വെള്ളിയാഴ്‌ച, ജൂലൈ 15, 2016

ഖിലാഫത്തിന്‍റെ പേരില്‍ ഭീകരത അഴിച്ചുവിടുന്ന ഐഎസിനെതിരെ പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു...?

ഖിലാഫത്തിന്‍റെ പേരില്‍ ഭീകരത അഴിച്ചുവിടുന്ന ഐഎസിനെതിരെ പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് അമേരിക്കയിലെ പ്രമുഖ ഇസ്‍ലാമിക പണ്ഡിതന്‍  ഹംസ യൂസഫ്. നുഐം ബിന്‍ ഹമ്മാദിന്‍റെ കിതാബുല്‍ ഫിതന്‍ എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി ഡോ ഹംസ യൂസഫ് അമേരിക്കയില്‍ നടത്തിയ പ്രഭാഷണം വൈറലാവുകയാണ്. "കറുത്ത പതാകകള്‍ കണ്ടാല്‍ അത് നാശത്തിന്‍റെ തുടക്കമാണ്. അതിന്‍റെ മധ്യത്തില്‍ അബദ്ധവും വഴികേടും വ്യതിചലനവുമാണ്. ഖലീഫ അലിയോട് പ്രവാചകന് പറഞ്ഞു. അവരുടെ ഹൃദയം ഇരുമ്പു പോലെ കഠിനമായിരിക്കും. അവര്‍ രാഷ്ട്രത്തിന്‍റെ ആളുകളായിരിക്കും( അസ്ഹാബുദ്ദൌല എന്ന പദമാണ് പ്രവാചകന്‍ ഉപയോഗിച്ചത്. People of State എന്നാണ് ഇതിന്‍റെ ഇംഗ്ലീഷ് വിവര്‍ത്തനം.) സൃഷ്ടികളില്‍ ഏറ്റവും നീചരാണ് ഇവരെന്നാണ് പ്രവാചകന്‍ വിശേഷിപ്പിക്കുന്നത്.ഹംസയൂസുഫിന്‍റെ പ്രഭാഷണം ഓണ്‍ലൈനില്‍ വൈറലായതോടെ അദ്ദേഹത്തിന് ഐഎസിന്‍റെ വധഭീഷണിയുണ്ട്.പ്രഭാഷണത്തിന്‍റെ വീഡിയോ താഴെകാണാം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ