Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

വ്യാഴാഴ്‌ച, ജനുവരി 29, 2026

ഹജ്ജിന് ഇഷ്ടമുള്ള വിമാനവും തീയതിയും തിരഞ്ഞെടുക്കാം; ഓണ്‍ലൈന്‍ അപേക്ഷ ആരംഭിച്ചു?

 കോഴിക്കോട് | ഇതാദ്യമായി ഈ വര്‍ഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സ്വന്തം നിലയില്‍ വിമാന തീയതിയും വിമാനവും ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിനുള്ള നടപടികള്‍ക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി തുടക്കം കുറിച്ചു.കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ പില്‍ഗ്രിം ലോഗിന്‍ ചെയ്താണ് വിമാനവും തീയതിയും ബുക്ക് ചെയ്യേണ്ടത്.

സുവിധാ ആപ്പ് വഴിയും ഇതിന് സൗകര്യമുണ്ട്. നിശ്ചിത സമയത്തേക്ക് മാത്രമായി ഓണ്‍ലൈന്‍ ബുക്കിംഗ് പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇന്ന് മുതല്‍ നാല് ദിവസം മാത്രമേ ഓണ്‍ലൈന്‍ വിമാന ബുക്കിംഗിനും തീയതി തിരഞ്ഞെടുക്കുന്നതിനും അവസരമുണ്ടാകുകയുള്ളൂ. ഒരു പ്രാവശ്യം ഒരു വിമാനം തിരഞ്ഞെടുത്തവര്‍ക്ക് പിന്നീട് മാറ്റാന്‍ കഴിയില്ല. ഇത് പ്രകാരം രണ്ട് കവറുകളില്‍ ആണെങ്കില്‍ പോലും ഒരേ കുടുംബത്തില്‍ പെട്ടവര്‍ക്കും കൂട്ടുകാര്‍ക്കും ഒരേ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അവസരമൊരുങ്ങും. ഈ വര്‍ഷത്തെ ഹജ്ജ് വിമാന ഷെഡ്യൂളുകള്‍ സംബന്ധിച്ച നടപടികള്‍ പൂര്‍ത്തീകരിച്ചതിന് പിന്നാലെയാണ് ഓണ്‍ലൈനായി വിമാനം ബുക്ക് ചെയ്യുന്നതിനുള്ള നടപടികളും കേന്ദ്ര ഹജ്ജ് കമ്മിറ്റി ആരംഭിക്കുന്നത്. കൃത്യമായ അവസാന വിമാന ഷെഡ്യൂള്‍ പുറത്ത് വിട്ടിട്ടില്ല.

നേരത്തെ ഹജ്ജിന് പോകാന്‍ താത്പര്യമുള്ളവര്‍ക്ക് നേരത്തെയും അവസാനം പോകേണ്ടവര്‍ക്ക് അവസാനവും ഹജ്ജിന് പോകാന്‍ ഓണ്‍ലൈന്‍ അപേക്ഷ വഴി അവസരമൊരുങ്ങും. എന്നാല്‍ വിമാനത്തിന്റെ കപ്പാസിറ്റിയും സീറ്റിന്റെ ലഭ്യതയും അനുസരിച്ചായിരിക്കും ഓണ്‍ലൈന്‍ അപേക്ഷകര്‍ക്ക് ഹജ്ജ് യാത്രാ തീയതിയും വിമാനവും അനുവദിക്കുക.

കവര്‍ ഹെഡാണ് പില്‍ഗ്രിം ലോഗിനില്‍ വിമാന ബുക്കിംഗ് നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടത്. എന്നാല്‍ ഇപ്രാവശ്യം ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ എല്ലാവരും ഓണ്‍ലൈനായി ഹജ്ജ് വിമാനത്തിന് ബുക്ക് ചെയ്യേണ്ടതില്ല. ആവശ്യമുള്ളവര്‍ക്ക് മാത്രമാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അല്ലാത്തവര്‍ക്ക് കേന്ദ്രഹജ്ജ് കമ്മിറ്റി നിശ്ചയിക്കുന്ന തീയതിയിലും വിമാനത്തിലും ഹജ്ജിന് പോകാം. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം കൂടുതല്‍ ഗുണപ്രദമാകും. ഇത് സംബന്ധിച്ച നിര്‍ദേശം കേന്ദ്ര ഹജ്ജ് കമ്മിറ്റി എല്ലാ സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിലെ ഹജ്ജ് കമ്മിറ്റികള്‍ക്ക് അയച്ചിട്ടുണ്ട്.

*ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ലിങ്കിൽ ക്ലിക് ചെയ്യുക.

ശനിയാഴ്‌ച, ജനുവരി 17, 2026

മിഹ്രാജിന്റെ പ്രത്യേകത



 

വെള്ളിയാഴ്ചയിലെ നിധികൾ!!

╔════►﷽◄════╗*

വെള്ളിയാഴ്ച ദിവസം 

ജുമുഅക്ക് ശേഷം 

*സൂറത്തുൽ ഖദ്ർ 25* 

*പ്രാവശ്യം ഓതിയാൽ*

1000 ഹജ്ജ് ചെയ്ത കൂലിയും,

1000 പ്രാവശ്യം അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ജിഹാദ് ചെയ്ത കൂലിയും etc.. ലഭിക്കുന്നതാണ് 

വെള്ളിയാഴ്ച 

ജുമാ നിസ്കാരത്തിനു മുമ്പ് 

വുളുവോടെ പതുക്കെ 

*200 പ്രാവശ്യം اَللّٰه (അല്ലാഹ്)* 

എന്നു ചൊല്ലിയാൽ 

അവന്റെ എല്ലാ ഉദ്ദേശ്യ ലക്ഷ്യങ്ങളും സഫലീകരിക്കപ്പെടുമെന്ന് 

ഇമാം ശിഹാബുദ്ദീൻ 

സുഹ്രവർദി (റ) പറയുന്നു... 

(സആദത്തുദ്ധാറൈൻ)

താഴെ കൊടുത്തിരിക്കുന്ന സ്വലാത്ത് വെള്ളിയാഴ്ച 

80 പ്രാവിശ്യം ചെല്ലിയാൽ 80 വർഷത്തെ ദോഷം

അല്ലാഹു പൊറുത്ത് തരും

*اللّهُمَّ صلِّ عَلَی سَيِّدِنَا مُحَمَّدٍ عَبْدِكَ ونَبِيِّكَ وَرَسُولِك النَّبِيّ الأُمِّيِّ وَعَلَی آلِهِ وَصَحْبِهِ وَسَلِّمْ*

 (ഇർശാദുൽ ഇബാദ്‌)

ജുമുഅ നിസ്കാരം കഴിഞ്ഞ്  

മാറി ഇരിക്കുന്നതിന് മുമ്പ്

*7 സൂറത്തുല്‍ ഫാത്തിഹ* 

*7 സൂറത്തുല്‍ ഇഖ് ലാസ്* 

*7 സൂറത്തുല്‍ ഫലഖ്*  

*7 സൂറത്തുല്‍ നാസ്* 

ഒരാള്‍ ഓതിയാൽ അല്ലാഹു അവന്റെ ദോഷങ്ങള്‍ പൊറുക്കുന്നതാണ്

(തുഹ്ഫഃ)

*മുത്ത് നബി ﷺ പറഞ്ഞു:*

ജുമുഅ കഴിഞ്ഞതിന്ന് ശേഷം

 *سُبْحاَنَ اللّهِ العَظِيمِ وَبحمده*

എന്ന് 100 പ്രാവിശ്യം പറഞ്ഞാൽ അവന്റെ ഒരു ലക്ഷവും മാതാപിതാക്കളുടെ 25000 ദോഷങ്ങളും പൊറുക്കപ്പെടും        

  (ഇർശാദുൽ ഇബാദ്‌)

*അനസ് (റ) പറഞ്ഞു* വെള്ളിയാഴ്ച 70 പ്രാവശ്യം

*اللّهُمَّ أَغْنِنِي بِفَضْلِكَ عَمَّنْ سِواك وَبِحَلَالِك عَنْ حَرَامِكَ*

എന്ന് പറഞാൽ 2 വെള്ളിയാഴ്ചക്ക് മുമ്പായി അല്ലാഹു അവനെ ഐശ്വര്യവാനാക്കുന്നതാണ്       

    ( ٢/١٤٥ )اعانة 

*വളരെ പുണ്യമാക്കപ്പെട്ട ദിക്ർ*

*إِلَهِي لَسْتُ لِلْفِرْدَوْسِ أَهْلاً* 

 *وَلاَ أَقْوَى عَلىَ نَارِ الْجَحِيْمِ*

*فَهَبْ ليِ تَوْبَةً وَاغْفِرْ ذُنُوْبي* 

*فَإِنَّكَ غَافِرُ الذَّنْبِ الْعَظِيْمِ*

അബ്ദുല്‍ വഹാബു ശഅ്റാനീ (റ) പറയുന്നു:

ഒരാള്‍ വെളളിയാഴ്ച്ച ദിവസം പതിവായി ഈ ബൈത് 5 പ്രാവശ്യം ചൊല്ലിയാല്‍ നിസ്സംശയം അല്ലാഹു ﷻ അവനെ മുസ്ലിമായിട്ടല്ലാതെ മരിപ്പിക്കുകയില്ല...

*വെള്ളിയാഴ്ച അൽ കഹ്ഫ് സൂറത്ത് ഓതിയാൽ*

2 ജുമുഅന്റെ ഇടയിലുള്ള ഒന്നിനിക്ക് പ്രകാശമാണ്

അടുത്ത ജുമുഅ വരെയുള്ള ദോഷങ്ങൾ പൊറുക്കപ്പെടും        ദജ്ജാലിന്റെ ഫിത്‌നയിൽ നിന്ന് കാവൽ, 70000 മലക്കിന്റെ പ്രാർത്ഥന

  (ഇഹ്‌യ ഉലൂമുദ്ധീൻ 

*വെള്ളിയാഴ്ച ഒരാൾ* 

*സൂറത്തുൽ ദുഖാൻ പാരായണം* *ചെയ്താൽ സ്വർഗ്ഗത്തിൽ*

*ഒരു കൊട്ടാരം ആണ് കൂലി*

*വെള്ളിയാഴ്ച സൂറത്ത് യാസീൻ ഓതിയാൽ ദോശങ്ങളൊക്കെ പൊറുക്കപ്പെട്ടു എന്ന് മുത്ത്ﷺ പറഞ്ഞിരിക്കുന്നു*

    (  الترغيب والترهيب)

*മുത്ത് നബി ﷺ പറഞ്ഞു വെള്ളിയാഴ്ച കുളിച്ച് നേരത്തെ നടന്ന് പള്ളിയിലേക്ക് പോയി  ഖുതുബ ശ്രദ്ധിച്ച് കേൾക്കുകയും ചെയ്‌താൽ ഓരോ ചവിട്ടടിക്കും ഒരു കൊല്ലത്തെ നിസ്കാരത്തിന്റെയും നോമ്പിന്റെയും കൂലി*

(അഹ്മദ്)

*ദുആ വസിയ്യത്തോടെ.....*

🤲🤲🤲🤲


ചൊവ്വാഴ്ച, ജനുവരി 06, 2026

റജബ് മാസവും ദിക്റും നോമ്പും!

ഓരോ ദിവസവും 100 തവണ

ആദ്യത്തെ പത്തിൽ:

سُبْحَانَ الحَيِّ القَيُّومْ

രണ്ടാമത്തെ പത്തിൽ:

سُبْحَانَ اللّٰهِ الأَحَدِ الصَّمَدْ

മൂന്നാമത്തെ പത്തിൽ:

سُبْحَانَ اللّٰهِ الرَّؤُوفْ

 ഇത് ചൊല്ലുന്നവർക്ക്, ഒരാൾക്കും വിശേഷിപ്പിക്കാൻ കഴിയാത്ത പ്രതിഫലം നൽകപ്പെടും.

 (നുസ്ഹത്തുൽ മജാലിസ്)

റജബ് മുഴുവൻ നോമ്പെടുത്താൽ..?

1) പാപം മുഴുവൻ പൊറുക്കും.

2) ജീവിതത്തിന്റെ ശിഷ്ടകാലം പാപത്തിൽ നിന്നും സംരക്ഷിക്കും. 

3) അന്ത്യ നാളിൽ ദാഹം ഉണ്ടാകില്ല.

മുഴുവനും നോൽക്കാൻ കഴിവില്ലാത്തവൻ..?

   മൂന്ന് പത്തു കളിൽ നിന്ന് ഓരോ പത്തിലും ഒരു നോമ്പെടുക്കുക (ഒന്നിന് പത്താണ് പ്രതിഫലം മൂന്നിന് 30 പ്രതിഫലം)

  (അൽ മവാഹിബുൽ ജലിയ്യ: പേ 379 ഇത് ഹാഫ്)

റജബ് 27 നോമ്പ്

   റജബ് 27 നോമ്പെടുത്താൽ 6 മാസം നോമ്പെടുത്ത പ്രതിഫലം ലഭിക്കും.

  (അൽ മവാഹിബുൽ ജലിയ്യ: 377, മുകാശിഫത്തുൽ ഖുലൂബ്)

റജബിലെ സുന്നത്ത് നോമ്പിന്റെ നിയ്യത്ത്:

نَوَيْتُ صَوْمَ غَدٍ سُنَّةَ الرَّجَبِ هَاذِهِ السَّنَةِ اَدَآءً لِلّٰهِ تَعَالَى

 ഈ വർഷത്തെ സുന്നത്തായ റജബ് മാസത്തിലെ നാളെത്തെ നോമ്പിനെ അദാആയിക്കൊണ്ട് അല്ലാഹു തആലാക്ക് വേണ്ടി നോറ്റു വീട്ടുവാൻ ഞാൻ കരുതി.

NB: സുന്നത്ത് നോമ്പിന്റെ കൂടെ റമളാനിൽ നോമ്പ് ഖളാ ഉളളവർ അതും കരുതിയാൽ രണ്ട് നോമ്പിന്‍റെയും പ്രതിഫലം ലഭിക്കുന്നതാണ്.

  (ഫതാവൽ ഖുബ്റാ 2/75)

നാളെ മീസാനിൽ നന്മ ഭാരം കൂടാൻ വേണ്ടിയെങ്കിലും നിങ്ങളോട് ബന്ധപ്പെട്ടവർക്കും, നിങ്ങളുള്ള മറ്റു ഗ്രൂപ്പിലേക്കും ഈ അറിവ് ഫോർവേർഡ് ചെയ്ത് കൊടുക്കുക..

അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ

صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ

صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ

اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ

ദുആ വസിയ്യത്തോടെ....

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത