എണ്ണിയാലൊടുങ്ങാത്ത നക്ഷത്രജാലങ്ങള്‍ പരിലസിക്കുന്ന പ്രപഞ്ചമുറ്റം, സത്യത്തില്‍, സ്ഥലകാലനൈരന്ത്യത്തിലെ അവിശ്വസനീയമായ വേഗമാനങ്ങളുള്ള ഗുരുത്വാകര്‍ഷണവ്യൂഹങ്ങളുടെ കേളീരംഗമാണെന്ന് ആധുനികശാസ്ത്രത്തിന്റെ കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ നാം ഇന്നറിയുന്നു. ചലനാത്മകതയാണ് പ്രപഞ്ചത്തിന്റെ മുഖമുദ്ര. അനന്തകോടി നക്ഷത്രങ്ങളും അവയുടെ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും സ്വയംഭ്രമണം നടത്തുക മാത്രമല്ല, അവ ഏതു വ്യൂഹത്തിന്റെ ഭാഗമാണോ, ആ വ്യൂഹത്തെ സങ്കീര്‍ണമായ ഒട്ടേറെ ഭ്രമണപഥങ്ങളിലൂടെ ചുറ്റുകകൂടി ചെയ്യുന്നുണ്ട്.
ഏതാണ്ട് നൂറുമില്ല്യണില്‍ അല്‍പ്പം കൂടുതല്‍ ഗാലക്‌സികളാണ് പ്രപഞ്ചത്തിലുള്ളതായി കണക്കാക്കപ്പെടുന്നത്. പത്തുമില്ല്യണ്‍ നക്ഷത്രങ്ങള്‍ ചേര്‍ന്ന ചെറുഗാലക്‌സികള്‍ തൊട്ട് ഒരു ട്രില്ല്യണ്‍ നക്ഷത്രങ്ങള്‍ ചേര്‍ന്ന മഹാഗാലക്‌സികള്‍ വരെ പ്രപഞ്ചത്തിലുണ്ട്. 2010ല്‍ 'നാസ' നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത്, പ്രാപ്യപ്രപഞ്ചത്തില്‍ 300 sextillion (3 x 10 23) നക്ഷത്രങ്ങളുണ്ടെന്നാണ്.
ആകാശഗംഗകളിലെ ഓരോ നക്ഷത്രത്തിനും സ്വന്തമായ ഭ്രമണപഥമുണ്ട്; ലക്ഷ്യസ്ഥാനവുമുണ്ട്. പരസ്പരം കൂട്ടിമുട്ടി ഛിന്നഭിന്നമാകാതെ ഭ്രമണപഥത്തിന്റെ കണിശതയും കൃത്യതയും കാത്തുസൂക്ഷിച്ചുപോരുന്നതിന്റെ രഹസ്യമെന്തെന്ന് ഗവേഷകരെ എക്കാലത്തും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. for more read click here
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ