Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

ഞായറാഴ്‌ച, ജൂൺ 28, 2015

‘ഖുര്‍ആന്‍ ലളിതസാരം’ ഇനി ഐഫോണിലും !!

കോഴിക്കോട്: പണ്ഡിതനും ഗ്രന്ഥകര്‍ത്താവുമായ ശൈഖ് മുഹമ്മദ് കാരകുന്ന് തയാറാക്കി വാണിദാസ് എളയാവൂര്‍ ഭാഷാപരിശോധന നിര്‍വഹിച്ച ‘ഖുര്‍ആന്‍ ലളിതസാരം’ ഇനി ഐഫോണിലും. ആപ്പ്ള്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഡെസ്ക്ടോപ്പിലെ ‘ഐടൂന്‍സ്’ പ്രോഗ്രാം മുഖേനയോ അതല്ളെങ്കില്‍, ആപ്പ്ള്‍ സ്റ്റോറിലൂടെ നേരിട്ടോ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
കോഴിക്കോട് ഹിറാ സെന്‍ററില്‍ നടന്ന ചടങ്ങില്‍ ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി എം.കെ. മുഹമ്മദലി ഒൗപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. ഡിഫോര്‍ മീഡിയ വികസിപ്പിച്ച ഈ ഐ.ഒ.എസ് പതിപ്പ് ഐഫോണിലും ഐപാഡിലും ഒരുപോലെ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ വ്യത്യസ്തതകള്‍ ഉള്‍ക്കൊള്ളുന്ന മലയാളം ആപ്ളിക്കേഷനാണ്.

ബുധനാഴ്‌ച, ജൂൺ 17, 2015

റമദാന്‍ മാസപ്പിറവി അറിയിക്കണം !!

കോഴിക്കോട്: ബുധനാഴ്ച മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാദിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ (0483 2836700), സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജന. സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ (0483 2710146), കാഞ്ഞങ്ങാട് ഖാദി മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (9446629450), കാസര്‍കോട് ഖാദി കെ. ആലിക്കുട്ടി മുസ്ലിയാര്‍ (9447630238), കോഴിക്കോട് ഖാദിമാരായ കെ.വി. ഇമ്പിച്ചമ്മദ് ഹാജി ( 0495 2703366, 9895271685), മുഹമ്മദ് കോയ തങ്ങള്‍ (9447172149), നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബുദ്ദീന്‍ തങ്ങള്‍ (9447405099, 9745637811) എന്നിവര്‍ അറിയിച്ചു.
തിരൂര്‍: ബുധനാഴ്ച റമദാന്‍ മാസപ്പിറവി കാണുന്നവര്‍ അറിയിക്കണമെന്ന് കൂട്ടായി സംയുക്ത മുസ്ലിം മഹല്ല് ജമാഅത്ത് ഖാദി ഹാജി പി.വി. അബ്ദുല്‍ അസീസ് മൗലവി അറിയിച്ചു. മാസപപ്പിറവി കണ്ടാല്‍ അറിയിക്കണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്‍റ് വി.എം.മൂസ മൗലവിയും കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് കടക്കല്‍ അബ്ദുല്‍ അസീസ് മൗലവിയും അറിയിച്ചു. ഫോണ്‍: 0474 2740397, 9847075786
പൊന്നാനി: ബുധനാഴ്ച മാസപ്പിറവി കാണുന്നവര്‍ 0494 2666352, 9847766900 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് പൊന്നാനി മഖ്ദൂം എം.പി. മുത്തുകോയ തങ്ങള്‍ അറിയിച്ചു.

റമദാന്‍ വ്യാഴാഴ്ചയെന്ന് ഹിലാല്‍ കമ്മിറ്റി
കോഴിക്കോട്: ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി 2015 ജൂണ്‍ 18 വ്യാഴാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് മദനി അറിയിച്ചു.

(courtesy: madhyamam)

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത