വെള്ളിയാഴ്‌ച, ഒക്‌ടോബർ 21, 2011

ഇസ്‌ലാമിക് ബാങ്കിങ്ങിനെക്കുറിച്ച് തെറ്റിദ്ധാരണ !!!

കോഴിക്കോട്: ഇസ്‌ലാമിക് ബാങ്കിങ് സംവിധാനത്തെക്കുറിച്ച് തെറ്റിദ്ധാരണകള്‍  പരക്കുന്നതായി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. പലിശരഹിത ബാങ്കിങ് രീതി രാജ്യത്ത് നടപ്പാക്കാന്‍ അധികൃതര്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചാര്‍ട്ടേഡ് പ്രഫഷനല്‍സ് ഫോര്‍ ഇസ്‌ലാമിക് ഫിനാന്‍സിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്ര ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാശ്ചാത്യ രാജ്യങ്ങളായ ഫ്രാന്‍സ്, ഇറ്റലി, ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങി പല രാജ്യങ്ങളിലും ഇസ്‌ലാമിക് ബാങ്കിങ് സമ്പ്രദായം നിലനില്‍ക്കുന്നുണ്ട്. ഇസ്‌ലാമെന്ന പേര് മുന്നിലുള്ളതുകൊണ്ട് പലരും തെറ്റിദ്ധരിക്കപ്പെടുകയാണ്.
പലിശരഹിതമായ ഇസ്‌ലാമിക് ബാങ്കിങ്ങിന്റെ ആശയത്തെ പ്രധാനമന്ത്രിയും ധനമന്ത്രിയുമൊക്കെ നല്ലതെന്ന് പറഞ്ഞിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍, റിസര്‍വ് ബാങ്കിന്റെ അംഗീകാരം ഇതിന് ലഭിച്ചില്ല. നിലവിലെ ബാങ്കിങ് രീതിയിലെ പലിശ എതിര്‍ക്കുന്ന നല്ലൊരു വിഭാഗമുണ്ട്. ഇവരുടെ പിന്തുണയോടെ പലിശരഹിത സമ്പ്രദായത്തിലധിഷ്ഠിതമായ സംവിധാനം കൊണ്ടുവരേണ്ട സുവര്‍ണാവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
(courtesy:madhyamam.com)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ