1979-ല്‍ സഊദി രാജവംശത്തിലെ നാലാമത്തെ കണ്ണിയായ ഖാലിദ് ബിന്‍ അബ്ദില്‍ അസീസ് സംസം കിണറിനെ കുറിച്ച് ഒരു പഠനം നടത്തുകയുണ്ടായി. കിണര്‍ ശുദ്ധീകരിക്കുകയും സംസമിന്റെ ജലനിരപ്പ് അടിത്തട്ടു വരെ താഴ്ത്തിയതിനു ശേഷം ചുവരുകളില്‍ നിരീക്ഷണം നടത്തുക, കിണര്‍ ശുദ്ധീകരിക്കുക തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ ലക്ഷ്യം. യഹ്‌യാ കോശക് എന്ന പ്രശസ്തനായ എഞ്ചിനീയറായിരുന്നു അതിന്റെ ചുമതല ഏല്പിക്കപ്പെ’ത്. അതിനാല്‍ കിണറ്റിലെ സംസം മുഴുവന്‍ വറ്റിച്ചു കളയാനുതകുന്ന നാല് മോട്ടോര്‍ പമ്പുകള്‍ സജ്ജമാക്കി. മിനുട്ടില്‍ എണ്ണായിരം ലിറ്റര്‍ എന്ന തോതില്‍ നാലു മോട്ടോര്‍ പമ്പുകളും ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു. കിണറിന്റെ നിരപ്പില്‍ നിന്ന് 3.23 മീറ്റര്‍ മാത്രം താഴെ നിന്നിരുന്ന ജലനിരപ്പ് 13.39 മീറ്റര്‍ വരെ താഴ്ന്നു. കിണറിലേക്ക് ഉറവകള്‍ ഒഴുകിയെത്തുന്ന നിരപ്പായിരുന്നു അത്. എന്നാല്‍ ജലനിരപ്പ് താഴ്ന്ന് ഈ അളവിലെത്തിയപ്പോഴേക്കും ജലം ഉയര്‍ന്നു പൊങ്ങി. ആ ഭൂനിരപ്പില്‍ നിന്നും കിണറിന്റെ മുഖത്തോട് 3.29 മീറ്റര്‍ അടുത്തെത്തുന്നതു വരെ ഒരിഞ്ച് പോലും വെള്ളം താഴോട്ടിറങ്ങിയില്ല. കിണറിന്റെ വീതി നാലു മീറ്ററാണെന്നും ആഴം പതിനാലു മീറ്ററാണെന്നും കണ്ടെത്തിയെതൊഴിച്ചാല്‍ സംസം കിണര്‍ വറ്റിക്കാനുള്ള ശ്രമം അവിടെ വിഫലമാവുകയായിരുന്നു. സംസം കിണറിന്റെയും പുണ്യതീര്‍ഥത്തിന്റെയും അമാനുഷിക സ്പര്‍ശം അടയാളപ്പെടുത്തുന്ന ഒരു തെളിവായി ഈ സംഭവം ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്നു.
മൊത്തം മുപ്പത് മീറ്റര്‍ താഴ്ചയുള്ള സംസം കിണറിന്റെ താഴ് ഭാഗത്ത് 17.2 മീറ്ററോളം ഗ്രാനൈറ്റ് പാറകളാണ്. പാറകളില്ലാത്ത മുകള്‍ഭാഗം 12.8 മീറ്ററോളം പടുത്തുയര്‍ത്തപ്പെട്ട നിലയിലാണ്. കിണറിന്റെ ചുറ്റളവ് എല്ലാ ഭാഗങ്ങളിലും ഒരുപോലെയല്ല.