങ്ങളെ പറ്റി സ്വതന്ത്രമായി ചിന്തിച്ചു മനസിലാക്കാന്‍ ആഹ്വാനം ചെയുന്ന ഏക ഗ്രന്ഥവും ഖുര്‍ആന്‍ തന്നെ.
വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന വിവിധ വിഷയങ്ങള്‍ ക്രോഡീകരിച്ചു മലയാളത്തില്‍ താരതമ്മ്യേന സരളമായി ഉപയോഗിക്കാവുന്ന ഒരു വെബ്സൈറ്റ് തയാറാക്കുക എന്ന എന്റെ ആഗ്രഹത്തില്‍ നിന്നാണ് മലയാളം ഖുര്‍ആന്‍ സെര്‍ച്ച്.കോം പിറക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ മലയാളം ഖുറാനില്‍ വിഷയാധിഷ്ടിതമായി വിപുലമായ അന്വേഷണം നടത്താന്‍ സഹായിക്കുന്ന തരത്തിലാണ് ഈ വെബ്സൈറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. മാത്രവുമല്ല താല്പര്യമുള്ളവര്‍ക്ക് ഇതില്‍ പരാമര്‍ശിക്കാത്ത ഖുര്‍ആനിക വിഷയങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും അവയുമായി ബന്ധപ്പെട്ട വിവിധ ഹദീസുകളും ലേഖനങ്ങളും പ്രഭാഷണങ്ങളും വീഡിയോ ലിങ്കുകളും നല്‍കുവാനുള്ള സൗകര്യവും ഉണ്ട്.
സൗദി അറേബ്യയിലെ കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് പ്രസ് അംഗീകരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയും സി കുഞ്ഞു മുഹമ്മദ് പറപ്പൂര്‍ മദനിയും ചേര്‍ന്ന് തര്‍ജമ നിര്‍വഹിക്കുകയും ചെയ്ത "വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ പരിഭാഷയാണ് " ഈ വെബ്‌സൈറ്റില്‍ ഉപയോഗിച്ചിരിക്കുന്നത് . കുടുതല്‍ വിവരങ്ങള്‍ക്ക് റഫറന്‍സ് പേജ് സന്ദര്‍ശിക്കുക.. View Reference
ഈ വെബ്സൈറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിലും വിഷയ ക്രമീകരണത്തിലും ഡേറ്റ എന്ട്രിയിലും പരിശോധനയിലും എന്നെ ഏറെ സഹായിച്ച മലപ്പുറം സ്വദേശിയും കരുനാഗപ്പള്ളി എഞ്ചിനീയറിംഗ് കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയുമായ നവാസ് , എന്റെ സഹോദരി ഷൈനി, ആശയ പൂര്‍ണതയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച എന്റെ ഭാര്യ റസീന, ഏറെ പ്രോത്സാഹിപ്പിച്ച വിദ്യാഭ്യാസ ചിന്തകനും പരിശീലകനുമായ എ.പി.നിസാം, ഡിസൈന്‍ ചെയ്തു സഹായിച്ച ഹാഫിസ് എന്നിവരുടെ പ്രവര്‍ത്തനം വിലമതിക്കാനാവാത്തതാണ്. നമ്മുടെ എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും അല്ലാഹു മഹത്തായ പ്രതിഫലം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ, ആമീന്‍. - for more click here
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ