തിങ്കളാഴ്‌ച, ജൂലൈ 16, 2012

ഇമാം നമസ്കാരത്തിനിടെ മരിച്ചു !!

യാംബു: നമസ്കാരത്തിന് നേതൃത്വം നല്‍കിയിരുന്ന സ്വദേശി നമസ്കാരത്തിനിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടു. മദീന സ്വദേശി ശരീഫാണ് മരണപ്പെട്ടത്.
യാംബു കമേഴ്സ്യല്‍ സെന്‍ററിനകത്തെ പള്ളിയില്‍ മഗ്രിബ് നമസ്കാരത്തിലാണ് സംഭവം.സുജൂദില്‍നിന്നു ഇമാം ഉയരാത്തതിനെ തുടര്‍ന്ന് പിന്നിലുള്ളവര്‍ ഉണര്‍ത്താന്‍ ശ്രമിച്ചിരുന്നു. ശരീഫ് ഹൃദ്രോഗിയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. മദീനയില്‍നിന്ന് കുടുംബസമേതം ഒഴിവുദിനം ചെലവഴിക്കാന്‍ യാംബുവിലത്തെിയതായിരുന്നു നാല്‍പതുകാരനായ ശരീഫ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ