ചെന്നൈ: പ്രമുഖ തമിഴ്, മലയാളം നടി മോണിക്ക ഇസ്ലാം മതം സ്വീകരിച്ചു. എം.ജി റഹിമ എന്ന പേരാണ് അവര്‍ സ്വകരിച്ചിരിക്കുന്നത്. ഇസ്ലാം മതം സ്വീകരിച്ച മോണിക്ക സിനിമ ഉപേക്ഷിച്ചു എന്നും അറിയിച്ചു.
ഇസ്ലാമിക മതാചാരങ്ങളിലും വിശ്വാസങ്ങളിലും ആകൃഷ്ടയായാണ് താന്‍ മതം മാറിയതെന്ന് നടി അറിയിച്ചു. തന്റെ മതം മാറ്റത്തില്‍ വീട്ടില്‍ എതിര്‍പ്പില്ലെന്നും വിവാഹം ഉടനെയുണ്ടാകുമെന്നും അവര്‍ അറിയിച്ചു.
മലയാളത്തില്‍ തീര്‍ത്ഥാടനം, ഫാന്റം, 916 എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
(courtesy: chandrika)