തിങ്കളാഴ്‌ച, മാർച്ച് 26, 2012

പ്രവാസിയുടെ ജീവിതം അടുത്തറിയാന്‍ മുനവ്വറലി തങ്ങള്‍ !!

ദോഹ: സാധാരണക്കാരായ പ്രവാസികളുടെ  ജീവിത സാഹചര്യങ്ങള്‍ അടുത്തറിയാന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ലേബര്‍ ക്യാമ്പുകളിലെത്തി. ഖത്തറിലെ ഹ്രസ്വസന്ദര്‍ശനത്തിനിടെയാണ്  മുനവ്വറലി ശിഹാബ് തങ്ങള്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ മൂന്ന് ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചത്. വിവിധ രാജ്യക്കാരും ഭാഷക്കാരുമായ തൊഴിലാളികളോട്  കുശലം പറഞ്ഞും വിശേഷങ്ങള്‍ തിരക്കിയും തങ്ങള്‍ മണിക്കൂറുകളോളം ക്യാമ്പില്‍ ചെലവഴിച്ചു. ഇന്‍ഡസ്ട്രിയല്‍ ഏരിയ 51ലെ ക്യാമ്പുകളാണ് അദ്ദേഹം സന്ദര്‍ശിച്ചത്. മലയാളികള്‍ക്ക് പുറമെ തമിഴ് സംസാരിക്കുന്ന ശ്രീലങ്കക്കാരെയും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ക്യാമ്പ് നിവാസികളേയും തങ്ങള്‍ സന്ദര്‍ശിച്ചു.  നേപ്പാള്‍, ബംഗ്ളാദേശ് എന്നീ രാജ്യക്കാരോട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ തങ്ങള്‍ ലേബര്‍ ക്യാമ്പിലെ  അടുക്കള, താമസ സൗകര്യം തുടങ്ങിയ സൗകര്യങ്ങളും വീക്ഷിച്ചു.  ക്യാമ്പുകള്‍ക്ക് പരിസരങ്ങളിലെ മലയാളികളുടെ കച്ചവടസ്ഥാപനങ്ങളിലും അദ്ദേഹമെത്തി. ഇന്‍ഡസ്ട്രിയല്‍ ഏരിയ 38ലുള്ള ‘കച്ചാ മാര്‍ക്കറ്റ്’ എന്നറിയപ്പെടുന്ന പഴയ മാര്‍ക്കറ്റ് കൂടി സന്ദര്‍ശിച്ചാണ് തങ്ങള്‍ മടങ്ങിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ