Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
"എന്റെ ഈ ബ്ലോഗും, മറ്റു ബ്ലോഗ്ഗുകളും ക്ലിയര്‍ ആയി വായിക്കാന്‍ ക്രോമിലോ, മോസില്ല ഫയർ ഫൊക്സിലൊ ഉപയോഗിക്കേണ്ടതാണ്. ഇവയിൽ മാത്രമേ ക്ലിയര്‍ ആയി ഫയല്‍ ഓപ്പണ്‍ ആയി വരികയുള്ളൂ" TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

Font Problem ?

ഓരോ ആഴ്ചയിലേയും മുഴുവന്‍ ഹദീസുകളും ഇമെയില്‍ വഴി ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.
ഈ ബ്ലോഗ്‌ വായിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടെ ക്ലിക്കി ഫോണ്ട് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഡൌണ്‍ലോഡ് ചെയ്തു വയ്ക്കാവുന്നതാണ്. സ്റ്റാര്‍ട്ട്‌ -കണ്ട്രോള്‍ പാനല്‍ -ഫോണ്ട് ഫോള്‍ഡര്‍ ഓപ്പണ്‍ - പേസ്റ്റ് . ഈ രീതിയില്‍ ഫോണ്ട് ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്. ഫേസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആയി വരാൻ കുറച്ചു സമയം എടുത്തേക്കാം. പെഷിയൻസ് കാണിക്കുക. !
Font problem click here & download this fonts

ചൊവ്വാഴ്ച, ഡിസംബർ 02, 2014

നാം ചെയ്യേണ്ടത് .... !!

സഹോദരിമാരേ നാം ഇസ്ലാമിനു നല്കിയതും നൽകേണ്ടതും
ഇസ്ലാമിലെ സ്ത്രീയെ കുറിച്ച് നിങ്ങളുടെ കാഴ്ച്ചപ്പാട് ഇങ്ങനെയാണോ ?

• സ്വാതന്ത്ര്യ മില്ലാത്തവൾ 
• പർധ അണിയേണ്ടവൾ
• സഹപത്നിമാരെ സഹിക്കേണ്ടവൾ 
• പിതാവിന്ടെ സ്വത്തിൽ പാതി മാത്രം ലഭിക്കേണ്ടവൾ
• ഇസ്ലാമിന്ടെ മുഴുവൻ മേഘലയും പുരുഷൻ കയ്യേറുന്നത് നിസ്സഹായതയോടെ നോക്കിക്കാണേണ്ടവൾ.

ഇത് ഇസ്ലാമിനെ അറിയാത്തവർ നമുക്ക് നൽകിയ ‘ഐഡൻന്ടിറ്റി' യാണ്.
ഇങ്ങനെ ഇസ്ലാം വിരുദ്ധർ സൃഷ്ടിച്ച സകലവിധ അപകർഷത ബോധത്തിലും പെട്ട് മുസ്ലിമാണെന്ന് പറയാൻ അറച്ചും അമുസ്ലിമാവാൻ ധൈര്യമില്ലാതെയും നരകവാരിധിയുടെ നടുവിലാണ് നാമിന്നു.
ഇസ്ലാം നമുക്ക് നൽകിയത് എന്താണെന്നു അറിയണമെങ്കിൽ, ഇസ്ലാം അവതരിക്കുന്ന കാലത്തെ പെണ്ണിന്ടെ പദവി എന്താണെന്നു നാം അറിയണം .
• യവനന്മാർ പിശാചിന്ടെ പ്രതിരൂപമായിട്ടായിരുന്നു പെണ്ണിനെ കണ്ടിരുന്നത്.
• പത്നിയെ അറുകൊല നടത്താൻ സ്വാതന്ത്ര്യം നല്കുന്നതായിരുന്നു റോമൻ നിയമ വ്യവസ്ഥ .
• ഭർത്താവിന്റെ ചിതയിൽ ചാടി മരിക്കാനായിരുന്നു ഭാരത സ്ത്രീകളോട് മതത്തിന്ടെ കൽപന .
• സ്ത്രീകൾക്ക് ആത്മാവുണ്ടോ എന്നായിരുന്നു പതിനാറാം നൂറ്റാണ്ടിൽ പാതിരിമാരുടെ ചർച്ച
• പ്രസവിക്കപ്പെട്ടത് പെണ്ണാണെങ്കിൽ ജീവനോടെ കുഴിച്ചു മൂടിയിരുന്നു അറബികൾ
ഇസ്ലാം ആദ്യമായി പെണ്ണിനു നല്കിയത് ജീവിക്കാനുള്ള അവകാശമാണ്.(16:59).പുരുഷനെ പോലെ അവൾക്കും സംബാധിക്കാനുള്ള അവകാശം നല്കുമ്പോഴും, പണിയെടുത്തു സ്വന്തത്തെയോ മറ്റുള്ളവരെയോ സംരക്ഷിക്കേണ്ട നിർബന്ധ ബാധ്യതയിൽ നിന്ന് അവൾ ഒഴിവാക്കപ്പെട്ടിരിക്കുന്നു. മറ്റൊരു മത ഗ്രന്ഥവും തന്നെ സ്ത്രീക്ക് അനന്തര സ്വത്തിൽ അവകാശമുണ്ടെന്ന് പ്രഖ്യാപിച്ചിട്ടില്ല(4:7). ഇണയെ തിരഞ്ഞെടുക്കുവാനും, വിവാഹ മൂല്യത്തിനും, വിവാഹമോചനത്തിനും ഇസ്ലാം സ്ത്രീക്ക് സ്വാതന്ത്ര്യം നല്കി. പഠിക്കുവാനും ചിന്തിക്കുവാനും സ്വാതന്ത്ര്യം നൽകപ്പെട്ടവളാണ് ഒരു മുസ്ലിം സ്ത്രീ.
കർമങ്ങൾക്കുള്ള പ്രതിഫലത്തിലും കരുണാമയനായ നാഥൻ ഒരു കുറവും വരുത്തിയിട്ടില്ല . പ്രവാചകൻ അരുളി " ഒരു സ്ത്രീ 4 കാര്യങ്ങൾ ശ്രദ്ധിച്ചാൽ അവൾ സ്വര്ഗതിന്ടെ എല്ലാ കവാടങ്ങളിലൂടെയും സ്വാഗതം ചെയ്യപ്പെടുന്നതായിരിക്കും”
കൃത്യമായ നമസ്കാരം
റമദാനിലെ ഒരു മാസക്കാല വ്രതാനുഷ്ടാനം
ഭർത്താവിനെ അനുസരിക്കുക
രണ്ടു തുടയെല്ലുകൾക്കിടയിലുള്ളതിനെയും രണ്ടു താടി എല്ലുകൾക്കിടയിലുള്ളതിനെയും സൂക്ഷിക്കുക
.............................................................................

o നമ്മുടെ മക്കളെ 7 വയസ്സു മുതൽ നമസ്കാരം ശീലി പ്പിക്കുക 
അള്ളാഹുവിനു ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് കൃത്യസമയത്തെ നമസ്കാരം. പരലോകത്ത് വെച്ച് നാം ആദ്യമായി വിചാരണ ചെയ്യപ്പെടുക നമസ്കാരത്തെ കുറിച്ചായിരിക്കും. ഇതു മക്കളെ ബോധ്യപ്പെടുത്തുക.അവർക്കു വിശ്വാസം വരാനായി നമ്മളും ഇക്കാര്യത്തിൽ കൃത്യത പാലിക്കുക
o റമദാനിനു വേണ്ടി ഉമ്മ ഒരുങ്ങുമ്പോൾ മക്കളും കൂടെ കൂടും. കൂടുതൽ സൂക്ഷ്മത പുലർത്തുന്നത് ആരാണ് എന്നു ഉപ്പയും ഉമ്മയും മക്കളും കൂടി റമദാനിനു മുൻപേ പന്തയം വെക്കാം.
o ഇണയെ അനുസരിക്കുക. ശരി നമ്മുടെ ഭാഗത്ത് ആണെങ്കിലും തർക്കം ഒഴിവാകുവാൻ വേണ്ടി മൌനം പാലിക്കുന്നവരെ അള്ളാഹു ഏറെ ഇഷ്ടപ്പെടുന്നു എന്ന് പ്രവാചക വചനം. അള്ളാഹുവിനു വേണ്ടി നാം നമ്മുടെ ഇണകളെ ഇഷ്ടപ്പെടുക. അല്ലാഹുവിനു വേണ്ടി അവരോടു പിണങ്ങുക. റഹ്മാനായ റബ്ബിന്ടെ അടിമകളുടെ ഒരു ലക്ഷണം അവരുടെ ഈ പ്രാർത്ഥനയാണ് 
“ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരില് നിന്നും സന്തതികളില് നിന്നും ഞങ്ങള്ക്ക് നീ കണ്കുളിര്മ നല്കുകയും ധര്മ്മനിഷ്ഠ പാലിക്കുന്നവര്ക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ എന്ന് പറയുന്നവരുമാകുന്നു അവര്.”
o നാവിനെ സൂക്ഷിക്കുക. അള്ളാഹു നല്കിയ മഹത്തായ ഈ അനുഗ്രഹം നാളെ നമ്മുടെ നരകപ്രവേശനത്തിന് നിമിത്തമാകാതിരിക്കട്ടെ. പരദൂഷണക്കാർക്കു നാളെ മഹ്ശറിൽ ചെമ്പ്കൊണ്ടുള്ള നഖങ്ങൾ നൽകുകയും അവരതു കൊണ്ട് നെഞ്ചകം മാന്തിപ്പൊളിച്ചു കൊണ്ടിരിക്കുകയും ചെയ്യും. ഖബറിൽ വെച്ചും അത്തരക്കാരെ കാത്തു വൻപിച്ച ശിക്ഷകളുണ്ട്.
o പുരുഷനോട് തന്ടെ കണ്ണുകളെ താഴ്ത്താൻ ഇസ്ലാം കൽപ്പിക്കുന്നു. കയ്യിൽ കാശില്ലാത്തവൻ കണ്ണാടിക്കൂട്ടിലെ പലഹാരം കണ്ടിരുന്നാൽ അവന്റെ വിശപ്പു കൂടും. വികാര ശമനത്തിനായി തങ്ങളുടെ ഇണകളെ പ്രാപിച്ചില്ല എന്നതായിരുന്നു ലൂത്ത് നബിയുടെ ജനതക്കെതിരെ അല്ലാഹു പറഞ്ഞ കാരണം . സഹോദരിമാരെ നാം അത്തരം പലഹാരങ്ങളായി മാറാതിരിക്കുക.
ഇങ്ങനെ നാം ജീവിച്ചു ,നമ്മുടെ മക്കളെയും വളർത്തി നമുക്കു സന്മാർഗം കാണിച്ചു തന്ന ഉടമസ്ഥനായ നാഥനോടുള്ള നമ്മുടെ നന്ദി കാണിക്കുക. പ്രവാചകൻ പറഞ്ഞു " ഈ ദുനിയാവു മുഴുവനും ചരക്കുകളാണ്. അതിലേറ്റവും വിലപിടിപ്പുള്ള ചരക്കു സൽസ്വഭാവിയായ ഒരു പെണ്ണാണ് എന്ന് . അത്തരത്തിലുള്ള അപൂർവ മുത്തുകളാക്കി വളർത്തുക നമ്മുടെ പെണ്മക്കളെ. അങ്ങനെയുള്ള മാതാപിതാക്കൾക്ക് അല്ലാഹു സ്വര്ഗം കൊണ്ട് സാന്തോഷ വാർത്ത അറിയിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത