ചൊവ്വാഴ്ച, നവംബർ 13, 2012

ആക്ഷേപിച്ചവനും ആക്ഷേപതിനിരയയവനും !!

പ്രവാചകര്‍(സ്വ) യുടെ പൌത്രന്‍ മഹാനായ ഹുസൈന്‍ (റ) ന്റെ അടുത്ത വന്നു ഒരാള്‍ ഒരവസരത്തില്‍ പറഞ്ഞു : " അങ്ങയെ ആക്ഷേപിക്കുന്ന ഒരാള്‍ നമ്മുടെ നാട്ടിലുണ്ട് മഹാനരെ !" ഹുസൈന്‍ (റ) അത് കേട്ടയുടനെ എണീറ്റ് നേരെ ഒരു വടിയും എടുത്ത് തോട്ടത്തിലേക്ക് ഇറങ്ങി.നല്ല പഴുത്ത കുറെ ഈത്തപ്പഴങ്ങള്‍ പറിച്ചെടുത്ത്‌ വട്ടിയില്‍ നിറച്ചു നേരെ തന്നെ അധിക്ഷേപിച്ച വ്യക്തിയുടെ വീട്ടിലേക്ക് പോയി വാതിലില്‍ മുട്ടി.വാതില്‍ തുറന്നപ്പോള്‍ അ
യാള്‍ കണ്ടത് പ്രവാചകര്‍ (സ്വ) യുടെ അരുമ പേരക്കുട്ടി വട്ടിയും തലയിലേറ്റി നില്‍ക്കുന്നതാണ്.അത് കണ്ട് ആശ്ചര്യത്തോടെ അയാള്‍ വന്ന കാര്യവും ഈ നില്‍പ്പിന്റെ ഉദ്ദേശ്യവും അന്വേഷിച്ചു.മഹാനവര്കള്‍ പറഞ്ഞു : " നിങ്ങള്‍ നിങ്ങളുടെ കുറെ സുകൃത ഫലങ്ങള്‍ എനിക്ക് സമ്മാനിച്ചതായി ഞാന്‍ അറിഞ്ഞുഅതിനുള്ള പ്രതിഫലവുമായി വന്നതാണ് ഞാന്‍.ഇതാ വെച്ചോളൂ."ഇത് കേട്ട അദ്ദേഹം തന്റെ ആക്ഷേപത്തെ കുറിചോര്‍ക്കുകയും അതിന്റെ ഭവിഷ്യത്ത് മനസ്സിലാക്കുകയും ശിഷ്ട കാലം അത്തരം ഒരു തെറ്റിലേക്ക് പോകാതെ ജീവിക്കുകയും ചെയ്തു.! for more click here

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ