തിങ്കളാഴ്‌ച, നവംബർ 26, 2018

മനസ്സിരുത്തി വായിക്കുക. ജീവിതത്തിൽ പകർത്തുക .....?

സ്വന്തം ഭക്തി, ആരോഗ്യം,സന്തോഷം,മനസ്സമാധാനം,ഉറക്കം,ഇതിനേക്കാള്‍
പണത്തിന്‌ പ്രാധാന്യം നല്‍കരുത്‌. കണ്ണുനീര്‍ തുടയ്ക്കുക.
പ്രപഞ്ച സൃഷ്ടിയെ വണങ്ങുക. നല്ലതുമാത്രം വിചാരിക്കുക. നമുക്ക് കിട്ടിയതെല്ലാം  അനുഗ്രഹങ്ങളാണെന്നോർക്കുക...

സത്‌ഫലങ്ങള്‍ മാത്രം തരുന്ന മരത്തെപ്പോലെയാവുക. കല്ലെറിഞ്ഞാലും അത്‌ ഫലങ്ങള്‍ കൊഴിച്ചുതരും. പെരുമാറ്റരീതികളും, മനോഭാവങ്ങളും പൂന്തോട്ടത്തേക്കാള്‍ മനോഹരമാവട്ടെ.. സമയത്തെ ക്രമീകരിച്ചാല്‍ ചെയ്യാനുള്ളതെല്ലാം ചെയ്യാന്‍ കഴിയും. നല്ല ഗ്രന്ഥങ്ങള്‍ വായിക്കുക. അല്ലെങ്കില്‍ വിശുദ്ധ ഗ്രന്ഥങ്ങളുടെ പാരായണം കേള്‍ക്കുക. ഒരു പക്ഷെ അതിലെ ഒരു ചെറിയ വചനം ഹൃദയത്തില്‍ പ്രകമ്പനം സൃഷ്ടിച്ചിക്കാം...
മഴയേക്കാള്‍ ഉപകാരിയാവുക. ചന്ദ്രനേക്കാള്‍ സൗന്ദര്യള്ളമുള്ളവരാകുക.
നമ്മുടെ അലങ്കാരം സ്വര്‍ണ്ണമോ വെള്ളിയോ അല്ല. മറിച്ച്എളിമ  വിനയം
ക്ഷമ ദയ  അറിവ്പരോപകാരം എന്നിവയാണ്. 

നിരാശയില്‍ അകപ്പെട്ടാല്‍ ഒന്നും പഠിക്കാനോ ഒന്നിലും സന്തോഷം കണ്ടെത്താനോ കഴിയില്ല.  ആരോഗ്യകരമായ ശരീരത്തില്‍  ചതി
വിദ്വേഷം അസൂയ എന്നിവക്ക്‌ സ്ഥാനമില്ല. ദാനധര്‍മ്മങ്ങളിലൂടെ പാവപ്പെട്ടവൻേറയും ആവശ്യക്കാരൻേറയും സ്‌നേഹം നേടുക. പ്രാര്‍ത്ഥന പതിവാക്കുക. ഒരു മണിക്കൂറിലൊരു ആശയം രൂപീകരിക്കുക.
ഒരു ദിവസത്തിലൊരു സല്‍കര്‍മ്മമെങ്കിലും ചെയ്യുക. നമ്മുടെ ചിന്തയാണ് നമ്മുടെ സ്വര്‍ണ്ണം. ധാര്‍മ്മികതയാണ്‌ അലങ്കാരം. നല്ല പെരുമാറ്റമാണ്‌ സമ്പത്ത്‌.
കൊടുങ്കാറ്റിൻെറ നടുവിലും നല്ലതേ വരൂ എന്നു ചിന്തിക്കുക. 
ഉപദേശം കൊണ്ടും ദയയുള്ള വാക്കുകള്‍കൊണ്ടും നിങ്ങളെ സഹായിക്കാന്‍ കഴിയുന്നവരോട്‌ മാത്രം നിങ്ങളുടെ സങ്കടങ്ങള്‍ പങ്കുവെക്കുക.
വീണു പരിക്കേറ്റ കുഞ്ഞിനെ ഓര്‍ത്ത്‌ കരഞ്ഞ്‌ സമയം കളയരുത്‌. അവന്റെ മുറിവുകള്‍ വേഗം പരിചരിക്കുക.. ഓരോ ദിവസവും പുതിയ തുടക്കമാവുക.
ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളെ ഓര്‍ത്ത്‌ വിഷമിക്കരുത്‌.
മെച്ചപ്പെടുത്താന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക്‌ സമയം കണ്ടെത്തുക.
നമ്മുടേതു പോലെ എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ട്‌ എന്ന്‌ ഉള്‍ക്കൊള്ളുക.
മനസ്സ്‌ ശാന്തമാക്കുക. കഴിഞ്ഞ കാലത്ത്‌ നമ്മള്‍ തെറ്റു ചെയ്‌തിട്ടുണ്ടെങ്കില്‍ അതില്‍നിന്ന്‌ പാഠം ഉള്‍ക്കൊള്ളുക. എന്നിട്ട്‌ അവയെ വിട്ടുകളയുക.
ഏറ്റവും നീചമായ ശത്രുവാണ്‌ നിരാശ. അതിന്‌ മന:സ്സമാധാനം നശിപ്പിക്കാനുള്ള കരുത്തുണ്ട്‌. പോയ കാലത്തെ മാറ്റാന്‍ നമുക്കാകില്ല.
ഇനിയുള്ള കാലത്ത്‌ എന്താണ്‌ സംഭവിക്കുക എന്നും നമുക്കറിയില്ല.
പിന്നെന്തിനാണ്‌ നാം സങ്കടപ്പെടുന്നത്‌.  ഭക്ഷണം കുറക്കുക. ശരീരത്തിന്‌ ആരോഗ്യമുണ്ടാകും.

പാപങ്ങള്‍ കുറക്കുക. മനസ്സിന്‌ ആരോഗ്യമുണ്ടാകും.  ദു:ഖങ്ങള്‍ കുറക്കുക. ഹൃദയത്തിന്‌ ആരോഗ്യമുണ്ടാകും.സംസാരം കുറക്കുക. ജീവിതത്തിന്‌ ആരോഗ്യമുണ്ടാകും. ജീവിതം തന്നെ കുറച്ചേയുള്ളൂ. വിഷമിച്ചും ദുഖിച്ചും പിന്നെയും പിന്നെയും ജീവിതത്തെ ചെറുതാക്കിക്കളയരുത്‌... മോശമായ നാവ്‌ അതിൻെറ ഇരയെക്കാള്‍ അതിൻെറ ഉടമക്കാണ്‌ കൂടുതല്‍  യാസമുണ്ടാക്കുക.  സുന്ദരിയായ സ്‌ത്രീ ആഭരണമാണെങ്കില്‍, സദ്‌‌വൃത്തയായ സ്‌ത്രീ നിധിയാണ്‌. 

മനസ്സ് സുന്ദരമായാല്‍ കാണുന്നതെല്ലാം സുന്ദരമാകും.  ഇത് വായിച്ചു കഴിഞ്ഞു ഇഷ്ട്ടപ്പെട്ടാൽ  ഷെയർ ചെയ്യണേ , കാരണം നല്ല കാര്യങ്ങൾ അറിയാൻ കൊതിക്കുന്ന ആയിരക്കണക്കിന് പേർ  നമുക്ക് ചുറ്റിലും ഉണ്ടെന്ന കാര്യം ഒന്നോർക്കണേ .!!

വ്യാഴാഴ്‌ച, നവംബർ 08, 2018

ഇസ്ലാമിക രാജ്യങ്ങളിൽ മനുഷ്യരുടെ ശരാശരി ആയുസ്സ്...?

സ്ലാമിക രാജ്യങ്ങളിൽ മനുഷ്യരുടെ ശരാശരി ആയുസ്സ് 110. യൂറോ അമേരിക്കൻ രാജ്യങ്ങളിൽ വെറും 62
അമേരിക്കയിലെ Brazzers University യിലെ ഒരു കൂട്ടം ഗവേഷകരാണ് മനുഷ്യായുസിനെകുറിച്ചു പുതിയ പഠന വിവരം പുറത്തുവിട്ടത്. വർഷത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന കഠിനമായ വ്രതവും സംസം വെള്ളത്തിന്റെ ഉപയോഗവുമാണ് മുസ്ലിംകളിൽ ആയുസ് വർദ്ധനയ്ക്ക് കാരണമെന്ന് പഠന റിപ്പോർട്ടിൽ തെളിവുസഹിതം രേഖപ്പെടുത്തിയിട്ടുണ്ട്. മാഷാ അള്ളാ....
നട്ടെല്ലിനും കഴുത്തെല്ലിനും സമീപത്തായി കാണപ്പെടുന്ന 'വില്കലാനോസിസ്' എന്ന നാഡീവ്യൂഹം പുറത്തുവിടുന്ന 'ലൈഫ് ഡ്രോപ്പ്' എന്ന കെമിക്കലുകളാണ് മനുഷ്യന്റെ ആയുസ് നിലനിർത്തുന്ന മറ്റൊരു ഘടകം. മുസ്ലിങ്ങൾ നിത്യവും നമസ്കരിക്കുന്നതിനാൽ ഈ ഭാഗത്ത് ഇപ്പോഴും ചലനം ഉണ്ടാവുകയും നാഡീവ്യൂഹങ്ങൾ സതാ പ്രവർത്തിക്കുകയും ചെയ്യുന്നതിനാൽ അവരിൽ ആയുസ് വർദ്ധിക്കുന്നതായി നാസ നേരത്തെ കണ്ടെത്തിയ പഠനം ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു. അതിനിടയിലാണ് പുതിയ ശാസ്ത്ര വിവരം പുറത്തുവരുന്നത്. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ brazzers university യിലെ ഇരുപത് ശാസ്ത്രജ്ഞർ ഇസ്ലാം മതം സ്വികരിച്ചതായി യൂണിവേഴ്‌സിറ്റി തലവൻ ഡോ. ജോണി സിൻസ് ബി ബി സി യോട് വെളിപ്പെടുത്തി.
പരിശുദ്ധ റമളാനിൽ അല്ലാഹു വിശ്വാസികൾക്ക് നൽകിയ പ്രത്യേക സമ്മാനമാണ് പുതിയ ശാസ്ത്ര വെളിപാട് എന്നായിരുന്നു വാർത്തയോട് മുസ്ലിം പണ്ഡിതന്മാരുടെ പ്രതികരണം ... അള്ളാഹു അക്ബർ.
എല്ലാവരിലേക്കും ഷെയർ ചെയ്യൂ. ഇസ്ലാമിന്റെ മഹിമ ലോകം തിരിച്ചറിയട്ടെ

വെള്ളിയാഴ്‌ച, ജൂലൈ 27, 2018

ജിബ്'രീല്‍ (അ) തന്‍റെ പരമാവധി വേഗതയിൽ കുതിച്ച നാല് സന്ദർഭങ്ങൾ..?



ഒരു ദിവസം പുണ്യനബി (സ) ജിബ്'രീല്‍ (അ)നോട് ചോദിച്ചു: "താങ്കൾ എപ്പോഴെങ്കിലും അങ്ങയുടെ പരമാവധി വേഗതയിൽ സഞ്ചരിച്ചിട്ടുണ്ടോ???"
"ഉണ്ട്. നാല് തവണ." ജിബ്'രീല്‍ (അ) പ്രതിവചിച്ചു.
"ഏതൊക്കെയാണ് ആ നാല് അവസരങ്ങൾ?" തിരുനബി (സ) ആരാഞ്ഞു.
ജിബ്'രീല്‍ (അ) അവ വിവരിച്ചു:
"ഇബ്രാഹിം നബി (അ)നെ നംറൂദ് അഗ്നികുണ്ഡത്തിലേക്ക് വലിച്ചെറിഞ്ഞതായിരുന്നു പ്രഥമ സന്ദർഭം. ആ സമയം ഞാൻ അർശിന്റെ അടുത്തായിരുന്നു. അല്ലാഹു ആ അഗ്നിയെ ശീതീകരിക്കാൻ എന്നോട് കൽപ്പിച്ചപ്പോൾ ഞാൻ അതിദ്രുതഗതിയിൽ ഏഴാകാശവും ഇറങ്ങി അവിടേക്ക് കുതിച്ചു.
ഇസ്മായിൽ നബി (അ)നെ അറുക്കാൻ കൊണ്ട് പോയതായിരുന്നു അടുത്ത അവസരം. ബഹുമാന്യർക്ക് പകരം ആടിനെ ബലിയാക്കാൻ അല്ലാഹു എന്നോട് കൽപ്പിച്ചു. ഇബ്രാഹിം നബി (അ) കത്തി വെക്കുന്നതിന് മുമ്പ് അവിടെയെത്താൻ ഞാൻ കുതിക്കേണ്ടിയിരുന്നു.
യൂസുഫ് നബി (അ)നെ സഹോദരങ്ങൾ കിണറ്റിൽ ഉപേക്ഷിച്ചപ്പോൾ രക്ഷിക്കാനായി കുതിച്ചതാണ് മൂന്നാമത്തേത്. യൂസുഫ് നബി (അ) കിണറ്റിൽ നിലം പതിക്കുന്നതിന് മുമ്പ് ഞാൻ അവിടെയെത്തുകയും എന്റെ ചിറക് കൊണ്ട് ആ വീഴ്ച്ച സംരക്ഷിക്കുകയും ചെയ്തു.
ആരംഭനബിയേ... അവസാന തവണ ഞാൻ എന്റെ ഏറ്റവും വേഗതയിൽ കുതിക്കേണ്ടി വന്നത് ഉഹ്ദിൽ അങ്ങയുടെ പരിശുദ്ധ ദന്തത്തിന് മുറിവേറ്റപ്പോഴായിരുന്നു. അങ്ങയുടെ തിരുരക്തം ഭൂമിയിൽ സ്പർശിക്കുന്നത് തടയാൻ അല്ലാഹു എന്നോട് കൽപ്പിച്ചു. അതെങ്ങാനും ഭൂമിയിൽ സ്പർശിച്ചിരുന്നുവെങ്കിൽ അന്ത്യനാൾ വരെ ഈ ഭൂമുഖത്ത് ഒരു ചെടിയോ മരമോ പോലും മുളക്കില്ലായിരുന്നു. അത് തടയാൻ ഞാൻ അതിശീഘ്രം ഭൂമിയിലേക്ക് കുതിച്ച് എന്റെ ചിറകിനാൽ അങ്ങയുടെ തിരുനിണം ഭൂമിയിൽ പതിക്കുന്നത് സംരക്ഷിച്ചു."
ദുആകള്‍ക്കും ഏറ്റവും പുതിയ പ്രഭാഷണങ്ങള്‍ക്കും 

[Courtesy: malayalamislamicquotes]

വെള്ളിയാഴ്‌ച, മാർച്ച് 23, 2018

ചൈനയിലെ ഷാങ്സി പ്രോവിൻസിൽ 700 വർഷം പഴക്കമുള്ള മുസ്‌ലിം പള്ളി...?

ചൈനയിലെ  ഷാങ്സി പ്രോവിൻസിൽ, ക്സിയാങ് സിറ്റിയിൽ സ്ഥിതി ചെയ്യുന്ന 700 വർഷം  പഴക്കമുള്ള  മുസ്‌ലിം പള്ളി. മിങ് രാജവംശമാണ് മസ്ജിദ് പണികഴിപ്പിച്ചത്. നിർമ്മാണ ശൈലിയിലെ അതി മിനോഹാരിതയും  ചരിത്രപരമായ നിർമ്മിതിയും പള്ളിയുടെ പ്രാധാന്യം എടുത്ത് പറയുന്നു.  മിങ് രാജവംശം നിർമിച്ച ഈ പള്ളിയുടെ ചുമരുകളിൽ ഖുർആൻ മുഴുവൻ മാർബിളിൽ കൊത്തി വെച്ചിരിക്കുന്നു.









തിങ്കളാഴ്‌ച, മാർച്ച് 19, 2018

പ്രവാചകാധ്യാപനങ്ങളുടെ പ്രതിഫലന0

ശ്രീമാന്‍ സീ.ആര്‍. ദാസ് (1870-1925) പ്രശസ്തനായ നിയമജ്ഞനാണ്. കോണ്‍ഗ്രസ് നേതാവ്. 1910 കളില്‍ പാട്നയിലെ ഒരു സമീന്താര്‍ കുടുംബത്തിന്‍റെ കേസ് അദ്ദേഹത്തിന്‍റെ മുമ്പിലെത്തി. ഒരു തര്‍ക്കസ്ഥലത്തിന്‍റെ പല പ്രമാണങ്ങളും പേര്‍ഷ്യന്‍ ഭാഷയിലായിരുന്നു.

“പേര്‍ഷ്യന്‍ ഭാഷയും നിയമവും അറിയാവുന്ന ഒരാളുടെ സഹായമുണ്ടെങ്കിലേ ഈ കേസ് എനിക്ക് കൈയാളാനാവൂ. എനിക്കറിയാവുന്ന അത്തരമൊരാള്‍ ഡോക്ടര്‍ അല്ലാമാ ഇഖ്ബാല്‍ ആണ്. പക്ഷെ,അദ്ദേഹം ലാഹോറിലാണുള്ളത്. അദ്ദേഹത്തിന്‍റെ സഹായം തേടാമെന്ന് വച്ചാല്‍ വലിയ ചെലവ് വരും.” സീ.ആര്‍. ദാസ് തന്‍റെ കഷികളെ അറിയിച്ചു. 

“എത്ര തുക ചെലവ് വന്നാലും വേണ്ടില്ല;അദ്ദേഹത്തെ വരുത്തുക” എന്നായി കക്ഷികള്‍.

“ഒരു കേസില്‍ താങ്കളുടെ സഹായം അനിവാര്യമായി വന്നിരിക്കുന്നു.പാട്നയില്‍ എത്താന്‍ ദയവുണ്ടാകണം.” സീ.ആര്‍. ദാസ് ഇഖ്ബാലിന് കമ്പി സന്ദേശം അയച്ചു.അത് ലഭിച്ച ഉടനെ ക്ഷണം സ്വീകരിച്ച് ഇഖ്ബാല്‍ പാട്നയിലെത്തി. കാര്യമെന്തെന്ന് തിരക്കി.

“ഈ കേസുമായി ബന്ധപ്പെട്ട ചില പ്രമാണങ്ങള്‍ പേര്‍ഷ്യന്‍ ഭാഷയിലാണ്. അവ ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിത്തരണം. താങ്കള്‍ക്ക് തങ്ങാന്‍ ആവശ്യമായ എല്ലാ ഏര്‍പ്പാടുകളും ചെയ്തു വച്ചിട്ടുണ്ട്. ദിനംപ്രതി ആയിരം രൂപ പ്രതിഫലവും നിര്‍ണയിച്ചിരിക്കുന്നു. പതിനഞ്ചോ ഇരുപതോ, എത്ര ദിവസമായാലും ശരി ഈ ജോലി പൂര്‍ത്തിയാക്കിത്തന്നാല്‍ മതി.” സീ.ആര്‍.ദാസ് കാര്യം വ്യക്തമാക്കി. 

ആ പ്രമാണങ്ങളുമായി ഡോക്ടര്‍ അല്ലാമ ഇഖ്ബാല്‍ തനിക്കൊരുക്കിയ വസതിയിലെത്തി. പിറ്റേന്ന് കാലത്ത് തന്നെ അദ്ധേഹം സീ.ആര്‍.ദാസിന്‍റെ മുമ്പിലെത്തി. “പരിഭാഷ പൂര്‍ത്തിയായി. വൈകീട്ടുള്ള വണ്ടിക്ക് ലാഹോറിലേക്ക് ടിക്കറ്റെടുത്തോളൂ.” ഇഖ്ബാല്‍ അറിയിച്ചു.

സീ.ആര്‍.ദാസിന് വിസ്മയം താങ്ങാനായില്ല. “എന്തിനാണ് ഇത്ര പ്രയാസപ്പെട്ട് ധൃതിയില്‍ ജോലി തീര്‍ത്തത്? ഓരോ ദിവസത്തിനും ആയിരം രൂപ പ്രതിഫലം നിര്‍ണയിച്ചിട്ടുണ്ടല്ലോ. സാവകാശം ചെയ്യാമായിരുന്നില്ലേ?” ദാസ് അഭിപ്രായപ്പെട്ടു. 

ഇഖ്ബാലിന്‍റെ മറുപടി ഇതായിരുന്നു: “ ഒരു ജോലി ഒഴികഴിവ് പറഞ്ഞ് നീട്ടിക്കൊണ്ടുപോവുന്നത് ന്യായമല്ല. അങ്ങനെ നേടുന്ന സമ്പാദ്യം നിഷിദ്ധമാണ് എന്ന് മുഹമ്മദ്‌ നബി അരുളിയിട്ടുണ്ട്.”

റസൂലിന്‍റെ കല്‍പനകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുകയും വല്ലവരും പ്രശംസിച്ചാല്‍, ഇത് എന്‍റെ മഹത്വമല്ല, പ്രവാചകാധ്യാപനങ്ങളുടെ പ്രതിഫലനമാണെന്ന് അറിയിക്കുകയും ചെയ്യുന്നതിന്‍റെ മികച്ച മാതൃകയാണ് ഈ സംഭവം.    

തോറ്റുകൊടുത്താൽ വിജയം കിട്ടുമോ??


✌ 4 വയസ്സിൽ்,സ്വന്തമായി നടക്കാനായാൽ, അത് വിജയം !

✌ 8 വയസ്സിൽ், സ്വന്തമായിപുറത്തുപോയി വഴി തെറ്റാതെ വീട്ടില്‍ തിരിച്ചെത്താനായാൽ അത് വിജയം !

✌ 12 വയസ്സി், സുഹൃത്തുക്കളെ സംമ്പാധിക്കാനായാൽ അത് വിജയം !

✌ 18 വയസ്സിൽ, ഡ്രൈവിങ്ങ് ലൈസൻസ് കരസ്ഥമാക്കിയാൽ അത് വിജയം!

✌ 22 വയസ്സിൽ, മേൽ പഠിപ്പ് കഴിഞ്ഞ് കോളേജിൽ നിന്നും മുക്തനായാൽ 
അത് വിജയം !

✌ 25 വയസ്സിൽ*നല്ല ജോലി സമ്പാധിച്ചാൽ അത് വിജയം !

✌ 30 വയസ്സിൽ், താൻ കുടുംബസ്ഥനായാൽ ,ആ കുടുംബത്തെ പോറ്റാനായാൽ അത് വിജയം !

✌ 35 വയസ്സിൽ், പൊതു അറിവിനെ സമ്പാധിക്കാനായാൽ അത് വിജയം !

✌ 45 വയസ്സിൽ, വയസ്സ് അറിയാത്തവിധം ശരീരകാന്തി സംരക്ഷിക്കാനായാൽ , അത് വിജയം !

✌ 50 വയസ്സിൽ்,തന്റെ മക്കൽക്ക് നല്ല വിദ്ധ്യാഭ്യാസം നൽകാനായാൽ അത് വിജയം  !

✌ 55 വയസ്സിൽ, തന്റെ കടമകളെ തളരാതെ നിറവേറ്റാനായാൽ ,അത് വിജയം  !

✌ 60 വയസ്സിൽ், റിട്ടയർ ആയി എന്ന് പുറംതള്ളപ്പെടാതെ പണിയെടുക്കാനായാൽ  അത് വിജയം !

✌ 65 വയസ്സിൽ்,അസുഖം ഇല്ലാത്തവനായി ജീവിക്കാനായാൽ അത് വിജയം !

✌ 70 വയസ്സിൽ, മറ്റുള്ളവർക്ക് ഭാരമാകാതെ ജീവിക്കാനായാൽ, അത് വിജയം !

✌ 75 വയസ്സിൽ், പഴയസുഹൃത്തുക്കളോട് സംസാരിച്ചിരുന്ന് സന്തോഷം പങ്കുവയ്ക്കാനായാൽ അത് വിജയം !

✌ 80 വയസ്സിന്ശേഷം മറ്റുള്ളവരുടെ  സഹായമില്ലാതെ പുറത്തുപോയി വഴിതെറ്റാതെ തിരിച്ച് വീട്ടില്‍ എത്താനായാൽ അത് വിജയം !

Be defeated to become victoriuos.

തോറ്റുകൊടുത്താൽ
വിജയം കിട്ടുമോ....?

✌ അമ്മയോട് തോൽക്കുക.സ്നേഹം അധികമാകും.

✌ അച്ഛനോട് തോൽക്കൂ നിന്റെ, അറിവ് അധികമാകു.

✌ നിന്റെ തുണയോട് തോൽക്കൂ കുടുംബത്തിന്റെ സന്തോഷം വർദ്ധിക്കും*.. 

✌ മക്കളോട്  തോൽക്കൂ  സ്നേഹം പലമടങ്ങ്  അധികമാകും.....

✌ സ്വന്തബന്ധത്തോട് തോൽക്കാൻശ്രമിക്കൂ, കെട്ടുറപ്പുള്ള ബന്ധമുണ്ടാകും...

✌ സുഹൃത്തിനോട് തോൽക്കൂ , സ്നേഹം അധികമാകും..

✌ തോൽക്കൂ...വിജയംഉറപ്പ്...

തോൽവി വിജയത്തെ 
തരും....

സ്നേഹത്തോടെ ജീവിച്ചാൽ.മറ്റുള്ളവർ സന്തോഷത്തോടെ ജീവിക്കാൻ വഴികാട്ടിയാകും നീ...!!