Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

ചൊവ്വാഴ്ച, ജൂലൈ 24, 2012

വിശുദ്ധ ഖുര്‍ആനിലെ അടിസ്ഥാന പദങ്ങള്‍ പഠിക്കാം; പത്ത് ദിവസത്തെ കോഴ്സ് !!

മസ്കത്ത്: അറബി ഭാഷ വശമില്ലാത്തതിനാല്‍ വിശുദ്ധ ഖുര്‍ആന്‍ ആശയം ഉള്‍കൊണ്ട് പാരായണം ചെയ്യാന്‍ കഴിയുന്നില്ലെന്ന സാധാരണക്കാരന്‍െറ പരിമിതികള്‍ക്ക് പരിഹാരമായി പത്തുദിവസത്തെ പഠന പദ്ധതി.
ഖുര്‍ആനില്‍ ആവര്‍ത്തിച്ചുവരുന്ന അടിസ്ഥാന പദങ്ങളെയും പ്രയോഗങ്ങളെയും പരിചയപ്പെടുത്തുന്നതിലൂടെ ഖുര്‍ആന്‍ പഠനവും പാരായണവും സാധാരണക്കാരായ വിശ്വാസികളിലേക്കും എത്തിക്കാന്‍ ലക്ഷ്യമിടുന്ന കോഴ്സ് ഒമാനില്‍ നിരവധിപേരെ ആകര്‍ഷിക്കുന്നു.കേരളാ ഇസ്ലാമിക് അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ റമദാനില്‍ പത്തുദിവസം സൗജന്യമായി നല്‍കുന്ന കോഴ്സ് സുല്‍ത്താനേറ്റിന്‍െറ വിവിധ ഭാഗങ്ങളില്‍ പുരോഗമിക്കുകയാണ്. മദീനാ യൂനിവേഴ്സിറ്റിയിലെ പ്രഫസറായ ഹൈദരാബാദ് സ്വദേശി അബ്ദുല്‍ അസീസ് അബ്ദുല്‍ഹക്കീം ‘അണ്ടര്‍സ്റ്റാന്‍ഡിങ് ഖുര്‍ആന്‍് അക്കാദമി’ക്ക് കീഴില്‍ വികസിപ്പിച്ചെടുത്തതാണ് ഈ പഠനരീതി. ഏകദേശം 80,000 ത്തോളം പദങ്ങളുള്ള വിശുദ്ധ ഖുര്‍ആനിലെ 40,000 ത്തോളം പദങ്ങള്‍ നൂറ് അടിസ്ഥാന വാക്കുകളില്‍ നിന്ന് രൂപം കൊണ്ടവയാണെന്നാണ് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഈ നൂറ് പദങ്ങള്‍ പഠിക്കുന്നതിലൂടെ അവയുടെ രൂപഭേദങ്ങളെയും പ്രയോഗങ്ങളെയും മനസിലാക്കാന്‍ കഴിഞ്ഞാല്‍ ഖുര്‍ആന്‍ പാരായണം പുതിയ അനുഭവമാക്കി മാറ്റാന്‍ കഴിയുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.ഖുര്‍ആന്‍ പഠനം അറബി അവഗാഹമുള്ള പണ്ഡിതര്‍ക്ക് മാത്രമുള്ളതാണ് എന്ന ധാരണമാറ്റി സാധാരണക്കാരന്‍േറത് കൂടിയാണെന്ന് ബോധവത്കരിക്കുകയാണ് പഠന പദ്ധതിയെന്ന് ദാര്‍സൈത് നൂര്‍ മസ്ജിദില്‍ കോഴ്സ് കൈകാര്യം ചെയ്യുന്ന അധ്യാപകന്‍ മുനീര്‍ വരന്തരപിള്ളി പറഞ്ഞു. ‘ഖുര്‍ആനെ നിങ്ങള്‍ക്ക് എളുപ്പമാക്കി തന്നിരിക്കുന്നു.
നിങ്ങള്‍ ചിന്തിക്കുന്നതിന് വേണ്ടി, നിങ്ങള്‍ ചിന്തിക്കാന്‍ തയാറുണ്ടോ’ എന്ന് ഖുര്‍ആന്‍ തന്നെ ചോദിക്കുന്നുണ്ട്. ഖൂര്‍ആന്‍ ദുര്‍ഗ്രാഹ്യമായ ഒന്നല്ലെന്ന് വിശുദ്ധഗ്രന്ഥം തന്നെ പ്രഖ്യാപിച്ചിരിക്കെ അതിലേക്ക് കടന്നുവരാനുള്ള വഴി കൂടുതല്‍ എളുപ്പമാക്കുകയാണത്രെ ഈ പഠന പദ്ധതി.
നേരത്തേ ഒമാന്‍െറ വിവിധയിടങ്ങളില്‍ നടത്തിയ കോഴ്സിന് മികച്ച പ്രതികരണമാണ്പലയിടത്തുനിന്നും ലഭിച്ചത്. കോഴ്സിലൂടെ ഖുര്‍ആന്‍ പഠനത്തിലേക്ക് കടന്നുവന്ന പലരും പിന്നീട് ഗൗരവതരമായ പഠനത്തിലേക്ക് കടന്നുവന്നിട്ടുണ്ടെന്നും സംഘാടകര്‍ പറഞ്ഞു. ‘ഖുര്‍ആന്‍ കടല്‍ പോലെയാണ്, കരയില്‍ നിന്ന് അതിന്‍െറ സൗന്ദര്യം ആസ്വദിക്കാം, എന്നാല്‍ മറ്റുചിലര്‍ക്ക് ആഴക്കടലിലേക്ക് ഇറങ്ങി മുത്തും പവിഴവും പെറുക്കാം.ഖുര്‍ആന്‍െറ സൗന്ദര്യം ആസ്വദിക്കുന്നതിലേക്കുള്ള ചെറിയ പരിശീലനം മാത്രമാണ് ഈ പഠന പദ്ധതി’- മുനീര്‍ വിശദീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 99003887, 92598789.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത