Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

വ്യാഴാഴ്‌ച, മേയ് 05, 2011

എൻഡോസൾഫാൻ നിരോധനം മനുഷ്യരെല്ലാം മരിച്ചു തീർന്നിട്ടാവരുത്‌-കാന്തപുരം

കടപ്പാട്: സുന്നി സന്ദേശം ബ്ലോഗ്‌
കാസർകോട്‌: കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ എൻഡോസൾഫാൻ നിരോധിക്കുകയുള്ളൂവെന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന പ്രധാന മന്ത്രിയെന്ന നിലയിൽ ന്യായമാണെങ്കിലും ആ പഠനം ജനങ്ങളെല്ലാം എൻഡോസൾഫാൻ ബാധിച്ച്‌ മരിച്ചു തീരും വരെ നീട്ടിക്കൊണ്ട്‌ പോകരുതെന്നും കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ എൻഡോസൾഫാൻ അടിയന്തിരമായി നിരോധിക്കാൻ നടപടി സ്വീകരിക്കണമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ആവശ്യപ്പെട്ടു. കാസർകോട്‌ പുതിയ ബസ്സ്റ്റാന്റ്പരിസരത്ത്​‍്‌ എൻഡോ സൾഫാൻ വിരുദ്ധ കൂട്ടായ്മയായ ഒപ്പ്‌ മരച്ചോട്ടിൽ ഒപ്പ്‌ ചാർത്തി സംസാരിക്കുകയായിരുന്നു കാന്തപുരം. എൻഡോസൾഫാൻ പോലുള്ള മാരക കീടനാശിനികൾ മനുഷ്യരിലും പ്രകൃതിയിലും ഉഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായ പഠന റിപ്പോർട്ടുകൾ പുറത്ത്‌ വന്നിട്ടും കൃഷി വകുപ്പ്‌ സാങ്കേതികതയിൽ പിടിച്ചു തൂങ്ങുന്നത്‌ ശരിയല്ല. 25ന്‌ ജനീവയിൽ നടക്കുന്ന സ്റ്റോക്ഖോം കൺവെൻഷനിൽ എൻഡോസൾഫാൻ നിരോധനത്തിന്‌ അനുകൂലമായ നിലപാട്‌ സ്വീകരിക്കണം. മനുഷ്യനെയും പ്രകൃതിയേയും കൊന്നു കൊണ്ടുള്ള വികസനമല്ല നമുക്ക്‌ വേണ്ടത്‌. മാരകമായ കീടനാശിനികൾക്കനുകൂലമായി ചില കോണുകളിൽ നിന്നുയരുന്ന ശബ്ദം മനുഷ്യത്വരഹിതമാണ്‌. കൂടുതല്‍ വായിക്കാന്‍ ബ്ലോഗിലേക്ക് സഞ്ചരിക്യൂ !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത