ചൊവ്വാഴ്ച, ഡിസംബർ 27, 2011

തൃക്കരിപ്പൂര്‍ മുസ്ലിം ജമാഅത്ത് ഗള്‍ഫ് പ്രവാസി സംഗമം സംഘടിപ്പിക്കുന്നു !!

ദുബായ്: പ്രവാസ ഭൂമിയില്‍ പ്രവര്‍ത്തന രംഗത്ത് മൂന്നര പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ദുബായ് തൃക്കരിപ്പൂര്‍ മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ തൃക്കരിപ്പൂര്‍ മുസ്ലിം ജമാഅത്ത് അടിസ്ഥാനപ്പെടുത്തി ഗള്‍ഫ് പ്രവാസി സംഗമം സംഘടിപ്പിക്കുന്നു. മാര്‍ച്ച് ആദ്യവാരത്തില്‍ ദുബായിയില്‍ വെച്ച് നടക്കുന്ന സംഗമത്തില്‍ യു.എ.ഇക്ക് പുറമെ മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള തൃക്കരിപ്പൂര്‍ മുസ്ലിം ജമാഅത്തിന്റെ പ്രവര്‍ത്തകന്മാരും പ്രതിനിധികളായി പങ്കെടുക്കും. ചടങ്ങില്‍ തൃക്കരിപ്പൂര്‍ മുനവ്വിര്‍ കമ്മിറ്റിയുടെ ഭാരവാഹികള്‍, പ്രമുഖ പണ്ഡിതന്മാര്‍, പ്രവാസ ലോകത്തിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. ആദ്യമായാണ് തൃക്കരിപ്പൂര്‍ മുസ്ലിം ജമാഅത്ത് പരിധിയിലുള്ളവരെയെല്ലാം ഒത്തൊരുമിച്ച് ചേര്‍ത്ത് കൊണ്ട് വിപുലമായ രീതിയില്‍ ഗള്‍ഫ് പ്രവാസി സംഗമം സംഘടിപ്പിക്കുന്നത്.

അല്‍ഗുറൈര്‍ സെന്ററില്‍ വെച്ച് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രസിഡണ്ട് യു.പി. മുഹമ്മദ് സഹീര്‍ അദ്ധ്യക്ഷത വഹിച്ചു. ജന: സെക്രട്ടറി സലാം തട്ടാനിച്ചേരി ഗള്‍ഫ് സംഗമത്തിന്റെ രൂപ രേഖ യോഗത്തില്‍ വിശദീകരിച്ചു. മെഡിറ്റ് പ്രവര്‍ത്തന റിപ്പോര്‍ട്ട് ജന: കണ്‍വീനര്‍ ടി. മുഹമ്മദ് അവതരിപ്പിച്ചു. മെഡിറ്റ് ചെയര്‍മാന്‍ ടി.പി. സിറാജ്, ഡി.ടി.എം.ജെ, ട്രഷറര്‍, എന്‍.പി. ഹമീദ് ഹാജി, ടി. ഹമീദ്, എന്‍. അബ്ദുള്ള, കെ.വി.വി. അബ്ദുള്‍ റഹിമാന്‍, സി.റഹീം, എം. അബ്ദുള്ള, ടി. മൊയ്തീന്‍, വി.പി.പി. അബ്ദുള്‍ റഹിമാന്‍,   എന്‍. ഷബീര്‍, ഒ.ടി. അബ്ദുള്ള, എ.കെ. മുത്തലിബ്, സുനീര്‍.എന്‍.പി. എന്‍. ആഷിഖ് കൂലേരി, എ.കെ. അബ്ദുള്‍ സത്താര്‍, അനസ് വി.പി. തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. എം. അബ്ദുള്‍ സലാം നന്ദി പറഞ്ഞു.
(courtesy:gulfmalayaly.com)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ