അബുദാബി യിൽ മുഴങ്ങി കേൾക്കുന്ന ബാങ്ക് ധ്വനികൾക്ക് പിന്നിൽ മലയാളി
അബുദാബി യിൽ മുഴങ്ങി കേൾക്കുന്ന ബാങ്ക് ധ്വനികൾക്ക് പിന്നിൽ ഒരു മലയാളി സാനിധ്യമുണ്ട്. ഷെയ്ഖ് സൈദ് ഗ്രാൻഡ് മോസ്ക് വഴി അബുധാബിയിൽ മുഴങ്ങുന്ന ബാങ്ക് ധ്വനി ഒരു തൃശൂര് സ്വദേശിയുടെതാണ്. ഇത് ആദ്യമായാണ് ഇദ്ദേഹം ഒരു ടെലിവിഷൻ ചാനലിനു മുന്നില് എത്തുന്നത്. . മാതൃഭൂമി ന്യൂസ് എസ്ക്ലുസിവ്
ഞായറാഴ്‌ച, ജൂലൈ 26, 2015
അബുദാബി യിൽ മുഴങ്ങി കേൾക്കുന്ന ബാങ്ക് ധ്വനികൾക്ക് പിന്നിൽ മലയാളി !!
വെള്ളിയാഴ്‌ച, ജൂലൈ 17, 2015
മലയാളം ഖുര്‍ആന്‍ സെര്‍ച്ച്.കോം !!
സത്യ സമ്പൂര്‍ണമായ ധാര്‍മിക ദര്‍ശനമാണ് അത്ഭുത ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ ലോക ജനതയ്ക്ക് മുന്നില്‍ കാഴ്ചവെക്കുന്നത്. കേവല ഉപമാലങ്കാരങ്ങളില്‍ പോലും തെറ്റുപറ്റാത്ത സുക്ഷ്മത പുലര്‍ത്തുന്ന, അവതരണ കാല അന്ധ വിശ്വാസങ്ങള്‍ അല്‍പ്പം പോലും കടന്നു കൂടാത്ത, ശാസ്ത്ര-ചരിത്ര വിരുദ്ധതകള്‍ ഇല്ലാത്ത, കാല ദേശ ഭേദമന്യേ ധര്മാധര്‍മ്മങ്ങള്‍ വേര്‍തിരിച്ചു വ്യക്തമാക്കുന്ന, മനുഷ്യനെ ഉത്കൃഷ്ട സൃഷ്ടിയെന്ന് പരിചയപ്പെടുത്തി അവനോടു ദൈവ ദൃഷ്‌ടാന്തങ്ങളെ പറ്റി സ്വതന്ത്രമായി ചിന്തിച്ചു മനസിലാക്കാന്‍ ആഹ്വാനം ചെയുന്ന ഏക ഗ്രന്ഥവും ഖുര്‍ആന്‍ തന്നെ.
വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന വിവിധ വിഷയങ്ങള്‍ ക്രോഡീകരിച്ചു മലയാളത്തില്‍ താരതമ്മ്യേന സരളമായി ഉപയോഗിക്കാവുന്ന ഒരു വെബ്സൈറ്റ് തയാറാക്കുക എന്ന എന്റെ ആഗ്രഹത്തില്‍ നിന്നാണ് മലയാളം ഖുര്‍ആന്‍ സെര്‍ച്ച്.കോം പിറക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ മലയാളം ഖുറാനില്‍ വിഷയാധിഷ്ടിതമായി വിപുലമായ അന്വേഷണം നടത്താന്‍ സഹായിക്കുന്ന തരത്തിലാണ് ഈ വെബ്സൈറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. മാത്രവുമല്ല താല്പര്യമുള്ളവര്‍ക്ക് ഇതില്‍ പരാമര്‍ശിക്കാത്ത ഖുര്‍ആനിക വിഷയങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും അവയുമായി ബന്ധപ്പെട്ട വിവിധ ഹദീസുകളും ലേഖനങ്ങളും പ്രഭാഷണങ്ങളും വീഡിയോ ലിങ്കുകളും നല്‍കുവാനുള്ള സൗകര്യവും ഉണ്ട്.
സൗദി അറേബ്യയിലെ കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് പ്രസ് അംഗീകരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയും സി കുഞ്ഞു മുഹമ്മദ് പറപ്പൂര്‍ മദനിയും ചേര്‍ന്ന് തര്‍ജമ നിര്‍വഹിക്കുകയും ചെയ്ത "വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ പരിഭാഷയാണ് " ഈ വെബ്‌സൈറ്റില്‍ ഉപയോഗിച്ചിരിക്കുന്നത് . കുടുതല്‍ വിവരങ്ങള്‍ക്ക് റഫറന്‍സ് പേജ് സന്ദര്‍ശിക്കുക.. View Reference
ഈ വെബ്സൈറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിലും വിഷയ ക്രമീകരണത്തിലും ഡേറ്റ എന്ട്രിയിലും പരിശോധനയിലും എന്നെ ഏറെ സഹായിച്ച മലപ്പുറം സ്വദേശിയും കരുനാഗപ്പള്ളി എഞ്ചിനീയറിംഗ് കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയുമായ നവാസ് , എന്റെ സഹോദരി ഷൈനി, ആശയ പൂര്‍ണതയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച എന്റെ ഭാര്യ റസീന, ഏറെ പ്രോത്സാഹിപ്പിച്ച വിദ്യാഭ്യാസ ചിന്തകനും പരിശീലകനുമായ എ.പി.നിസാം, ഡിസൈന്‍ ചെയ്തു സഹായിച്ച ഹാഫിസ് എന്നിവരുടെ പ്രവര്‍ത്തനം വിലമതിക്കാനാവാത്തതാണ്. നമ്മുടെ എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും അല്ലാഹു മഹത്തായ പ്രതിഫലം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ, ആമീന്‍. - for more click here
വ്യാഴാഴ്‌ച, ജൂലൈ 16, 2015
പതിനൊന്നുകാരന്‍ ഷുഹൈബ് അബ്ദുള്ള ഷെല്ലി ഖുറാന്‍ മനഃപാഠമാക്കി !!
അല്‍ഐന്‍: ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട ഇസ്ലാമിക അടിസ്ഥാന ഗ്രന്ഥമായ പരിശുദ്ധ ഖുറാന്‍ മനഃപാഠമാക്കിക്കൊണ്ട് അല്‍ഐനിലെ മലയാളി ബാലന്‍ ശ്രദ്ധ നേടുന്നു. തൃശ്ശൂര്‍ ജില്ലയിലെ പാടൂര്‍ സ്വദേശിയായ ഷുഹൈബ് അബ്ദുള്ള ഷെല്ലി എന്ന 11 വയസ്സുകാരനാണ് ഈ അപൂര്‍വ നേട്ടത്തിനുടമ. അല്‍ഐന്‍ ദാറുല്‍ ഹുദ ഇസ്ലാമിക് സ്‌കൂളില്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഷുഹൈബ് എട്ടുമാസം കൊണ്ടാണ് ഖുറാന്‍ മനഃപാഠമാക്കിയത്. നിരവധി സംഘടനകളും വ്യക്തികളും ഇതിനകംതന്നെ ഷുഹൈബിനെ ആദരിക്കുകയുണ്ടായി. ഖുറാനിലെ 114 അധ്യായങ്ങളിലായുള്ള 6,236 സൂക്തങ്ങള്‍ (30 ഭാഗങ്ങള്‍) കാണാതെ ചൊല്ലാന്‍ സാധിക്കുമ്പോള്‍ ഖുറാന്‍ അവതരിച്ച റംസാന്‍ മാസം ഷുഹൈബിന് ഇരട്ടി സന്തോഷം പകരുന്നു.
തിങ്കളാഴ്‌ച, ജൂലൈ 06, 2015
ഓഹരിയില്‍ നിക്ഷേപിക്കാം ശരിഅത്ത് മാര്‍ഗത്തില്‍ !!
മുസ്‌ലിങ്ങള്‍ക്ക് ഓഹരിയില്‍ നിക്ഷേപിക്കാമോ?' ഇസ്ലാംമത വിശ്വാസികളില്‍ നിന്ന് നിരന്തരം ഉയരുന്ന സംശയമാണ് ഇത്. ശരിഅത്ത് അനുശാസിക്കുന്ന രീതിയില്‍ മുസ്‌ലിങ്ങള്‍ക്ക് ഓഹരി നിക്ഷേപം സാധ്യമാണ്. പലിശ വരുമാനം നല്‍കുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ മുസ്‌ലിങ്ങള്‍ 'ഹറാം' (നിഷിദ്ധം) ആയാണ് കണക്കാക്കുന്നത്. അതിനാല്‍, തന്നെ ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റ് പോലുള്ള നിക്ഷേപ മാര്‍ഗങ്ങളില്‍ നിന്ന് വിട്ടുനില്‍കുന്ന വിശ്വാസികള്‍ക്ക് പലപ്പോഴും ആശ്രയം റിയല്‍ എസ്‌റ്റേറ്റും സ്വര്‍ണവുമൊക്കെയാണ്. എന്നാല്‍, റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപത്തിന് കൂടുതല്‍ മുതല്‍മുടക്ക് വേണമെന്നത് ഒരു പോരായ്മയാണ്. മാത്രമല്ല, എളുപ്പം വിറ്റ് പണമാക്കുന്നതിനും പരിമിതികളുണ്ട്. അതുകൊണ്ട് തന്നെ ഇസ്ലാം മതവിശ്വാസികള്‍ക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ് ഓഹരി. കുറഞ്ഞ മുതല്‍മുടക്കില്‍ നിക്ഷേപം തുടങ്ങാം. നഷ്ടസാധ്യത കൂടുതലാണെങ്കിലും ദീര്‍ഘകാലയളവില്‍ മറ്റേതൊരു നിക്ഷേപത്തെക്കാളും ഉയര്‍ന്ന റിട്ടേണ്‍ പ്രതീക്ഷിക്കാം. പക്ഷെ, തെറ്റിദ്ധാരണകള്‍ മൂലം പലരും ഈ നിക്ഷേപ മാര്‍ഗത്തോട് മുഖം തിരിക്കുകയാണ്. ഹറാം അല്ലാത്ത മേഖലകളില്‍ ബിസിനസ് നടത്തുന്ന കമ്പനികളിലെ ഓഹരികള്‍ തിരഞ്ഞെടുത്ത്, ശരിഅത്ത് മാര്‍ഗത്തില്‍ നിക്ഷേപം നടത്തുകയാണ് ഇസ്ലാംമത വിശ്വാസികള്‍ ചെയ്യേണ്ടത്. ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, മദ്യക്കമ്പനികള്‍, സിഗരറ്റ് കമ്പനികള്‍, പന്നിയിറച്ചി വില്‍ക്കുന്ന കമ്പനികള്‍ എന്നിവയുടെ ഓഹരികളോടാണ് വിലക്ക് കല്‍പിക്കുന്നത്. മള്‍ട്ടിപ്ലെക്‌സ് ശൃംഖല, സിനിമാ നിര്‍മാണം തുടങ്ങിയ വിനോദമേഖലയിലെ കമ്പനികളുടെ ഓഹരികളും ഹറാമായി കണക്കാക്കാറുണ്ട്.