ചൊവ്വാഴ്ച, ഒക്‌ടോബർ 25, 2011

സൗദി രാജകുമാരന്റെ വിയോഗം തീരാനഷ്ടം !!!

റിയാദ്: സൗദി അറേബ്യയുടെ ഒന്നാം കിരീടാവകാശി സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് രാജകുമാരന്റെ വിയോഗം രാജ്യത്തിനും പൗരന്‍മാര്‍ക്കുമെന്നതിലുപരി പ്രവാസ സമൂഹത്തിനും തീരാനഷ്ടമാണെന്ന് പ്രത്യാശ സാംസ്‌കാരികവേദി അനുശോചിച്ചു. സുല്‍ത്തുനുല്‍ ഖൈര്‍ എന്ന ഖ്യാതി നേടിയ അദ്ദേഹത്തിന്റെ വേര്‍പാട് നികത്താനാവാത്തതാണ്. ചെയര്‍മാന്‍ അബ്ദുല്‍ റസാഖ് മാവൂര്‍ , കണ്‍വീനര്‍ നൗഷാദ് തിരുവനന്തപുരം, ട്രഷറര്‍ ഹാഷിം മൂവാറ്റുപുഴ, അശ്‌റഫ് ഓച്ചിറ, ഷാഹുല്‍ ഹമീദ് കോവൂര്‍ , മോനിഷ് ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ അനുശോചന യോഗത്തില്‍ പങ്കെടുത്തു. സുല്‍ത്താന്‍ രാജകുമാരന്റെ അടുത്ത കുടുംബാംഗവും ചെയര്‍മാന്റെ സ്‌പോണ്‍സറുമായ രാജകുടുംബാംഗത്തെ നേരിട്ട് പ്രവാസികള്‍ക്ക് വേണ്ടി അനുശോചനം അറിയിച്ചകായി ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 
(courtesy:gulfmalayali.com)


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ