ബുധനാഴ്‌ച, ഏപ്രിൽ 20, 2016

അറബി പഠിച്ചു തുടങ്ങാൻ ഒരു വേറിട്ട പുസ്തകം.?

ഒരു ഭാഷാ പഠനസഹായിയുടെ കണിശതയില്ലാതെ, രസകരമായ അനുഭവ കഥകളിലൂടെ അറബിക് വാക്കുകളും സംഭാഷണങ്ങളും പരിചയപ്പെടുത്തുകയാണ് മുജീബ് ഇടവണ്ണയുടെ.'മബ്റൂക് ഹബീബി....ഈ പുസ്തകത്തിൽ....

അറബിക് പഠിച്ചിട്ടില്ലാത്തവരെപ്പോലും ആകർഷിക്കാൻ കഴിയുന്ന രസകരമായ അവതരണശൈലി തന്നെയാകും മുജീബ് ഇടവണ്ണയുടെ...

ഈ...ഭാഷാസംരംഭത്തെ മറ്റ് അറബിക് പഠനസഹായ ഗ്രന്ഥങ്ങളിൽ നിന്നു വേറിട്ടു നിർത്തുക. അപ്പോൾ 'മബ്റൂക് ഹബീബി.....കുല്ലൽ ഖൈർ ലിൽ കിതാബ്, അറബിക്, മാഫീ മുഷ്കിൽ'... മനസിലായില്ലേ, വേഗം പുസ്തകം വാങ്ങി അറബി പഠിച്ചു തുടങ്ങിക്കോ......for more detalis click here 




ഞായറാഴ്‌ച, ഏപ്രിൽ 17, 2016

സോഷ്യൽ മീഡിയയിൽ ഇടപെടുന്നവർ തീര്ച്ചയായും വായിച്ചിരിക്കേണ്ട അറിവ്......?


സോഷ്യൽ മീഡിയയിൽ ഇടപെടുന്നവർ തീര്ച്ചയായും വായിച്ചിരിക്കേണ്ട അറിവ്..ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ
"എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം."ശരി എന്താണ് ചോദ്യങ്ങൾ ?"ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് .
"അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം. മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ?
ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...!
(Quran 49 - 11,12)

അളളാഹുവേ !!! ഞങ്ങളുടെ ഹ്യദയങ്ങളെ
ഈമാൻ കൊണ്ട് നിറക്കുകയും,,ഞങ്ങളുടെ ആഖിബത്ത് നന്നാക്കുകയും ,,
ഞങ്ങളുടെ അവസാന വാക്ക് കലിമതുത്തൗഹീദാക്കുകയും ചെയ്യേണമേ ,,,

നമ്മുടെ കരളായ മുത്ത്ന ബി [സ ]..ആരായിരുന്നു ?

വെളുവെളുത്ത സൽമാൻ ഫാരിസിനെയും,
കറുകറുത്ത ബിലാലിനെയും ഒരേ നിരയിൽ അണിനിരത്തി, വർണ്ണവിവേചനം അരുതെന്ന് ലോകത്തെ പഠിപ്പിച്ച പ്രവാചകൻ !

ഉമ്മാന്റെ കാൽചുവട്ടിലാണ് സ്വർഗ്ഗമെന്ന് പഠിപ്പിച്ച പ്രവാചകൻ!
അയൽവാസി പട്ടിണികിടന്നാൽ വയറു നിറക്കരുതെന്ന് കൽപ്പിച്ച്, അതിൽ ജാതി നോക്കരുതെന്ന് പഠിപ്പിച്ച പ്രവാചകൻ!
കട്ടത് എന്റെ മകൾ ഫാത്തിമയാണെങ്കിലും കൈ മുറിക്കുക തന്നെ വേണമെന്ന് പറഞ്ഞ നീതിമാൻ,
മരിച്ചത് നമ്മുടെ മതത്തിൽപെട്ട കുഞ്ഞുങ്ങളല്ല എന്ന് അനുയായി പറഞ്ഞപ്പോൾ,
കുഞ്ഞുങ്ങൾക്കെന്ത് മതമാണ് എന്ന് ചോദിച്ച് അനുയായിയെ ശകാരിച്ച പ്രവാചകൻ,

മാതാപിതാക്കളോട് "ഛേ" എന്ന വാക്കുപോലും പറയരുതെന്ന് പറഞ്ഞ സ്നേഹപ്രവാചകൻ,
മരണം മുന്നിൽ കണ്ടപ്പോഴും എന്റെ സമുദായം എന്നോർത്ത് കരഞ്ഞ പകരമില്ലാത്ത നേതാവ്,
ഭർത്താവിനെ ശപിക്കരുതേ, ഭാര്യയെ നോട്ടം കൊണ്ടുപോലും വിഷമിപ്പിക്കരുതേയെന്ന് പഠിപ്പിച്ച കുടുംബനാഥൻ,
പിതാവിന്റെ വിയർപ്പ് കുടുംബത്തിന്റെ നിലനിൽപ്പെന്ന് ഓർമിപ്പിച്ച പ്രവാചകൻ,
ശവമഞ്ചം വഹിച്ചു ജനം നടന്നു നീങ്ങുന്നത് കണ്ടപ്പോൾ എഴുനേറ്റുനിന്ന പ്രവാചകരോട് അത് മുസ്ലിമിന്റെതല്ല എന്ന് അനുയായി പറഞ്ഞപ്പോൾ,
അത് മനുഷ്യന്റെതാണെന്ന് പറഞ്ഞുകൊടുത്ത് ബഹുമാനിച്ച പ്രവാചകൻ,

ഭർത്താവ് മൊഴിചൊല്ലുന്നതുപോലെ അവനിൽ നിന്ന് നിനക്ക് തൃപ്തികരമായ ജീവിതം ലഭിച്ചില്ലെങ്കിൽ തിരിച്ച് നിനക്കും ഭർത്താവിനെ മൊഴിചൊല്ലാമെന്ന് പഠിപ്പിച്ച് ആണിനും പെണ്ണിനും തുല്യനീതി ഉറപ്പാക്കിയ നീതിമാൻ,
ഒരാളോട് പുഞ്ചിരിച്ചാൽ അത് ദാനമാണെന്നും,
നിനക്ക് നിന്റെ മതം അവർക്ക് അവരുടെ മതം,
മറ്റു മതങ്ങളെ പരിഹസിക്കരുതെന്നും പഠിപ്പിച്ച പ്രവാചകൻ,

സ്ത്രീയെന്നാൽ ബഹുമാനിക്കപ്പെടേണ്ടവളും, ആദരിക്കപ്പെടേണ്ടവളുമാണെന്ന് ആദ്യമേ പഠിപ്പിച്ച പ്രവാചകൻ,
വഴി തടസ്സപ്പെടുത്തി ഒരു മുള്ള് കണ്ടാൽ പോലും, ആ തടസ്സം നീക്കാതെ മുന്നോട്ട് പോവരുതെന്ന് പഠിപ്പിച്ച പ്രവാചകൻ,
ഏറ്റവും ചിലവ് കുറഞ്ഞ വിവാഹമാണ് ഏറ്റവും മഹത്വമേറിയതെന്ന് പഠിപ്പിച്ച പ്രവാചകൻ,
അറിവ് വിശ്വാസിയുടെ സമ്പത്താണ് അതെവിടെ കണ്ടാലും പൊറുക്കിയെടുക്കണമെന്ന് ഓർമിപ്പിച്ച പ്രവാചകൻ,
പെണ്ണിന്റെ സുരക്ഷിതത്വമാണ് സമൂഹത്തിന്റെ നിലനിൽപെന്നും,
പെൺമക്കൾ ഉള്ള കുടുംബമാണ് ഉത്തമ കുടുംബമെന്നും പഠിപ്പിച്ച പ്രവാചകൻ,

നിന്റെ വിരലുകളിൽ നിന്നെ തിരിച്ചറിയാനുള്ള അടയാളമുണ്ടെന്ന് പഠിപ്പിച്ച പ്രവാചകൻ
അനാഥകുട്ടികളുടെ മുൻപിൽ സ്വന്തം കുട്ടിയെ ലാളിക്കരുതെന്ന് പഠിപ്പിച്ച കാരുണ്യ പ്രവാചകൻ,
ഇവിടെ എത്ര എണ്ണി പറഞ്ഞാലും തീരത്തായി ഒന്നു മാത്രം അത് എന്‍റ മുത്ത് നബിയെ കുറിച്ചാണ്
എത്ര എഴുതിട്ടും,
എത്ര പറഞ്ഞിട്ടും,
ഇപ്പോഴും പൂർണമല്ലല്ലോ. എന്റെ വരികൾ,/

വരികളിൽ ഒതുങ്ങാത്ത പ്രതിഭാസമേ....
വാക്കുകൾ കൊണ്ടും പ്രവർത്തനം കൊണ്ടും 
നന്മ വിതറിയ അങ്ങേക്ക് ആയിരമായിരം സലാം...

മുത്ത് നബി(ﷺ)ക്കൊരു സ്വലാത്ത്
🌹
🌹
اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه
കടപ്പാട് 
...........................
ദുനിയാവില്‍ നാം ഒരു വഴിയാത്രക്കാരനാണ് നമ്മുടെ യഥാര്‍ത്ഥ ജീവിതം നാളെ ആഖിറത്തിലാണ്..അവിടെ നമുക്ക് വിജയിക്കാന്‍ ആവശ്യമുള്ള ഇസ്ലാമിക അറിവുകള്‍ക്കായി ഈ പേജ് ലൈക്‌ ചെയ്യൂ..അറിവുകള്‍ നേടൂ.................................................
visit & like &:::share & dua me::

ബാങ്ക് കേള്കുന്നുന്ടെങ്കിൽ നമസ്കാരം പള്ളിയില വച്ചാവണം !!


അബൂ ഹുറൈറ(റ) നിവേദനം 
മുത്ത് നബി {സ }അടുത്ത് ഒരു അന്ധന്‍ വന്നു കൊണ്ട് പറഞ്ഞു
മുത്ത്നബിയെ പള്ളിയിലേക്ക് വഴികാണിക്കാന്‍ ഒരു വഴികാട്ടി എനിക്കില്ല അങ്ങിനെയുള്ള എനിക്ക് സ്വന്തം വീട്ടില്‍ വെച്ച് നിസ്കരിക്കുന്നതിനു കുഴപ്പമുണ്ടോ റസൂലേ മുത്ത് നബി [സ] പറഞ്ഞു നീ ബാങ്ക് കേള്‍ക്കാറുണ്ടോ ..ഉണ്ട് എന്ന് അന്ധന്‍ മറുപടി പറഞ്ഞു ..എങ്കില്‍ നീ അതിനു ഉത്തരം നല്‍കണം {മുസ്ലിം] കണ്ടില്ലേ കൂട്ടുകാരെ ഇതൊരു അന്ധന്റെ കഥയാണ്‌ കാരുണ്യത്തിന്റെ പ്രവാചകന്‍ [സ] ജമാഹത്തു നിസ്കാരം പള്ളിയിലേക്ക് പോകാതെ റൂമില്‍ നിസ്കരിക്കാന്‍ ഒരു അന്ധനെ സമ്മതിച്ചില്ലെങ്കില്‍ ഈ ഇരുപതാം നൂറ്റാണ്ടില്‍ ജീവിക്കുന്ന നാം തൊട്ടടുത്ത് തന്നെ രണ്ടും മൂന്നും പള്ളികള്‍ ഉണ്ടാവുമ്പോള്‍ കണ്ണിനും കാലിനും ആരോഗ്യത്തിനും ഒരു കുഴപ്പവും ഇല്ലാത്ത അവസ്ഥയിലും പലര്‍ക്കും കാറും ബൈക്കും ഉണ്ടായിട്ടും പോലും പള്ളിയില്‍ പോയിട്ട് സ്വന്തം റൂമില്‍ പോലും നിസ്കരിക്കാന്‍ നാം മടി കാണിക്കുന്നു ഇപ്പോള്‍ നമുക്ക് ഒരു കുഴപ്പവും അല്ലാഹു തന്നെന്ന് വരില്ല എന്നാല്‍ ന്സ്കാരത്തില്‍ ശ്രദ്ധിക്കാത്തവന്റെ മരണം ഭയങ്കരമായിരിക്കും എന്ന് പരിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട് ജമാഹത്തിന്റെ ഇഖാമത്ത് പള്ളിയില്‍ നിന്ന് കൊടുക്കുമ്പോള്‍ അങ്ങാടിയില്‍ കുശലം പറഞ്ഞിരിക്കുന്നവര്‍ ടിവിയുടെ സൌണ്ട് കുറയ്ക്കാതെ സീരിയലും സിനിമയും ക്രിക്കറ്റും കാണുന്നവര്‍ ഫെയ്സ്ബുക്കിലും വാട്സാപ്പിലും ചാറ്റുന്നവര്‍ നിസ്കാരത്തിലേക്ക് വരൂ വിജയത്തിലേക്ക് വരൂ എന്ന് വിളിക്കുമ്പോള്‍ അതൊന്നും കേള്‍ക്കാതെ ഒടുവില്‍ ജോലി എല്ലാം കഴിഞ്ഞതിന് ശേഷം നിസ്കാരം ഖളാവാകുന്നതിനു തൊട്ടുമുന്‍പ് വേണോ വേണ്ടയോ എന്ന വിധത്തില്‍ മടിപിടിച്ച നമസ്കാരം ആര്‍ക്കു വേണ്ടി എന്തിനുവേണ്ടി ആ നിസ്കാരം സ്വീകരിക്കുമെന്നാണോ നിങ്ങള്‍ കരുതുന്നത് ഒരിക്കലുമില്ല  നിസ്കാരത്തില്‍ ശ്രദ്ധ കൊടുക്കാത്തവര്‍ക്കും നരകമുണ്ട്  നിസ്കാരിക്കാത്തവരുടെ അവസ്ഥ പറയേണ്ടതില്ലല്ലോ അല്ലാഹു നമുക്ക് ബോധം നല്‍കട്ടെതൌഫീഖ് നല്‍കട്ടെ .ആമീന്‍ ഓരോ മനുഷ്യന്ന്‍റെയും ചെരുപ്പടിക്കാല്‍ എത്രമാത്രം അവന്റെ ചെരുപ്പിനോട് അടുത്തുവോ അതിനേക്കാള്‍ മരണം അവനോട് അടുത്തിരിക്കുന്നു അതിനാല്‍ പരലോക ജീവിതത്തിനു വേണ്ടി നാം തയ്യാറാവുക നാഥന്‍ നമുക്ക് തൗഫീഖ് നല്‍കട്ടെ ആമീന്‍ ദുനിയാവില്‍ നാം ഒരു വഴിയാത്രക്കാരനാണ് നമ്മുടെ യഥാര്‍ത്ഥ ജീവിതം നാളെ ആഖിറത്തിലാണ്..അവിടെ നമുക്ക് വിജയിക്കാന്‍ ആവശ്യമുള്ള ഇസ്ലാമിക അറിവുകള്‍ക്കായി ഈ പേജ് ലൈക്‌ ചെയ്യൂ..അറിവുകള്‍ നേടൂ.................................................
Visit & like &:::share & dua 

ഈ മനുഷ്യന്‍ എന്തിനു അന്യമാതസ്തന്റെ ആരാധനാലയം വൃത്തിയാക്കണം ?


ഈ കുമാരേട്ടനെ പോലെയുല്ലവരോട് മുസ്ലീങ്ങളുടെ സ്നേഹത്തിനെ കുറിച്ച് .മനുഷ്യ നന്മയെ കുറിച്ച് .ഈ മനുഷ്യന്‍ എന്തിനു അന്യമാതസ്തന്റെ ആരാധനാലയം വൃത്തിയാക്കണം ? അദ്ദേഹം പറയുന്നു ഞാന്‍ തന്നെ ഇതൊക്കെ ചെയ്തില്ലെങ്കില്‍ എനിക്ക് തൃപ്തി ആകില്ല എന്ന് .ഇദ്ദേഹത്തിന് എന്ത് കൊണ്ട് മുസ്ലീങ്ങളെ മറ്റുരീതിയില്‍ കാണാന്‍ കഴിയുന്നില്ല ?മനുഷ്യന്‍ നന്നായാല്‍ സര്‍വ്വതും നന്നാകും എന്ന് ഈ മനുഷ്യന്‍ നമുക്ക് കാട്ടി തരുന്നു .ഹിന്ദു ആയാലും മുസ്ലിം ആയാലും അവരുടെ സിരകളില്‍ ഓടുന്നത് ഒരേ രക്തമാണ് അത് എന്റെതും നിങ്ങളുടേതും ഈ കുമാരെട്ടന്റെതും എല്ലാം .

ശനിയാഴ്‌ച, ഏപ്രിൽ 16, 2016

എന്തായിരുന്നു മുഹമ്മദ്‌(സ:അ) ??

മുഹമ്മദ്‌ നബി(സ:അ) എന്ന വ്യക്തിയെ ഇസ്ലാം മത പ്രവാചകനായതിന്റെ പേരിൽ മാത്രം ആക്ഷേപിക്കുകയും വിമർശ്ശിക്കുകയും ചെയ്യുന്നവരൊട്‌ ഒരു വാക്ക്‌.

നിങ്ങൾ മുഹമ്മദ്‌ എന്ന ഇസ്ലാം മതപ്രവാചകനെ മാറ്റി നിർത്തി താഴെ പറയുന്ന വ്യക്തിത്വങ്ങളെ ഒന്നു പരിശോധിച്ച്‌ നോക്കൂ....
നിങ്ങൾക്കു മനസ്സിലാകും എന്തായിരുന്നു മുഹമ്മദ്‌(സ:അ) എന്നും എന്തു കൊണ്ട്‌ അദ്ദേഹം ഇത്രയധികം പ്രശംസിക്കപ്പെടുന്നുവെന്നതും.

മുഹമ്മദ്‌ എന്ന അനാഥ ബാലൻ
മുഹമ്മദ്‌ എന്ന ആട്ടിടയൻ
മുഹമ്മദ്‌ എന്ന യുവാവ്‌
മുഹമ്മദ്‌ എന്ന വ്യാപാരി
മുഹമ്മദ്‌ എന്ന ഭർത്താവ്‌
മുഹമ്മദ്‌ എന്ന സത്യസന്ധൻ
മുഹമ്മദ്‌ എന്ന തത്വചിന്തകൻ
മുഹമ്മദ്‌ എന്ന സാമൂഹ്യ പരിഷ്ക്കർത്താവ്‌
മുഹമ്മദ്‌ എന്ന സ്ത്രീ വിമോചകൻ
മുഹമ്മദ്‌ എന്ന അനാഥ സംരക്ഷകൻ
മുഹമ്മദ്‌ എന്ന അഗതികളുടെ സംരക്ഷകൻ
മുഹമ്മദ്‌ എന്ന മനുഷ്യാവകാശപ്രവർത്തകൻ
മുഹമ്മദ്‌ എന്ന അടിമ വിമോചകൻ
മുഹമ്മദ്‌ എന്ന അഭയാർത്ഥി
മുഹമ്മദ്‌ എന്ന കുടുംബനാഥൻ
മുഹമ്മദ്‌ എന്ന പിതാമഹൻ
മുഹമ്മദ്‌ എന്ന പടയാളി
മുഹമ്മദ്‌ എന്ന നയതന്ത്രജ്നൻ
മുഹമ്മദ്‌ എന്ന ലഹരി വിമോചകൻ
മുഹമ്മദ്‌ എന്ന ന്യായാധിപൻ
മുഹമ്മദ്‌ എന്ന നിയമജ്നൻ
മുഹമ്മദ്‌ എന്ന സർവ്വസൈന്യാധിപൻ
മുഹമ്മദ്‌ എന്ന ഭരണകർത്താവ്‌

ശരീരത്തിലെ ചില രഹസ്യങ്ങള്‍ ??


എത്ര പഠിച്ചാലും മനുഷ്യര്‍ക്ക് കണ്ടെത്താന്‍ കഴിയാത്തത്ര അനേക രഹസ്യങ്ങള്‍ ഇനിയും മനുഷ്യശരീരത്തില്‍ ഒളിഞ്ഞുകിടപ്പുണ്ട്. മുപ്പതു വര്‍ഷം മുമ്പ് കൊറിയയിലെ പാര്‍ക്ക് ജെ.വ്യൂ. എന്ന് പേരുള്ള ഒരു പ്രൊഫസര്‍ അതുവരെ ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയാത്ത ഒരു ശരീര രഹസ്യം മനസ്സിലാക്കി.


മനുഷ്യരുടെ കൈകളിലും കാലുകളിലും ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും സാമ്യമുണ്ടെന്നായിരുന്നു അത്. പ്രൊഫസറുടെ ഇരുപത് വര്‍ഷത്തോളമുള്ള ഗവേഷണങ്ങള്‍ക്കൊടുവിലായിരുന്നു ഈ കണ്ടെത്തല്‍.

കൂടുതല്‍ പരീക്ഷിച്ച്, ആ സാമ്യമുള്ള കൈകാലുകളിലെ മൈക്രോ പോയന്‍റുകളില്‍ ചില പൊടിവിദ്യകള്‍ ചെയ്ത് ഏത് രോഗങ്ങളെയും മാറ്റിയെടുക്കാന്‍ കഴിയുമെന്ന് ആ ഗവേഷകന്‍ കണ്ടെത്തി.
നിമിഷങ്ങള്‍ കൊണ്ട് രോഗശമനം തരുന്ന ആ പദ്ധതിക്ക് അദ്ദേഹം “സുജോക് തെറാപ്പി’ എന്ന് നാമകരണം ചെയ്തു. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ സ്വീകരിച്ചു കഴിഞ്ഞ ആ പദ്ധതി ഇന്ന് ലോകമെന്പാടും പ്രസിദ്ധിയാര്‍ജ്ജിച്ചിരിക്കുന്നു.

സുജോക് എന്ന വാക്ക് കൊറിയന്‍ ഭാഷയിലെ രണ്ട് പദങ്ങളാണ്. സു എന്നാല്‍ കൈ, ജോക് എന്നാല്‍ കാല്‍. ഈ പദ്ധതി അനുസരിച്ച് കൈകളിലെ ചെറുവിരലും ചൂണ്ടാണി വിരലും കൈകളാണ്. മോതിര വിരലും നടുവിരലും കാലുകളാണ്. തള്ളവിരല്‍ കഴുത്തും തലയും.
പഠിക്കാന്‍ വളരെ എളുപ്പവും ഉത്സാഹവും തരുന്ന ഈ ചികിത്സാരീതിയെക്കുറിച്ചുള്ള അനേകം പുസ്തകങ്ങള്‍ ഇപ്പോള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്.

വ്യാഴാഴ്‌ച, ഏപ്രിൽ 14, 2016

ഖുർആനിലെ ഗണിത രഹസ്യങ്ങൾ ?

''പരിശുദ്ധ ഖുർആനിലെ ഒരു വരി പോലും എടുത്ത് മാറ്റപ്പെടുകയോ ,കൂട്ടി ചേർക്കപ്പെടുകയോ ചെയ്യാതെ അവസാന നാൾ വരെ സംരക്ഷിക്കപ്പെടും ', ദൈവികമല്ലെന്ന് വാദമുള്ളവർ തത്തുല്യമായ '' ഇത് പോലുള്ള ഒരു വചനമെങ്കിലും കൊണ്ട് വരൂ '' എന്നീ ക്വുർആനിക വചനങ്ങളിൽ വിസ്മയം പൂണ്ട് ഇതിന്റെ പൊരുൾ അന്വേഷിക്കുവാൻ ഏതാനും ഗണിത ശാസ്ത്രഞ്ജന്മാർ തുനിയുകയുണ്ടായി.

കേവലം സാഹിത്യപരമായ സൗന്ദ്യര്യം എന്നതിലുപരി ഗണിത പരമായി വല്ല രഹസ്യങ്ങളും ക്വുർആനിൽ ഒളിഞ്ഞ് കിടപ്പുണ്ടോ എന്ന് കണ്ടെത്തുകയായിരുന്നു അവരുടെ ഗവേഷണ ലക്ഷ്യം. ദിന രാത്രങ്ങൾ നീണ്ട പഠനങൾക്കൊടുവിൽ അവർ കണ്ടെത്തിയ ''ക്വുർആനിലെ ഗണിത രഹസ്യങ്ങൾ'' അത്ഭുതകരമായിരുന്നു.
കണ്ടെത്തലുകളിൽ പ്രധാനപ്പെട്ടത് 'ന്യൂമറിക് സിസ്റ്റം' ആയിരുന്നു. അതായത് ക്വുർആൻ പൂർണ്ണമായും ചില അക്കങ്ങളുടെ രഹസ്യ സഞ്ചയങ്ങളുമായി പരസ്പ്പരം ബന്ധപ്പെട്ട് കിടക്കുന്നു, ഇത് കാരണം ഈ ഗ്രന്ഥത്തിലെ ഒരു വാക്ക് പോലും എടുത്തു മാറ്റാനോ കൂട്ടി ചേർക്കാനോ സാധ്യമല്ല . ഇത്തരത്തിൽ ഒരു ശ്രമം ഉണ്ടായാൽ മുഴുവൻ ഇൻറർ ലോക്കിംഗ് സിസ്റ്റവും തകരുന്ന രീതിയിലാണ് പരിശുദ്ധ ക്വുർആൻ സംവിധാനിക്കപ്പെട്ടിട്ടുള്ളത് എന്നവർ കണ്ടെത്തി
ഉദാഹരണത്തിന് '19' എടുക്കാം [അതിന്മേല് 19 എണ്ണമുണ്ട്'' എന്ന് ക്വുർ ആനിലെ 74 ആം അദ്ധ്യായത്തിലെ 30 ആം വചനത്തിൽ പ്രസ്താവിച്ചിരിക്കുകയും ചെയ്യുന്നു ]

ഞായറാഴ്‌ച, ഏപ്രിൽ 03, 2016

ഹലാലായ് അറുത്ത ഇറച്ചി കഴിക്കുന്നത് കൊണ്ടുള്ള ഗുണം എന്തൊക്കെ...........?


ഹലാലായ് അറുത്ത ഇറച്ചി കഴിക്കുന്നത് കൊണ്ടുള്ള ഗുണം എന്തൊക്കെ . പൊതുജനങ്ങളുടെ അറിവിലേക്കായി ഷെയര്‍ ചെയുക Like www.facebook.com/arogyam001