(1) അവർക്ക് ശല്യമുണ്ടാക്കുന്ന രൂപത്തിൽ ഫോൺ ഉപയോഗിക്കാതെ ഓഫ് ചെയ്തു വെക്കുക.
(2) അവരുടെ സംസാരം ശ്രദ്ധിച്ചു കേൾക്കുക.
(3) അവരുടെ അഭിപ്രായങ്ങളെ സ്വീകരിക്കുക.
(4) അവർ നമ്മോടു സംസാരിക്കുമ്പോൾ അതിന്റെ വൈകാരികത പ്രകടിപ്പിച്ചു കൊടുക്കുക.
(5) വിനയത്തോടെ കൂടി നേരിട്ട് അവരിലേക്ക് നോക്കുക.
(6) അവരെ പുകഴ്ത്തി പറയുക.
(7) സന്തോഷകരമായ വാർത്തകൾ അവരുമായി പങ്കു വെക്കുക.
(
ദോഷകരമായ വാർത്തകൾ അവരിലേക്ക് എത്തിക്കാതിരിക്കുക.
(9) അവരുടെ കൂട്ടുകാരെയും അവർ ഇഷ്ടപ്പെടുന്നവരെയും പുകഴ്ത്തിപ്പറയുക.
(10) അവർ നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ച് സദാ ഓർമ്മ ഉണ്ടായിരിക്കുക.
(11) അവർ നമ്മോട് ആവർത്തിച്ച് സംസാരിച്ചാലും വെറുപ്പിന്റെ വികാരം പ്രകടിപ്പിക്കാതിരിക്കുക.
(12) വേദനയുള്ള കഴിഞ്ഞ കാല വാർത്തകൾ അവർക്കു മുമ്പിൽ പറയാതിരിക്കുക.
(13) പക്ഷം ചേർന്നു കൊണ്ടുള്ള സംസാരങ്ങൾ അവർക്കു മുമ്പിൽ നടത്താതിരിക്കുക.
(14) അവരോടുള്ള ആദരവ് നില നിർത്തിക്കൊണ്ട് കൂടെ ഇരിക്കുക.
(15) അവരുടെ ചിന്തകളെ മോശമായി കാണിക്കുകയോ കൊച്ചാക്കി കാണിക്കുകയോ ചെയ്യാതിരിക്കുക.
(16) അവർ സംസാരിച്ചു കൊണ്ടിരിക്കെ നമ്മൾ അറിയാത്ത ഭാവത്തിൽ തിരിഞ്ഞ് കളയുകയും അവർ അവരുടെ സംസാരത്തിൽ തുടർന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകരുത്.
(17) അവരുടെ പ്രായത്തെ ബഹുമാനിക്കുകയും പേരക്കുട്ടിളെ കൊണ്ട് അവർക്ക് അരോചകം ഉണ്ടാക്കാതിരിക്കുകയും ചെയ്യുക.
(18) പേരക്കുട്ടികളെ അവർക്ക് മുമ്പിൽ വെച്ച് ശിക്ഷിക്കാതിരിക്കുക.
(19) അവരുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുക.
(20) അവരുടെ സാന്നിധ്യത്തിൽ അവർക്ക് നേതൃത്വം വക വെച്ച് കൊടുക്കുക.
(21) അവർക്കെതിരെ ശബ്ദമുയർത്താതിരിക്കുക.
(22) അവർക്ക് മുമ്പോ അവരുടെ മുന്നിലോ നടക്കാതിരിക്കുക.
(23) അവർക്ക് മുമ്പ് ഭക്ഷണം കഴിക്കരുത്.
(24) അവരിലേക്ക് തുറിച്ചു നോക്കരുത്.
(25) അവരെക്കൊണ്ട് അഭിമാനം കൊള്ളുക.
(26) അവരിലേക്ക് കാൽ നീട്ടിയോ പുറം തിരിഞ്ഞോ ഇരിക്കാതിരിക്കുക.
(27) അവർ നമ്മെ ആക്ഷേപിച്ചു പറയുവാൻ കാരണങ്ങൾ ഉണ്ടാക്കാതിരിക്കുക.
(28) എപ്പോഴും അവർക്കു വേണ്ടി പ്രാർത്ഥിക്കുക.
(29) അവർക്ക് മുമ്പിൽ നമ്മുടെ ക്ഷീണവും പ്രയാസവും പ്രകടിപ്പിക്കാതിരിക്കുക.
(30) അവരിൽ നിന്നും സംഭവിക്കുന്ന അബദ്ധങ്ങളിൽ ചിരിക്കാതിരിക്കുക.
(31) അവർ ഇങ്ങോട്ട് ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ അവർക്ക് ആവശ്യമായ സേവനങ്ങൾ ചെയ്തു കൊടുക്കുക.
(32) സ്ഥിരമായി അവരെ സന്ദർശിക്കുകയും അവരോട് കോപിക്കാതിരിക്കുകയും ചെയ്യുക.
(33) അവരോട് സംസാരിക്കുമ്പോൾ നല്ല പദങ്ങൾ ഉപയോഗിക്കുകയും അവരോട് പുഞ്ചിരിക്കുകയും ചെയ്യുക.
(34) അവർക്ക് ഏറ്റവും ഇഷ്ടമുള്ള പേരുകൾ കൊണ്ട് അവരെ വിളിക്കുക.
(35) എല്ലാ വസ്തുക്കളെക്കാളും എല്ലാ വ്യക്തികളെക്കാളും അവർക്കു മുൻഗണന നൽകുക.
ഭൂമിക്കടിയിലേക്ക് എന്നും പോയേക്കാവുന്ന നമ്മുടെ ഏറ്റവും വിലപ്പെട്ട ഭൂമിക്ക് മുകളിലുള്ള രണ്ടു നിധികളാണ് മാതാപിതാക്കൾ.
ആത്മാർത്ഥതയോടെ ഇതു വായിക്കുക. പുനർവിചിന്തനം നടത്തുക. ഉപകാരപ്പെടുമെങ്കിൽ മറ്റുള്ളവർക്കും എത്തിച്ചു കൊടുക്കുക..