ഞായറാഴ്‌ച, ഓഗസ്റ്റ് 21, 2016

ഇറ്റാലിയൻ മുൻ എംപിയും മേയറുമായ ഫ്രാൻസിസ്കോ ബർബറ്റോയുടെ മകളായ മാനുവേല ഫ്രാങ്കോ ബർബറ്റോ ഇസ്ലാം സ്വീകരിച്ചു

ഇറ്റാലിയൻ മുൻ എംപിയും മേയറുമായ ഫ്രാൻസിസ്കോ ബർബറ്റോയുടെ മകളായ മാനുവേല ഫ്രാങ്കോ ബർബറ്റോ ഇസ്ലാം സ്വീകരിച്ചു . നപോളിയിൽ ബിരുദ വിദ്യാർത്ഥിയായ മാനുവേല മതങ്ങൾ തമ്മിലുളള താരതമ്യ പഠനത്തിലൂടെയാണ് ഇസ്ലാമിലേക്ക് എത്തുന്നത്. ഇറ്റാലിയൻ മുഖ്യധാര പത്ര മാധ്യമങ്ങളിൽ കുറച്ച് ദിവസങ്ങളിൽ നിറഞ്ഞു നിന്ന വാർത്തയായിരുന്നു മാനുവേലയുടെ ഇസ്ലാം ആശ്ലേഷണം. പ്രത്യേകിച്ചും ഇസ്ലാമിനെ കുറിച്ചുളള വളരെ തെറ്റിദ്ധാരണ നിറഞ്ഞ വാർത്തകൾ മാത്രം കേട്ട് ശീലിച്ച മാനുവേല എന്ത് കൊണ്ടാണ് ഇസ്ലാം ഇത്രമാത്രം പഴി കേൾക്കുന്നതെന്ന് പഠിക്കാൻ ആരംഭിച്ചു . തോറയും, സുവിശേഷവും അരിച്ചുപെറുക്കിയ അവർക്ക് ഒന്ന് മനസ്സിലായി എല്ലാ മതഗ്രന്ഥങ്ങളും മുന്നോട്ട് വെക്കുന്ന അടിസ്ഥാന ആദർശം ഒന്ന് തന്നെയെന്ന് . മീഡിയകളുടെ ഇസ്ലാമോഫോബിയ കേട്ട് മടുത്ത മാനുവേല ഇസ്ലാമിനെതിരായി പാശ്ചാത്യ ലോകം തൊടുത്തുവിടുന്ന ഓരോ വിമർശനങ്ങളേയും സത്യസന്ധമായി പഠിച്ചു . മീഡിയ പറയുന്ന ഇസ്ലാമും യഥാർത്ഥ ഇസ്ലാമും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് തിരിച്ചറിഞ്ഞ മാനുവേല യഥാർത്ഥ സമർപ്പണമെന്താണെന്ന് മനസ്സിലാക്കി. ഹിജാബ് പഴയ കാല കാട്ടറബികളുടെ പ്രാകൃത വേഷമെന്ന് പരിഹസിക്കുന്ന പാശ്ചാത്യരുടെ മുന്നിലേക്ക് ഹിജാബ് ധരിച്ചു പ്രത്യക്ഷപ്പെട്ടുകൊണ്ടവർ പറഞ്ഞു 'യഥാർത്ഥ സമാധാനവും ദൈവിക വഴിയും ഞാൻ ആസ്വദിക്കുന്നു ഇപ്പോൾ ' ആയിഷ എന്ന് പേര് സ്വീകരിച്ച മാനുവേല ഇപ്പോൾ ഇന്ത്യയിലാണ് ഉളളത് കേരളത്തിലും ഇടക്കിടക്ക് അവർ വന്നു പോകാറുണ്ട്. കഴിഞ്ഞ വർഷത്തിൽ സർവ്വായുധരായി രംഗ പ്രവേശനം ചെയ്ത ഐസിസ് ആണ് ഇസ്ലാം എന്ന് രാപ്പകൽ വിളിച്ചു കൂവുന്ന യഥാർത്ഥ ഇസ്ലാമിനെ കുറിച്ചറിയാത്ത ആളുകൾക്ക് പാഠമാണ് മാനുവേല . അതേ അവരെപ്പോലെയുളള ആയിരങ്ങൾക്ക് ഇസ്ലാമിലേക്കുളള വഴി തുറന്നു കൊടുത്തത് സത്യത്തിൽ ഇസ്ലാം എന്നാൽ തീവ്രവാദികളാണെന്ന ഇത്തരത്തിൽ ഉളള പൊളളയായ വാദങ്ങളാണ്. അത് കാരണം ഇസ്ലാമിനെ കുറിച്ച് കേട്ടുകേൾവി പോലുമില്ലാത്തവർ ഇസ്ലാമിനെ കുറിച്ച് പഠിക്കുന്നു യാതാർത്ഥ്യം മനസ്സിലാക്കുന്നു . ഇസ്ലാം സർവ്വ ശക്തനായ പ്രപഞ്ചനാഥനുളള പൂർണ്ണമായിട്ടുളള സമർപ്പണമാണ്, വഴിപ്പെടലാണ്, സമാധാനമാണ് . അതല്ലാതെ മീഡിയ പറയുന്നതല്ല ഇസ്ലാം. Shahadah: ശഹാദത്ത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ