തിങ്കളാഴ്‌ച, നവംബർ 26, 2018

മനസ്സിരുത്തി വായിക്കുക. ജീവിതത്തിൽ പകർത്തുക .....?

സ്വന്തം ഭക്തി, ആരോഗ്യം,സന്തോഷം,മനസ്സമാധാനം,ഉറക്കം,ഇതിനേക്കാള്‍
പണത്തിന്‌ പ്രാധാന്യം നല്‍കരുത്‌. കണ്ണുനീര്‍ തുടയ്ക്കുക.
പ്രപഞ്ച സൃഷ്ടിയെ വണങ്ങുക. നല്ലതുമാത്രം വിചാരിക്കുക. നമുക്ക് കിട്ടിയതെല്ലാം  അനുഗ്രഹങ്ങളാണെന്നോർക്കുക...

സത്‌ഫലങ്ങള്‍ മാത്രം തരുന്ന മരത്തെപ്പോലെയാവുക. കല്ലെറിഞ്ഞാലും അത്‌ ഫലങ്ങള്‍ കൊഴിച്ചുതരും. പെരുമാറ്റരീതികളും, മനോഭാവങ്ങളും പൂന്തോട്ടത്തേക്കാള്‍ മനോഹരമാവട്ടെ.. സമയത്തെ ക്രമീകരിച്ചാല്‍ ചെയ്യാനുള്ളതെല്ലാം ചെയ്യാന്‍ കഴിയും. നല്ല ഗ്രന്ഥങ്ങള്‍ വായിക്കുക. അല്ലെങ്കില്‍ വിശുദ്ധ ഗ്രന്ഥങ്ങളുടെ പാരായണം കേള്‍ക്കുക. ഒരു പക്ഷെ അതിലെ ഒരു ചെറിയ വചനം ഹൃദയത്തില്‍ പ്രകമ്പനം സൃഷ്ടിച്ചിക്കാം...
മഴയേക്കാള്‍ ഉപകാരിയാവുക. ചന്ദ്രനേക്കാള്‍ സൗന്ദര്യള്ളമുള്ളവരാകുക.
നമ്മുടെ അലങ്കാരം സ്വര്‍ണ്ണമോ വെള്ളിയോ അല്ല. മറിച്ച്എളിമ  വിനയം
ക്ഷമ ദയ  അറിവ്പരോപകാരം എന്നിവയാണ്. 

നിരാശയില്‍ അകപ്പെട്ടാല്‍ ഒന്നും പഠിക്കാനോ ഒന്നിലും സന്തോഷം കണ്ടെത്താനോ കഴിയില്ല.  ആരോഗ്യകരമായ ശരീരത്തില്‍  ചതി
വിദ്വേഷം അസൂയ എന്നിവക്ക്‌ സ്ഥാനമില്ല. ദാനധര്‍മ്മങ്ങളിലൂടെ പാവപ്പെട്ടവൻേറയും ആവശ്യക്കാരൻേറയും സ്‌നേഹം നേടുക. പ്രാര്‍ത്ഥന പതിവാക്കുക. ഒരു മണിക്കൂറിലൊരു ആശയം രൂപീകരിക്കുക.
ഒരു ദിവസത്തിലൊരു സല്‍കര്‍മ്മമെങ്കിലും ചെയ്യുക. നമ്മുടെ ചിന്തയാണ് നമ്മുടെ സ്വര്‍ണ്ണം. ധാര്‍മ്മികതയാണ്‌ അലങ്കാരം. നല്ല പെരുമാറ്റമാണ്‌ സമ്പത്ത്‌.
കൊടുങ്കാറ്റിൻെറ നടുവിലും നല്ലതേ വരൂ എന്നു ചിന്തിക്കുക. 
ഉപദേശം കൊണ്ടും ദയയുള്ള വാക്കുകള്‍കൊണ്ടും നിങ്ങളെ സഹായിക്കാന്‍ കഴിയുന്നവരോട്‌ മാത്രം നിങ്ങളുടെ സങ്കടങ്ങള്‍ പങ്കുവെക്കുക.
വീണു പരിക്കേറ്റ കുഞ്ഞിനെ ഓര്‍ത്ത്‌ കരഞ്ഞ്‌ സമയം കളയരുത്‌. അവന്റെ മുറിവുകള്‍ വേഗം പരിചരിക്കുക.. ഓരോ ദിവസവും പുതിയ തുടക്കമാവുക.
ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളെ ഓര്‍ത്ത്‌ വിഷമിക്കരുത്‌.
മെച്ചപ്പെടുത്താന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക്‌ സമയം കണ്ടെത്തുക.
നമ്മുടേതു പോലെ എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ട്‌ എന്ന്‌ ഉള്‍ക്കൊള്ളുക.
മനസ്സ്‌ ശാന്തമാക്കുക. കഴിഞ്ഞ കാലത്ത്‌ നമ്മള്‍ തെറ്റു ചെയ്‌തിട്ടുണ്ടെങ്കില്‍ അതില്‍നിന്ന്‌ പാഠം ഉള്‍ക്കൊള്ളുക. എന്നിട്ട്‌ അവയെ വിട്ടുകളയുക.
ഏറ്റവും നീചമായ ശത്രുവാണ്‌ നിരാശ. അതിന്‌ മന:സ്സമാധാനം നശിപ്പിക്കാനുള്ള കരുത്തുണ്ട്‌. പോയ കാലത്തെ മാറ്റാന്‍ നമുക്കാകില്ല.
ഇനിയുള്ള കാലത്ത്‌ എന്താണ്‌ സംഭവിക്കുക എന്നും നമുക്കറിയില്ല.
പിന്നെന്തിനാണ്‌ നാം സങ്കടപ്പെടുന്നത്‌.  ഭക്ഷണം കുറക്കുക. ശരീരത്തിന്‌ ആരോഗ്യമുണ്ടാകും.

പാപങ്ങള്‍ കുറക്കുക. മനസ്സിന്‌ ആരോഗ്യമുണ്ടാകും.  ദു:ഖങ്ങള്‍ കുറക്കുക. ഹൃദയത്തിന്‌ ആരോഗ്യമുണ്ടാകും.സംസാരം കുറക്കുക. ജീവിതത്തിന്‌ ആരോഗ്യമുണ്ടാകും. ജീവിതം തന്നെ കുറച്ചേയുള്ളൂ. വിഷമിച്ചും ദുഖിച്ചും പിന്നെയും പിന്നെയും ജീവിതത്തെ ചെറുതാക്കിക്കളയരുത്‌... മോശമായ നാവ്‌ അതിൻെറ ഇരയെക്കാള്‍ അതിൻെറ ഉടമക്കാണ്‌ കൂടുതല്‍  യാസമുണ്ടാക്കുക.  സുന്ദരിയായ സ്‌ത്രീ ആഭരണമാണെങ്കില്‍, സദ്‌‌വൃത്തയായ സ്‌ത്രീ നിധിയാണ്‌. 

മനസ്സ് സുന്ദരമായാല്‍ കാണുന്നതെല്ലാം സുന്ദരമാകും.  ഇത് വായിച്ചു കഴിഞ്ഞു ഇഷ്ട്ടപ്പെട്ടാൽ  ഷെയർ ചെയ്യണേ , കാരണം നല്ല കാര്യങ്ങൾ അറിയാൻ കൊതിക്കുന്ന ആയിരക്കണക്കിന് പേർ  നമുക്ക് ചുറ്റിലും ഉണ്ടെന്ന കാര്യം ഒന്നോർക്കണേ .!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ