മുസ്ലീം ദമ്പതികളെ ബോധവത്കരിക്കാന്‍ വേണ്ടി പുറത്തിറക്കിയ പുസ്തകം വിവാദമാകുന്നു. പ്രശസ്ത മുസ്ലീം പണ്ഡിതനായ മൗലവി അഷ്‌റഫ് അലി തന്‍വി എഴുതിയ 'എ ഗിഫ്റ്റ് ഫോര്‍ മുസ്ലീം കപ്പിള്‍' പുസ്തകത്തിലെ ഉപദേശങ്ങള്‍ പലതും സ്ത്രീവിരുദ്ധമാണ്.മുസ്ലീം ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യയെ കൈ കൊണ്ടോ വടികൊണ്ടോ മര്‍ദ്ദിക്കാനും കാതില്‍ പിടിച്ചുതള്ളാനും അവകാശമുണ്ട്.ഭാര്യ അനുസരണക്കേട് കാണിക്കുകയാണെങ്കില്‍ അവര്‍ക്കെതിരേ ബലം പ്രയോഗിക്കുന്നതിലും ശകാരിക്കുന്നതിലും തെറ്റില്ല. ഭാര്യയുടെ സൗന്ദര്യം ഭര്‍ത്താവിന് മാത്രം ആസ്വദിക്കാനുള്ളതാണ്. സമ്മതം കൂടാതെ വീടുവിട്ടിറങ്ങുന്ന ഭാര്യയെ ശിക്ഷിക്കുന്നതില്‍ യാതൊരു തെറ്റുമില്ല.ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കുവെച്ച പുസ്തകത്തിന്റെ ടാഗാണ് ഏറ്റവും രസകരം. മുസ്ലീം ദമ്പതികള്‍ക്കുള്ള 'മികച്ച വിവാഹ സമ്മാനം' എന്ന വിശേഷണമാണ് പുസ്തകത്തിനുള്ളത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ