വ്യാഴാഴ്‌ച, മാർച്ച് 15, 2012

ഇന്നാ ലില്ലാഹ് ; വായനക്കാര്‍ അറിയാന്‍ വേണ്ടി മാത്രം !!

ജുബൈല്‍: മാതാവിന്‍െറ ശ്വസം മുട്ടിച്ച് കൊലപ്പെടുത്തുകയും പിന്നീട് തല വേര്‍പ്പെടുത്തുകയും ചെയ്ത മകനെ വധശിക്ഷക്ക് വിധേയനാക്കിയതായി  ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മദുല്ലാഹ് ബ്നു സഅ്ദൂന്‍ നസാല്‍ അല്‍ ശംറി എന്ന സ്വദേശിയുടെ വധശിക്ഷയാണ് ഇന്നലെ നടപ്പാക്കിയത്.
മാതാവും സ്വദേശിയുമായ സഹ്ല ബിന്‍ത് മുറയ്മിസിനെ ശ്വാസം മുട്ടിച്ചു കൊന്ന ശേഷം കത്തി ഉപയോഗിച്ചു തല വേര്‍പ്പെടുത്തി എന്നതായിരുന്നു ഇയാള്‍ക്കെതിരായ കുറ്റം. ഇയാളെ പിടികൂടാന്‍ പൊലീസിന് എളുപ്പത്തില്‍ കഴിഞ്ഞിരുന്നു. ഏറ്റവും വലിയ ധിക്കാരമാണ് ഇയാള്‍ ചെയ്തതെന്ന് കോടതി ചൂണ്ടിക്കാട്ടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ