ഞായറാഴ്‌ച, മാർച്ച് 29, 2026
വ്യാഴാഴ്‌ച, മാർച്ച് 19, 2026
മൈലാഞ്ചി
*📜 മൈലാഞ്ചിയുടെ ഇസ്ലാമിക വിധി ഇങ്ങനെ കുറിക്കാം...*
▪ വിവാഹിതരായ സ്ത്രീകൾക്ക് സുന്നത്ത്.
▪ നരച്ച തല, താടി രോമങ്ങളിൽ പുരുഷന് സുന്നത്ത്.
▪ അവിവാഹിതരായ സ്ത്രീകൾക്ക് കറാഹത്ത്.
▪ ഇദ്ദയിലിലിരിക്കുന്ന സ്ത്രീകൾക്ക് ഹറാം.
▪ അകാരണമായി കൈകാലുകളിൽ പുരുഷന് ഹറാം.
▪ ഇഹ്റാം ചെയ്ത സ്ത്രീകൾക്ക് ഹറാം.
▪ ഇഹ്റാമിന് മുന്നോടിയായി വിവാഹിത, അവിവാഹിത സ്ത്രീകൾക്ക് സുന്നത്ത്.
*❓ട്യൂബ് മൈലാഞ്ചി ഇടാമോ..?*
🅰️ ഇന്ന് കടകളിന്ന് നിന്ന് വാങ്ങുന്ന പല മൈലാഞ്ചി ട്യൂബുകളും കെമിക്കൽ ഉപയോഗിച്ച് നിർമിക്കുന്നതായതിനാൽ മൈലാഞ്ചി ധരിച്ച സുന്നത്ത് ലഭിക്കാതെ പോകുന്നു.
മാത്രമല്ല, അത് വൂളൂഇന്റെ വെള്ളത്തെ തടയുകയും ചെയ്യുന്നു. ഈ വിഷയം ശ്രദ്ധിക്കേണ്ടതാണ്.
*❓സിങ്ക് പോലുള്ള ട്യൂബുകള്‍ ഉപയോഗിച്ച് മൈലാഞ്ചി ഇടാമോ? വുളൂഅ് ശരിയാവുമോ..?*
🅰️ മൈലാഞ്ചി ഏതായിരുന്നാലും, വുളുവിന്‍റെ അവയവത്തിലേക്ക് വെള്ളം ചേരാത്ത വിധം തടിയുള്ള വല്ല സാധനവും ആവുന്നുണ്ടോ എന്നതാണ് മാനദണ്ഡം. സാധാരണ ഗതിയിലൊക്കെ മൈലാഞ്ചിയുടെ നിറം മാത്രമാണ് കൈവെള്ളയിലേക്ക് പതിയുന്നത്. അത്തരത്തില്‍ കേവലം നിറം പകരുന്നതെല്ലാം അത് പതുക്കെ ആ നിറം മാഞ്ഞുപോവുകയെന്നല്ലാതെ അതില്‍നിന്ന് ഒന്നും പറിഞ്ഞുപോരാറില്ല. പറിഞ്ഞുപോരുന്ന പക്ഷം, അവിടെ വെള്ളം ചേരലിനെ തടയുന്ന തടി അവിടെ ഉണ്ടെന്ന് മനസ്സിലാക്കാം. വുളൂഅ് ശരിയാവുമോ ഇല്ലേ എന്നറിയാനുള്ള മാനദണ്ഡം ഇതാണ്.
*❓പുരുഷൻ മൈലാഞ്ചി ഇടുന്നതിന്റെ വിധി എന്ത്..?*
🅰️ ചികിത്സ പോലുള്ള കാരണങ്ങളില്ലാതെ പുരുഷൻ കൈ കാലുകളിൽ മൈലാഞ്ചിയിടുന്നത് ഹറാമാണ്.
(കുർദി 2/309, ശർവാനി 9/375, തുഹ്ഫ4/59, ഫത്ഹുൽമുഈൻ 319)
*❓കൈകാലുകളില്‍ സ്ത്രീകള്‍ മൈലാഞ്ചി അണിയുന്നതിന്‍റെ വിധിയെന്ത്? അത് വുളുവിന്‍റെ വെള്ളത്തെ തടയുമോ..?*
🅰️ ഭര്‍ത്താവുള്ള സ്ത്രീക്ക് മൈലാഞ്ചി ഇടല്‍ സുന്നത്താണ്. ഭര്‍ത്താവില്ലാത്തവര്‍ക്ക് അനുവദനീയമാണ്. പുരുഷന് മൈലാഞ്ചി ഇടല്‍ ഹറാമാണെന്നാണ് പ്രബലാഭിപ്രായം. ശക്തമായ കറാഹത്താണ് എന്ന് പറയുന്ന പണ്ഡിതരും ഉണ്ട്. മൈലാഞ്ചി ഏതായിരുന്നാലും, വുളുവിന്‍റെ അവയവത്തിലേക്ക് വെള്ളം ചേരാത്ത വിധം തടിയുള്ള വല്ല സാധനവും ആവുന്നുണ്ടോ എന്നതാണ് നോക്കേണ്ടത്. സാധാരണ ഗതിയിലൊക്കെ മൈലാഞ്ചിയുടെ നിറം മാത്രമാണ് കൈവെള്ളയിലേക്ക് പതിയുന്നത്. അത്തരത്തില്‍ കേവലം നിറം പകരുന്നതെല്ലാം അത് പതുക്കെ ആ നിറം മാഞ്ഞുപോവുകയെന്നല്ലാതെ അതില്‍നിന്ന് ഒന്നും പറിഞ്ഞുപോരാറില്ല. പറിഞ്ഞുപോരുന്ന പക്ഷം, അവിടെ വെള്ളം ചേരലിനെ തടയുന്ന തടി അവിടെ ഉണ്ടെന്ന് മനസ്സിലാക്കാം. വുളു ശരിയാവുമോ ഇല്ലേ എന്നറിയാനുള്ള മാനദണ്ഡം ഇതാണ്.
*❓നരച്ച മുടി, താടി ചുവക്കാന്‍ വേണ്ടി എന്ന ഉദ്ദേശത്തില്‍ മാത്രം (സുന്നത് എന്ന ലക്ഷ്യമില്ലാതെ) മൈലാഞ്ചി ഇട്ടാല്‍ ഹറാം ആകുമോ..?*
🅰️ നരച്ച മുടിക്ക് കറുത്ത ചായം കൊടുക്കലാണ് ഹറാം. അതേസമയം മൈലാഞ്ചി ഇട്ട് ചുവപ്പിക്കല്‍ സുന്നത്താണ്. ഇത് ചെയ്യുമ്പോള്‍ സുന്നത്ത് എടുക്കുന്നു എന്ന കരുത്ത് ഉണ്ടെങ്കില്‍ സുന്നത്തിന്‍റെ പ്രതിഫലം ലഭിക്കും. ആ കരുത്തില്ലെങ്കില്‍ സുന്നതിന്‍റെ കൂലി ലഭിക്കില്ല, പക്ഷേ, അത് കൊണ്ട് മാത്രം അത് ഹറാം ആവുകയില്ല.
*❓കല്യാണം കഴിക്കാത്ത സ്ത്രീകൾക്ക് മൈലാഞ്ചി ഇടാൻ പാടുണ്ടോ..?*
🅰️ ഭര്‍തൃമതികളായ സ്ത്രീകള്‍ക്ക് അവരുടെ ഇണകളെ സന്തോഷിപ്പിക്കാന്‍ വേണ്ടി കൈകാലുകളില്‍ മൈലാഞ്ചി ഇടല്‍ സുന്നത്താണ്. ഹജ്ജിനു ഇഹ്റാം ചെയ്യുന്നതിനു മുമ്പായി ഇദ്ദയിലല്ലാത്ത എല്ലാ സ്ത്രീകള്‍ക്കും മൈലാഞ്ചി ഇടല്‍ സുന്നത്താണ്. അവര്‍ ഭര്‍തൃമതികളല്ലെങ്കിലും അവര്‍ യുവതികളാണെങ്കിലും ഇഹ്റാമിനു വേണ്ടി അവര്‍ക്കത് സുന്നത് തന്നെയാണ്. പക്ഷേ, ഇഹ്റാമിനു വേണ്ടി മൈലാഞ്ചി ഇടേണ്ടത് മുന്‍കൈ മണിബന്ധത്തോടൊപ്പം മുഴുവനായിട്ടാണ്. അതു പോലെ മുഖത്തും മൈലാഞ്ചി കൊണ്ട് ഛായം ചെയ്യല്‍ ഇഹ്റാം ചെയ്യുന്ന സ്ത്രീക്കു സുന്നതാണ്. എന്നാല്‍ ഇഹ്റാമിനു ശേഷം ഇങ്ങനെ ഛായം ചെയ്യല്‍ കറാഹത്താണ്. ഭര്‍ത്താവില്ലാത്ത സ്ത്രീകള്‍ ഇഹ്റാമിനല്ലാതെ മൈലാഞ്ചി കൊണ്ട് മേല്പറഞ്ഞ പ്രകാരം നിറം നല്‍കല്‍ കറാഹതാണ്. എന്നാല്‍ മൈലാഞ്ചി ഉപയോഗിച്ച് ചിത്രപണികള്‍ ചെയ്യുന്നതും നഖങ്ങള്‍ക്ക് നിറം നല്‍കി ഭംഗിയാക്കുന്നതും ഭാര്‍ത്താവില്ലാത്തവര്‍ക്കും ഭര്‍ത്താവിന്‍റെ സമ്മതം കിട്ടാത്തവര്‍ക്കും നിഷിദ്ധമാണ്. ഏതവസരത്തിലും ചികിത്സാര്‍ത്ഥം മൈലാഞ്ചി ഉപയോഗിക്കുന്നത് കറാഹതോ ഹറാമോ അല്ല.
*❓വിവാഹ ദിവസം പുരുഷന്മാര്‍ മൈലാഞ്ചി ഉപയോഗിക്കല്‍ ഹറാം ആണോ..?*
🅰️ പുരുഷന്മാര്‍ കൈകാലുകളില്‍ മൈലാഞ്ചി ഇടുന്നത് ഹറാം ആണെന്നാണ് ഫത്ഹുല്‍മുഈന്‍ അടക്കമുള്ള പല കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളും പറയുന്നത്. എന്നാല്‍ ഹറാം അല്ലെന്നും ശക്തമായ കറാഹത് ആണെന്നും അഭിപ്രായപ്പെടുന്ന പണ്ഡിതരും ഉണ്ട്. വിവാഹ സുദിനത്തിലും മറ്റു ദിനങ്ങളിലുമൊക്കെ ഇതുതന്നെയാണ് വിധി. വിവാഹ ദിനം എന്നത് ഏറെ പവിത്രമാണെന്നും ആ ദിനത്തിലും ചടങ്ങിലും ഇത്തരം കാര്യങ്ങളൊന്നും കടന്നുവരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കൂടി ഓര്‍ക്കേണ്ടതാണ്.
*❓മയ്യിത്തിന്റെ കൂടെ അത്തറിനൊപ്പം മൈലാഞ്ചിയും കഫന്‍ പുടവയില്‍ ഇടുന്നത് കാണുന്നുണ്ട്. ഇതിന്റെ ഇസ്ലാമിക അടിസ്ഥാനം എന്ത്..?*
🅰️ കഫന്‍ പുടവയില്‍ മൈലാഞ്ചി വിതറുന്നത് സുന്നതാണെന്ന് അറിയിക്കുന്ന ഹദീസുകളോ കിതാബിന്റെ ഉദ്ധരണികളോ ഇല്ല. കഫനില്‍ സുഗന്ധം പുരട്ടുന്നതും പുകപ്പിക്കുന്നതും പോലെ മയ്യിതില്‍ നിന്നുണ്ടായേക്കാവുന്ന ദുര്‍ഗന്ധം തടയാന്‍ മൈലാഞ്ചി സഹായകമാണെന്നത് കൊണ്ടാവാം കഫനില്‍ അത് വിതറുന്നത്. അങ്ങനെ സുഗന്ധത്തിന് പകരമായി മൈലാഞ്ചി മതിയാവുമെങ്കില്‍ കഫനില്‍ മൈലാഞ്ചി വിതറുന്നത് സുന്നത് തന്നെയാണ്. കാരണം കഫന്‍ ചെയ്യാനുപയോഗിക്കുന്ന ഓരോ തുണിയിലും ഹനൂത് വിതറല്‍ സുന്നതാണ്. ഹനൂത് എന്നാല്‍ സുഗന്ധത്തിന് വേണ്ടി ഉപയോഗിക്കുന്ന എല്ലാമെന്ന് പണ്ഡിതര്‍ അര്‍ത്ഥം നല്‍കിയിട്ടുണ്ട്.
🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹
പെരുന്നാൾ ദിവസത്തെ സുന്നത്തുകൾ.
1. തക്ബീർ ചൊല്ലുക. പെരുന്നാൾ രാവിന്റെ ആരംഭം മുതൽ ഇമാം പെരുന്നാൾ നമസ്കാരത്തിനായി തക്ബീറത്തുൽ ഇഹ്‌റാം ചൊല്ലുന്നത് വരെയാണ് തക്ബീറിന്റെ സമയം. ഈ സമയം വീടുകളിലും മസ്ജിദുകളിലും കടകളിലും മാർക്കറ്റുകളിലും വഴികളിലും ഉച്ചത്തിൽ തക്ബീർ ചൊല്ലൽ സുന്നത്താണ്.`
*ﻭﺻﻴﻐﺘﻪ اﻟﻤﺤﺒﻮﺑﺔ: اﻟﻠﻪ ﺃﻛﺒﺮ، اﻟﻠﻪ ﺃﻛﺒﺮ، اﻟﻠﻪ ﺃﻛﺒﺮ، ﻻ ﺇﻟﻪ ﺇﻻ اﻟﻠﻪ ﻭاﻟﻠﻪ ﺃﻛﺒﺮ، اﻟﻠﻪ ﺃﻛﺒﺮ، ﻭﻟﻠﻪ اﻟﺤﻤﺪ ﻭﻳﺴﺘﺤﺐ ﺃﻥ ﻳﺰﻳﺪ الله أكبر ﻛﺒﻴﺮا ﻭاﻟﺤﻤﺪ ﻟﻠﻪ ﻛﺜﻴﺮا ﻭﺳﺒﺤﺎﻥ اﻟﻠﻪ وبحمده ﺑﻜﺮﺓ ﻭﺃﺻﻴﻼ. (منهاج الطالبين)*
`2. കുളിക്കുക.`
`3. സുഗന്ധം പൂശുക.`
`4. മുടിയും നഖവും മറ്റും നീക്കം ചെയ്ത് ശുദ്ധിയാക്കുക`
`5. ഏറ്റവും നല്ല വസ്ത്രം ധരിക്കുക.`
`6. വകതിരിവായ കുട്ടികളെ ഒരുക്കി പെരുന്നാൾ നമസ്കാരത്തിനായി കൊണ്ടുപോവുക.`
`7. പെരുന്നാൾ നമസ്കാരത്തിനായി നേരത്തെ പോകുക.`
`8. ചെറിയ പെരുന്നാൾ നമസ്കാരത്തിനായി പോകുന്നതിനു മുമ്പ് അൽപം ഭക്ഷണം കഴിക്കുക.ഭക്ഷണമായി ഈത്തപ്പഴം കഴിക്കലും അതിന്റെ എണ്ണം ഒറ്റസംഖ്യയാക്കലും സുന്നത്താണ്.വലിയ പെരുന്നാൾ നിസ്കാരത്തിനായി ഭക്ഷണം കഴിക്കാതെ പോകൽ സുന്നത്താണ്.`
`9. നിസ്കാരത്തിനായി പള്ളിയിലേക്ക് നടന്നു പോകുക.`
`10.നിസ്കാരത്തിനായി ഒരു വഴിയിലൂടെ പോകുകയും വീട്ടിലേക്ക് മറ്റൊരു വഴിയിലൂടെ മടങ്ങുകയും ചെയ്യുക. ദൂരം കൂടുതലുള്ള വഴിയിലൂടെ നിസ്കാരത്തിനായി പോകുക.രോഗം പോലെ എന്തെങ്കിലും ബുദ്ധിമുട്ടുള്ളവർക്ക് വാഹനത്തിൽ പോകാവുന്നതാണ്.`
`11. നിസ്കാരത്തിനായി പോകുന്ന വഴിയിൽ തക്ബീർ ചൊല്ലുന്നത് വർദ്ധിപ്പിക്കുക.`
`12. പെരുന്നാൾ നമസ്കാരത്തിന് മുൻപ് ഫിത്ത്റ് സകാത്ത് കൊടുക്കുക.`
`13. പെരുന്നാൾ നിസ്കാരം ജമാഅത്തായി നിർവ്വഹിക്കുക.`
`14. പെരുന്നാളിന്റെ ഖുതുബ ശ്രദ്ധയോടെ കേൾക്കുക.`
`15. പെരുന്നാൾ ആശംസകൾ കൈമാറുക. സ്വഹാബാക്കൾ പെരുന്നാൾ ദിവസം പരസ്പരം`
`تقبل الله منا ومنكم`
`എന്ന് പറഞ്ഞിരുന്നു.`
🔴🔴 *ബന്ധുക്കളെ സന്ദർശിക്കലും സന്തോഷം പങ്കുവെക്കലും എപ്പോഴും സുന്നത്താണ്. പെരുന്നാൾ ദിവസം അതിന് ഉചിതമായ സമയമാണ്.*
തിങ്കളാഴ്‌ച, മാർച്ച് 09, 2026
വെള്ളിയാഴ്ച ദിവസം ജുമുഅക്ക് ശേഷം
*വെള്ളിയ
*സൂറത്തുൽ ഖദ്ർ 25*
*പ്രാവശ്യം ഓതിയാൽ*
`1000 ഹജ്ജ് ചെയ്ത കൂലിയും,`
`1000 പ്രാവശ്യം അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ജിഹാദ് ചെയ്ത കൂലിയും etc.. ലഭിക്കുന്നതാണ്`
⭕*വെള്ളിയാഴ്ച ജുമാ നിസ്കാരത്തിനു മുമ്പ് വുളുവോടെ പതുക്കെ*
*`200 പ്രാവശ്യം اَللّٰه (അല്ലാഹ്)`*
*എന്നു ചൊല്ലിയാൽ അവന്റെ എല്ലാ ഉദ്ദേശ്യ ലക്ഷ്യങ്ങളും സഫലീകരിക്കപ്പെടുമെന്ന് ഇമാം ശിഹാബുദ്ദീൻ സുഹ്രവർദി (റ) പറയുന്നു.(സആദത്തുദ്ധാറൈൻ)*
⭕*_താഴെ കൊടുത്തിരിക്കുന്ന സ്വലാത്ത് വെള്ളിയാഴ്ച 80 പ്രാവിശ്യം ചെല്ലിയാൽ 80 വർഷത്തെ ദോഷം അല്ലാഹു പൊറുത്ത് തരും_*
*`اللّهُمَّ صلِّ عَلَی سَيِّدِنَا مُحَمَّدٍ عَبْدِكَ ونَبِيِّكَ وَرَسُولِك النَّبِيّ الأُمِّيِّ وَعَلَی آلِهِ وَصَحْبِهِ وَسَلِّمْ`*
(ഇർശാദുൽ ഇബാദ്)
⭕*ജുമുഅ നിസ്കാരം കഴിഞ്ഞ് മാറി ഇരിക്കുന്നതിന് മുമ്പ്*
*7 സൂറത്തുല്‍ ഫാത്തിഹ*
*7 സൂറത്തുല്‍ ഇഖ് ലാസ്*
*7 സൂറത്തുല്‍ ഫലഖ്*
*7 സൂറത്തുല്‍ നാസ്*
ഒരാള്‍ ഓതിയാൽ അല്ലാഹു അവന്റെ ദോഷങ്ങള്‍ പൊറുക്കുന്നതാണ്
(തുഹ്ഫഃ)
⭕*മുത്ത് നബി ﷺ പറഞ്ഞു:*
ജുമുഅ കഴിഞ്ഞതിന്ന് ശേഷം
*سُبْحاَنَ اللّهِ العَظِيمِ وَبحمده*
എന്ന് 100 പ്രാവിശ്യം പറഞ്ഞാൽ അവന്റെ ഒരു ലക്ഷവും മാതാപിതാക്കളുടെ 25000 ദോഷങ്ങളും പൊറുക്കപ്പെടും
(ഇർശാദുൽ ഇബാദ്)
⭕*അനസ് (റ) പറഞ്ഞു* വെള്ളിയാഴ്ച 70 പ്രാവശ്യം
*`اللّهُمَّ أَغْنِنِي بِفَضْلِكَ عَمَّنْ سِواك وَبِحَلَالِك عَنْ حَرَامِكَ`*
എന്ന് പറഞാൽ 2 വെള്ളിയാഴ്ചക്ക് മുമ്പായി അല്ലാഹു അവനെ ഐശ്വര്യവാനാക്കുന്നതാണ്
( ٢/١٤٥ )اعانة
⭕*വളരെ പുണ്യമാക്കപ്പെട്ട ദിക്ർ*
*إِلَهِي لَسْتُ لِلْفِرْدَوْسِ أَهْلاً*
*وَلاَ أَقْوَى عَلىَ نَارِ الْجَحِيْمِ*
*فَهَبْ ليِ تَوْبَةً وَاغْفِرْ ذُنُوْبي*
*فَإِنَّكَ غَافِرُ الذَّنْبِ الْعَظِيْمِ*
അബ്ദുല്‍ വഹാബു ശഅ്റാനീ (റ) പറയുന്നു:
ഒരാള്‍ വെളളിയാഴ്ച്ച ദിവസം പതിവായി ഈ ബൈത് 5 പ്രാവശ്യം ചൊല്ലിയാല്‍ നിസ്സംശയം അല്ലാഹു ﷻ അവനെ മുസ്ലിമായിട്ടല്ലാതെ മരിപ്പിക്കുകയില്ല...
*⭕വെള്ളിയാഴ്ച അൽ കഹ്ഫ് സൂറത്ത് ഓതിയാൽ*
2 ജുമുഅന്റെ ഇടയിലുള്ള ഒന്നിനിക്ക് പ്രകാശമാണ്
അടുത്ത ജുമുഅ വരെയുള്ള ദോഷങ്ങൾ പൊറുക്കപ്പെടും ദജ്ജാലിന്റെ ഫിത്‌നയിൽ നിന്ന് കാവൽ, 70000 മലക്കിന്റെ പ്രാർത്ഥന
(ഇഹ്‌യ ഉലൂമുദ്ധീൻ
*⭕വെള്ളിയാഴ്ച ഒരാൾ*
*സൂറത്തുൽ ദുഖാൻ പാരായണം* *ചെയ്താൽ സ്വർഗ്ഗത്തിൽ*
*ഒരു കൊട്ടാരം ആണ് കൂലി*
⭕*വെള്ളിയാഴ്ച സൂറത്ത് യാസീൻ ഓതിയാൽ ദോശങ്ങളൊക്കെ പൊറുക്കപ്പെട്ടു എന്ന് മുത്ത്ﷺ പറഞ്ഞിരിക്കുന്നു*
( الترغيب والترهيب)
⭕*മുത്ത് നബി ﷺ പറഞ്ഞു വെള്ളിയാഴ്ച കുളിച്ച് നേരത്തെ നടന്ന് പള്ളിയിലേക്ക് പോയി ഖുതുബ ശ്രദ്ധിച്ച് കേൾക്കുകയും ചെയ്‌താൽ ഓരോ ചവിട്ടടിക്കും ഒരു കൊല്ലത്തെ നിസ്കാരത്തിന്റെയും നോമ്പിന്റെയും കൂലി*
(അഹ്മദ്)
വസ്ത്രങ്ങളും മറ്റും വാങ്ങുവാനും ഉപയോഗിക്കുവാനും പ്രത്യേക ദിവസം നോക്കേണ്ടതുണ്ടോ?
*പുതിയ വസ്ത്രങ്ങൾ വാങ്ങുന്നവർ ശ്രദ്ധിക്കുക* .
*വസ്ത്രങ്ങൾ എന്നു വാങ്ങണം*
ചെറിയ പെരുന്നാൾ വരികയാണല്ലോ, അധിക പേരും ചെറിയ പെരുന്നാളിനോടനുബന്ധിച്ച് മാതാപിതാക്കൾക്കും ഭാര്യാ മക്കൾക്കും മറ്റും പുതിയ ഡ്രസ്സുകൾ വാങ്ങൽ പതിവാണ്.
വസ്ത്രങ്ങളും മറ്റും വാങ്ങുവാനും ഉപയോഗിക്കുവാനും പ്രത്യേക ദിവസം നോക്കേണ്ടതുണ്ടോ?
*ഉത്തരം* :
വസ്ത്രങ്ങൾ ഏതു ദിവസം വാങ്ങലും ധരിക്കലും അനുവദനീയമാണ്, മതത്തിൽ വിലക്കില്ല, എങ്കിലും നല്ല ദിവസങ്ങളും സമയങ്ങളും നോക്കി വസ്ത്രങ്ങളും മറ്റും വാങ്ങുന്നതും ഉപയോഗിക്കുന്നതും നല്ലതാണെന്നും അതു കാരണം പല നന്മകളും വന്ന് ചേരാൻ സാധ്യതയുമുണ്ടെന്നും മഹാൻമാരിൽ ചിലർ പറഞ്ഞു തന്നിട്ടുണ്ട്. അപ്പോൾ എല്ലാ ദിവസവും ഒരുപോലെയല്ല എന്നാണ് മനസിലാകുന്നത്. മാത്രമല്ല ചില ദിവസങ്ങളിൽ വാങ്ങിയ വസ്തുക്കൾ പെട്ടെന്ന് കേടുവരുന്നതായും പല അനുഭവങ്ങളുമുണ്ട്.
*ശനി, ഞായർ, ചൊവ്വ ദിവസങ്ങളിൽ വസ്ത്രം വാങ്ങാതിരിക്കലാണ് നല്ലത്*
( റൂഹുൽ ബയാൻ: 4/8)
*ശനിയാഴ്ച പുതിയ വസ്ത്രം വാങ്ങിയാൽ / ധരിച്ചാൽ ആ വസ്ത്രം ധരിക്കുമ്പോഴെല്ലാം എന്തെങ്കിലും അസുഖം വരാനും ഞായറാഴ്ചയാണെങ്കിൽ ദു:ഖവും ടെൻഷനും വരാനുമിടയുണ്ട്.തിങ്കൾ ആണെങ്കിൽ കൂടുതൽ ബറകത്തും അനുഗ്രഹവും ഉണ്ടാകും.ചൊവ്വാഴ്ചയാണെങ്കിൽ തീ കാരണമോ കളവ് കാരണമോ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ബുധനാഴ്ചയാണെങ്കിൽ വിജ്ഞാനത്തിൽ വർദ്ധനവും ആയുസിൽ ബറകതും ഉണ്ടാകും.വ്യാഴാഴ്ചയാണെങ്കിൽ ആവശ്യങ്ങൾ നിറവേറുകയും വീണ്ടും വസ്ത്രങ്ങൾ ലഭിക്കുവാനും വെളളിയാഴ്ചയാണെങ്കിൽ സമ്പത്ത് വളരാൻ സാധ്യതയുണ്ടന്നും ഖൈറും ശറും ഇല്ല എന്നും പറയപ്പെട്ടിരിക്കുന്നു.* .
(തദ്കിറതുൽ വാഇളീൻ: പേജ് 21 )
(അൽ മവാഹിബുൽ ജലിയ്യ, പേജ്: 500, ഖസാഇസുൽ അയ്യാമി വൽ അശ്ഹുർ: പേജ്: 203)
ﻭﻗﺪ ﺳﺌﻞ ﻋﻠﻴﻪ اﻟﺴﻼﻡ ﻋﻦ ﻳﻮﻡ اﻟﺴﺒﺖ ﻓﻘﺎﻝ (ﻳﻮﻡ ﻣﻜﺮ ﻭﺧﺪﻳﻌﺔ) ﻻﻥ ﻗﺮﻳﺸﺎ ﻣﻜﺮﺕ ﻓﻴﻪ ﻓﻰ ﺩاﺭ اﻟﻨﺪﻭﺓ ﻭﻻ ﻳﻘﻄﻊ اﻟﻠﺒﺎﺱ ﻳﻮﻡ اﻟﺴﺒﺖ ﻭاﻷﺣﺪ ﻭاﻟﺜﻼﺛﺎء
(تفسير روح البيان ٤/٨)
*إن لبسه يوم الأحد يورث الهم والغم ويوم الاثنين القوة والبركة والنعمة ويوم الثلاثاء ضياعه بالسقوط في النار أو الماء و بالسرقة ويوم الأربعاء زيادة الفهم والعلم والظفر بالأمور المهمة ويوم الخميس قضاء الحوائج وطول العمر ويوم الجمعة لا يورث خيرا ولا شرا ويوم السبت يورث المرض*
(خصائص الأيام والأشهر ٢٠٣)
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
ജുമുഅ യെ പറ്റി അല്പം കാര്യം
യുവാക്കളെ, സൂക്ഷിക്കണേ
✍🏼ജുമുഅക്ക് നാട്ടിലെ പള്ളിയിലേക്ക് പോകുമ്പോഴാണ് നാട്ടിലെ കൂട്ടുകാരേയൊക്കെ കാണുന്നത്. കൂടെ പഠിച്ചവരെയും നാട്ടിലെ കമ്പനികളെയും ഒക്കെ അന്ന് കാണും...
നാം വുളൂഅ് ചെയ്ത് കേറുമ്പോൾ അവർ കാത്ത് നിൽപ്പുണ്ടാകും
ഇല്ലെങ്കില്‍ നമ്മള്‍ വുളൂഅ് ചെയ്ത് കേറി ചെല്ലുമ്പോള്‍ ചങ്ങാതിമാർ എല്ലാം കൂടി കമ്പനിയായി ഇരിക്കുന്നതും കാണാം....
പിന്നെ സംസാരമാണ്. നാട്ടിലെ കാര്യവും, വായി നോക്കിയ പെണ്ണിന്‍റെ കാര്യവും, വെറേ കൂട്ടുകാരന്‍റെ കുറ്റവും അങ്ങനെ പലതും....!!!
ചിലരാണേല്‍ വാട്ട്സാപ്പില്‍ വന്ന വീഡിയോയും പടം ഉണ്ടെങ്കില്‍ അതും സെന്‍ഡ് ചേയുന്ന തിരക്കിലും, മറ്റു ചിലർ ഗെയ്മുകൾ കളിക്കുന്ന തിരക്കിലും...
സുബ്ഹാനല്ലാഹ്...... !!
ഈ സമയത്ത് മുസ്ലിയാരാണെങ്കിലോ ഖുത്തുബ നടത്തുന്നു. ശേഷം മുഅദ്ദിന്‍ ഇഖാമത്ത് കൊടുക്കുമ്പോള്‍ പിള്ളേര് പൊടിയും തട്ടി എഴുന്നേല്‍ക്കുന്നു....!!!
എന്നാല്‍ സമുദായത്തിന്‍റെ നട്ടെല്ലായ യുവ സമൂഹമേ... ഒന്ന് ഓര്‍ക്കുക...
നമ്മുടെ മതം പഠിപ്പിക്കുന്നത്...
ഖുത്തുബ ഓതുമ്പോള്‍ സംസാരിക്കുന്നവന്‍ ആരാണോ അവനു ജുമുഅ ഇല്ലന്നാണ്...
അവന്‍ വേദം ചുമക്കുന്ന കഴുതയേപ്പോലേയാണെന്നാണ്..!!
അപ്പോള്‍ ജുമുഅക്ക് പള്ളിയില്‍ വന്നിട്ട് സംസാരിക്കുന്നവനു ജുമുഅ യുടെ പ്രതിഫലം കിട്ടില്ലെന്നു മാത്രമല്ല, അവനെ കഴുതയായിട്ടാണ് അല്ലാഹു ﷻ ഉപമിച്ചത്...
ഇനിയെങ്കിലും സിനിമക്കു പോകുന്ന ലാഘവത്തോടെ കൂട്ടുകാരുമായി കമ്പനി അടിച്ച് സംസാരിച്ച് ജുമുഅ കളയല്ലേ അനിയാ.. എന്‍റെ ജ്യേഷ്ഠാാ.....!!!
നീ കൂട്ടുകാരുമായി സംസാരിക്കാനാണ് പോകുന്നതെങ്കില്‍ കഴുതയെ പോലെയാണ്....!!!
ഒരു കൂട്ടുകാരന്‍ സംസാരിക്കാന്‍ വന്നാല്‍ അവനോടു ജുമുഅ കഴിഞ്ഞ് സംസാരിക്കാമെന്ന് ആംഗ്യ ഭാഷയില്‍ നീ പറയണം...
കാരണം മിണ്ടരുതെന്ന് മിണ്ടുന്നവനോട് പറഞ്ഞാല്‍ പോലും ജുമുഅ നഷ്ടപ്പെടുമെന്നാണ് നബി ﷺ പഠിപ്പിച്ചത്...
0
ഇനിയെങ്കിലും ചിന്തിക്കുക സഹോദരങ്ങളെ.....!!
ഞൊടിയിടയിൽ നമ്മുടെ ഇടയിൽ നിന്നും ഒരു പാട് യുവ രക്തങ്ങൾ കൊഴിഞ്ഞു പോകുന്ന കാഴ്ച നാം കാണുന്നില്ലേ സഹോദരാ...!!!
ഓര്‍ക്കുക. നിന്‍റെ ഖബറില്‍ നിയേ കാണൂ.. നിന്‍റെ കൂട്ടുകാരന്‍ കാണുകയില്ല....!!!
അവിടെ നീ ചെയ്തതായ സൽകർമ്മങ്ങളേ നിനക്ക് കൂട്ടിനുണ്ടാകൂ.....!!!
ആഴ്ചയുടെ നേതാവായ... പാവപ്പെട്ടവന്റെ ഹജ്ജ് എന്നറിയപ്പെടുന്ന... പുണ്യമാക്കപ്പെട്ട ദിവസമായ... യൗമുൽ ജുമുഅ....!!!
ആ പുണ്യ ദിവസങ്ങളിൽ മുത്ത് റസൂലുല്ലാഹി ﷺ യുടെ മേൽ സ്വലാത്ത് ചൊല്ലിയാൽ ഉടൻ തന്നെ നബി ﷺ യുടെ ഹള്റത്തിലേക്ക് പ്രസ്തുത സ്വലാത്ത് എത്തപ്പെടുമെന്ന് പറയപ്പെടുന്ന ശ്രേഷഠമായ ദിവസം...
ഓര്‍ക്കുക ഇനി ഒരു തീരുമാനമെടുക്കുക. അടുത്ത ജുമുഅ മുതല്‍ നമ്മള്‍ക്ക് ഒരു മാറ്റം തീർച്ചയായും ഉണ്ടാകണം ഇന്‍ശാ അല്ലാഹ്....!!
പ്രതിഫലം നേടാനാണ് നാം അല്ലാഹുﷻവിന്റെ ഭവനത്തിലെത്തേണ്ടത് അല്ലാതെ അല്ലാഹുﷻവിന്റെ കോപവും ശിക്ഷയും വാങ്ങാനാകരുത്......!!!
കാര്യം മനസ്സിലാക്കി അമലുകൾ ചെയ്യാൻ അല്ലാഹു ﷻ തൗഫീക് ചെയ്യട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ...☝🏼
*''☝🏼അല്ലാഹു അഅ്ലം☝🏼''
*(നന്മ തോന്നുന്നുവെങ്കിൽ ഷെയർ ചെയ്യുക)*
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ ചാരത്തേക്ക് ഒരു സ്വലാത്ത് ചൊല്ലാം ...*
🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹

