ഞായറാഴ്‌ച, ജൂൺ 28, 2015

‘ഖുര്‍ആന്‍ ലളിതസാരം’ ഇനി ഐഫോണിലും !!

കോഴിക്കോട്: പണ്ഡിതനും ഗ്രന്ഥകര്‍ത്താവുമായ ശൈഖ് മുഹമ്മദ് കാരകുന്ന് തയാറാക്കി വാണിദാസ് എളയാവൂര്‍ ഭാഷാപരിശോധന നിര്‍വഹിച്ച ‘ഖുര്‍ആന്‍ ലളിതസാരം’ ഇനി ഐഫോണിലും. ആപ്പ്ള്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഡെസ്ക്ടോപ്പിലെ ‘ഐടൂന്‍സ്’ പ്രോഗ്രാം മുഖേനയോ അതല്ളെങ്കില്‍, ആപ്പ്ള്‍ സ്റ്റോറിലൂടെ നേരിട്ടോ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
കോഴിക്കോട് ഹിറാ സെന്‍ററില്‍ നടന്ന ചടങ്ങില്‍ ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി എം.കെ. മുഹമ്മദലി ഒൗപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. ഡിഫോര്‍ മീഡിയ വികസിപ്പിച്ച ഈ ഐ.ഒ.എസ് പതിപ്പ് ഐഫോണിലും ഐപാഡിലും ഒരുപോലെ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ വ്യത്യസ്തതകള്‍ ഉള്‍ക്കൊള്ളുന്ന മലയാളം ആപ്ളിക്കേഷനാണ്.

ഖുര്‍ആന്‍ ലളിതസാരത്തിന് പ്രിന്‍റ് പതിപ്പിനുപുറമെ വെബ് പതിപ്പ്, ഓഡിയോ പതിപ്പ്, ആന്‍ഡ്രോയ്ഡ് പതിപ്പ് എന്നിവ നേരത്തേ പുറത്തിറക്കിയിരുന്നു. ആപ്പ്ള്‍ സ്റ്റോറില്‍ Quran Lalithasaram Audio എന്ന് സെര്‍ച് ചെയ്ത് ആപ്ളിക്കേഷന്‍ ലഭ്യമാക്കാം
(courtesy: madhyamam)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ