Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
"എന്റെ ഈ ബ്ലോഗും, മറ്റു ബ്ലോഗ്ഗുകളും ക്ലിയര്‍ ആയി വായിക്കാന്‍ ക്രോമിലോ, മോസില്ല ഫയർ ഫൊക്സിലൊ ഉപയോഗിക്കേണ്ടതാണ്. ഇവയിൽ മാത്രമേ ക്ലിയര്‍ ആയി ഫയല്‍ ഓപ്പണ്‍ ആയി വരികയുള്ളൂ" TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

Font Problem ?

ഓരോ ആഴ്ചയിലേയും മുഴുവന്‍ ഹദീസുകളും ഇമെയില്‍ വഴി ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.
ഈ ബ്ലോഗ്‌ വായിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടെ ക്ലിക്കി ഫോണ്ട് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഡൌണ്‍ലോഡ് ചെയ്തു വയ്ക്കാവുന്നതാണ്. സ്റ്റാര്‍ട്ട്‌ -കണ്ട്രോള്‍ പാനല്‍ -ഫോണ്ട് ഫോള്‍ഡര്‍ ഓപ്പണ്‍ - പേസ്റ്റ് . ഈ രീതിയില്‍ ഫോണ്ട് ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്. ഫേസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആയി വരാൻ കുറച്ചു സമയം എടുത്തേക്കാം. പെഷിയൻസ് കാണിക്കുക. !
Font problem click here & download this fonts

വ്യാഴാഴ്‌ച, ജൂൺ 02, 2011

ഹജ്ജിനായി ശരീരത്തെയും തയ്യാറാക്കുക !!

പുണ്യകര്‍മമാണ് ഹജ്ജ്. പരിശുദ്ധ ഹജ്ജ് കര്‍മം അനുഷ്ഠിക്കാന്‍ മാനസികവും ശാരീരികവുമായ ആരോഗ്യം കൂടിയേ തീരൂ. ശരിയായ രീതിയില്‍ ഹജ്ജ് ചെയ്യാനും ത്വവാഫ്, സഹ്‌യ് (നടത്തം, പ്രദക്ഷിണം) എന്നിവ കൃത്യമായി നിര്‍വഹിക്കാനും ശരീരത്തിന് ആരോഗ്യം വേണം. ഹജ്ജിന് പോകുംമുമ്പ് ചില മുന്‍കരുതലുകളും ലഘു വ്യായാമങ്ങളും ഇതിന് സഹായിക്കും. ആത്മീയ ചൈതന്യത്തിലൂടെ ശാരീരിക പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ഒരളവോളം കഴിയുമെങ്കിലും, ശരീരത്തിന്റെ കായികക്ഷമത ഹജ്ജിന് വളരെ പ്രാധാന്യമര്‍ഹിക്കുന്നു എന്നോര്‍ക്കുക.

ഭക്ഷണക്രമം പുനക്രമീകരിച്ചും ലഘുവായ ചില വ്യായാമ മുറകളിലേര്‍പ്പെട്ടും ഹജ്ജിനായി ശരീരത്തെ ഒരുക്കാന്‍ കഴിയും. ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക എന്നതാണ് ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം. ദിവസവും മൂന്നോ നാലോ ലിറ്റര്‍ വെള്ളം കുടിക്കണം. ഹൃദ്രോഗം, രക്താതിസമ്മര്‍ദം, പ്രമേഹം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. അരി ഭക്ഷണം, എണ്ണയും കൊഴുപ്പും അധികമുള്ള ഭക്ഷ്യവിഭവങ്ങള്‍, മാംസം മുതലായവ കഴിക്കുന്നത് ഇത്തരക്കാര്‍ പരിമിതപ്പെടുത്തണം. മത്സ്യം കറിവെച്ചു കഴിക്കുന്നതാണ് ഉത്തമം.

ഹൃദ്രോഗികള്‍ സമതലമായ പ്രതലത്തിലൂടെ നടക്കുന്നതാണ് നല്ലത്. അരി ഭക്ഷണത്തിന് പകരം റാഗിയോ ഗോതമ്പോ ഉപയോഗിക്കുക. അമിത വണ്ണമുള്ളവര്‍ ദിവസവും 45 മിനിറ്റു നേരം ലഘുവ്യായാമങ്ങളില്‍ ഏര്‍പ്പെടുകയോ നടക്കുകയോ ചെയ്യണം. ഗര്‍ഭിണികളുടെ കാര്യത്തില്‍ നല്ല ഭക്ഷണത്തിനും മിതമായ വ്യായാമത്തിനും ഒപ്പം ശരിയായ ഉറക്കവും വിശ്രമവും കൂടിയേ തീരൂ. ചീര, മുരിങ്ങയില, മത്തനില തുടങ്ങിയ ഇലവര്‍ഗങ്ങളും കുമ്പളം. ചുരങ്ങ, പടവലം, വെള്ളരി തുടങ്ങിയ പച്ചക്കറികളും ധാരാളം ഉപയോഗിക്കണം. ഹൃദ്രോഗം, പ്രമേഹം, രക്താതിസമ്മര്‍ദം എന്നിവയുള്ളവര്‍ ഹജ്ജിന് പോകുമ്പോള്‍ മരുന്നുകള്‍ കൈവശം സൂക്ഷിക്കണം.

ചെറിയ രീതിയിലുള്ള വ്യായാമങ്ങളും ശ്വസനപ്രക്രിയകളും പ്രാണായാമങ്ങളും ശീലിച്ചാല്‍ ആരോഗ്യപൂര്‍ണമായ ഹജ്ജ് നിര്‍വഹിക്കാന്‍ കഴിയും. മാംസപേശികളുടെ ശക്തി വര്‍ധിപ്പിക്കാനായി അല്പം വ്യായാമം ചെയ്യുന്നത് ദീര്‍ഘമായ നടത്തത്തിനും നില്‍ക്കുന്നതിനും കാലുകള്‍ക്ക് ശക്തി പകരാന്‍ സഹായിക്കും.

ഉയര്‍ന്ന ഇരിപ്പിടത്തിലിരുന്ന് കാലുകള്‍ പരസ്​പരം കൂട്ടിവെച്ച് 15 മുതല്‍ 25 പ്രാവശ്യം വരെ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുക , കാലുകള്‍ മുട്ടുമടക്കാതെ നിവര്‍ത്തിപ്പിടിച്ച് പാദങ്ങള്‍ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുക, കാലുകള്‍ നിവര്‍ത്തിവെച്ച് കട്ടിലിലോ നിലത്തോ ഇരുന്ന് ഇരുകൈയും നിവര്‍ത്തി മുട്ടുകാല്‍ മടങ്ങാതെ പാദങ്ങള്‍ തൊടാന്‍ ശ്രമിക്കുക.

കാലുകള്‍ നിവര്‍ത്തിവെച്ചിരുന്ന് മുട്ടിനടിയില്‍ തുവാലയോ തുണിയോ മടക്കിവെച്ച ശേഷം മുട്ടിനടിവശമുപയോഗിച്ച് തുവാലയില്‍ അമര്‍ത്തുക, ഒരു കസേരയുടെ പിന്നില്‍ പിടിച്ച് മുട്ടുകള്‍ അല്പം മടക്കി ശരീരം താഴ്ത്തുക. അതുപോലെ സാവധാനം ഉയര്‍ത്തുക, ചിത്രത്തില്‍ കാണുന്നപോലെ കാലില്‍ ഒരു റബ്ബറോ ഇലാസ്റ്റിക്കോ ഉപയോഗിച്ച് കസേരയില്‍ ബന്ധിച്ച ശേഷം കാല്‍ മുകളിലോട്ട് ഉയര്‍ത്തുക.

ശരീരത്തിലെ ഉപാപചയ നിരക്ക് ക്രമീകരിക്കുവാനും കായികക്ഷമത നിലനിര്‍ത്തുവാനുമായി വ്യായാമവും പ്രാണായാമവും ആഴ്ചയില്‍ അഞ്ചു ദിവസവും ചെയ്യുക. ഇത് രണ്ടു ദിവസം കഴിയുമ്പോള്‍ ഒരു ദിവസം വിശ്രമം എന്ന തോതിലായിരിക്കുന്നതാണ് ഉത്തമം. മൂക്കിലൂടെ നീട്ടി ശ്വാസം വലിച്ച് വായിലൂടെ വിടുക.

ഹജ്ജിലെ പ്രധാന കര്‍മങ്ങളായ ത്വവാഫ്, സഹ്‌യ് എന്നിവയ്ക്കായി പോകുന്നതിന് മുമ്പായി ലഘുവായതും അധികം എണ്ണയും കൊഴുപ്പും കലരാത്തതുമായ ഭക്ഷണങ്ങള്‍ ഉപയോഗിക്കുക. വയര്‍ നിറച്ച് ഭക്ഷണം കഴിച്ച ശേഷം കര്‍മങ്ങളനുഷ്ഠിക്കാന്‍ പോകുന്നത് പെട്ടെന്ന് ക്ഷീണം വരുത്തും. കര്‍മങ്ങള്‍ കഴിഞ്ഞുവന്നശേഷം ധാരാളം വെള്ളം കുടിക്കുകയും പച്ചക്കറികള്‍, മത്സ്യം, പഴവര്‍ഗങ്ങള്‍ എന്നിവ കഴിക്കുകയും ചെയ്യുക. മലബന്ധമില്ലാതിരിക്കാന്‍ സൂക്ഷിക്കുക. ആമാശയ സംബന്ധമായ രോഗങ്ങള്‍, വാതരോഗം ,ത്വക്‌രോഗം എന്നിവ മലബന്ധംമൂലം അധികരിക്കാന്‍ സാധ്യതയുണ്ട്. രാത്രി കിടക്കാന്‍ നേരം രണ്ട് പച്ചനെല്ലിക്ക കഴിക്കുന്നത് നല്ലതാണ്.

കടപ്പാട്: മാതൃഭൂമി ഓണ്‍ലൈന്‍,

ഡോ. അര്‍ഷദ് പി.

സ്‌പോര്‍ട്‌സ് മെഡിസിന്‍ ആന്‍ഡ് ന്യൂട്രിഷന്‍, ഡൈസ്‌മേന്‍
ആയുര്‍കേന്ദ്ര, കൊണ്ടോട്ടി

Free Website Hosting

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത