ശനിയാഴ്‌ച, സെപ്റ്റംബർ 08, 2012

ദുബായ് കെഎംസിസി പ്രവാസികള്‍ക്കു പുതിയ പെന്‍ഷന്‍ പദ്ധതി !!

Calicut; ദുബായ് കെഎംസിസി പ്രവാസികള്‍ക്കു പുതിയ പെന്‍ഷന്‍ പദ്ധതി ആവിഷ്കരിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രവാസം മതിയാക്കി നാട്ടിലേക്കു മടങ്ങിയ കെഎംസിസിയില്‍ അംഗങ്ങളായ 60 വയസ് കഴിഞ്ഞവര്‍ക്കു പ്രതിമാസം 1000രൂപ നല്‍കുന്നതാണു പദ്ധതി. അപേക്ഷകള്‍ തയാറാക്കുമ്പോള്‍ മുസ്ലീം ലീഗ് നിയോജകമണ്ഡലം-ജില്ലാ കമ്മറ്റികളുടെ സാക്ഷ്യപത്രം വയ്ക്കണം.

ഡിസംബര്‍ രണ്ടിനു കെഎംസിസി സംഘടിപ്പിക്കുന്ന യുഎഇ ദേശീയ ദിനാഘോഷ പരിപാടിയില്‍ പദ്ധതിയുടെ വിതരണോദ്ഘാടനം നിര്‍വഹിക്കും. അര്‍ഹരായ 100പേരെ കണ്ടെത്തി മൂന്നുവര്‍ഷ കാലയളവില്‍ സഹായം നല്‍കാനാണു ഉദ്ദേശിക്കുന്നത്.
മൂന്നുവര്‍ഷത്തിനു ശേഷം അപേക്ഷ പുതുക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ