ചൊവ്വാഴ്ച, ഏപ്രിൽ 02, 2019

സൃഷ്ട്ടിക്കാത്ത ഒരു വസ്ത്തുവിനെ മനുഷ്യൻ തേടും....?

അറിയാമോ നിങ്ങള്‍ക്ക്‌....??🤔

ദുനിയാവിൽ സൃഷ്ട്ടിക്കാത്ത ഒരു വസ്ത്തുവിനെ മനുഷ്യൻ തേടും""'
അവനത് ദുനിയാവിൽ കണ്ടെത്താനും നേടാനും കഴിയില്ല തന്നെ...

❇ ജിബിരീൽ അലൈസലാം❇

ജിബിരീൽ (അ)യോട് നബി (സ)ഒരിക്കല്‍ ചോദിച്ചു:

 അല്ലയോ ജിബിരീല്‍(അ).... താങ്കൾ പൊട്ടിചിരിച്ചിട്ടുണ്ടോ...?

ജിബ-്  ഉണ്ട് നബിയേ ഞാൻ പൊട്ടി ചരിച്ചിട്ടുണ്ട്......

നബി (സ) ചോദിച്ചു, എപ്പോൾ:

ജിബ്: മനുഷ്യനെ സൃഷ്ടിച്ചപ്പോൾ;
ജനനം മുതൽ മരണം വരെ ദുനിയാവിൽ സൃഷ്ടിച്ചിട്ടില്ലാത്ത ഒരു വസ്തുവിനെ അവൻ തേടും...പക്ഷേ അവനത് കിട്ടുകയില്ല...

നബി (സ) അൽഭുതപ്പെട്ടു കൊണ്ട് ചോദിച്ചു; ദുനിയാവിൽ സൃഷ്ടിക്കാത്ത, എന്നാൽ മനുഷ്യൻ തേടുന്ന ആ വസ്തു എന്താണ് ജിബിരീല്‍...!!!!!ഒന്ന്  പറഞ്ഞു തന്നാലും... ജിബ്: റാഹത്ത് (ആശ്വാസം)

തീർച്ചയായും അള്ളാഹു  റാഹത്തിനെ ഇവിടെ ഭൂമിയില്‍ സൃഷ്ടിച്ചിട്ടില്ല. എന്നാൽ അത് പരലോകത്ത് സൃഷ്ടിച്ചിട്ടുമുണ്ട്.

എന്നാൽ മനുഷ്യൻ എപ്പോഴും റാഹത്തിനെ (ആശ്വാസം) തേടാറുണ്ട്..

നബി(സ)-
 അപ്പോള്‍ എപ്പോഴാണ് മനുഷ്യന് ആശ്വാസം ലഭിക്കുന്നത്??? 

ജിബ്
എപ്പോഴാണോ ഒരുവന്‍ അവന്റെ ഒരു കാൽ സ്വർഗ്ഗത്തിലേക്ക് കുത്തുന്നത്..... അപ്പോഴാണ് അവന് ആശ്വാസം ലഭിക്കുകയുള്ളൂ...ജിബിരീല്‍(അ)പറഞ്ഞത് എത്ര ശരിയാണല്ലേ....മനുഷ്യന് ദുനിയാവില്‍ എന്തെങ്കിലും വിഭവങ്ങള്‍ [സമ്പത്ത്,ആരോഗ്യം,സന്താനങ്ങള്‍,സന്തോഷം എന്തുമാകട്ടെ...] ലഭ്യമായതില്‍ താല്‍ക്കാലിക ആശ്വാസം കൊള്ളും...പക്ഷേ അതിന് പിറകേ വീണ്ടും  പ്രയാസങ്ങളും,പ്രശ്നങ്ങളും വന്ന് കൊണ്ടേയിരിക്കും...കുട്ടികൾ ആഗ്രഹിക്കും... എപ്പോഴാണ് ഞാൻ ഒന്ന് വലുതാവുക.🧑🏻🚶🏿

യുവാക്കൾ ആഗ്രഹിക്കും... എന്റെ ബാല്യം ഒന്ന് തിരിച്ച് കിട്ടിയിരുന്നെങ്കിൽ എന്ന്വൃദ്ധൻമാർ ആഗ്രഹിക്കും.... എപ്പോഴാണ് എന്റെ യുവത്വം എന്നിലേക്ക് മടങ്ങി എത്തുക എന്ന്.വിവാഹം കഴിച്ചവർ ആഗ്രഹിക്കും... ഞാൻ തനിച്ചായി നടന്ന കാലം ഒന്ന് മടങ്ങി വന്നിരുന്നെങ്കിൽ എന്ന്.. വിവാഹം കഴിക്കാത്തവർ ആഗ്രഹിക്കും.... എപ്പോഴാണ് എനിക്ക് ഒന്ന് വിവാഹം കഴിക്കാൻ പറ്റുക എന്ന്...വിവാഹം കഴിച്ചിട്ട് കുഞ്ഞുങ്ങൾ ഇല്ലാത്തവർ ആഗ്രഹിക്കും... എനിക്ക് ഒരു കുഞ്ഞ് ലഭിച്ചിരുന്നെങ്കിൽ എന്ന്...കുഞ്ഞു ലഭിച്ചവർ മക്കളുടെ അനുസരണയില്ലായ്മയും, അക്രമവും കാണുമ്പോൾ പറയും : ഇവൻ ഇല്ലായിരുന്നുവെങ്കിൽ എന്ന്... റാഹത്ത്, മനുഷ്യൻ ഇന്നേവരെ തേടി കണ്ടെത്തിയിട്ടില്ല..എന്നാലോ ഈ ലോകത്ത് മനുഷ്യൻ ആശ്വാസം കണ്ടെത്തുകയുമില്ല..മറിയം ബീവി (റ:ഹ) പ്രസവ വേദന വന്നപ്പോൾ പറഞ്ഞു : പ്രസവത്തിനു മുൻപ് ഞാൻ മരിച്ചു പോയിരുന്നെങ്കിൽ എത്ര നന്നായേനേ... (മഹതി അറിഞിരുന്നില്ല തന്റെ ഉദത്തിൽ  ഒരു പ്രവാചകനാണെന്ന്...)ശക്തമായ പരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ നിരാശരാകരുത്.

മൂസ നബി (അ) തന്റെ സഹോദരൻ ഹാറൂൻ (അ) മിനെ മറമാടുന്ന സന്ദർഭത്തിൽ, ഖബറിന്റെ ഇരുളിനെ കുറിച്ചും, ഏകാന്തതയെ കുറിച്ചും ഓർത്തു പോയത് കാരണം സഹോദരനോടുള്ള അനുകമ്പയിൽ മുസാ നബി (അ) കരഞ്ഞു...ഉടൻ മൂസ (അ)മിന്റെ മേൽ വഹിയ്യ് ഉണ്ടായി: ഓ....മൂസാ ഖബറിനു അകത്തുള്ളവരെ നിങ്ങൾ മറന്ന് പോകും... എന്നാൽ ഖബറിൽ ഉള്ളവർ പുറത്തുള്ളവരെ മറക്കുകയുമില്ല.മൂസാ...... എന്റെ ഒരു അടിമ മരണപ്പെട്ടാൽ ഞാൻ നോക്കുന്നത് അവന്റെ അധികരിച്ച പാപത്തിലേക്കല്ല...മറിച്ച് അവന്റെ ചെറിയ ജീവിതത്തിലേക്കാണ്. പടച്ചവന്റെ പരീക്ഷണങ്ങള്‍ അടിക്കടി വന്നു കൊണ്ടേയിരിക്കും....കടലിലെ തിരമാലകള്‍ കണക്കെ...ആകയാല്‍......☝🏻

❇ ആത്മീയതയിലേക്ക് ചുവടുവെപ്പ് നടത്തുക. ❇
❇ പ്രയാസങ്ങളും,പരീക്ഷണങ്ങളും നല്ല നാളെയുടെ തുടക്കമാണ്; സത്യം തിരിച്ചറിയുക❇
🎴 പതറരുത് നാം.....സ്വര്‍ഗ്ഗം നമ്മുടെ പ്രയത്നത്തിലൂടെ മാത്രമേ കരസ്ഥമാകൂ.....♻

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ