ദോഹ: വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ത പദ്ധതികളിലായി തങ്ങള്‍ നടത്തിവരുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനകള്‍ സമാഹരിക്കുന്നതിന് ഖത്തര്‍ ചാരിറ്റി നൂതന ഇലക്ട്രോണിക് സംവിധാനത്തിന് തുടക്കം കുറിച്ചു. സാമൂഹികകാര്യമന്ത്രി അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ഹിമാദിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.ചാരിറ്റി സി.ഇ.ഒ യൂസുഫ് ബിന്‍ അഹ്മദ് അല്‍ കുവാരി, ആഭ്യന്തരമന്ത്രാലയത്തിലെ ലോജിസ്റ്റിക്സ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ അന്‍സാരി തുടങ്ങിയ പ്രമുഖരും ചാരിറ്റിയിലെ വിവിധ ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.
തിങ്കളാഴ്‌ച, ജൂലൈ 30, 2012
വെള്ളിയാഴ്ച, ജൂലൈ 27, 2012
ഉപവാസമെന്നാല്‍ ഇന്ദ്രിയ സമന്വയം !!
റംസാന്‍ മാസത്തിലെ വ്രതാനുഷ്ഠനങ്ങള്‍ മനുഷ്യന്‍റെ ഇന്ദ്രിയങ്ങളെ സ്വാധീനിക്കുകയും അല്ലാഹുവിന്‍റെ സാന്നിദ്ധ്യത്തെ സദാ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.
ഉപവാസത്തിന് 6 പ്രയോജനമാണ്. ഉപവാസമെന്നാല്‍ ഭക്ഷണം ഉപേക്ഷിക്കാല്‍ മാത്രമല്ല .പരിപൂര്‍ണ്ണമായ ഇന്ദ്രിയ സമന്വയവുമാണ്.
നാവിനെ നിയന്ത്രിക്കുക
""നല്ലതു പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ മൗനം ദീക്ഷിക്കുക (ബുക്കാരിയും അഹമ്മദും)
സാക്ഷാത്കാരത്തിന് ആവശ്യം വേണ്ടത് മൗനവും സ്വന്തം പാപങ്ങളെക്കുറിച്ചുളള ബോധവുമാണ് (തിര്‍മ്മിധി)
മനുഷ്യന്‍ കാല്‍ വഴുതി വീഴുന്നതിനെക്കാള്‍ നാവ് കൊണ്ടു വീഴുന്നു (ബെയ്ഹാക്വി)
കാതിനെ നിയന്ത്രിക്കുക
""നിനക്ക് കാതും കേള്‍വിയും തന്നവനെക്കുറിച്ച് നീ വളരെക്കുറിച്ച് മാത്രമേ സ്മരിക്കുന്നുള്ളൂ (സുറാമുള്‍ക്ക്) (67:23)
കണ്ണിനെ നിയന്ത്രിക്കുക
"" ഹറാമായതില്‍നിന്ന് ദൃഷ്ടിയെ പിന്‍വലിക്കുക അന്യസ്ത്രിയെ രണ്ടാമതൊരിക്കല്‍ കൂടി നോക്കരുത് '' (അബുദൗദ്)
അന്യന്‍റെ വസ്തുക്കളില്‍ നിന്നും അതിന്‍റെ സമൃദ്ധിയില്‍ നിന്നും കണ്ണുകള്‍ പിന്‍വലിക്കുക.
ശരീരത്തെ നിയന്ത്രിക്കുക
ഉപവാസമെന്നാല്‍ ഭക്ഷണം കഴിക്കാത്ത സമയങ്ങളില്‍ കിടക്കുകയെന്നോ, ഭക്ഷണം കഴിക്കാത്തതില്‍ ദേഷ്യം പ്രകടിപ്പിക്കലോ, അല്ല, ഇത് ആത്മീയമായ ഉന്നമനത്തിന് വിരുദ്ധമാണ് .ശാരീരികവേഴ്ചയില്‍ നിന്ന് തീര്‍ച്ചയായും വിട്ട് നില്‍ക്കേണ്ടതാണ്.
ഇഫ്താര്‍
ഉപവാസം അവസാനിപ്പിക്കുന്നത് ശുദ്ധഭക്ഷണം കഴിച്ച് വേണം "" ഉപവാസം ഈന്തപ്പഴം കഴിച്ചോ, ശുദ്ധജലം കുടിച്ചോ വേണം അവസാനിപ്പിക്കാന്‍'' (അബുദൗദ്) "" സുഹര്‍ ഭക്ഷണം കഴിക്കുക. അതില്‍ ആശിസ്സുകളുണ്ട്''(ബുക്കാറി)
ദുത്ത- മക്ക്-ബുല്‍
"" ഇഫ്താറിന്‍റെ സമയത്ത് ചെയ്യുന്ന "ദുത്ത' അല്ലാഹു തീര്‍ച്ചയായും സ്വീകരിക്കുന്നു. ഇഫ്താറിന് മുന്‍പ്, സൂര്യനസ്തമിക്കുന്നതിന് മുന്‍പ് ദുത്ത ഇരക്കുക (അബ്ദുല്ലാ ഇസന്‍ ഉമര്‍).
ചൊവ്വാഴ്ച, ജൂലൈ 24, 2012
വിശുദ്ധ ഖുര്‍ആനിലെ അടിസ്ഥാന പദങ്ങള്‍ പഠിക്കാം; പത്ത് ദിവസത്തെ കോഴ്സ് !!
മസ്കത്ത്: അറബി ഭാഷ വശമില്ലാത്തതിനാല്‍ വിശുദ്ധ ഖുര്‍ആന്‍ ആശയം ഉള്‍കൊണ്ട് പാരായണം ചെയ്യാന്‍ കഴിയുന്നില്ലെന്ന സാധാരണക്കാരന്‍െറ പരിമിതികള്‍ക്ക് പരിഹാരമായി പത്തുദിവസത്തെ പഠന പദ്ധതി.
തിങ്കളാഴ്‌ച, ജൂലൈ 23, 2012
തസ്ബിഹ് കൌണ്ട് യന്ത്രം !!
§ØíÜÞ¢ÎÄ ÕßÖbÞØßµZ ©ÉçÏÞ·ßAáK ÉøOøÞ·Ä ÄØíÌàÙí ÎÞܵZAá ɵø¢ Áß¼ßxWê§Üµíçd¿ÞÃßµí ÄØíÌàÙí µìIß¹í ÏdLBZ ÕßÉÃßÏßW. ²ÞçøÞ ÄÕà Æßµíùí æºÞˆáçOÞÝᢠ¨ ÏdLJᑚ ÌGÃßW dÉØí æºÏíÄÞW ®H¢ Áß¼ßxW ØídµàÈßW æÄ{ßEáÕøá¢. ²øá ùìIí µÝßEá ÕàIᢠÄá¿BáKÄßÈá ùàæØxí ÌGY ©Ií.ùÎØÞX ÎÞØÎÞÏÄßÈÞW §Jø¢ ÏdLBZ ²çGæù æºÜÕÞµáKáæIKá æºGßÏBÞ¿ß ÙÈËß ÉUßAá ØÎàÉ¢ ¦×íÈ ØíçxÞV È¿JáK ÌÆùágàX ÉùÏáKá.
ശനിയാഴ്‌ച, ജൂലൈ 21, 2012
പുന്ന്യങ്ങളുടെ വസന്തകാലം വന്നെത്തി !!
വിശുദ്ധ റംസാന്‍ വീണ്ടും സമാഗതമായിരിക്കുകയാണ്. മനസ്സിനെയും ശരീരത്തെയും കഴുകി വൃത്തിയാക്കുന്ന നമ്മുടെ വസന്തമാണ് റംസാന്‍ 2012. സഹനശീലവും ത്യാഗവും അനുഭവത്തിലൂടെ ശീലിപ്പിക്കുന്നതിനൊപ്പം സമൂഹത്തിന്റെ വ്യഥകളും വേദനകളും പങ്കുവെക്കാനുള്ള മനസ്സുകൂടി വളര്‍ത്തിയെടുക്കുകയാണ് റംസാന്‍. സ്രഷ്ടാവായ അള്ളാഹുവിന് സ്വയം സമര്‍പ്പിക്കാനും തെറ്റുകളില്‍നിന്നു മാറി ദൈവികചിന്തയില്‍ മുഴുകാനും അള്ളാഹുതന്നെ അടിമയ്ക്ക് നല്‍കിയ അസുലഭ മുഹൂര്‍ത്തമാണ് പരിശുദ്ധ റംസാന്‍ മാസം. ഇനിയുള്ള ദിനരാത്രങ്ങളില്‍ ദൈവികചിന്തയിലും പരിശുദ്ധ ഖുര്‍ആന്‍ പാരായണത്തിലുമായി വിശ്വാസികള്‍ ധന്യരാകും.
ചൊവ്വാഴ്ച, ജൂലൈ 17, 2012
തിങ്കളാഴ്‌ച, ജൂലൈ 16, 2012
ഇമാം നമസ്കാരത്തിനിടെ മരിച്ചു !!
യാംബു: നമസ്കാരത്തിന് നേതൃത്വം നല്‍കിയിരുന്ന സ്വദേശി നമസ്കാരത്തിനിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടു. മദീന സ്വദേശി ശരീഫാണ് മരണപ്പെട്ടത്.
ചൊവ്വാഴ്ച, ജൂലൈ 10, 2012
റമദാന്‍ ആരംഭം ഭിന്നദിനങ്ങളില്‍; ഈദുല്‍ഫിത്ര്‍ ഒന്നിച്ച് !!
റിയാദ്: സൗദിയില്‍ ജൂലൈ 20ന് വെള്ളിയാഴ്ച റമദാന്‍ ആരംഭിക്കാന്‍ നേരിയ സാധ്യതയുണ്ടെന്നും എന്നാല്‍ അയല്‍ അറബ് മുസ്ലിം രാജ്യങ്ങളില്‍ അതേ ദിവസം റമദാന്‍ ആരംഭിക്കാന്‍ സാധ്യതയില്ലെന്നും സൗദി ഗോളശാസ്ത്രജ്ഞന്‍ അബ്ദുല്‍ അസീസ് അശ്ശമ്മരി പറഞ്ഞു. ജൂലൈ 19ന് മക്കയില്‍ സൂര്യന്‍ അസ്തമിച്ച് ആറ് മിനുട്ട് സമയം ചന്ദ്രന്‍ ആകാശത്തുണ്ടാവുമെന്നതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് നേരിയ സാധ്യതയുണ്ട്. എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ നഗ്ന നേത്രം കൊണ്ട് ചന്ദ്രനെ കാണാനും ഔദ്യോഗികമായി സ്ഥിരീകരിക്കാനുമായില്ലെങ്കില്‍ സൗദിയിലും 21ന് ശനിയാഴ്ചയാണ് റമദാന്‍ ആരംഭിക്കുക.