ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക. TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.വെള്ളിയാഴ്‌ച, സെപ്റ്റംബർ 25, 2015
മിനാ അപകടം: ഒരു മലയാളി കൂടി മരിച്ചതായി സ്ഥിരീകരണം !!
ചൊവ്വാഴ്ച, സെപ്റ്റംബർ 22, 2015
ഒട്ടകങ്ങളുടെ വംശനാശത്തിന് കാരണം ഈദ് ബലിയെന്ന് മന്ത്രി മേനക !!
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒട്ടകങ്ങളുടെ വംശനാശത്തിന് ബലിപെരുന്നാള്‍ കാലത്തെ ബലി വഴിവെക്കുന്നതായി വനിതാ ശിശുക്ഷേമ മന്ത്രിയും മൃഗാവകാശ പ്രവര്‍ത്തകയുമായ മേനക ഗാന്ധി. 50,000ല്‍ താഴെമാത്രം അവശേഷിക്കുന്ന ഒട്ടകങ്ങളെ ബലിക്കായി കേരളമുള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് അനധികൃതമായി കടത്തുകയാണെന്ന് ഒരു ദേശീയപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ മേനക ആരോപിക്കുന്നു.
രാജസ്ഥാനിലെ ഗ്രാമീണജനത സഞ്ചാരത്തിനും നിത്യോപയോഗ വസ്തുക്കള്‍ കടത്തുന്നതിനും ഉപയോഗിച്ചുപോരുന്ന മൃഗം സംസ്ഥാനത്തിനു പുറത്ത് നടക്കുന്ന അനധികൃത ബലിമൂലം കഴിഞ്ഞ 10 വര്‍ഷംകൊണ്ട് നാലിലൊന്നായി ചുരുങ്ങി. കേരളം, തമിഴ്നാട്, ആന്ധ്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കു പുറമെ ബിഹാറിലൂടെ ബംഗ്ളാദേശിലേക്കും കടത്തുന്നതായി മന്ത്രി പറയുന്നു.
ഈദിന് മുന്നോടിയായി ഒട്ടകക്കടത്ത് വന്‍തോതിലായിട്ടുണ്ട്. ഒട്ടകങ്ങളെ ഭക്ഷണത്തിനായി അറുക്കുന്നത് കേരള ഹൈകോടതി വിലക്കിയിട്ടുണ്ടെങ്കിലും പൊലീസിന്‍െറ അനാസ്ഥമൂലം ഒട്ടകങ്ങളെ രാജ്യം മുഴുവന്‍ എത്തിക്കുകയാണ് സംഘങ്ങള്‍. ഇസ്ലാമിക മര്യാദകള്‍ പ്രകാരവും ഒട്ടകബലി അസാധുവാണെന്ന് പറയുന്ന മേനക ആടിനു പകരം ഇപ്പോള്‍ ഒട്ടകത്തെ അറുക്കുന്നതുപോലെ നാളെ കടുവയെ അറുക്കുന്നത് ഫാഷനായി മാറിയേക്കുമെന്നും ആശങ്കപ്പെടുന്നു. പ്രവാചകന്‍ ഇബ്രാഹീമിനോട് മകനു പകരം ആടിനെ അറുക്കാനാണ് നിര്‍ദേശിച്ചത്. ബലിക്കു മുമ്പ് മൃഗങ്ങളെ ഇണക്കിയെടുക്കണമെന്നും ക്രൂരത പാടില്ളെന്നുമുള്ള വ്യവസ്ഥകളും ഒട്ടകബലിയില്‍ പാലിക്കപ്പെടുന്നില്ളെന്നും മേനക പറയുന്നു.
ലബ്ബൈകല്ലാഹുമ്മ ലബ്ബൈ..ലബ്ബൈക ലാ ഷരീകലക ലബ്ബൈക !!
ലബ്ബൈകല്ലാഹുമ്മ
ലബ്ബൈ..ലബ്ബൈക ലാ ഷരീകലക
ലബ്ബൈ..ഇന്നൽ ഹംദ വൻനിഹ്മത ലകവൽ
മുൽക് ലാ ഷരീകലക്"
ഭൂമിയുടെ നാനാ ഭാകതുനിന്നും ഒരൊറ്റ
സ്ഥാനത്തേക്ക്, കറുത്തവനും, വെളുത്തവനും,
കുടിലിൽ നിന്നിറങ്ങിയവനും,
കൊട്ടാരത്തിൽ നിന്ന് വന്നവനും
എല്ലാവരും തുല്ല്യർ,ഒരേ വസ്ത്രം,
ഒരൊറ്റ മനസ്, ഒരേ നിയ്യത്ത്, നാവിൻ
തുമ്പിൽ ഒരൊറ്റ മന്ത്രം.
"അസ്വലാതു വസ്വലാമു അലൈക യാ
റസൂലല്ലാഹ്"
ലോഗത്തിന്റെ നായകൻ മുത്ത് നബി
(സ)യുടെ റൗളാ ഷരീഫ്, അഞ്ചു നേരം
മുന്നിട്ടു നിന്ന കഅബാലയം, ഇബ്രാഹീം
നബിന്റെയും ഭാര്യ ഹാജറ ബീവി (റ)
യുടെയും മകൻ ഇസ്മായിലിന്റെ
തേനൊലി ഉതിരുന്ന സംസം കിണർ,
ധീരതയുടെ ആവേശം മായാത്ത യുദ്ധ
കളങ്ങൾ, ചരിത്രത്തിൽ പാടികേട്ട
സ്വഹാബതുകളെയും, നബിമാരുടെയും,
ബീവിമാരുടെയും കബറുകൾ,ചുമ്പികാൻ
മനസ് കൊതിക്കുന്ന ഹജറുൽ അസ്വത്.
എല്ലാം കൺ മുന്നിൽ. തക്ബീർ ധ്വനികൾ
വാനിൽ ഉയരുന്നു,
പരിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് ഇന്ന് തുടക്കം....
----------------------
ജീവിതത്തിൽ ഒരു തവണ എങ്കിലും ആ
പുണ്ണ്യ നാട് കണ്ണാൽ കാണാൻ
ഭാഗ്യം താ അല്ലാഹ്..അമീൻ..
അമീൻ...അമീൻ.
ബുധനാഴ്‌ച, സെപ്റ്റംബർ 16, 2015
പ്രിയമുള്ളവരായിരിക്കണം, നാഥനിങ്കൽ !!
സദഖ (ദാനധർമം)യെന്നും സകാത്തെ (നിർബന്ധ ദാനധർമം)ന്നും കേൾക്കുമ്പോൾ ആ പഴയ സംഭവം ഉടൻ മനസിൽ പോസ്റ്റ് ചെയ്യപ്പെടും. പെട്ടെന്നൊന്നും ഡിലീറ്റാകാത്ത, ന്യൂ ജനറേഷൻ സിനിമ പോലെ കഥ കേൾക്കുമ്പോൾ നനുനനുത്ത ചിരി ഉൗറി വരികയും എന്നാൽ പിന്നീട് ആലോചിക്കുമ്പോൾ സഹതാപം തോന്നുകയും ചെയ്യുന്ന ഒരു സംഭവം. ഒരു റമസാനാണ് അത് നടന്നത്. നാട്ടിലെ സമ്പന്നരിലൊരാൾ എല്ലാ റമസാനും പാവങ്ങൾക്ക് സാമ്പത്തിക സഹായം ചെയ്യുമായിരുന്നു. അത് പക്ഷേ, ഒരു കൈ നൽകുമ്പോൾ മറുകൈ അറിയരുതെന്ന വേദവാക്യം അനുസരിച്ചല്ല, വൻ പബ്ളിസിറ്റി നൽകി തന്നെ. നോമ്പിന്റെ പതിനേഴാം രാത്രി അയാളുടെ വലിയ വീടിന് മുൻപിൽ സമ്മേളനത്തിനെന്ന പോലെ ആളുകൾ തടിച്ചുകൂടും. മൈലുകൾക്കപ്പുറത്ത് നിന്നെത്തുന്നവർ തലേന്ന് രാത്രി തന്നെ ചുറ്റുവട്ടത്ത് തമ്പടിക്കും. ഇതിൽ അർഹരും അനർഹരുമുണ്ട്. ഇത് കണ്ട് അയാൾ അഹംഭാവത്തോടെ ചിരിച്ചു. പരിചിതരായവർക്ക് കൂടുതൽ കാശും അപരിചിതർക്ക് (അവർ നിർധനരാണെങ്കിൽ പോലും) ചെറിയ തുകയും. അതായിരുന്നു വിതരണത്തിന് സ്വീകരിച്ച മാനദണ്ഡം. ഒാരോ റമസാനിലും സകാത്ത് സ്വന്തമാക്കാനെത്തുന്നവരുടെ എണ്ണം കൂടിക്കൂടി വന്നു. ഒരു റമസാന് പണം വിതരണം ചെയ്യുമ്പോൾ കശപിശയായി; അടിപിടിയിലെത്തി. അക്രമാസക്തമായ ആൾക്കൂട്ടം അയാളുടെ വീടിന് നേരെ കല്ലെറിഞ്ഞു. വൻ നാശനഷ്ടം നേരിട്ടു. അതോടെ ആണ്ടുനേർച്ച പോലെ കൊണ്ടാടിയിരുന്ന ചക്കാത്ത് പരിപാടി സമ്പന്നൻ ഉപേക്ഷിച്ചു.
ചൊവ്വാഴ്ച, സെപ്റ്റംബർ 15, 2015
ബുധനാഴ്‌ച, സെപ്റ്റംബർ 09, 2015
വിമാനത്തില്‍ മദ്യം വിളമ്പിയില്ല: മുസ്‌ലിം യുവതിയെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു !!
ന്യൂയോര്‍ക്ക്: വിമാനത്തില്‍ മദ്യം വിളമ്പാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി മുസ്‌ലിം യുവതി. ജെറ്റ് എക്‌സ്പ്രസ് വിമാനത്തില്‍ ജോലി ചെയ്യുന്ന കാരി സ്റ്റാന്‍ലി എന്ന മുസ്‌ലിം യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ജോലിയില്‍ വിവേചനം കാണിച്ചെന്ന് വ്യക്തമാക്കി അറ്റ്‌ലാന്‍ഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിമാനകമ്പനിക്കെതിരെ യുവതി എംബ്ലോയ്‌മെന്റ് ഓപ്പര്‍ച്യൂനിറ്റി കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. തന്റെ വിശ്വാസത്തിന് എതിരായത് കൊണ്ടാണ് മദ്യം വിളമ്പാതിരുന്നതെന്ന് കാരി സ്റ്റാന്‍ലി പരാതിയില്‍ പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പാണ് സ്റ്റാന്‍ലി ജോലിയില്‍ പ്രവേശിക്കുന്നത്. ഇസ്‌ലാം മതം സ്വീകരിക്കുന്നത് കഴിഞ്ഞ വര്‍ഷവും. മദ്യം വിളമ്പുന്നത് തന്റെ വിശ്വാസങ്ങള്‍ക്ക് എതിരാണെന്ന് പിന്നീടാണ് അറിയുന്നതെന്നും യുവതി പറയുന്നു. കഴിഞ്ഞ ജൂണില്‍ തന്നെ മദ്യം വിളമ്പാന്‍ മറ്റു ജോലിക്കാരെ ഏര്‍പ്പെടുത്തണമെന്ന് സൂപ്പര്‍വൈസറോട് ആവശ്യപ്പെട്ടിരുന്നതായി യുവതി വ്യക്തമാക്കുന്നു. സഹപ്രവര്‍ത്തകന്റെ പരാതിയെതുടര്‍ന്നാണ് കാരിക്കെതിരെ അധികൃതര്‍ നടപടിയെടുത്തത്. സ്റ്റാന്‍ലി ശിരോവസ്ത്രം ധരിക്കുന്നതിനെക്കുറിച്ചും ഇയാള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം സ്റ്റാന്‍ലിയുടെ പരാതിയെക്കുറിച്ച് പ്രതികരിക്കാന്‍ വിമാന അധികൃതര്‍ തയ്യാറായില്ല.
courtesy; (chandrikadaily.)
ബുധനാഴ്‌ച, സെപ്റ്റംബർ 02, 2015
മയ്യിത്ത് പരിപാലനവും, നമസ്കാരവും - '' മയ്യിത്ത് നമസ്കാരം '' ആപ്ലിക്കേഷന്‍ !!
അസ്സലാമു അലൈക്കും,
ഓരോ മുസ്ലിം സഹോദരങ്ങളും അറിഞ്ഞിക്കേണ്ടതായ മയ്യിത്ത് പരിപാലനത്തെ കുറിച്ചും നമസ്കാരത്തെകുറിച്ചും വളരെ ലളിതമായി വിശദീകരിക്കുന്ന ഒരു ആപ്ലിക്കേഷന്‍ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. '' മയ്യിത്ത് നമസ്കാരം '' എന്നാണീ ആപ്ലിക്കേഷന്‍റെ പേര്.
മരണം ഒരു യാഥാര്‍ത്ഥ്യമാണ്, അത് നമുക്കിടയില്‍ അപ്രതീക്ഷിതമായി എന്നും സംഭവിച്ച് കൊണ്ടേയിരിക്കുന്നു, ഒരു മുസ്ലീമിനെ സംബന്ധിടത്തോളം ഒരു മയ്യിത്തിന് വേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം ആ മയ്യിത്തിന് വേണ്ടി നിസ്കരിക്കലും കബറടക്കത്തില്‍ പങ്കു ചേരലും അവര്‍ക്ക് വേണ്ടി ദുആ ( പ്രാര്‍ത്ഥന ) ചെയ്യലുമാണ് . ഇതിനായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ നാമെല്ലാവരും മദ്രസകളില്‍ പഠിച്ചിട്ടുണ്ടെങ്കിലും ചില കൂട്ടുകാര്‍ക്ക് മറന്നു പോയിരിക്കാം മറന്നു പോയിട്ടില്ലാത്തവര്‍ക്ക് ഒന്ന് കൂടി ഓര്‍മ്മപ്പെടുത്താം .എന്തായാലും നാം ഓരോരുത്തരും നമ്മുടെ ഉറ്റവര്‍ക് വേണ്ടി സ്വയം ചെയ്തു കൊടുക്കേണ്ടതായ ഈ കാര്യങ്ങള്‍ക്ക് വേണ്ടി അന്യരായ, തങ്ങളുടെ ഉറ്റവരോട് സ്നേഹമുണ്ടാവാന്‍ സാധ്യതയില്ലാത്ത വല്ലവരുടേയും സഹായം തേടേണ്ടി വരാതിരിക്കാന്‍ ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യൂ കുറേശ്ശെയായി എങ്കിലും പഠിക്കുക . എന്തേലും സംശയവുമുണ്ടാവുകയാണെങ്കില്‍ പണ്ഡിതരോട് ചോദിച്ച് കൂടുതല്‍ മനസ്സിലാക്കുകയും ചെയ്യുക.ഈ ആപ്ലിക്കേഷന്‍ ഡെവലപ്പ് ചെയ്തവരെയും നമ്മേയും എല്ലാവരെയും റബ്ബ് അനുഗ്രഹിക്കട്ടേ ആമീന്‍.....
NOTE : ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുമ്പോള്‍ നെറ്റ് ഓഫ് ആയിരിക്കാന്‍ ശ്രദ്ധിക്കുക.അല്ലേല്‍ പരസ്യങ്ങള്‍ ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം....
(courtesy : Shanavas)
ചൊവ്വാഴ്ച, സെപ്റ്റംബർ 01, 2015
മുഹമ്മദെന്ന സ്നേഹം..! !
6 മാസം ഗർഭിണിയായ ഭാര്യ ആമിനയെ
തനിച്ചാക്കി ഉപജീവനത്തിനുള്ള മാർഗ്ഗം തേടി
പോകവെയാണ് അബ്ദുള്ള മരുഭൂമിയിൽ
മരിച്ചു വീണത്.
പിതാവ് ജീവിച്ചിരിപ്പില്ലാതെ
ആ കുഞ്ഞ് ജന്മം എടുത്തു.
അറേബ്യൻ രീതി അനുസരിച്ചു
കുഞ്ഞുങ്ങളെ മുലയൂട്ടാൻ കൊടുക്കുമായിരുന്നു.
പക്ഷെ പിതാവ് മരിച്ചതിനാൽ കുറഞ്ഞ
പ്രതിഫലമേ ലഭിക്കൂ എന്നതിനാൽ
ആ കുഞ്ഞിനെ ഏറ്റെടുക്കാൻ ആരും വന്നില്ല.
അവഗണനയുടെ കയ്പുനീർ ജനന
സമയതുതന്നെ കുടിച്ച
ആ കുഞ്ഞാകുന്നു മുഹമ്മദ്. പുണ്യ പ്രവാചകൻ..!
മെലിഞ്ഞൊട്ടിയ മുലയൂട്ടുകാരി ഹലീമയ്ക്ക്
ഒരു കുഞ്ഞിനേയും ലഭിക്കാഞ്ഞ് അവസാനം
മുഹമ്മദിനെ ഏറ്റെടുത്തു. അതോടെ ഹലീമയുടെ
വീട്ടിൽ ഐശ്വര്യം നൃത്തമാടി. അഞ്ചു
വർഷത്തോളം ഹലീമയുടെ വീട്ടിൽ നിന്നും,
ഇടയ്ക്കിടെ ഉമ്മയെ സന്ദർശിച്ചും
ആ കുഞ്ഞു വളർന്നു. അവനു ആറ്
വയസ്സായപ്പോൾ മനസ്സില്ലാ
മനസ്സോടെയാണ് ഹലീമ , മുഹമ്മദിനെ
ആമിനയ്ക്ക് തിരികെ ഏൽപ്പിച്ചത്
ആമിന മകനോട് പറഞ്ഞു
'' മോനെ നമുക്ക് കുറച്ചു ബന്ധുക്കളുണ്ട്,
അവരെ നിനക്ക് പരിചയപ്പെടുത്താം..ഉപ്പ
മരിച്ച എന്‍റെ കുഞ്ഞിനു നാളെ അവർ
ഒരു തുണയായേക്കും ..''
ഒരു വേലക്കാരിക്കൊപ്പം ആ ഉമ്മയും മകനും
യാത്രഭൂമിയിൽ വെച്ച്
ആ ഉമ്മയും മരിക്കുകയാണ്.
പൊന്നുമ്മയുടെ മയ്യിത്തിന്‍റെ
മുഖത്തെ മണൽ നീക്കി
'' ഉമ്മാ, ഉമ്മാ.. ഇത് മുഹമ്മദാണ് ഉമ്മാ.. ''
എന്നും വിളിച്ചു ഏങ്ങലടിച്ചു കരയാനേ
ആ ബാലന് കഴിഞ്ഞുള്ളു..
ഇത് കണ്ട ആ വേലക്കാരി പൊട്ടിക്കരഞ്ഞു..
അനാഥനായ മുഹമ്മദിനു കൈ പിടിച്ചു നടക്കാൻ
ഒരു പിതാവോ, രാത്രി കഥകൾ കേട്ട് ഭക്ഷണം
കഴിക്കാൻ ഒരു മാതാവോ ഇല്ലായിരുന്നു..
എന്നിട്ടും ആ പൊന്നു മോൻ ആരോടും പരിഭവം
പറഞ്ഞില്ല. കിട്ടുന്നതു ഭക്ഷിച്ചും,
ആടുകളെ മേയ്ച്ചു വരുമാനം വീട്ടുകാർക്കു
നല്കിയും ആ ബാലൻ ജീവിച്ചു
പക്ഷെ ആ മനസ്സിലെ നൊമ്പരം അള്ളാഹു
അറിഞ്ഞു.അതാ ആ ദിവ്യ കടാക്ഷം
മുഹമ്മദിനെ തേടി എത്തുകയാണ്.
മാലാഖ ജിബ്രീലിനാൽ ആ ഹൃദയം പുറത്തെടുത്
കഴുകപ്പെടുകയാണ്.. അവഗണിക്കപ്പെട്ട
ആ കുഞ്ഞ് തന്‍റെ സത്യസന്ധതയാൽ അൽ അമീൻ
(സത്യ സന്ധൻ ) എന്ന പേരിൽ മക്കക്കാർക്ക്
പ്രിയങ്കരൻ ആവുകയാണ്..
പിതാമഹൻ അബ്ദുൽ മുത്വലിബും ,
പിതൃവ്യൻ അബൂത്വാലിബും നല്കിയ സ്നേഹം
മുഹമ്മദ് ഇരട്ടിയായി തിരിച്ചു കൊടുത്തു.
ഖദീജ ബീവി വന്നപ്പോഴാണ് നബിയുടെ മേൽ
സ്നേഹം പെയ്തിറങ്ങിയത്. നബിക്കു ഭാര്യ
മാത്രമായിരുന്നില്ല ബീവി, മാതാപിതാക്കളും
ആയിരുന്നു. ബീവിയുടെ മരണം കഴിഞ്ഞ്
വർഷങ്ങൾ കഴിഞ്ഞിട്ടും ഓർമ്മകളിൽ പോലും
നബി ആ സ്നേഹം നിറച്ചു.
ഒരിക്കൽ ഒരു വൃദ്ധ വരുന്നത് കണ്ട നബി ﷺ
'' അല്ലാഹ് ആരിത് ഹാല, ഹാല?''
എന്നും പറഞ്ഞു ഓടി ച്ചെന്നു കെട്ടിപ്പിടിച്ചു
ആദരിച്ചു സന്തോഷിപ്പിച്ചു തിരിച്ചയച്ചത്
കണ്ടു പത്നി ആയിഷ ചോദിച്ചു
''നബിയെ അതങ്ങയുടെ അടുത്ത ബന്ധു
വല്ലവരുമാണോ?''
നബി ﷺ പറഞ്ഞു
''അല്ല ആയിഷ, കദീജ ഉള്ളപ്പോൾ ഹാല വരാറുണ്ട്,
കദീജയ്ക്കവരെ വലിയ ഇഷ്ടമായിരുന്നു !''
നബിയെ കൊല്ലാൻ മക്കക്കാർ തീരുമാനിച്ച
രാത്രിയിൽ മക്ക വിടും മുൻപ് മുത്തു നബി
ചെയ്തത്, തനിക്ക് സൂക്ഷിക്കാൻ ഏല്പ്പിച്ച
മക്കക്കാരുടെ പണമെല്ലാം കണക്കെഴുതി
കിഴികളാക്കി അലിയെ എല്പ്പിക്കുകയായിരുന്നു.
നബിയെ കൊല്ലാൻ വരുന്നവരുടെ വലിയ തുകകളും
അതിലുണ്ടായിരുന്നു...!
മനസ്സിനു കുഷ്ഠം ബാധിച്ച ആളുകൾക്ക്
ആ നന്മ മനസ്സിലായില്ല.
ഇനി മനസ്സിലാവുകയുമില്ല..
മരുഭൂമിയിൽ മരിച്ച ഉമ്മാന്‍റെ മയ്യിത്ത്
നോക്കി എങ്ങിക്കരഞ്ഞ അഞ്ചു വയസ്സുകാരൻ ,
തന്‍റെ അറുപതാം വയസ്സിലും പാതിരാത്രിയിൽ
ആരും കാണാതെ ഉമ്മാന്‍റെ ഖബറിൽ ചെന്ന്
'മുഹമ്മദാണ് ഉമ്മാ '' എന്നും പറഞ്ഞ് എങ്ങിക്കരയുമായിരുന്നു.
ഏതൊരു സ്ത്രീയാണോ അന്നാ മരണത്തിനു
സാക്ഷിയായത്.., ആ വേലക്കാരി,
അവരുടെ മരണം വരെ മുഹമ്മദിനാൽ സംരക്ഷിക്കപെട്ടു .
മരണസമയത്ത് ആ സ്ത്രീ പറഞ്ഞത്രേ..
''പൊന്നുമോനെ, നീ നബിയായിട്ടും...ഏങ്ങിക്കരയുന്ന
ആ അഞ്ചുവയസ്സുകാരന്‍റെ മുഖംതന്നെയാണല്ലോ നിനക്കിപ്പോഴുമുള്ളത്''
അതെ പോലെ ഹലീമ എന്ന ''ഉമ്മ'' യേയും നബി ﷺ
സംരക്ഷിച്ചു. നബിയിൽ വിശ്വസിക്കവേ അവർ പറഞ്ഞത്..
''ഈ മക്കയിൽ എന്‍റെ മോനെയല്ലാതെ
ദൈവം ആരെ നബിയാക്കാനാണ് ?''
അന്ത്യ പ്രവാചകനാക്കി തന്നെ അനുഗ്രഹിച്ച
നാഥനു നിസ്കരിച്ചു നീരു വന്ന കാലുമായി,
നോമ്പ് എടുത്ത് പട്ടിണി കിടന്ന വയറുമായി
നടന്നിട്ടും നബിക്കു ത്യപ്തി വന്നില്ല.
'' ഞാൻ എന്‍റെ നാഥനോട് നന്ദി കാണിക്കേണ്ടേ ആയിഷാ ?''
എന്ന് അവിടുന്നു പറയുമായിരുന്നു.
പക്ഷെ , ഏതു സ്നേഹവും ഉറവെടുക്കുന്ന
അല്ലാഹു ആ സ്നേഹം ഉടനെ നബിക്കു
തിരിചു നല്കി. അതാകുന്നു സ്വലാത്ത്!
മഹാ മന്ത്രം !! സകല ദു:ഖങ്ങൾക്കുമുള്ള പ്രതിവിധി !!!
ആത്മഹത്യയിൽ മുഹമ്മദിന്‍റെ അനുയായികൾ
ഇന്നും ഒരു ശതമാനം പോലും ഇല്ലാത്തതിന്‍റെ
ഉത്തരമാണ് സ്വലാത്ത്.
“
സ്വല്ലല്ലാഹു അലാ മുഹമ്മദ്
സ്വല്ലല്ലാഹു. അലൈഹിവസല്ലം..!
( നബിയുടെ മേൽ ദൈവ ശാന്തിയും, കാരുണ്യവും വർഷിക്കട്ടെ )
ഒരു പ്രാവശ്യം സ്വലാത്ത് ചൊല്ലുന്ന ആളുടെ മേൾ
ദൈവം പത്തു പ്രാവശ്യം ശാന്തി വർഷിക്കും.
ദൈവം ശാന്തി വർഷിച്ചാൽ
പിന്നവിടെ ദു:ഖമില്ല.
ഇന്നും ഒരു പാടു സഹോദരീ സഹോദരന്മാരുടെ
തുറുപ്പു ശീട്ടാണു സ്വലാത്ത്. ദിവസം
നൂറു തവണയെങ്കിലും രാവും പകലും
പതിവാക്കിയാൽ അറിയാം അതിന്‍റെ മഹത്വം.
അതു ചൊല്ലുമ്പോൾ ഓർക്കുക..
ആർക്കും വേണ്ടാതെ കിടന്ന ആ പിഞ്ചു പൈതലിനെ..
മരുഭൂമിയിൽ ഉമ്മയുടെ മയ്യിത്ത് കെട്ടിപ്പിടിച്ചു
കരയുന്ന ആ ബാലനെ..
മണലാരണ്യത്തിൽ ഒറ്റയ്ക്കിരികുന്ന ഒരു യുവാവിനെ..
ഓർക്കാൻ ഒരുപാട് ഓർമ്മകൾ ഉണ്ടായിട്ടും..
തന്‍റെ മരണ വേദനയിൽ പോലും..
മുത്തു നബി, പുണ്യ നബി ,
പുന്നാര പൂമുത്തായ മുഹമ്മദ് നബി ﷺ
ഓർത്തത് നമ്മെയാണ്..
'' എന്‍റെ ഉമ്മത്തീ.. എന്‍റെ ഉമ്മത്തീ.. അല്ലാഹുവേ
എന്‍റെ ഉമ്മത്തിനെ നീ കൈ വിടരുതേ...”
എണ്ണമില്ലാത്ത സ്വലാത്തുകളിലൂടെ ആ സ്നേഹം
നാം തിരിച്ചു കൊടുക്കുക..
'' അല്ലാഹുവേ എന്‍റെ നബിയെ സ്നേഹിക്കുന്നവരെ, പട്ടിണിപ്പാവമെങ്കിൽ പോലും.. നീ എന്നോട്
ചേർത്തു നിർത്തുക...
നബിയെ വെറുക്കുന്നവരെ..,
അതൊരു ചക്രവർത്തിയാണെങ്കിൽ പോലും..
നീ എന്നിൽ നിന്നും അകറ്റി നിർത്തുക..
എന്‍റെ സ്നേഹത്തിന്‍റെ അളവുകോൽ മുഹമ്മദാക്കുക..
എന്‍റെ ഹൃദയത്തിൽ മുഹമ്മദെന്നു നീ മുദ്ര വെക്കുക..''
നാഥാ.. മറ്റാർക്കും നല്കാത്ത പദവികളും, അനുഗ്രഹങ്ങളും
എന്‍റെ നബിക്ക് വർഷിക്കുക. ഞങ്ങളുടെ സ്നേഹവും,
സ്വലാതും, നനമകളും, അവിടുത്തെ അറിയിക്കുക..
അവിടുന്ന് കാണാൻ ആഗ്രഹിക്കുന്ന,സ്നേഹിക്കുന്ന
ആ വിഭാഗത്തിൽ ഞങ്ങളെയും നീ ഉൾപ്പെടുത്തുക..
'' അല്ലയോ ശിഷ്യരേ, എന്‍റെ ചില അനുയായികൾ
വരാനിരിക്കുന്നു...
അവരെന്നെ കണ്ടിട്ടില്ല,
എന്നിട്ടും അവരെന്നിൽ വിശ്വസിക്കുന്നു..
എന്നെ അവർ അന്ധമായി സ്നേഹിക്കുന്നു..
ഞാനവരെയും സ്നേഹിക്കുന്നു..
അവരെന്നെ കാണാൻ അതിയായി ആഗ്രഹിക്കുന്നു..
ഞാൻ അവരേയും കാണാൻ അതിയായി ആഗ്രഹിക്കുന്നു..
അവരെന്നിൽ പെട്ടവരാണ്...ഞാൻ അവരിലും പെട്ടവനാണ് ..''
ലേബലുകള്‍:
Prophet Muhammed
ശനിയാഴ്‌ച, ഓഗസ്റ്റ് 29, 2015
നിരീശ്വരവാദം ഉപേക്ഷിച്ച് മലേഷ്യന്‍ മോഡല്‍ ഇസ്ലാം സ്വീകരിച്ചു. !!
ക്വാലാലംപൂര്‍: മലേഷ്യക്കാരിയായ പ്ലേബോയ് മോഡല്‍ ഇസ്‌ലാം മതം സ്വീകരിച്ചു. രാജ്യമെങ്ങും ആരാധകരുള്ള ഫെലിക്‌സിയ യീപ്പ് ആണ് പുതിയ ജീവിത മാര്‍ഗമായി ഇസ്‌ലാം സ്വീകരിച്ചത്. കുത്തഴിഞ്ഞ ജീവിതത്തിന് പേരുകേട്ട മക്കാവു ദ്വീപിലെ ഒരു ക്ലബ്ബില്‍ 'പ്ലേബോയ് ബണ്ണി' ആയിരുന്ന ഫെലിക്‌സിയയുടെ മതംമാറ്റത്തിന് സാക്ഷ്യം വഹിക്കാന്‍ നൂറുകണക്കിന് ആരാധകര്‍ മേലാവതി നഗരത്തിലെ ഹിദായത്ത് സെന്ററിലെത്തിയിരുന്നെങ്കിലും മറ്റൊരു കേന്ദ്രത്തില്‍ വെച്ചാണ് അവര്‍ ശഹാദത്ത് (സാക്ഷ്യം) സ്വീകരിച്ചത്. പിന്നീട് ഫേസ്ബുക്കിലൂടെ ഇക്കാര്യം അവര്‍ വെളിപ്പെടുത്തുകയായിരുന്നു.നിരീശ്വരവാദിയായിരുന്ന താന്‍ പല മതവിശ്വാസങ്ങളും പരീക്ഷിച്ച ശേഷമാണ് ഇസ്‌ലാം തെരഞ്ഞെടുത്തതെന്നും ദൈവവുമായി തന്നെ അടുപ്പിച്ച മതം ഇതാണെന്നും ഫെലിക്‌സിയ നേരത്തെ വ്യക്തമാക്കിയിരുന്നു: 'രണ്ടു വര്‍ഷത്തോളം ഞായറാഴ്ചകളില്‍ ഞാന്‍ കത്തോലിക്കാ ചര്‍ച്ചുകളില്‍ പോകാറുണ്ടായിരുന്നു. ക്രിസ്തുമതത്തെ മനസ്സിലാക്കാന്‍ ഞാന്‍ ശ്രമം നടത്തി. പിന്നീട് കുവാന്‍ യിന്നിനെയും മറ്റും ആരാധിച്ച് ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്താനും ശ്രമിച്ചു. പിന്നീട് ഞാന്‍ ബുദ്ധമത ആചാരങ്ങളും പരീക്ഷിച്ചു. എന്നാല്‍ എന്റെ മനസ്സ് ഒരിക്കലും ദൈവത്തോട് അടുത്തില്ല. ഇന്ന് എന്റെ ജീവിതത്തില്‍ നിര്‍ണായകമാണ്. ഇസ്ലാമാശ്ലേഷണം പുനര്‍ജന്മം പോലെയാണ്. ഇത്തവണ എന്റെ ജന്മദിനം റമസാന്‍ അഞ്ചിനാണ് എന്നതും ആകസ്മികമാണ്'.
ലേബലുകള്‍:
Dress code for islam,
Islamic Messages - mail,
Religious Feature
ഹജ്ജിനു സേവകരാക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി !!
കോഴിക്കോട്: ഹജ്ജിനു സന്നദ്ധ സേവകരാക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയതായി പരാതി. മലബാറിലെ വിവിധ ജില്ലകളില്‍ നിന്നായി തൊള്ളായിരത്തോളം പേരാണ് തട്ടിപ്പിനിരയായത്. പാസ്‌പോര്‍ട്ടും 20000 രൂപയുമാണ് ഒരാളില്‍ നിന്ന് ഈടാക്കിയത്. ഇടനിലക്കാര്‍ കൂടിയ ചിലയിടങ്ങളില്‍ ഇത് 25000ഉം 30000വുമാണ് വാങ്ങിയത്.ക്ലീനിംഗ് ജോലിക്കൊപ്പം ഉംറക്കും അവസരം നല്‍കുമെന്നതായിരുന്നു പ്രലോഭനം. മക്കയില്‍ നിന്ന് മടങ്ങുമ്പോള്‍ 45000രൂപ തിരികെ ലഭിക്കുമെന്നും വാഗ്ദാനമുണ്ട്. ഹജ്ജാജികള്‍ക്ക് സേവനം ചെയ്യാനുള്ള അവസരം ലഭിക്കുന്നതായ വാര്‍ത്ത വേഗത്തില്‍ പരക്കുകയും കൂട്ടത്തോടെ ആവശ്യക്കാരെത്തുകയായിരുന്നു. ഒന്നിേലറെ ട്രാവല്‍ ഏജന്‍സികളുടെയും ഒട്ടേറെ ഇടനിലക്കാരുടെയും കൈവശമാണ് പണവും പാസ്‌പോര്‍ട്ടും ഏല്‍പിച്ചത്. മലബാര്‍ മേഖലയിലുള്ള ഇടനിലക്കാര്‍ മുഖ്യമായും മുക്കം സ്വദേശി ജാബിറിന്റെ കൈവശമാണ് പാസ്‌പോര്‍ട്ടും പണവും നല്‍കിയത്.
ഞായറാഴ്‌ച, ഓഗസ്റ്റ് 09, 2015
ഷേവിംഗ് ചെയ്യുന്നത് അനിസ്ലാമികമെന്ന് ഫത്‌വ !!
ദേവ്‌ബന്ദ്: ഷേവിംഗ് ചെയ്യുന്നത് അനിസ്ലാമികമെന്ന് ദേവ്‌ബന്ദ് ദാറുല്‍ ഉലൂമിന്റെ ഫത്‌വ. മറ്റൊരാളുടെ താടി സമുദായത്തിലെ ഒരാള്‍ ഷേവ് ചെയ്യുന്നതും വിശ്വാസത്തിന് എതിരാണെന്ന് ഫത്‌വ പറയുന്നു. ഉത്തര്‍പ്രദേശിലെ ശഹരണ്‍പൂരില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന മുഹമ്മദ് ഇര്‍ഷാദ്, മുഹമ്മദ് ഫുര്‍ഖാന്‍ എന്നിവരുടെ അപേക്ഷ പരിഗണിച്ചാണ് ഇന്ത്യയില്‍ ഇസ്ലാം മത വിശ്വാസികളുടെ പരമോന്നത പണ്ഡിത സഭകളിലൊന്നായ ദേവ്‌ബന്ദ് ദാറുല്‍ ഉലൂമിന്റെ ഫത്‌വ.
ബുധനാഴ്ച, ഓഗസ്റ്റ് 05, 2015
തിങ്കളാഴ്‌ച, ഓഗസ്റ്റ് 03, 2015
ശരിഅത്ത് മാര്‍ഗത്തില്‍ മ്യൂച്വല്‍ ഫണ്ടിലുമുണ്ട് അവസരം !!
ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപത്തിന് സമയമില്ലാത്തവര്‍ക്ക് മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. മ്യൂച്വല്‍ ഫണ്ടുകളിലും സമ്പൂര്‍ണ ശരിഅത്ത് അധിഷ്ഠിത ഫണ്ടുകള്‍ ഇന്ന് ലഭ്യമാണ്. ടാറ്റാ എത്തിക്കല്‍ ഫണ്ട്, ടോറസ് എത്തിക്കല്‍ ഫണ്ട് എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടത്.
ടാറ്റാ മ്യൂച്വല്‍ ഫണ്ടിന്റെ എത്തിക്കല്‍ ഫണ്ട് (ഠമമേ ഋവേശരമഹ എൗിറ) 2011 സപ്തംബറിലാണ് സമ്പൂര്‍ണ ശരിഅത്ത് അധിഷ്ഠിത ഫണ്ടായി മാറിയത്. അതിന് മുമ്പ് ടാറ്റ സെലക്ട് ഇക്വിറ്റി ഫണ്ട് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ടി.സി.എസ്., എച്ച്.സി.എല്‍. ടെക്‌നോളജീസ്, ആല്‍സ്‌റ്റോം, മാരുതി സുസുക്കി, ബ്രിട്ടാനിയ എന്നിവയാണ് ഈ ഫണ്ടിന്റെ ശേഖരത്തില്‍ ഏറ്റവുമധികമുള്ള ഓഹരികള്‍. 5,000 രൂപയാണ് ചുരുങ്ങിയ നിക്ഷേപം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ, 24 ശതമാനം റിട്ടേണ്‍ ആണ് ഈ ഫണ്ട് നിക്ഷേപകര്‍ക്ക് നല്‍കിയത്.
ടോറസിന്റെ എത്തിക്കല്‍ ഫണ്ട് (Taurus Ethical Fund) രാജ്യത്തെ ആദ്യ സമ്പൂര്‍ണ ശരിഅത്ത് അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടാണ്. ഈ ഫണ്ടിന്റെ ശേഖരത്തില്‍ ഏറ്റവുമധികം നിക്ഷേപമുള്ളത് മാരുതി സുസുക്കി, ഇന്‍ഫോ എഡ്ജ്, ഇന്‍ഫോസിസ്, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍, ഒ.എന്‍.ജി.സി. എന്നീ ഓഹരികളിലാണ്. 2009ല്‍ തുടങ്ങിയ ഈ ഫണ്ട് ഇപ്പോള്‍ 24.44 കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്നു. ഈ ഫണ്ടിലെ നിക്ഷേപകര്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 21.9 ശതമാനം നേട്ടമുണ്ടായി.
ഈ രണ്ട് മ്യൂച്വല്‍ ഫണ്ട് പദ്ധതികള്‍ക്കും പുറമെ, ഗോള്‍ഡ്മാന്‍ സാക്‌സിന്റെ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടും (ഇ.ടി.എഫ്.) ഉണ്ട്, ശരിഅത്ത് മാര്‍ഗത്തിലുള്ള നിക്ഷേപത്തിന്. ഗോള്‍ഡ്മാന്‍ സാക്‌സ് സി.എന്‍.എക്‌സ്. നിഫ്റ്റി ശരിഅ ബീസ് ഫണ്ട് (Goldman Sachs CNX Goldman Sachs CNX BeES) എന്ന പേരിലാണ് ഇത്. ബെഞ്ച്മാര്‍ക്ക് മ്യൂച്വല്‍ ഫണ്ടിന്റേതായിരുന്നു ഈ പദ്ധതി. ബെഞ്ച്മാര്‍ക്കിനെ ഗോള്‍ഡ്മാന്‍ സാക്‌സ് ഏറ്റെടുത്തതോടെയാണ് ഫണ്ടിന്റെ പേര് മാറിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 12.3 ശതമാനം റിട്ടേണ്‍ നല്‍കി ഈ ഇ.ടി.എഫ്.
ഈ മൂന്ന് പദ്ധതികളില്‍ ഒതുങ്ങുന്നതല്ല, ശരിഅത്ത് അധിഷ്ഠിത മ്യൂച്വല്‍ ഫണ്ട് നിക്ഷേപ അവസരങ്ങള്‍. ബാങ്കിങ്, ധനകാര്യ സേവനം, മദ്യം, സിഗരറ്റ്, പന്നിയിറച്ചി, വിനോദം എന്നീ മേഖലകളിലെ ഓഹരികളില്‍ നിക്ഷേപമില്ലാത്ത സമ്പൂര്‍ണ ഓഹരി അധിഷ്ഠിത ഫണ്ടുകള്‍, സെക്ടറല്‍ ഫണ്ടുകള്‍ എന്നിവയും മുസ്‌ലിങ്ങള്‍ക്ക് നിക്ഷേപിക്കാവുന്ന മാര്‍ഗങ്ങളാണ്. എന്നാല്‍ ഇവയില്‍ തന്നെ 1012 ശതമാനം വരെ ഹറാമായ മേഖലകളില്‍ നിക്ഷേപിക്കാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ഫണ്ടുകളിലെ നിക്ഷേപത്തിലൂടെ കിട്ടുന്ന വരുമാനത്തിന്റെ 1012 ശതമാനം പാവപ്പെട്ടവര്‍ക്കോ യത്തീംഖാനകള്‍ (അനാഥമന്ദിരങ്ങള്‍) ക്കോ സദഖ (ദാനം) യായി നല്‍കണമെന്ന് മുസ്‌ലിം പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. സമ്പത്ത് ശുദ്ധീകരിക്കാനാണിത്. ഉയര്‍ന്ന വരുമാനക്കാര്‍ക്ക് പോര്‍ട്ട് ഫോളിയോ മാനേജ്‌മെന്റ് (പി.എം.എസ്.) മാര്‍ഗത്തിലും നിക്ഷേപത്തിന് അവസരമുണ്ട്
ഞായറാഴ്‌ച, ജൂലൈ 26, 2015
അബുദാബി യിൽ മുഴങ്ങി കേൾക്കുന്ന ബാങ്ക് ധ്വനികൾക്ക് പിന്നിൽ മലയാളി !!
അബുദാബി യിൽ മുഴങ്ങി കേൾക്കുന്ന ബാങ്ക് ധ്വനികൾക്ക് പിന്നിൽ മലയാളി
അബുദാബി യിൽ മുഴങ്ങി കേൾക്കുന്ന ബാങ്ക് ധ്വനികൾക്ക് പിന്നിൽ ഒരു മലയാളി സാനിധ്യമുണ്ട്. ഷെയ്ഖ് സൈദ് ഗ്രാൻഡ് മോസ്ക് വഴി അബുധാബിയിൽ മുഴങ്ങുന്ന ബാങ്ക് ധ്വനി ഒരു തൃശൂര് സ്വദേശിയുടെതാണ്. ഇത് ആദ്യമായാണ് ഇദ്ദേഹം ഒരു ടെലിവിഷൻ ചാനലിനു മുന്നില് എത്തുന്നത്. . മാതൃഭൂമി ന്യൂസ് എസ്ക്ലുസിവ്
വെള്ളിയാഴ്‌ച, ജൂലൈ 17, 2015
മലയാളം ഖുര്‍ആന്‍ സെര്‍ച്ച്.കോം !!
സത്യ സമ്പൂര്‍ണമായ ധാര്‍മിക ദര്‍ശനമാണ് അത്ഭുത ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ ലോക ജനതയ്ക്ക് മുന്നില്‍ കാഴ്ചവെക്കുന്നത്. കേവല ഉപമാലങ്കാരങ്ങളില്‍ പോലും തെറ്റുപറ്റാത്ത സുക്ഷ്മത പുലര്‍ത്തുന്ന, അവതരണ കാല അന്ധ വിശ്വാസങ്ങള്‍ അല്‍പ്പം പോലും കടന്നു കൂടാത്ത, ശാസ്ത്ര-ചരിത്ര വിരുദ്ധതകള്‍ ഇല്ലാത്ത, കാല ദേശ ഭേദമന്യേ ധര്മാധര്‍മ്മങ്ങള്‍ വേര്‍തിരിച്ചു വ്യക്തമാക്കുന്ന, മനുഷ്യനെ ഉത്കൃഷ്ട സൃഷ്ടിയെന്ന് പരിചയപ്പെടുത്തി അവനോടു ദൈവ ദൃഷ്‌ടാന്തങ്ങളെ പറ്റി സ്വതന്ത്രമായി ചിന്തിച്ചു മനസിലാക്കാന്‍ ആഹ്വാനം ചെയുന്ന ഏക ഗ്രന്ഥവും ഖുര്‍ആന്‍ തന്നെ.
വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന വിവിധ വിഷയങ്ങള്‍ ക്രോഡീകരിച്ചു മലയാളത്തില്‍ താരതമ്മ്യേന സരളമായി ഉപയോഗിക്കാവുന്ന ഒരു വെബ്സൈറ്റ് തയാറാക്കുക എന്ന എന്റെ ആഗ്രഹത്തില്‍ നിന്നാണ് മലയാളം ഖുര്‍ആന്‍ സെര്‍ച്ച്.കോം പിറക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ മലയാളം ഖുറാനില്‍ വിഷയാധിഷ്ടിതമായി വിപുലമായ അന്വേഷണം നടത്താന്‍ സഹായിക്കുന്ന തരത്തിലാണ് ഈ വെബ്സൈറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. മാത്രവുമല്ല താല്പര്യമുള്ളവര്‍ക്ക് ഇതില്‍ പരാമര്‍ശിക്കാത്ത ഖുര്‍ആനിക വിഷയങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും അവയുമായി ബന്ധപ്പെട്ട വിവിധ ഹദീസുകളും ലേഖനങ്ങളും പ്രഭാഷണങ്ങളും വീഡിയോ ലിങ്കുകളും നല്‍കുവാനുള്ള സൗകര്യവും ഉണ്ട്.
സൗദി അറേബ്യയിലെ കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് പ്രസ് അംഗീകരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയും സി കുഞ്ഞു മുഹമ്മദ് പറപ്പൂര്‍ മദനിയും ചേര്‍ന്ന് തര്‍ജമ നിര്‍വഹിക്കുകയും ചെയ്ത "വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ പരിഭാഷയാണ് " ഈ വെബ്‌സൈറ്റില്‍ ഉപയോഗിച്ചിരിക്കുന്നത് . കുടുതല്‍ വിവരങ്ങള്‍ക്ക് റഫറന്‍സ് പേജ് സന്ദര്‍ശിക്കുക.. View Reference
ഈ വെബ്സൈറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിലും വിഷയ ക്രമീകരണത്തിലും ഡേറ്റ എന്ട്രിയിലും പരിശോധനയിലും എന്നെ ഏറെ സഹായിച്ച മലപ്പുറം സ്വദേശിയും കരുനാഗപ്പള്ളി എഞ്ചിനീയറിംഗ് കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയുമായ നവാസ് , എന്റെ സഹോദരി ഷൈനി, ആശയ പൂര്‍ണതയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച എന്റെ ഭാര്യ റസീന, ഏറെ പ്രോത്സാഹിപ്പിച്ച വിദ്യാഭ്യാസ ചിന്തകനും പരിശീലകനുമായ എ.പി.നിസാം, ഡിസൈന്‍ ചെയ്തു സഹായിച്ച ഹാഫിസ് എന്നിവരുടെ പ്രവര്‍ത്തനം വിലമതിക്കാനാവാത്തതാണ്. നമ്മുടെ എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും അല്ലാഹു മഹത്തായ പ്രതിഫലം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ, ആമീന്‍. - for more click here
വ്യാഴാഴ്‌ച, ജൂലൈ 16, 2015
പതിനൊന്നുകാരന്‍ ഷുഹൈബ് അബ്ദുള്ള ഷെല്ലി ഖുറാന്‍ മനഃപാഠമാക്കി !!
അല്‍ഐന്‍: ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട ഇസ്ലാമിക അടിസ്ഥാന ഗ്രന്ഥമായ പരിശുദ്ധ ഖുറാന്‍ മനഃപാഠമാക്കിക്കൊണ്ട് അല്‍ഐനിലെ മലയാളി ബാലന്‍ ശ്രദ്ധ നേടുന്നു. തൃശ്ശൂര്‍ ജില്ലയിലെ പാടൂര്‍ സ്വദേശിയായ ഷുഹൈബ് അബ്ദുള്ള ഷെല്ലി എന്ന 11 വയസ്സുകാരനാണ് ഈ അപൂര്‍വ നേട്ടത്തിനുടമ. അല്‍ഐന്‍ ദാറുല്‍ ഹുദ ഇസ്ലാമിക് സ്‌കൂളില്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഷുഹൈബ് എട്ടുമാസം കൊണ്ടാണ് ഖുറാന്‍ മനഃപാഠമാക്കിയത്. നിരവധി സംഘടനകളും വ്യക്തികളും ഇതിനകംതന്നെ ഷുഹൈബിനെ ആദരിക്കുകയുണ്ടായി. ഖുറാനിലെ 114 അധ്യായങ്ങളിലായുള്ള 6,236 സൂക്തങ്ങള്‍ (30 ഭാഗങ്ങള്‍) കാണാതെ ചൊല്ലാന്‍ സാധിക്കുമ്പോള്‍ ഖുറാന്‍ അവതരിച്ച റംസാന്‍ മാസം ഷുഹൈബിന് ഇരട്ടി സന്തോഷം പകരുന്നു.
തിങ്കളാഴ്‌ച, ജൂലൈ 06, 2015
ഓഹരിയില്‍ നിക്ഷേപിക്കാം ശരിഅത്ത് മാര്‍ഗത്തില്‍ !!
മുസ്‌ലിങ്ങള്‍ക്ക് ഓഹരിയില്‍ നിക്ഷേപിക്കാമോ?' ഇസ്ലാംമത വിശ്വാസികളില്‍ നിന്ന് നിരന്തരം ഉയരുന്ന സംശയമാണ് ഇത്. ശരിഅത്ത് അനുശാസിക്കുന്ന രീതിയില്‍ മുസ്‌ലിങ്ങള്‍ക്ക് ഓഹരി നിക്ഷേപം സാധ്യമാണ്. പലിശ വരുമാനം നല്‍കുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ മുസ്‌ലിങ്ങള്‍ 'ഹറാം' (നിഷിദ്ധം) ആയാണ് കണക്കാക്കുന്നത്. അതിനാല്‍, തന്നെ ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റ് പോലുള്ള നിക്ഷേപ മാര്‍ഗങ്ങളില്‍ നിന്ന് വിട്ടുനില്‍കുന്ന വിശ്വാസികള്‍ക്ക് പലപ്പോഴും ആശ്രയം റിയല്‍ എസ്‌റ്റേറ്റും സ്വര്‍ണവുമൊക്കെയാണ്. എന്നാല്‍, റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപത്തിന് കൂടുതല്‍ മുതല്‍മുടക്ക് വേണമെന്നത് ഒരു പോരായ്മയാണ്. മാത്രമല്ല, എളുപ്പം വിറ്റ് പണമാക്കുന്നതിനും പരിമിതികളുണ്ട്. അതുകൊണ്ട് തന്നെ ഇസ്ലാം മതവിശ്വാസികള്‍ക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ് ഓഹരി. കുറഞ്ഞ മുതല്‍മുടക്കില്‍ നിക്ഷേപം തുടങ്ങാം. നഷ്ടസാധ്യത കൂടുതലാണെങ്കിലും ദീര്‍ഘകാലയളവില്‍ മറ്റേതൊരു നിക്ഷേപത്തെക്കാളും ഉയര്‍ന്ന റിട്ടേണ്‍ പ്രതീക്ഷിക്കാം. പക്ഷെ, തെറ്റിദ്ധാരണകള്‍ മൂലം പലരും ഈ നിക്ഷേപ മാര്‍ഗത്തോട് മുഖം തിരിക്കുകയാണ്. ഹറാം അല്ലാത്ത മേഖലകളില്‍ ബിസിനസ് നടത്തുന്ന കമ്പനികളിലെ ഓഹരികള്‍ തിരഞ്ഞെടുത്ത്, ശരിഅത്ത് മാര്‍ഗത്തില്‍ നിക്ഷേപം നടത്തുകയാണ് ഇസ്ലാംമത വിശ്വാസികള്‍ ചെയ്യേണ്ടത്. ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, മദ്യക്കമ്പനികള്‍, സിഗരറ്റ് കമ്പനികള്‍, പന്നിയിറച്ചി വില്‍ക്കുന്ന കമ്പനികള്‍ എന്നിവയുടെ ഓഹരികളോടാണ് വിലക്ക് കല്‍പിക്കുന്നത്. മള്‍ട്ടിപ്ലെക്‌സ് ശൃംഖല, സിനിമാ നിര്‍മാണം തുടങ്ങിയ വിനോദമേഖലയിലെ കമ്പനികളുടെ ഓഹരികളും ഹറാമായി കണക്കാക്കാറുണ്ട്.
ഞായറാഴ്‌ച, ജൂൺ 28, 2015
‘ഖുര്‍ആന്‍ ലളിതസാരം’ ഇനി ഐഫോണിലും !!
കോഴിക്കോട്: പണ്ഡിതനും ഗ്രന്ഥകര്‍ത്താവുമായ ശൈഖ് മുഹമ്മദ് കാരകുന്ന് തയാറാക്കി വാണിദാസ് എളയാവൂര്‍ ഭാഷാപരിശോധന നിര്‍വഹിച്ച ‘ഖുര്‍ആന്‍ ലളിതസാരം’ ഇനി ഐഫോണിലും. ആപ്പ്ള്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഡെസ്ക്ടോപ്പിലെ ‘ഐടൂന്‍സ്’ പ്രോഗ്രാം മുഖേനയോ അതല്ളെങ്കില്‍, ആപ്പ്ള്‍ സ്റ്റോറിലൂടെ നേരിട്ടോ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
കോഴിക്കോട് ഹിറാ സെന്‍ററില്‍ നടന്ന ചടങ്ങില്‍ ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി എം.കെ. മുഹമ്മദലി ഒൗപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. ഡിഫോര്‍ മീഡിയ വികസിപ്പിച്ച ഈ ഐ.ഒ.എസ് പതിപ്പ് ഐഫോണിലും ഐപാഡിലും ഒരുപോലെ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ വ്യത്യസ്തതകള്‍ ഉള്‍ക്കൊള്ളുന്ന മലയാളം ആപ്ളിക്കേഷനാണ്.
ബുധനാഴ്‌ച, ജൂൺ 17, 2015
റമദാന്‍ മാസപ്പിറവി അറിയിക്കണം !!
കോഴിക്കോട്: ബുധനാഴ്ച മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാദിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ (0483 2836700), സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജന. സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ (0483 2710146), കാഞ്ഞങ്ങാട് ഖാദി മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (9446629450), കാസര്‍കോട് ഖാദി കെ. ആലിക്കുട്ടി മുസ്ലിയാര്‍ (9447630238), കോഴിക്കോട് ഖാദിമാരായ കെ.വി. ഇമ്പിച്ചമ്മദ് ഹാജി ( 0495 2703366, 9895271685), മുഹമ്മദ് കോയ തങ്ങള്‍ (9447172149), നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബുദ്ദീന്‍ തങ്ങള്‍ (9447405099, 9745637811) എന്നിവര്‍ അറിയിച്ചു.
തിരൂര്‍: ബുധനാഴ്ച റമദാന്‍ മാസപ്പിറവി കാണുന്നവര്‍ അറിയിക്കണമെന്ന് കൂട്ടായി സംയുക്ത മുസ്ലിം മഹല്ല് ജമാഅത്ത് ഖാദി ഹാജി പി.വി. അബ്ദുല്‍ അസീസ് മൗലവി അറിയിച്ചു. മാസപപ്പിറവി കണ്ടാല്‍ അറിയിക്കണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്‍റ് വി.എം.മൂസ മൗലവിയും കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് കടക്കല്‍ അബ്ദുല്‍ അസീസ് മൗലവിയും അറിയിച്ചു. ഫോണ്‍: 0474 2740397, 9847075786
പൊന്നാനി: ബുധനാഴ്ച മാസപ്പിറവി കാണുന്നവര്‍ 0494 2666352, 9847766900 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് പൊന്നാനി മഖ്ദൂം എം.പി. മുത്തുകോയ തങ്ങള്‍ അറിയിച്ചു.
റമദാന്‍ വ്യാഴാഴ്ചയെന്ന് ഹിലാല്‍ കമ്മിറ്റി
കോഴിക്കോട്: ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി 2015 ജൂണ്‍ 18 വ്യാഴാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് മദനി അറിയിച്ചു.
(courtesy: madhyamam)
വ്യാഴാഴ്‌ച, മേയ് 28, 2015
ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര നിര്‍മ്മാണത്തിന് ബീഹാറിലെ മുസ്‌ലിംകള്‍ സ്ഥലം നല്‍കി !!
പാട്‌ന: സാമൂഹ്യജീവിതത്തിന്റെ പുത്തന്‍ മണിമുഴക്കവുമായി ബീഹാറിലെ മുസ്‌ലിംകള്‍. ഒരേ സമയം 20,000 പേര്‍ക്കിരിക്കാവുന്ന ലോകത്തിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം നിര്‍മ്മിക്കുന്നതിനായി സ്ഥലം സംഭാവന നല്‍കി മതേതരത്വത്തിന്റെ വിളക്കേന്തുകയാണ് ബീഹാറിലെ മുസ്‌ലിംകള്‍.
നാമമാത്രമായ പ്രതിഫലം വാങ്ങിയാണ് ഇവര്‍ സ്ഥലം നല്‍കിയത്. ഇവരുടെ അകമഴിഞ്ഞ സഹായം ഇല്ലായിരുന്നെങ്കില്‍ ക്ഷേത്ര നിര്‍മ്മാണത്തെക്കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ലായിരുന്നെന്ന് മഹാവീര്‍ മന്ദിര്‍ ട്രസ്റ്റ് സെക്രട്ടറി ആചാര്യ കിഷോര്‍ കുനാല്‍ അറിയിച്ചു.
ക്ഷേത്രനിര്‍മ്മാണത്തിന്റെ പുരോഗതികള്‍ അന്വേഷിക്കാനും ഇവരെത്താറുണ്ട്. ബീഹാറിലെ ചംബാരന്‍ ജില്ലയിലെ ജാനകി നഗറിലാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്. 500 കോടി മുതല്‍ മുടക്കിലാണ് ക്ഷേത്ര നിര്‍മ്മാണമെന്നും അദ്ദേഹം അറിയിച്ചു.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വലേച നിര്‍മ്മാണ കമ്പനിയാണ് ക്ഷേത്രനിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. 2500 ഫീറ്റ് നീളവും 1,296 ഫീറ്റ് വീതിയും 379 ഫീറ്റ് ഉയരമുള്ളതാണ് ക്ഷേത്രം.
ഹിന്ദുക്കള്‍ ക്ഷേത്രത്തിന് സ്ഥലം തരുന്നത് സ്വാഭാവികമാണ്. എന്നാല്‍, മുസ്‌ലിംകള്‍ അതിനു തയ്യാറാകുന്നത് അസ്വാഭാവികമാണ്. മൂന്ന് ഡസണ്‍ മുസ്‌ലിം കുടുംബങ്ങളാണ് കുറഞ്ഞ വിലക്ക് സ്ഥലം നല്‍കിയത്. മുസ്‌ലിംകള്‍ മുന്നോട്ട് വന്നില്ലായിരുന്നെങ്കില്‍ പദ്ധതി നടക്കില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
(courtesy: chandrika)
ലേബലുകള്‍:
Useful information
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)



