Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

തിങ്കളാഴ്‌ച, ഓഗസ്റ്റ് 31, 2020

പോകാൻ നാമൊരുങ്ങിയില്ല.....................!!

മരിക്കുമെന്നറിയാം - പോകാൻ നാമൊരുങ്ങിയില്ല

മരണത്തിനു വേദനയുണ്ടെന്നറിയാം - എളുപ്പമാക്കാൻ നാമൊന്നും ചെയ്തില്ല. ഖബർ ഉണ്ടെന്നറിയാം - കൂടെ കൂട്ടാൻ സൽക്കർമ്മങ്ങൾ നമുക്കില്ല. ചോദ്യം ചെയ്യപ്പെടുമെന്നറിയാം - ഉത്തരം പറയാനാകുമോ എന്ന പേടി നമ്മെ പിടികൂടുന്നില്ല. മഹ്ഷർ ഉണ്ടെന്നറിയാം - ആരും കാണാതെ നാം ചെയ്യുന്നതൊക്കെ അവിടെ വെളിപ്പെടുമെന്ന് നാം ചിന്തിക്കുന്നില്ല. മീസാനുണ്ടെന്നറിയാം - അതിൽ തൂങ്ങാനുള്ള അമലുസ്സ്വാലിഹാത്ത്‌ നമുക്കില്ല. സ്വിറാത്ത്‌ കടക്കണമെന്നറിയാം - വീഴാതിരിക്കാനുള്ള പിടിവള്ളികൾ നമുക്കില്ല. രക്ഷയോ ശിക്ഷയോ - സ്വർഗ്ഗമോ നരകമോ - ലഭിക്കുമെന്നറിയാം: പക്ഷേ രക്ഷപ്പെടാൻ, ശിക്ഷിക്കപ്പെടാതിരിക്കാൻ എന്തുണ്ട്‌ കയ്യിൽ എന്നറിയില്ല???!
എപ്പോഴാണ്‌ കടിഞ്ഞാണില്ലാതെ, ലക്ഷ്യബോധമില്ലാതെ ഓടുന്ന സ്വന്തത്തെയൊന്ന് പിടിച്ചു കെട്ടാൻ കഴിയുക?.
യാ അല്ലാഹ് - മരണമാണ് ഖൈറെങ്കിൽ ഈമാനോടെ മരിപ്പിക്കണേ. ജീവിതം ഖൈറാകുന്ന കാലത്തോളം നിനക്ക് വഴിപ്പെട്ട് ജീവിക്കാൻ തുണക്കണേ നാഥാ..

ഷെയർ ചെയ്യുന്നതോടൊപ്പം നാം എത്രത്തോളം ഈ വരികളോട് നീതി പുലർത്തുന്നു എന്ന് ചിന്തിക്കുക.

വ്യാഴാഴ്‌ച, ഓഗസ്റ്റ് 20, 2020

മാസപ്പിറവി കണ്ടു; നാളെ മുഹറം ഒന്ന് [20-08-2020]

കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ(വ്യാഴം) മുഹറം ഒന്നായും ഇതിന്റെ അടിസ്ഥാനത്തില്‍ മുഹറം പത്ത് (ആശൂറാഅ്) ഓഗസ്റ്റ് 29ന് (ശനി) ആയിരിക്കുമെന്നും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.

മുസ്ഹഫിലെ അക്ഷര സൗന്ദര്യം - "ഉസ്മാൻ ത്വാഹ"


നാം ഏവരും അറിഞ്ഞിരിക്കേണ്ട ഒരു മനുഷ്യൻ.*

ഇന്ന് ലോകത് ഏറ്റവും കൂടുതൽ പാരായണം ചെയ്തുകൊണ്ടിരിക്കുന്ന സഊദിയിലെ ഖുർആൻ പ്രിന്റിങ് പ്രെസ്സിൽ നിന്ന് പുറത്തിറക്കുന്ന മദീനാ മുസ്ഹഫിന്റെ അക്ഷരസൗന്ദര്യം കണ്ട് അതൊരു കമ്പ്യൂട്ടർ ഫോണ്ടാണെന്ന് ധരിച്ചിരിക്കുന്നവർ ഇപ്പോഴുമുണ്ട്. എല്ലായിടങ്ങളിലും പൊതുവായി ഉപയോഗിക്കുന്ന ഈ മുസ്ഹഫിന്റെ വരികൾ ഒരു മനുഷ്യന്റെ കൈപ്പടം കൊണ്ട് എഴുതപ്പെട്ടതാണ്.
പലരും അറിയാതെപോയ അനുഗ്രഹീതനായ ഒരു മനുഷ്യൻ, ജീവിതാന്ത്യംവരെ ഖുർആനിന് വേണ്ടി സേവനം ചെയ്യാൻ അതിയായ ആഗ്രഹമുള്ള ഒരാൾ, തന്റെ അനുഗ്രഹീതമായ തൊഴിലിനെ കുറിച്ച് പറയുംമ്പോയൊക്കെ കണ്ണീർ പൊഴിക്കുന്ന തികച്ചും നിഷ്കളങ്കമായ മനസ്സിന്നുടമയായ ശൈഖ് ഉസ്മാൻ ത്വാഹയുടെ കൈപ്പടയിലൂടെയാണ് നാം ഓതികൊണ്ടിരിക്കുന്ന മുസ്ഹഫിലെ അക്ഷര സൗന്ദര്യം വിരിഞ്ഞത്.


സിറിയൻ സ്വദേശിയായ ഇദ്ദേഹം തന്റെ ബാല്യകാലത്തുതന്നെ കാലിഗ്രഫിയിൽ കൈവെച്ചു. 1970ൽ സിറിയൻ ഔഖാഫിന് വേണ്ടി ആദ്യമായി തന്റെ കൈപ്പടയിൽ വിശുദ്ധ ഖുർആൻ പൂർണ്ണമായും എഴുതി പൂർത്തിയാക്കി.
1988ൽ സിറിയയിൽ നിന്ന് സഊദിയിലെത്തിയ ഉസ്മാൻ ത്വാഹ മദീനയിലെ വിഖ്യാതമായ കിങ് ഫഹദ് ഖുർആൻ പ്രിന്റിങ് പ്രെസ്സിൽ ഖുർആൻ എഴുതുന്ന ജോലിക്ക് നിയമിതനാവുകയായിരുന്നു. പത്തിലേറെ തവണ വിവിധ ലിപികളിലായി ഖുർആൻ പകർത്തി എഴുതിയിട്ടുണ്ട്. ഒന്ന് പൂർത്തിയാക്കാൻ മൂന്ന് വർഷം എടുത്തിരുന്നു. എഴുതിയതിൽ ഏറ്റവും പ്രധാനപ്പെട്ട മുസ്ഹഫിന്റെ 200 മില്യണിലധികം കോപ്പികളാണ് ലോകത്തിന്റെ നാനാഭാഗങ്ങളിലായി വിതരണം ചെയ്തിട്ടുള്ളത്.

എഴുതികൊണ്ടിരിക്കെ സ്വർഗത്തെ കുറിച്ചുള്ള ആയത്തുകൾ വരുമ്പോൾ ഇത് തീരാതിരുന്നെങ്കിലെന്ന് അദ്ദേഹം കൊതിച്ചു, നരകത്തെ കുറിച്ചുള്ള ആയത്തുകൾ എഴുതുമ്പോൾ പലപ്പോഴും അദ്ദേഹത്തിന്റെ കരങ്ങൾ വിറച്ചു. തൊഴിലിനെക്കുറിച്ച് സംസ്‌രിക്കുമ്പോയെക്കെ ഈ ദൗത്യ നിർവഹണത്തിന്ന് തന്നെ തെരഞ്ഞെടുത്ത നാഥനെ സ്തുതിക്കുകയും ഈ തൊഴിൽ മൂലം തനിക്ക് ലഭിച്ച സൗഭാഗ്യങ്ങളെയോർത്ത് പൊട്ടിക്കരയുകയും ചെയ്യാറുള്ള പച്ചയായ മനുഷ്യനാണ് ഉസ്മാൻ ത്വാഹ.


86 വയസ്സുള്ള അദ്ദേഹം ജീവിതത്തിന്റെ വലിയ ഭാഗവും ഖുർആനിനായി വിനിയോഗിച്ചു
ഈ മേഖലയിൽ അദ്ദേഹത്തിന്റെ സംഭാവന മാനിച്ചും മരണം വരെ ഖുർആന്റെ മാർഗത്തിൽ സേവന നിരതനാകാനുള്ള താല്പര്യം മുൻനിർത്തിയും കഴിഞ്ഞ വർഷം കരാർ അവസാനിക്കാനിരിക്കെ സഊദി മതകാര്യ വകുപ്പ് ശിഷ്ടകാലം ഖുർആൻ കയ്യെഴുത്തുമായി തുടരാൻ അനുവാദം നൽകുകയുണ്ടായി.

അന്ത്യനാൾ നാൾവരെ നിലനിൽക്കുന്ന അല്ലാഹുവിന്റെ കലാമിനെ തന്റെ കരങ്ങൾകൊണ്ട് അടയാളപ്പെടുത്തുകയും അത് ലോകം മുഴുവൻ സ്വീകരിക്കപ്പെടുകയും ചെയ്യുകയെന്ന ഏറ്റവും അപൂർവമായ അനുഗ്രത്തിന്നുടമയാണ് ശൈഖ് ഉസ്മാൻ ത്വാഹ. ഒരുപക്ഷേ ഏറ്റവും കൂടുതൽ പേർ പാരായണം ചെയ്ത കയ്യെഴുത്ത് ഇദ്ദേഹത്തിന്റേതായിരിക്കും.

ഇത്രയും എഴുതാനുള്ള കാരണം, രണ്ടു ദിവസം മുമ്പ് അസുഖ ബാധിതനായി അദ്ദേഹത്തെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തതായി അറിയാൻ കഴിഞ്ഞു. നമുക്ക് അദ്ദേഹത്തിന്റെ ഇഹപര സൗഖ്യത്തിന്നായി പ്രാർത്ഥിക്കാം..
നാഥൻ പരിപൂർണ്ണ ശിഫ നൽകട്ടെ..ആമീൻ

[Courtesy: nasarudeen Kallai]

ബുധനാഴ്‌ച, ഓഗസ്റ്റ് 19, 2020

മുഹറം ആദ്യ ദിവസം ഈ ആയത്ത് ഓതാൻ കഴിഞ്ഞവർ... ആ വർഷം രക്ഷപെട്ടു...?



നാളെ മുഹറം ഒന്ന്!!! നാളെത്തെ ദിവസം നോമ്പ് നോറ്റാല്‍ 50വര്‍ഷത്തെ പാപങ്ങള്‍ പൊറുക്കപ്പെടും!!!ഇന്നു 

മുതൽ നാളെ [20-08-2020] മഗ് രിബിന് മുമ്പായി ആയത്തുൽ കുർസിയും ഈ ദുആയും ചൊല്ലുക [vdo see for duaa]


ചൊവ്വാഴ്ച, ഓഗസ്റ്റ് 18, 2020

ഡോ. സിയാഉര്‍റഹ്മാന്‍ അഅ്‌സമി ഹദീസ് വിജ്ഞാനീയത്തിന്റെ ആഴമറിഞ്ഞ പണ്ഡിതൻ

ഇക്കഴിഞ്ഞ അറഫാ ദിനത്തില്‍ മദീനാ ഹറമില്‍ വെച്ചായിരുന്നു വിഖ്യാത ഇന്ത്യന്‍ ഹദീസ് പണ്ഡിതന്‍ ഡോ. സിയാഉര്‍റഹ്മാന്‍ അഅ്‌സമിയുടെ സാഹസികവും സംഭവബഹുലവുമായ ജീവിതത്തിന് തിരശ്ശീല വീണത്. ഹി. 1362/1943-ല്‍ അഅ്‌സംഗഢിലെ ഒരു പുരാതന സമ്പന്ന ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ബാങ്കെറാം എന്ന ബാലന്‍ ഡോ. സിയാഉര്‍റഹ്മാന്‍ അഅ്‌സമിയായി ലോക ഇസ്ലാമിക പണ്ഡിതരുടെ മുന്‍നിരയില്‍ എത്തിച്ചേര്‍ന്നതിനെക്കുറിച്ച് 2005-ല്‍ പ്രസിദ്ധ കോളമിസ്റ്റ് ഇര്‍ഫാന്‍ സിദ്ദീഖി 'നവായെ വഖ്ത്' എന്ന ഉര്‍ദു പത്രത്തില്‍ 'ഗംഗ മുതല്‍ സംസം വരെ' എന്ന തലക്കെട്ടില്‍ എഴുതിയിരുന്നു. ഈയിടെ ഡോ. സിയാഉര്‍റഹ്മാന്‍ അഅ്‌സമിയെ മൂന്നു മണിക്കൂര്‍ ഇന്റര്‍വ്യൂ ചെയ്ത ഡോ. ലുബ്‌നാ ളഹീര്‍ ഇത് ഓര്‍ത്തെടുക്കുന്നു. താന്‍ ഉംറാ യാത്രക്കിടയില്‍ മദീനയില്‍ വെച്ച് ഈ പണ്ഡിതനുമായി സന്ധിച്ച നിമിഷങ്ങളെ ഒരു മഹാസൗഭാഗ്യമായി അവര്‍ കരുതുന്നു.

ബാങ്കെറാമിന്റെ പിതാവ് അറിയപ്പെട്ട ഹിന്ദുത്വ നേതാവും വലിയ ബിസിനസ്സുകാരനുമായിരുന്നു. അദ്ദേഹത്തിന്റെ വ്യാപാര ശൃംഖല അഅ്‌സംഗഢ് മുതല്‍ കൊല്‍ക്കത്ത വരെ വ്യാപിച്ചിരുന്നു. അല്ലലും അലട്ടുമില്ലാതെ ആഢംബര ജീവിതം നയിച്ചിരുന്ന ബാങ്കെറാം എന്ന ഈ പുത്രന്‍ അതീവ സമര്‍ഥനും ബുദ്ധിമാനുമായി വളര്‍ന്നുവന്നു. 
പ്രാഥമിക-സെക്കന്ററി വിദ്യാഭ്യാസം വീടിനടുത്തുള്ള വിദ്യാലയങ്ങളില്‍ തന്നെയായിരുന്നു. ഡിഗ്രി പഠനത്തിനായി അഅ്‌സംഗഢിലെ 'അല്ലാമാ ശിബ്‌ലി കോളേജി'ല്‍ ചേര്‍ന്നു. കൗമാരത്തില്‍ തീവ്രഹിന്ദുത്വത്തിന്റെ വക്താവുമായിരുന്നു ബാങ്കെറാം.
നല്ല വായനാശീലമുള്ള ബാങ്കെറാം പരീക്ഷ കഴിഞ്ഞ ഇടവേളയില്‍ നാട്ടിലേക്കു തിരിച്ചപ്പോള്‍ കോളേജിലെ ഒരു മുസ്ലിം സഹപാഠി ഒരു ചെറിയ പുസ്തകം വായനക്കു നല്‍കി. മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദിയുടെ 'സത്യദീന്‍' എന്ന ലഘുകൃതിയായിരുന്നു അത്, ഹിന്ദി പതിപ്പ്. അതുവായിച്ച് അത്ഭുതപ്പെട്ട യുവാവ് ഒരു ഹൈന്ദവ പണ്ഡിതനെ സമീപിച്ച് അനേകം ചോദ്യങ്ങളുന്നയിച്ചു. ഒന്നിനും തൃപ്തികരമായ മറുപടി ലഭിച്ചില്ല.
ഇടവേള കഴിഞ്ഞ് കോളേജില്‍ തിരിച്ചെത്തിയ അദ്ദേഹം മൗദൂദി കൃതികള്‍ തെരഞ്ഞുപിടിച്ച് വായിക്കാന്‍ തുടങ്ങി. കോളേജിലെ ഒരു അധ്യാപകന്‍ നടത്തിയിരുന്ന 'ഖുര്‍ആന്‍ പഠനവേദി'യിലും ഈ വിദ്യാര്‍ഥി സ്ഥിരസാന്നിധ്യമായി. സാഹിത്യ വായനയും ഖുര്‍ആന്‍ പഠനവും യുവാവില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചു. വിശുദ്ധ ഖുര്‍ആന്റെ ഹിന്ദി പരിഭാഷ കിട്ടണമെന്നായി മോഹം. അങ്ങനെയാണ് ഖ്വാജാ ഹസന്‍ നിസാമിയുടെ 'പരിശുദ്ധ ഖുര്‍ആന്റെ ഹിന്ദി തര്‍ജമ' ഈ വിദ്യാര്‍ഥിയുടെ കൈയിലെത്തുന്നത്. അതു വായിച്ചപ്പോള്‍ 'ഇന്നദ്ദീന ഇന്‍ദല്ലാഹില്‍ ഇസ്ലാം' എന്ന സൂക്തത്തില്‍ കണ്ണുടക്കി നിന്നു.
കോളേജിലെ വേദഭാഷാ അധ്യാപകനെയും ഈ സന്ദര്‍ഭത്തില്‍ ബാങ്കെറാം സമീപിക്കുന്നു. 
ഹിന്ദു മതത്തെക്കുറിച്ച് നിരവധി സംശയങ്ങള്‍ ഉന്നയിച്ചെങ്കിലും ഒന്നിനും തൃപ്തികരമായ മറുപടി ലഭിച്ചില്ല. അന്തഃസംഘര്‍ഷങ്ങള്‍ ഇരട്ടിച്ചു. ഈ അനുഭവങ്ങള്‍ ഇസ്ലാം ആശ്ലേഷത്തെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരണയായി. പക്ഷേ, പ്രശ്‌നങ്ങളുണ്ട്. തീവ്രഹിന്ദുത്വ വക്താവായ പിതാവിന്റെ പ്രതികരണമെന്തായിരിക്കും? മുസ്ലിമായ ശേഷം ഹിന്ദു കുടുംബത്തില്‍ എങ്ങനെ ജീവിക്കും? സ്വന്തം സഹോദരിമാരുടെ ഭാവി ഇരുളടഞ്ഞുപോകുമോ? പലപല ചിന്തകള്‍ മനസ്സിനെ മഥിച്ചു. അപ്പോഴും ഖുര്‍ആന്‍ പഠന വേദിയിലെ പങ്കാളിത്തം തുടര്‍ന്നു.
എല്ലാ പ്രശ്‌നങ്ങളും തൃണവല്‍ഗണിച്ച് സത്യദീന്‍ പുണരാന്‍ തന്നെ തീരുമാനിച്ചു. അതേ ഖുര്‍ആന്‍ പഠനവേദിയില്‍ വെച്ച് അതേ അധ്യാപകന്റെ കൈപിടിച്ച് ഇസ്ലാം സ്വീകരണം പ്രഖ്യാപിച്ചു. അദ്ദേഹത്തില്‍നിന്ന് ഉര്‍ദുവിലുള്ള ഏതാനും ചെറുപുസ്തകങ്ങള്‍ കൈപ്പറ്റി. ഇസ്ലാം സ്വീകരിച്ചശേഷം ആ വിവരം രഹസ്യമാക്കിവെച്ചു. തനിക്കു വല്ല ആപത്തും സംഭവിക്കുമോ എന്ന ഭയമായിരുന്നു അതിനു കാരണം. ഒഴിവുകിട്ടുമ്പോഴെല്ലാം ഇസ്ലാമിക ഗ്രന്ഥങ്ങള്‍ പാരായണം ചെയ്തുകൊണ്ടിരുന്നു. നമസ്‌കാര സമയമാകുമ്പോഴൊക്കെ അതീവ രഹസ്യമായി അതു നിര്‍വഹിച്ചുകൊണ്ടിരുന്നു.
യുവാവിന്റെ ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍ സ്വന്തം നാട്ടിലെത്തിയപ്പോള്‍ ചില കുടുംബാംഗങ്ങളുടെ ശ്രദ്ധയില്‍പെട്ടു. അതിലൊരാള്‍ പല തവണ യുവാവിനെ ഉപദേശിച്ചു. മാറ്റമില്ലെന്നു കണ്ടപ്പോള്‍ പിതാവിനെ അറിയിക്കുമെന്നു ഭീഷണിപ്പെടുത്തി. ഈ ചെറുപ്പക്കാരന്റെ ജീവിതം പാഴായല്ലോ എന്നായിരുന്നു അയാളുടെ മനോഗതം. അധികം വൈകാതെ അയാള്‍ വിവരം പിതാവിനെ ധരിപ്പിച്ചു. അദ്ദേഹം കോപാന്ധനായി. യുവാവിന്റെ കൈപിടിച്ച് അഅ്‌സംഗഢ് പട്ടണത്തിലെത്തി ഒരു ജ്യോത്സ്യനെ സമീപിച്ചു. ഇയാള്‍ ഇവന് പിശാചുബാധയേറ്റിരിക്കുന്നു എന്നൊക്കെ പറഞ്ഞ് ചില തന്ത്രവിദ്യകള്‍ ഉപദേശിച്ചു.
ഇതൊന്നും ചെറുപ്പക്കാരന്റെ നിശ്ചയദാര്‍ഢ്യത്തില്‍ ഒരു മാറ്റവുമുാക്കിയില്ല. അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ വീട്ടുകാര്‍ പട്ടിണി സമരവും ഉപവാസ യജ്ഞങ്ങളുമൊക്കെ നടത്തി നോക്കി. പിന്നെ പലതരം പ്രലോഭനങ്ങളുമായി സമീപിച്ചു. ഫലമില്ലാതായപ്പോള്‍ മര്‍ദന പീഡനങ്ങള്‍ അഴിച്ചുവിട്ടു, പട്ടിണിക്കിട്ടു, തടവറയിലാക്കി. ഈ പ്രയാസങ്ങളെല്ലാം അചഞ്ചലമായ വിശ്വാസദാര്‍ഢ്യത്തോടെയും അങ്ങേയറ്റത്തെ 'തവക്കുലോ'ടെയും യുവാവ് നേരിട്ടു. കുടുംബാദികളെല്ലാം കൂടി ഒടുവില്‍ തീരുമാനിക്കുന്നത് ബാങ്കെറാമിനെ വധിച്ചുകളയാനാണ്. രക്ഷപ്പെടണമെങ്കില്‍ പഴയ മതത്തിലേക്കു തിരിച്ചു ചെല്ലണം.
യുവാവ് അപകടം മണത്തു, നാടു വിടുകയേ രക്ഷയുള്ളൂ. ഒരു പാതിരാവില്‍ തൊട്ടടുത്ത ഗ്രാമത്തിലെത്തി ഒരു പഴയ സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ പാര്‍ത്തു. വീടെന്നു പറഞ്ഞാല്‍ സാക്ഷാല്‍ കാലിത്തൊഴുത്തായി ഉപയോഗിക്കുന്ന ഷെഡ്ഡ്! കാലിത്തൊഴുത്ത് തെരഞ്ഞെടുത്തത് പെട്ടെന്നാരുടെയും ശ്രദ്ധയില്‍ പെടാതിരിക്കാനായിരുന്നു. ഒരു ദിനം അദ്ദേഹത്തിനു ലഭിച്ച വിവരം പ്രതിയോഗികള്‍ തന്നെ വധിക്കാനായി നാട്ടിന്റെ മുക്കുമൂലകള്‍ അരിച്ചുപെറുക്കി തുടങ്ങിയിരിക്കുന്നു എന്നാണ്. പ്രത്യേകിച്ച് പള്ളികള്‍, മദ്രസകൾ, ഇസ്ലാമിക് സെന്ററുകള്‍ തുടങ്ങിയ സ്ഥലങ്ങള്‍.
അതിനിടെ റമദാന്‍ ആഗതമായി. നോമ്പും നമസ്‌കാരവും തഹജ്ജുദും പ്രാര്‍ഥനകളും കണ്ണീരുമൊക്കെയായി കാലിത്തൊഴുത്തില്‍ തന്നെ കഴിച്ചുകൂട്ടി! കൊലയാളി സംഘം ഈ തൊഴുത്തിലും തേടിയെത്തുമെന്ന വിവരം ലഭിച്ചപ്പോള്‍, ഒരു പാതിരാവില്‍ വേഷപ്രഛന്നനായി പുറത്തിറങ്ങി റെയില്‍വേ സ്റ്റേഷന്‍ ലക്ഷ്യമാക്കി നടന്നു. ഈ പദയാത്രയിലുടനീളം ഭയവും അങ്കലാപ്പുമായിരുന്നു. പ്രാര്‍ഥനയും കണ്ണുനീരും തവക്കുലും പ്രതീക്ഷയും പ്രത്യാശയുമൊക്കെ കൂട്ടിനുണ്ടായിരുന്നു. ചില സുഹൃത്തുക്കള്‍ റെയില്‍വേ സ്റ്റേഷനില്‍ അദ്ദേഹത്തിന് രക്ഷാമാര്‍ഗം ഒരുക്കിയിരുന്നു. അവര്‍ അദ്ദേഹത്തെ ട്രെയ്‌നില്‍ കയറ്റി ഉത്തരേന്ത്യയില്‍നിന്ന് ദക്ഷിണേന്ത്യയിലെത്തിച്ചു. ഒടുവില്‍ ഈ യുവാവ് തമിഴ്‌നാട്ടിലെ ഉമറാബാദ് ജാമിഅ ദാറുസ്സലാമിന്റെ പൂമുഖത്തെത്തി. 
ഡോ. സിയാഉര്‍റഹ്മാന്‍ അഅ്‌സമി എഴുതിയ 'മൈനേ ഇസ്ലാം ക്യോം ഖുബൂല്‍ കിയാ?' എന്ന ആത്മകഥയുടെ ആദ്യഭാഗത്ത് ഇതു സംബന്ധമായി വിശദാംശങ്ങള്‍ കാണാം.
ഉമറാബാദിലെത്തിയ സിയാഉര്‍റഹ്മാനെ അധികൃതരും അധ്യാപകരും ഹൃദയപൂര്‍വം സ്വാഗതം ചെയ്തു. മതതാരതമ്യ പഠനം നടക്കുന്ന, ഇസ്ലാമിന്റെ ബാലപാഠങ്ങള്‍ പഠിപ്പിക്കുന്ന 'മഅ്ഹദി'ല്‍ അദ്ദേഹത്തിനു പ്രവേശനം നല്‍കി. അധ്വാനശീലനും ബുദ്ധിമാനുമായിരുന്ന ഈ യുവാവ് ഏതാനും മാസങ്ങള്‍ നീണ്ടുനിന്ന പ്രത്യേക കോഴ്‌സിലൂടെ അറബി, ഉര്‍ദു ഭാഷകളും ഇസ്ലാമിക വിജ്ഞാനീയങ്ങളെക്കുറിച്ച സാമാന്യ ധാരണയും നേടിയെടുത്തു. താമസിയാതെ ഉമറാബാദ് അറബിക് കോളേജില്‍ പ്രവേശനം ലഭിച്ചു. 
7 വര്‍ഷത്തെ കോളേജ് കോഴ്‌സിലുള്ള മുഴുവന്‍ സിലബസ്സും പഠിച്ചു തീര്‍ത്തത് കേവലം 5 വര്‍ഷങ്ങള്‍കൊണ്ട്. പല ക്ലാസുകളിലും 'എക്‌സലന്‍സി'യോടെ ഡബിള്‍ പ്രമോഷനും സ്ഥാനക്കയറ്റവും! ഒടുവില്‍ 90 ശതമാനത്തിലധികം മാര്‍ക്ക് വാങ്ങി ഫൈനല്‍ പരീക്ഷയില്‍ വിജയം.
അല്ലാമാ ശൈഖ് ഹാഫിള് അബ് ദുല്‍ വാജിദ് റഹ്മാനി, അല്ലാമത്തുല്‍ അദീബ് ഗളന്‍ഫര്‍ ഹുസൈന്‍ ശാകിര്‍ നാഇത്വീ, അല്ലാമാ സയ്യിദ് അമീന്‍ ഉമരി, ശൈഖ് അബ്ദുസ്സുബ്ഹാന്‍ അഅ്‌സമി, സയ്യിദ് അബ്ദുല്‍ കബീര്‍, ശൈഖ് ളഹീറുദ്ദീന്‍ റഹ്മാന്‍, ശൈഖ് ഖലീലുര്‍റഹ്മാന്‍ അഅ്‌സമി, ശൈഖുര്‍ ബയാന്‍ ഹമ്മാദ്, ശൈഖ് ഹാഫിള് ഹഫീസുര്‍റഹ്മാന്‍ അഅ്‌സമി തുടങ്ങിയവരായിരുന്നു അദ്ദേഹത്തിന്റെ ഗുരുനാഥന്മാര്‍.

ശിഷ്യന്റെ മിടുക്ക് കണ്ട ഗുരുനാഥന്‍ ശൈഖ് ഹഫീസുര്‍റഹ്മാന്‍ അഅ്‌സമി ഒരു ശിപാര്‍ശക്കത്തുമായി സിയാഉര്‍റഹ്മാനെ മദീനയിലെ തന്റെ ഗുരുനാഥനായ ശൈഖ് ഇബ്‌നു ബാസിന്റെ അടുത്തേക്കു പറഞ്ഞയച്ചു. അദ്ദേഹമായിരുന്നു അന്ന് മദീനാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സ്‌ലര്‍. ശിഷ്യന്റെ ശിപാര്‍ശക്കത്തു വായിച്ച ഇബ്‌നു ബാസ് അല്‍ ജാമിഅത്തുല്‍ ഇസ്ലാമിയ്യയിലെ കുല്ലിയ്യത്തുശ്ശരീഅയില്‍ സിയാഉര്‍റഹ്മാന് പ്രവേശനം നല്‍കി.
നാല് വര്‍ഷത്തെ മദീനാ യൂനിവേഴ്‌സിറ്റി പഠനശേഷം (1967-1971) മക്കയിലെ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റിയില്‍ (ഇന്നത്തെ പേര് ഉമ്മുല്‍ ഖുറാ യൂനിവേഴ്‌സിറ്റി) എം.എക്കു ചേര്‍ന്നു. 'അബൂഹുറൈറ തന്റെ നിവേദനങ്ങളുടെ വെളിച്ചത്തില്‍' (അബൂഹുറൈറ ഫി ദൗഇ മര്‍വിയ്യാത്തിഹി) എന്ന തലക്കെട്ടില്‍ ഒരു ഗവേഷണ പ്രബന്ധം എഴുതി സമര്‍പ്പിച്ച് പഠനം പൂര്‍ത്തിയാക്കി. വിഖ്യാത പണ്ഡിതനും ഫൈസല്‍ അവാര്‍ഡ് ജേതാവുമായ ഡോ. മുസ്ത്വഫല്‍ അഅ്‌സമിയായിരുന്നു പ്രബന്ധ സമര്‍പ്പണത്തിന് ഗൈഡായി വര്‍ത്തിച്ചത്. പിന്നീട് മുസ്ലിം വേള്‍ഡ് ലീഗ് ഔഫീസിലായിരുന്നു ജോലി. അവിടെ റാബിത്വ സെക്രട്ടറി ജനറലിന്റെ ഓഫീസ് മുദീര്‍ ആയിരിക്കെ ഉപരിപഠനാര്‍ഥം ഈജിപ്തിലേക്കു പോയി. 

ഡോ. മുഹമ്മദ് അബൂശഹ്ബയുടെ കീഴില്‍ 'നബിയുടെ (സ) കോടതി വിധികള്‍' എന്ന വിഷയത്തില്‍ ഗവേഷണ പ്രബന്ധമെഴുതി സമര്‍പ്പിച്ച് 1979-ല്‍ ഡോക്ടറേറ്റ് നേടി.
പി.എച്ച്.ഡി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ മദീനാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയില്‍ പ്രഫസറായി നിയമിതനായി. തന്റെ ഗുരുനാഥനായ വിഖ്യാത ഹദീസ് പണ്ഡിതന്‍ ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനി കുല്ലിയ്യത്തുല്‍ ഹദീസിന്റെ പ്രിന്‍സിപ്പല്‍ പദവി ഒഴിഞ്ഞപ്പോള്‍ പകരം വന്നത് ഈ ശിഷ്യനായിരുന്നു. മദീനാ യൂനിവേഴ്‌സിറ്റിയില്‍ തന്റെ സഹപ്രവര്‍ത്തകനായിരുന്ന ഒരു പാകിസ്താനീ സുഹൃത്തിന്റെ സഹോദരീ പുത്രിയെയാണ് അദ്ദേഹം സഹധര്‍മിണിയായി സ്വീകരിച്ചത്. അവര്‍ ഹാഫിളയും എം.എക്കാരിയുമായിരുന്നു. ഇരുവരും സുഊദി പൗരത്വം നേടി മദീനയില്‍ സ്ഥിരതാമസമാക്കി. സുഊദി അറേബ്യക്കകത്തും പുറത്തും ധാരാളം വൈജ്ഞാനിക പര്യടനങ്ങളും പ്രഭാഷണങ്ങളും അദ്ദേഹം നടത്തുകയുണ്ടായി. ഇന്ത്യ, പാകിസ്താന്‍, ഈജിപ്ത്, ജോര്‍ദാന്‍, ആസ്‌ത്രേലിയ, ശ്രീലങ്ക, ഇന്തോനേഷ്യ, മലേഷ്യ, നേപ്പാള്‍, ബ്രിട്ടന്‍ തുടങ്ങി നിരവധി നാടുകള്‍ സന്ദര്‍ശിച്ചു.
ഡോ. സിയാഉര്‍റഹ്മാന്‍ അഅ്‌സമി വ്യക്തിമുദ്ര പതിപ്പിച്ചത് ഗ്രന്ഥരചനയിലാണ്. ഹദീസ് വിജ്ഞാനീയങ്ങളിലായിരുന്നു കൂടുതല്‍ താല്‍പര്യമുായിരുന്നത്. ഉമറാബാദില്‍ 6-ാം ക്ലാസില്‍ പഠിക്കുന്ന കാലത്ത്, ഉസ്താദ് സയ്യിദ് അബ്ദുല്‍ കബീര്‍ സാഹിബ് മുന്‍ത്വഖല്‍ അഖ്ബാര്‍ എന്ന ഹദീസ് ഗ്രന്ഥം പഠിപ്പിക്കുമ്പോള്‍ ഈ വിദ്യാര്‍ഥി ഒരു ചോദ്യം ചോദിച്ചിരുന്നു: ഖുര്‍ആന്‍ ഒറ്റ ഗ്രന്ഥത്തില്‍ ക്രോഡീകരിക്കപ്പെട്ടതുപോലെ, സ്വഹീഹായ ഹദീസുകളെല്ലാം കൂടി ഒറ്റപ്പുസ്തകത്തില്‍ ക്രോഡീകൃതമായിട്ടില്ലേ? അതിന് ഉസ്താദ് നല്‍കിയ മറുപടി: 'ഇല്ല; എന്നാല്‍ നീ വിചാരിച്ചാല്‍ അതു നടക്കും.' ഇതദ്ദേഹം മനസ്സില്‍ കുറിച്ചിട്ടു. അതു നടപ്പിലാക്കിയ ശേഷമാണ് ഡോ. സിയാഉര്‍റഹ്മാന്‍ രക്ഷിതാവിലേക്ക് യാത്രയായത്. ഹദീസുകളുടെ ലോകത്തെക്കുറിച്ച് 10 ബൃഹദ് ഗ്രന്ഥങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. പത്താമത്തേതാണ് എടുത്തുപറയേണ്ടത്. 'അല്‍ ജാമിഉല്‍ കാമില്‍ ഫില്‍ ഹദീസുസ്സ്വഹീഹിശ്ശാമില്‍' എന്നാണതിന്റെ പേര്. ഈ ഗ്രന്ഥമാണ് ഡോ. സിയാഉര്‍റഹ്മാന്‍ അഅ്‌സമിയുടെ മാസ്റ്റര്‍പീസ്. നബി(സ)യുടെ കാലശേഷം സ്വഹീഹും ഹസനുമായ എല്ലാ ഹദീസുകളും കൂടി ഒരൊറ്റ ഗ്രന്ഥത്തില്‍ ശേഖരിക്കപ്പെട്ടിരുന്നില്ല. അതിന്റെ സാക്ഷാല്‍ക്കാരമാണ് ഈ ഗ്രന്ഥം.
ഡോ. സിയാഉര്‍റഹ്മാന്‍ അഅ്‌സമി നീണ്ട 16 വര്‍ഷമെടുത്താണ് ഇതിന്റെ ജോലി പൂര്‍ത്തീകരിച്ചത്. അതിനായി ദിവസം 18 മണിക്കൂര്‍ വീതം ചെലവിട്ടിട്ടുണ്ട്, രാപ്പകല്‍ഭേദമില്ലാതെ. വീട്ടുകാരുടെ നിര്‍ലോഭ സഹകരണം ലഭിച്ചത് അദ്ദേഹം നന്ദിപൂര്‍വം ഓര്‍ക്കുന്നു. പല പണ്ഡിതന്മാരും പ്രതികരിച്ചത് ഒരു യൂനിവേഴ്‌സിറ്റിയും ചെയ്യാത്ത, പണ്ഡിത വേദികള്‍ക്കൊന്നും കഴിയാത്ത കാര്യമാണ് ഒരു മനുഷ്യന്‍ ഒറ്റക്കു സാധിച്ചെടുത്തത് എന്നാണ്. യാത്രകളും സന്ദര്‍ശനങ്ങളും മീറ്റിംഗുകളുമൊക്കെ നിര്‍ത്തിവെച്ചിട്ടാണിത് ചെയ്തുതീര്‍ത്തത് എന്ന് അദ്ദേഹം പറയുന്നു. റിട്ടയര്‍മെന്റിനു ശേഷമാണ് ഈ ജോലിയില്‍ വ്യാപൃതനായത്. ആദ്യം 12 വാള്യങ്ങളായിട്ടാണ് ഇത് പ്രസിദ്ധീകരിച്ചത്. പുനഃപരിശോധന നടത്തിയ ശേഷം 18 വാള്യങ്ങളായി പ്രസിദ്ധീകരിച്ചു. ഒരു രിയാല്‍ പോലും അദ്ദേഹം അതിനു വിലയിട്ടില്ല, പ്രസാധനാവകാശം സ്വന്തമാക്കിയുമില്ല. വിശുദ്ധ ഖുര്‍ആന്‍ പോലെ എപ്പോഴും ആര്‍ക്കും അതു പ്രസിദ്ധീകരിക്കാം എന്നാണ് വസ്വിയ്യത്ത്. ഈ ഗ്രന്ഥം ക്രോഡീകരിക്കാന്‍ കമ്പ്യൂട്ടറിനെ ആശ്രയിച്ചിട്ടില്ല. മുഴുവനായും കൈയെഴുത്താണ്. 16,800 ഹദീസുകള്‍ ആണതില്‍ ക്രോഡീകരിച്ചത്; 6,000 ഉപശീര്‍ഷകങ്ങളില്‍. ഹദീസുകളുടെ ആവര്‍ത്തനങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ഹദീസുകള്‍ ക്രോഡീകരിക്കാന്‍ 3 ലക്ഷം റാവികളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്.
ഹിന്ദി ഭാഷയില്‍ ഇന്ത്യക്കാര്‍ക്കായി ഒരു ഖുര്‍ആന്‍ എന്‍സൈക്ലോപീഡിയയും അദ്ദേഹം പ്രസിദ്ധീകരിച്ചു. 600 വ്യത്യസ്ത വിഷയങ്ങളിലായുള്ള വിഷയാധിഷ്ഠിത വിജ്ഞാന കോശമാണത്. 10 വര്‍ഷമെടുത്തു പൂര്‍ത്തിയാക്കാന്‍. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ പ്രഥമ സംരംഭമാണതെന്ന് പറയപ്പെടുന്നു. വടക്കേ ഇന്ത്യയിലിതിനു വന്‍ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ഇതുവരെയായി എട്ടുതവണ പുനഃപ്രസിദ്ധീകരിക്കപ്പെട്ടു. ഇതിന്റെ ഇംഗ്ലീഷ് പതിപ്പും ഉര്‍ദു പതിപ്പും പുറത്തിറങ്ങിയിട്ടുണ്ട്.
ഇരുപതോളം ബൃഹത്തായ കൃതികള്‍ വേറെയുമുണ്ട്. ഹിന്ദു, ബുദ്ധ, ജൈന, സിഖ് മതങ്ങളെക്കുറിച്ച പഠനങ്ങള്‍, ജൂത-ക്രൈസ്തവ മതങ്ങളെക്കുറിച്ച പഠനങ്ങള്‍, പല വിഷയങ്ങളിലായി അനവധി ഗവേഷണ പ്രബന്ധങ്ങള്‍, ഹദീസ് നിദാന ശാസ്ത്രത്തെക്കുറിച്ച നിരവധി പഠനങ്ങള്‍. ഇവയില്‍ പലതും ലോക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മസ്ജിദുന്നബവിയില്‍ ഹദീസ് ക്ലാസുകളുമായി സ്ഥിരസാന്നിധ്യമറിയിച്ചിരുന്നു. ബുഖാരിയും മുസ്ലിമും സവിസ്തരം ക്ലാസെടുത്ത് കഴിഞ്ഞു. അവസാനം പഠിപ്പിച്ചു കൊണ്ടിരുന്നത് അബൂദാവൂദ് എന്ന ഹദീസ് ഗ്രന്ഥമായിരുന്നു.
77-ാമത്തെ വയസ്സില്‍ വിടപറഞ്ഞ ഈ മഹാപണ്ഡിതന്റെ അസൂയാര്‍ഹമായ ജീവിതയാത്ര കാണുമ്പോള്‍ പാരമ്പര്യ മുസ്ലിംകളായ നാമൊക്കെ വല്ലാതെ ചെറുതായിപ്പോകുന്നു. അല്ലാഹു ആ മഹാപണ്ഡിതന് ജന്നാത്തുല്‍ ഫിര്‍ദൗസ് നല്‍കി ആദരിക്കുമാറാകട്ടെ!  for more https://millichronicle.com/2020/07/indias-hindu-brahmin-who-later-became-islams-hadith-scholar-dies-in-saudi-arabia/


(Courtesy: Prabodhanm Weekly, 14-08-2020)

എല്ലാത്തിലും പുണ്യമുണ്ട് ഇസ് ലാം സമഗ്രമാണ്

നബി(സ)യുടെ പള്ളി. വെളുപ്പാൻ കാലം. സ്വുബ്ഹ് നമസ്കാരം കഴിഞ്ഞ് ആളുകൾ പിരിഞ്ഞു പോയിട്ടില്ല. നബി ചോദിച്ചു:"ഇന്ന് ആർക്കൊക്കെ നോമ്പുണ്ട്?"

"എനിക്കുണ്ട് " അബൂബക്ർ(റ) സവിനയം അറിയിച്ചു.

"ഇന്ന് ആരൊക്കെരോഗിയെ സന്ദർശിച്ചു?"നബിയുടെ അടുത്ത ചോദ്യം."കുറച്ചു ദിവസമായി എൻ്റെ സഹോദരൻ അബ്ദുറഹ്മാന് നല്ല സുഖമില്ല. ഇങ്ങോട് വരുന്ന വഴിക്ക് ഞാനാ വീട്ടിൽ കയറി. അവനെ കണ്ട് സുഖവിവരങ്ങൾ 
അന്വേഷിച്ചു ""ശരി. ഇന്ന് നിങ്ങളാരെങ്കിലും പാവങ്ങൾക്ക് ഭക്ഷണം കൊടുത്തോ?"നബി വീണ്ടും ചോദിച്ചു.

"നമസ്കരിക്കാൻ വരുമ്പോൾ ഒരു യാചകനെ കണ്ടു. അബ്ദുറഹ്മാൻ്റെ കൈയിൽ ഒരു കഷണം അപ്പമുണ്ടായിരുന്നു. ഞാനത് വാങ്ങി ആ പാവത്തിനു കൊടുത്തു " അബൂബക്ർ അറിയിച്ചു.ഇത്രയും കേട്ടപ്പോൾ നബിയുടെ മുഖം പ്രസന്നമായി. അദ്ദേഹം അബൂബക്റിനെ അഭിനന്ദിച്ചു. ഒരു സുവാർത്ത അറിയിക്കുക യും ചെയ്തു:

"ഈ കാര്യങ്ങളൊക്കെ ചെയ്യുന്നവർക്ക് സ്വർഗപ്രവേശം തീർച്ച.അബൂബക്റേ, സന്തോഷിച്ചു കൊളളൂ.താങ്കൾ സ്വർഗാവകാ ശിയാണ് "(അവലംബം:ജലാലുദ്ദീൻ സുയൂത്വിയുടെ "താരീഖുൽ ഖുലഫാഅ")

ബുധനാഴ്‌ച, ജൂലൈ 29, 2020

ഒരു റിയാലിന്റെ കഥ !!

സഊദി അറേബ്യയിലെ അല്‍ഖസീമില്‍ രണ്ട് ലക്ഷത്തോളം വരുന്ന അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലേക്ക് വളരുന്ന ഈന്തപ്പനകളുണ്ട്. 45 ഓളം വ്യത്യസ്ഥ ഇനത്തിലെ ഈന്തപ്പനകള്‍ ഇവിടെ വളരുന്നു ,പ്രതിവര്‍ഷം 10000 ടണ്‍ ഈന്തപ്പഴങ്ങള്‍ വിളവെടുക്കുന്നു.  ഇതിന്റെ വരുമാനം വിവിധ രാജ്യങ്ങളില്‍ മസ്ജിദുകള്‍ നിര്‍മ്മിക്കുവാനും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും ഇരുഹറമുകളില്‍ ഇഫ്ത്വാറുകള്‍ക്കുമായി ചെലവഴിക്കുന്നു.


ആരാണ് ഇതിന്റെ ഉടമ...?
സഊദി അറേബ്യയിലെ അറിയപ്പെടുന്ന വ്യവസായ പ്രമുഖനും ധനികനുമായ സുലൈമാന്‍ അല്‍ റാജ്ഹി, അദ്ധേഹത്തിന്റെ ജീവിതത്തില്‍ 'ഒരു റിയാലിന്റെ' ഒരു കഥയുണ്ട്...
വളരെ ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലമായിരുന്നു അദ്ധേഹത്തിന്റേത്, തന്റെ സ്കൂള്‍പഠനകാലത്ത് സ്കൂളില്‍ നിന്നും ടൂര്‍ പോകുവാന്‍ ഒരു കുട്ടിക്ക് ഒരു റിയാല്‍ എന്ന കണക്കായിരുന്നു, എന്നാല്‍ തന്റെ വീട്ടില്‍ ഒരു റിയാല്‍ പോലും എടുക്കാനുളള അവസ്ഥയല്ലായിരുന്നു, ആ സമയത്ത് സ്ക്കൂളില്‍ പരീക്ഷ നടന്നതിന്റെ റിസള്‍ട്ട് വരികയും അദ്ധേഹത്തിന് ഒന്നാം സ്ഥാനം ലഭിക്കുന്നത്, സമ്മാനമായി ഫലസ്ഥീനില്‍ നിന്നുളള അദ്ധ്യാപകന്‍ ഒരു റിയാല്‍ നല്‍കി ,തന്റെ ആഗ്രഹം പൂവണിഞ്ഞു. കാലങ്ങള്‍ക്ക് ശേഷം , ജിദ്ദയില്‍ ഒരു ചെറിയ റൂമില്‍ സഹോദരനോടൊപ്പം ഒരു ബാങ്ക് ആരംഭിച്ചു, ചുരുങ്ങിയ കാലം അല്ലാഹുവിന്റെ അനുഗ്രഹവും കഠിന പ്രയത്നവും കൊണ്ട് അതൊരു ശൃംഖലായി വളര്‍ന്നു....അതാണ് ഇന്ന് സഊദി അറേബ്യയിലെ അറിയപ്പെടുന്ന 'അല്‍ റാജ്ഹി ബാങ്ക്'
(Al-Rajhi Bank)

ചെറുപ്പകാലത്ത് തനിക്ക് ഒരു റിയാല്‍ തന്ന അദ്ധ്യാപകന് വേണ്ടിയായിരുന്നു അടുത്ത അന്വേഷണം ഒടുവില്‍ കണ്ടെത്തുകയും വളരെ വിഷമത്തില്‍ ജീവിക്കുന്ന അദ്ധേഹത്തെ ഏറ്റെടുക്കുകയാണ് ഉണ്ടായത്. അദ്ധ്യാപകന് എല്ലാ വിധ സൗകര്യങ്ങളും വീടും നല്‍കി അദ്ധേഹത്തോട് പറയുകയുണ്ടായി.
'ഇന്ന് എന്റെ അദ്ധ്യാപകന്‍ ഏറെ സന്തോഷിക്കുന്നു എന്നാല്‍ അതിലേറെ ഞാന്‍ സന്തോഷിച്ച ദിവസമായിരുന്നു അന്ന് എനിക്ക് ഒരു റിയാല്‍ ലഭിച്ചപ്പോഴുണ്ടായത്' 2010 ല്‍ അദ്ധേഹം തന്റെ ഭാര്യമാര്‍ക്കും മക്കള്‍ക്കുമായി പ്രിയപ്പെട്ടവര്‍ക്കുമായി സമ്പാദ്യം മുഴുവനായി കൊടുത്തു..
ഈ കൊറോണ കാലത്ത് 170 മില്യണ്‍ റിയാലാണ് പ്രവര്‍ത്തനങ്ങള്‍ക്കായി അല്‍ റാജ്ഹി ബാങ്ക് കൊടുത്തപ്പോള്‍ രണ്ട് ഹോട്ടലുകള്‍ മക്കയില്‍ ആരോഗ്യവകുപ്പിന് വിട്ട് കൊടുത്തു. 60 ബില്യണ്‍ റിയാലിലധികമാണ് വഖ്ഫ് ഇനത്തിലുളളത്. മുകളില്‍ സൂചിപ്പിച്ച ഈന്തപ്പഴത്തോട്ടം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലുണ്ട്.
ഏറ്റവും വലിയ ഇസ്ലാമിക് ബാങ്ക് മിഡില്‍ ഈസ്റ്റില്‍ സ്ഥാപിച്ചു. സഊദിയിലെ ഭൂരിഭാഗം വരുന്ന പളളികള്‍ ,ഖുര്‍ആന്‍ സെന്റെര്‍, ചാരിറ്റി സൊസൈറ്റികള്‍,/ പ്രവര്‍ത്തനങ്ങളിലൊക്കെ 'അല്‍ റാജ്ഹി' കുടുംബത്തിന്റെ പേര് കാണാം. താങ്കളുടെ സമ്പാദ്യം കുടുംബത്തിനും ചാരിറ്റികള്‍ക്കും മാറ്റി വെക്കുന്നു, താങ്കള്‍ക്ക് വേണ്ടി എന്താണ് മാറ്റി വെച്ചിരിക്കുന്നത്?
മനോഹരമായി ചിരിച്ച് കൊണ്ട് മറുപടി    "ഒന്നുമില്ല"
വീണ്ടും ചിരിക്കുന്നു..    കണ്ണുകള്‍ തിളങ്ങുന്നു
'ഞാന്‍ സ്വതന്ത്രനാണ്....ഒരു പക്ഷിയെപ്പോലെ....അല്ലാഹു എന്നെ വിളിക്കുമ്പോള്‍ യാതൊരു ചരടുകളുമില്ലാതെ ഉത്തരം നല്‍കാന്‍ കഴിയും...എത്ര ആശ്വാസമാണത്....

[സമ്പാ: ഷംജീദ് ബിന്‍ നജീബ്]

തിങ്കളാഴ്‌ച, ജൂൺ 15, 2020

ഇന്തോനേഷ്യയിൽ, ലോകത്തിലെ ഏറ്റവും വലിയ തടിയിൽ നിർമ്മിച്ച ഖുർആൻ !!

ഇന്തോനേഷ്യയിൽ, ലോകത്തിലെ ഏറ്റവും വലിയ തടിയിൽ നിർമ്മിച്ച ഖുർആൻ ദേശീയ, അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നു....ഖുർആനിനെ സ്നേഹിക്കുന്ന ഒരു മനുഷ്യന്റെ അപാരമായ കഴിവ് എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. ഷോഫ്വാതില്ലാഹ് മൊഹ്സയിബ് എന്ന 43 വയസ്സുകാരനാണ് ഫാഗ്രിയ
ഫ്രാഗ്രാൻസ് എന്ന് അറിയപ്പെടുന്ന ടെംപസു ട്രീയുടെ തടിയിൽ മനോഹരമായി തെറ്റുകൾ ഒന്നുമില്ലാതെ വിശുദ്ധ ഖുർആൻ കൊത്തി എടുത്തത് .ലോകത്തിലെ ഏറ്റവും വലിയ തടിയിൽ കൊത്തിയ ഖുറാനാണിത്. 5.8 മുതൽ 4.6 അടി വരെആണ് ഇതിന്റെ വലിപ്പം.


ഞായറാഴ്‌ച, മേയ് 17, 2020

അല്ലാഹുവിന്‍റെ 99 നാമങ്ങളും അര്‍ത്ഥവും ?

*1) الله*
*2) الرحمن പരമകാരുണികന്*
*3) الرحيمകരുണാനിധി)*
*4) الملك*രാജാധിരാജന്*
*5) القدوس പരിശുദ്ധന്*
*6) السلام രക്ഷയായവന്*
*7) المؤمن അഭയം നല്കുന്നവന്*
*8)المهيمن കാത്തുസൂക്ഷിക്കുന്നവന്*
*9) العزيز യോഗ്യതയുള്ളവന്*
*10) لجبار പരമാധികാരമുള്ളവന്*
*11) المتكبر മഹത്വമുള്ളവന്*
*12) الخالق സ്രഷ്ടാവ്*
*13) البارئ സൃഷ്ടിക്കുന്നവന്*
*14) المصور രൂപം നല്കുന്നവന്*
*15) الغفار വളരെയധികം പൊറുക്കുന്നവന്*
*16) القهار അടക്കിഭരിക്കുന്നവന്*
*17) الوهاب ഔദാര്യവാന്*
*18) الرزاق പ്രദാനം ചെയ്യുന്നവന്*
*19) الفتاح (റഹ്മത്തിന്റെ വാതില്) തുറക്കുന്നവന്*
*20) العليم എല്ലാം അറിയുന്നവന്*
*21) القابض (ആഹാരത്തെയും* *റൂഹുകളെയും) പിടിക്കുന്നവന്*
*22) الباسط വിശാലമാക്കുന്നവന്*
*23) الخافض തരം താഴ്ത്തുന്നവന്*
*24) الرافع സ്ഥാനം ഉയര്ത്തുന്നവന്*
*25) المعز പ്രതാപം നല്കുന്നവന്*
*26) المذل നിന്ദ്യനാക്കുന്നവന്*
*27) السميع കേള്ക്കുന്നവന്*
*28) البصير കാണുന്നവന്*
*29) الحكم വിധി നടത്തുന്നവന്*
*30) العدل നീതി കാണിക്കുന്നവന്*
*31) اللطيف ദയ കാണിക്കുന്നവന്8*
*32) الخبير് സര്വരഹസ്യവും* *അറിയുന്നവന്
*33) الحليم സഹനമുള്ളവന്*
*34) العظيم മഹത്വമുള്ളവന്*
*35)الغفور പാപം പൊറുക്കുന്നവന്*
*36) الشكور നന്ദിക്കര്ഹന്*
*37) العلي ഉന്നതന്*
*38) الكبير മഹാനായവന്*
*39) الحفيظ എല്ലാം സംരക്ഷിക്കുന്നവന്*
*40) المقيت ഭക്ഷണം നല്കുന്നവന്*
*41) الحسيب വിചാരണ ചെയ്യുന്നവന്*
*42) الجليل ഔന്നിത്യമുള്ളവന്*
*43) الكريم ഉദാരനായവന്*
*44) الرقيب എല്ലാം നിരീക്ഷിക്കുന്നവന്*്
*45) المجيب ഉത്തരം നല്കുന്നവന്*
*46) الواسع വിശാലതയുള്ളവന്*
*47) الحكيم യുക്തിദീക്ഷയുള്ളവന്*
*48) الودود സ്നേഹമുള്ളവന്*
*49) المجيد മഹത്വമുള്ളവന്*
*50) الباعث പുനരുജ്ജീവിപ്പിക്കുന്നവന്*
*51) الشهيد എല്ലാറ്റിനും* *സാക്ഷിയാവുന്നവന്*
*52) الحق സത്യമായവന്*
*53) الوكيل ഏറ്റെടുക്കുന്നവന്*്
*54) القوى ശക്തമായവന്*
*55) المتين ശക്തിയുള്ളവന്*
*56) الولي സംരക്ഷകന്*
*57) الحميد സ്തുതിക്കപ്പെട്ടവന്*
*58) المحصى ക്ലിപ്തപ്പെടുത്തുന്നവന്*
*59) المبدئ ഇല്ലായ്മയില് നിന്ന് സൃഷടിക്കുന്നവന്*
*60) المعيد മടക്കി വിളിക്കുന്നവന്*
*61) المحيي ജീവിപ്പിക്കുന്നവന്*
*62) المميت മരിപ്പിക്കുന്നവന്*
*63) الحي എന്നെന്നും ജീവിച്ചിരിക്കുന്നവന്*
*64) القيوم സ്വയം നിലനില്ക്കുന്നവന്*
*65) الواجد കണ്ടെത്തുന്നവന്*
*66) الماجد മഹത്വമുള്ളവന്*
*67) الواحد ഏകനായവന്*
*68) الصمدസര്വ്വര്ക്കും .* *ആശ്രയമായവന്
*69) القادر എന്തിനും കഴിവുള്ളവന്*
*70) المقتدر എല്ലാകഴിവുകളുടെയും ഉടമസ്ഥന്*
*71) المقدم മുന്തിക്കുന്നവന്*
*72) المؤخر പിന്തിക്കുന്നവന്*
*73) الأول ആദ്യമായവന്*
*74) الآخر ശാശ്വതന്*
*75) الظاهر പ്രത്യക്ഷനായവന്*
*76) الباطن പരോക്ഷനായവന്*
*77) الوالي എല്ലാത്തിന്റെയും ഉടമസ്ഥന്*
*78) المتعال അത്യുന്നതന്*
*79) البر ഗുണം ചെയ്യുന്നവന്*
*80) التواب തൌബ് സ്വീകരിക്കുന്നവന്*
*81) المنتقم ശിക്ഷിക്കുന്നവന്*
*82) العفو മാപ്പു നല്കുന്നവന്*
*83) الرؤوف കൃപ ചെയ്യുന്നവന്*
*84) مالك الملك പരമാധികാരി*
*85) ذو الجلال و الإكرام മഹത്വവും ആധരവുമുള്ളവന്*
*86) المقسط നീതി നടത്തുന്നവന്*
*87) الجام എല്ലാം ഒരുമിച്* **കൂട്ടുന്നവന്
*88) الغني ധനികന്*
*89) المغني ആവശ്യം തീര്ക്കുന്നവന്*
*90) المانع തടയുന്നവന്*
*91) الضار വിഷമമുണ്ടാക്കുന്നവന്*
*92) النافع ഉപകാരം ചെയ്യുന്നവന്*
*93) النور വെളിച്ചം നല്കുന്നവന്*
*94) الهاديസന്മാര്ഗം* *കാണിക്കുന്നവന്
*95) البديع മാതൃകയില്ലാതെ* സൃഷ്ടിച്ചവന്
*96) الباقي എന്നെന്നും ശേഷിക്കുന്നവന്*
*97) الوارث എല്ലാം അനന്തരമെടുക്കുന്നവന്*
*98) الرشيد സന്മാര്ഗം കാണിക്കുന്നവന്*്
*99) الصبور നല്ല ക്ഷമയുള്ളവന്*

*ഷെയർ ചെയ്യുക, ഇതൊരു ജാരിയായ സ്വദഖയാകുന്നു,*
*റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ.....*
*اللهم آمين يارب العالمين*

തിങ്കളാഴ്‌ച, മേയ് 11, 2020

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത