ചൊവ്വാഴ്ച, നവംബർ 13, 2012

അയല്‍വാസിയൊടുള്ള കടമകള്‍ !!

അയല്‍വാസിയോടുള്ള ഇസ്ലാമിക മാനത്തിലെ കടപ്പാടുകള്‍ യഥാവിധി പുലര്‍ത്തി കാണിച്ച മഹാത്മാക്കളുടെ ജീവിത വിശുദ്ധിയും ഇസ്ലാമിന്റെ സൗന്ദര്യവും കണ്ടു കൊണ്ട് വിശുദ്ധ ദീനിലേക്ക് കലിമയും ചൊല്ലി കടന്നു വന്നവര്‍ എത്രയെത്ര..! ഒരവസരത്തില്‍ ജിബ്രീല്‍ (അ) വന്നു അയല്‍വാസിയുടെ കുറിച്ച് നബി തങ്ങള്‍ക്ക് (സ്വ) പറഞ്ഞു കൊടുക്കുകയുണ്ടായിഅതിനെ കുറിച്ച് ഹബീബ് (സ്വ) പറഞ്ഞത് അയല്വാസിക്ക് അനന്തരാവകാശം വരെ ഉണ്ട് എന്ന് ജിബ്രീല്‍ പറഞ്ഞെക്കുമോ എന്ന് ഞാന്‍ ചിന്തിച്ചു പോയി എന്നാണ്‌ .യാഥാര്‍ത്ഥ്യം എവിടെ- നമ്മുടെ ജീവിതം എവിടെ...? --കൂടുതല്‍ ഹദീസുകളും ചരിത്രങ്ങളും മഹത് വചനങ്ങളും ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക 

2.ആരെങ്കിലും സ്വന്തം മാതാപിതാക്കളെ ചീത്ത പറയുമോ റസൂലേ എന്നാ തിരിച്ചുള്ള ചോദ്യത്തില്‍ തന്നെ വ്യക്തമാണല്ലോ ജാഹിലിയ്യാ കാലത്ത് പോലും സ്വന്തം മാതാപിതാക്കളെ ചീത്ത പറയുന്ന സംസ്കാരം അവര്‍ക്കില്ലായിരുന്നു എന്ന്.!ആധുനിക കാലത്തെ സമൂഹത്തെ എത്ര സുന്ദരമായി ഹബീബ് (സ്വ) 14 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ വരച്ചു കാണിച്ചു..! അവിടുത്തേക്ക് ആയിരമായിരം സലാം യാ ഹബീബല്ലാഹ്...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ